നവജാത ശിശുവിന്റെ വരവ് ഒരു ആഘോഷമാണ് എല്ലാവർക്കും . സന്തോഷവും അത്ഭുതവും ആ വിലയേറിയ ആദ്യ നിമിഷങ്ങൾ സംരക്ഷിക്കാനുള്ള ആഗ്രഹവും നിറഞ്ഞ സമയമാണത്. നവജാതശിശുക്കളുടെ ഫോട്ടോഗ്രാഫി മാതാപിതാക്കൾക്ക് ഈ ക്ഷണികമായ ആദ്യ ദിനങ്ങൾ പകർത്താനുള്ള ഒരു ജനപ്രിയ മാർഗമായി മാറിയിരിക്കുന്നു.
കുഞ്ഞിന്റെ ആദ്യകാലങ്ങളിലെ വിലയേറിയതും ക്ഷണികവുമായ നിമിഷങ്ങൾ ആസ്വദിക്കുന്നതിനോടൊപ്പം കാലങ്ങളോളം ആ നിമിഷങ്ങളുടെ മധുരമുള്ള ഓർമ്മകൾ ഒപ്പിവെയ്ക്കാൻ ആഗ്രഹിക്കുന്നവരാണ് ഇന്ന് എല്ലാ രക്ഷിതാക്കളും. ന്യൂബോൺ ഫോട്ടോഗ്രാഫിയിൽ കുഞ്ഞിന്റെ സുരക്ഷയും സ്വാസ്ഥ്യവും ഉറപ്പുവരുത്തുന്നതിനോടൊപ്പം ഓമണത്തമുള്ള ഓരോ നിമിഷങ്ങൾക്കായുള്ള ക്ഷമയോടെയുള്ള കാത്തിരിപ്പും അനിവാര്യമാണ്.
വെഡിങ് ഫോട്ടോഗ്രാഫി രംഗത്ത് പ്രവർത്തിക്കുന്ന രാജഗിരി വെഡിങ് സ്റ്റുഡിയോയുടെ ഉടമയും ഭർത്താവുമായ ദീപുവിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് കൊല്ലം സ്വദേശിയായ ആർച്ച രാജഗിരി ഒരു ലേഡി ഫോട്ടോഗ്രാഫർ എന്ന മോഹത്തിലേക്ക് എത്തിപ്പെട്ടത്.
നവജാതശിശു ഫോട്ടോഗ്രാഫി എന്ന മേഖലയിൽ തന്റേതായ ഒരിടം തീർത്ത് അറിയപ്പെടുന്ന ഒരു ഫോട്ടോഗ്രാഫറായി ഇത്രത്തോളം ശോഭിക്കാൻ കഴിയും എന്ന് നിനച്ചിരുന്നില്ല.
ജനിച്ച് രണ്ടാഴ്ചക്കുള്ളിൽ ആണ് നവജാതശിശുക്കളുടെ ചിത്രം പകർത്താൻ ഉത്തമ സമയം എന്ന് പറയുന്നത്.
മിന്നി മറയുന്ന മുഖഭാവങ്ങൾക്ക് ഒപ്പം രസകരമായ ചേഷ്ഠകൾ എല്ലാം പകർത്താൻ അനുയോജ്യമായ സമയം ഈ രണ്ടാഴ്ചയാണ്. ഇതിനെക്കുറിച്ച് എല്ലാം പഠിച്ച് വേണ്ട സാധനസാമഗ്രികൾ അത്രയും ഒരുക്കി ജോലി തുടങ്ങാൻ ഇരിക്കെയാണ് കൊറോണയുടെ കടന്നുവരവ്. കൊറോണക്കുശേഷം പതിവിലും മികച്ച രീതിയിൽ ബിസിനസ് വീണ്ടും മുന്നേറി.
കൊല്ലം ജില്ലയിൽ നിന്നുള്ള ന്യൂബോൺ ബേബി ഫോട്ടോഗ്രാഫർ ആയ ആദ്യ വനിതയും ആർച്ച തന്നെ. ബേബി സ്റ്റോറീസ് ബൈ ആർച്ച ഇന്ന് കേരളത്തിലുടനീളം സമാനതകളില്ലാത്ത ചിത്ര പകർച്ചയിൽ ശ്രദ്ധ നേടി പ്രിയങ്കരമായിരിക്കുന്നു.
നവജാതശിശു ഫോട്ടോഗ്രാഫിക്ക് പുറമെ റെസിൻ ആർട്ടും ചെയ്തു നൽകുന്നു. മുലപ്പാൽ,കുഞ്ഞുങ്ങളുടെ പൊക്കിൾ കൊടി, വിവാഹ ഹാരങ്ങൾ മറ്റു വസ്തുക്കൾ എല്ലാം വച്ചുകൊണ്ട് മൂല്യമായ മറ്റൊരു ഓർമ്മ കൂടി നെയ്യ്തു നൽകുന്നതാണ് ഇവ.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പരിപാടിയിൽ കൊല്ലം ജില്ലയിലെ ആദ്യ ന്യൂബോൺ ബേബി ലേഡി ഫോട്ടോഗ്രാഫർ എന്ന നിലയിൽ കൊല്ലം എംഎൽഎ നൗഷാദ് സാറിന്റെ കയ്യിൽ നിന്നും മൊമെന്റോ ലഭിച്ചതും ഏറെ സന്തോഷം നൽകി.
കേരളത്തിന് പുറത്തും തന്റെ ക്യാമറ കണ്ണുകൾ എത്തണം എന്നുള്ളതാണ് ആർച്ചയുടെ ആഗ്രഹം.