ഈ സ്റ്റാർടപ്പുകൾ എന്ന് പറയുമ്പോൾ പ്രധാനമായിട്ടും നമ്മുടെ ആളുകൾക്ക് ഇപ്പോഴും മനസ്സിൽ റീട്ടയിൽ സെക്ടർസ് മറ്റു ചെറിയ സംരംഭങ്ങൾ മാത്രം ആണ്. പറമ്പരാഗത രീതിയിൽ സ്റ്റാർട്ടപ്പുകൾക്ക് ഇന്ന് വിജയം കൈവരിക്കാൻ വളരെ പ്രയാസമാണ്. നൂതനമായ ടെക്നിക്കുകൾ ആവിഷ്കരിച്ചാൽ മാത്രമേ നിലനിൽപ്പ് സാധ്യമാവുകയുള്ളു.
ഒരു മാർക്കറ്റിലേക്ക് പുതിയ സ്റ്റാർട്ടപ്പുകൾ കടന്നു വരുമ്പോൾ നിലവിലുള്ള ബിസിനസുകളെ എല്ലാം വളരെ വലിയ രീതിയിൽ അത് ബാധിക്കുന്ന.
ബിസിനസ് എന്ന് തുടങ്ങി എന്നുള്ളതല്ല കഴിവുള്ളവൻ കാര്യക്കാരൻ ആയി മാറുന്ന രീതിയിലേക്കാണ് ഇന്ന് കാണപ്പെടുന്ന പല റീറ്റൈൽ ബിസിനസുകളും മുന്നോട്ട് വരുന്നത് . അതുകൊണ്ട് തന്നെ പുതിയ പുതിയ ബിസിനസുകൾ വളരുമ്പോൾ ചെറുകിട ബിസിനസുകൾ അടച്ചു പൂട്ടുന്ന അവസ്ഥ വരുന്നു .
പുതിയ സ്റ്റാർട്ട് അപ്പുകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ട്രെഡിഷണൽ ബിസിനസ് ആയിട്ടാണോ നിങ്ങൾ മുന്നോട്ട് പോവുന്നത് എങ്കിൽ അവിടെ ഡിമാൻടുകൾ ഒന്നും തന്നെ സൃഷ്ടിക്കപെടുന്നില്ല കൂടാതെ നിലവിലുള്ള ബിസിനസുകളെ അത് ബാധിക്കുകയും ചെയ്യുന്നു ആയതിനാൽ അതിൽ നൂതനമായിട്ടുള്ള ആശയങ്ങളും സംവിധാനങ്ങളും ഉൾകൊള്ളുന്ന രീതിയിൽ കസ്റ്റമേഴ്സിന് വേണ്ട സൗകര്യങ്ങളോട് കൂടി തുടക്കം കുറിച്ചാലെ നില നിൽക്കാൻ സാധിക്കുകയുള്ളു.
അല്ല എങ്കിൽ കാലഘട്ടത്തിന്റെ മാറ്റത്തിനനുസരിച്ചു കസ്റ്റമേഴ്സിന്റെ പുതിയ ആവശ്യങ്ങൾ മനസ്സിലാക്കി മാർക്കറ്റ് സർവ്വേ നടത്തി മുന്നോട്ട് കൊണ്ട് പോകണം. കസ്റ്റമേഴ്സിന്റെ പുതിയ ആവശ്യങ്ങൾ അനുസരിച്ചുള്ള പ്രോഡക്ടുകൾ കണ്ടെത്തി അവ മാർക്കെറ്റിലേക്ക് ഇറക്കുന്നതും ബിസിനസ് വിജയിക്കാൻ വളരെ അധികം സഹായിക്കും.
ടെക്നോളജി ഓറിയന്റ്റ് ബിസിനസുകൾ പുതിയ പ്രോഡക്ടസ് ഇൻട്രോഡ്യുസ് ചെയ്യുമ്പോൾ കോസ്റ്റിങ്ങും, മാർക്കറ്റ് സ്ട്രക്ച്ചറും നന്നായി മനസ്സിലാക്കണം.
പുതിയ സ്റ്റാർട്ടപ്പുകൾ തുടങ്ങുമ്പോൾ ഉണ്ടാവേണ്ടത് വ്യക്തമായ ധാരണയാണ് എന്നിട്ട് മാത്രമേ സ്ഥലം കണ്ടെത്താനും , ഇൻവെസ്റ്റ്മെന്റ് തീരുമാനം എടുക്കാനും പാടുള്ളു. തുടക്കത്തിൽ ആവശ്യമുള്ള ഇൻവെസ്റ്റ്മെന്റ് മാത്രം നടത്തുക ബിസിനസ് വളരുന്നതിനു അനുസൃതമായി ഇൻവെസ്റ്റ്മെന്റ് കൂട്ടാം.
നിലവിൽ കേരളത്തിന്റെ വ്യാപാര മേഖലയിൽ കൂടുതൽ സ്വീകാര്യത ലഭിച്ചു വരുന്നത് ടൂറിസം മേഖലയിലുള്ള സ്റ്റാർട്ടപ്പുകൾക്കാണെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു.
VAISHAK K.K (Marketing Expert with 14years experience as Marketing manager of Royance plastic International, UAE)