പ്രകൃതിയും പരിസ്ഥിതിയും സംരക്ഷിച്ചു പോരുന്ന രീതിയിലാണ് ഇക്കോ ടൂറിസം വികസിച്ചു വരുന്നത്. നാടിന്റെ വികസനത്തിൽ ഏറെയും പങ്കുവഹിക്കുന്ന ഒരു മേഖലയാണ് ടൂറിസം മേഖല.
പ്രകൃതിയോടും പരിസ്ഥിതിയോടും ചേർന്ന് സഞ്ചരിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഹോം സ്റ്റേയും ഇക്കോ ടൂറിസവും കണ്ടൽ വനങ്ങളും ഒന്നിച്ചൊരുക്കുന്ന ഒരു സത്കാരവിരുന്നാണ് കോഴിക്കോട്ടെ കടലുണ്ടി ദേശം.
ലോകപ്രശസ്തമായ കടലുണ്ടി പക്ഷി സങ്കേതവും തീരദേശങ്ങളിൽ ഉള്ള ജലാവൃതകാടുകളായ കണ്ടൽക്കാടുകളാലും ജനശ്രദ്ധ ആകർഷിച്ച ഒരു ഇടമാണ് കടലുണ്ടി. ബാലാതിരുത്തിയും, ചെറിയ തിരുത്തിയും ചുറ്റിയുള്ള തോണിയാത്ര സഞ്ചാരികൾക്ക് മനസ്സിന് നിർവൃതിയാണ്.
ടൂറിസം മേഖലയുടെ സാധ്യതകൾ മനസ്സിലാക്കി ഇവിടം ഒരു ഹോംസ്റ്റേ തുടങ്ങിയ വ്യക്തിയാണ് വിമുക്തഭടനായ എ.പി സുധീശൻ. സുധീശന്റെ മിയാമി ഹോംസ്റ്റേ പ്രദാനം ചെയ്യുന്നത് ഗ്രാമീണ ജീവിതശൈലിയിൽ അനായാസം ലയിച്ചു നിൽക്കുന്ന ഒരു താമസ സൗകര്യം ആണ്. പ്രാദേശിക ജീവിതത്തെ വിളിച്ചോതുന്ന തനതായ ഭക്ഷണവും ഇവിടത്തെ പ്രത്യേകതയാണ്.
ഇലക്ട്രോണിക്ക്,സിസിടിവി ഇൻസ്റ്റാളേഷൻ തുടങ്ങിയ ബിസിനസ് മേഖലയിൽ പരിചയമുണ്ടെങ്കിലും ടൂറിസം മേഖലയിൽ ഇത് ആദ്യമായാണ് സുധീശൻ ചുവട് വയ്ക്കുന്നത്.
ലോകപ്രശസ്തമായ കടലുണ്ടി പക്ഷി സങ്കേതത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൊണ്ടും കണ്ടൽ വനങ്ങളെ കുറിച്ച് പഠിക്കാനായി വരുന്ന സ്വദേശിയരും വിദേശീയരുമായ പഠന ഗവേഷകർക്കും , വിദ്യാർത്ഥികൾക്കും പരി സ്ഥിതിപഠന ക്യാമ്പുകൾ നടത്തുന്നതിനുള അടിസ്ഥാന സൗകര്യങ്ങളും ആവശ്യങ്ങളും മുൻനിർത്തിയും സഞ്ചാരികൾക്ക് കുടുംബങ്ങോടും സുഹൃത്തുക്കളോടുമൊപ്പം താമസിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരിക്കിയുമാണ് മിയാമി ഹോംസ് സ്റ്റെ&
ഇക്കോടൂറിസം എന്ന ആശയത്തിലേക്ക് എത്തിയത്. കടലുണ്ടിയുടെ ടൂറിസം മേഖലയിൽ ഒരു ബിസിനസ് പ്ലാൻ ചെയ്തുകൂടാ എന്ന ചോദ്യം ആദ്യം ഉന്നയിച്ചു സമീപിച്ചത് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥരാണ്.
പരിചയമില്ലാത്ത മേഖല ആയതിനാൽ
ഒത്തിരി തവണ വിമുഖത കാണിച്ചു മുഖം തിരിച്ചു നടന്നെങ്കിലും പിന്നീട് പലരുടെയും നിർദ്ദേശങ്ങൾ കൂടിയപ്പോൾ ടൂറിസം മേഖലയിലെ ബിസിനസ് സാധ്യത മനസ്സിലാക്കി മുന്നിട്ടിറങ്ങുകയായിരുന്നു.
പിന്തുണയുമായി ഭാര്യ ബിന്ദു താങ്ങും തണലുമായി കൂടെയുണ്ട്. ബയോടെക്നോളജി മാസ്റ്റർ ബിരുദം നേടിയ മകൾ സുബിതയും ഇലക്ടോണിക്ക് എൻജിനിയറായ മകൻ അർജുനും കാലഘട്ടത്തിൻ്റെ സാങ്കേതിവിദ്യയും മായി മിയാമിക്കും സുധീശനൊപ്പം ചേർന്നു.
കുടുംബത്തിൻ്റെയും നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും അതിലുപരി വള്ളിക്കുന്ന്, കടലുണ്ടി ഗ്രാമ പഞ്ചായത്ത് അധികാരികളുടെയും കടലുണ്ടി വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവ്വ് മാനേജ്മെൻ്റ് ഭാരവാഹികളുടെയും നിർദ്ദേശങ്ങളും പ്രോത്സാഹനത്തിന്റെയും പിന്തുണയുടെയും ഫലമായി മിയാമി ഹോംസ്റ്റേ ലോക ടൂറിസം ഭൂപടത്തിൽ ഇടം നേടി ഉയർന്നു. യു.കെ, ജർമ്മനി,സ്വസ് ലാൻ്റ് നെതർലാൻ്റ്, ജപ്പാൻ , ഉക്രയിൻ, ശ്രീലങ്ക തുടങ്ങി നിരവധി രാജ്യങ്ങളിലെ സഞ്ചാരികൾക്ക് മിയാമി ഹോം സ്റ്റെ പ്രിയപ്പെട്ടതായി.

ഹോംസ്റ്റേ നടത്തിക്കൊണ്ടു പോവാൻ എന്തൊക്കെ ശ്രദ്ധിക്കണം തുടങ്ങിയ ക്ലാസുകൾ ടൂറിസം ഡിപ്പാർട്ട്മെന്റിൽ നിന്നും ലഭിച്ചു. ഹോം സ്റ്റേ നടത്തിക്കൊണ്ടുപോകുവാൻ ചില ടേംസ് ആൻഡ് കണ്ടീഷൻസുകൾ ഉണ്ട് അതും കൃത്യമായി പാലിച്ചു പോവുന്നു.
കണ്ടൽക്കാടുകൾക്കിടയിലൂടെയുള്ള സഞ്ചാരം സഞ്ചാരികൾക്കേറെ പ്രിയമാണ് അതിനായി രണ്ടു തോണികളും ഏർപ്പെടുത്തി. അച്ചനമ്മമാരുടെ സ്വപ്ന മുറങ്ങുന്ന വീട് ഏറെ പരിമിത സൗകര്യങ്ങൾ കാരണം അടച്ചിട്ട ഘട്ടത്തിലായിരുന്നു കുടുംബ വീട് മിയാമി ഹോംസ്റ്റേ ആയി രൂപ മാറ്റം വരുത്തി സർക്കാർ ടൂറിസം മാനദണ്ഡങ്ങൾക്ക് വിധേയമാക്കി മെച്ചപ്പെടുത്തിയത്.
തുടക്കത്തിൽ മൂന്ന് റൂമുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നിലവിൽ ആറ് എ.സി റൂമുകൾ ഉണ്ട്. പാക്കേജുകൾ ആയാണ് റേറ്റുകൾ വരുന്നത്. ഭക്ഷണ ആസ്വാദകർക്കായി കരിമീൻ പുഴ ഞണ്ട് ചെമ്മീൻ പുഴമീൻ അടങ്ങിയ സി ഫുഡ് പാക്കേജുകളും മുണ്ട്.
സ്വദേശിയരും വിദേശിയരുമായി ടൂറിസ്റ്റുകൾ ഏറെ വരുന്നുണ്ടെങ്കിലും കൂടുതലും സ്വദേശികർ തന്നെയാണ് എത്താറുള്ളത്.
അതിഥികൾക്ക് ഏതുനിമിഷവും സന്നദ്ധ സഹായമായി വിളിപ്പാടകലെ എട്ടോളം സ്റ്റാഫുകളും ഉണ്ട്.
നിലവിൽ കൂടുതൽ സൗകര്യങ്ങളും മെച്ചപ്പെട്ട സേവനങ്ങളും നൂതന ആശയങ്ങളും ഉൾപ്പെടുത്തി മിയാമിയെ വിപുലീകരിക്കണം എന്നതാണ് രാജ്യത്തിന് വേണ്ടി ജീവൻ നൽകാൻ തയ്യാറായ മുൻ സൈനികനായിരുന്ന സുധീഷിന്റെ ഭാവി ബിസിനസ് പ്ലാൻ.