പേര്,നാട്,വീട്, കുടുംബം, ജോലി….
ശീതൾ ആൻഡ് വിനു എന്നു പറഞ്ഞാലാണ് ഞങ്ങളുടെ സബ്സ്ക്രൈബേഴ്സിനും ഫോളോവേഴ്സിനും ഞങ്ങളെ കൂടുതൽ മനസ്സിലാവുക. ശീതളിന്റെ നാട് എറണാകുളം ആണ് ജനിച്ചതും വളർന്നതും അവിടെത്തന്നെ. ഞാൻ ആലപ്പുഴയിലാണ് ജനിച്ചത് കുറച്ചുനാൾ ആലപ്പുഴയിലായിരുന്നു പിന്നീട് എറണാകുളത്തേക്ക് മാറി. ഞങ്ങൾ തമ്മിൽ പരിചയപ്പെടുന്നതും എറണാകുളത്ത് വെച്ചാണ്. കുടുംബത്തെ പറ്റി പറയുകയാണെങ്കിൽ ഞങ്ങൾ രണ്ടുപേരും ഒറ്റ മക്കളാണ്. ഇപ്പോൾ ഒരു വർഷമായി എറണാകുളത്ത് തന്നെ ഒരു പുതിയ വില്ല വാങ്ങി ഞങ്ങൾ താമസിക്കുന്നു ശീതളിന്റെ മാതാപിതാക്കൾ എറണാകുളത്ത് തന്നെ ആയതുകൊണ്ട് അവർ ഇപ്പോൾ ഞങ്ങളുടെ കൂടെയാണ് താമസിക്കുന്നത് . എന്റെ കുടുംബത്തെ പറ്റി ചോദിക്കുകയാണെങ്കിൽ അവർ ആലപ്പുഴയിലാണ്. ചെറുപ്പം മുതലേ ഒരു ടോക്സിക് പാരന്റിങ്ങിൽ ആണ് ഞാൻ വളർന്നത് ആഹാരവും വെള്ളവും മാത്രം തന്നാൽ നല്ല മാതാപിതാക്കൾ ആവുകയില്ല മക്കളോടുള്ള ഒരു അടിസ്ഥാന സ്നേഹം കൂടെ വേണമെന്ന് ഞാൻ വിശ്വസിക്കുന്നു. അതെനിക്ക് ലഭിക്കാത്തതുകൊണ്ടുതന്നെ എന്റെ മാതാപിതാക്കളെ പറ്റി കൂടുതൽ ഞാൻ പറയാൻ ആഗ്രഹിക്കുന്നില്ല. കാരണം ജീവിതത്തിൽ നെഗറ്റിവിറ്റിയും ടോക്സിസിറ്റിയും ഒഴിവാക്കി നിർത്താൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. ചെറുപ്പം മുതലേ ഒരുപാട് ട്രോമാ അനുഭവിച്ചു വളർന്ന ഒരു വ്യക്തിയാണ് ഞാൻ പക്ഷേ ദൈവാനുഗ്രഹം കൊണ്ട് ഇപ്പോൾ വളരെ സന്തോഷത്തോടെ ഞാൻ പടുത്തുയർത്തിയ കുടുംബത്തോടൊപ്പം ജീവിക്കുന്നു.
യൂട്യൂബ് ചാനലിലേക്കുള്ള കടന്നുവരവ്…
ജോലിയെ കുറിച്ച് ചോദിക്കുകയാണെങ്കിൽ ഞങ്ങൾ രണ്ടുപേരും അക്കൗണ്ട്സ് ആണ് പഠിച്ചത്, പക്ഷേ അതുമായി ബന്ധപ്പെട്ട ജോലിയല്ല രണ്ടുപേരും ചെയ്യുന്നത്. ഞങ്ങൾക്കൊരു ഗാർമെന്റ്സിന്റെ ബിസിനസ് ഉണ്ട് ഞാൻ അതാണ് ചെയ്യുന്നത് ശീതളും എന്നെ സപ്പോർട്ട് ചെയ്യുന്നുണ്ട്. ഒരു ഇൻഫ്ലുവൻസർ യൂട്യൂബർ എന്ന പാഷൻ കൊണ്ടു നടന്നിരുന്നത് ശീതളാണ്. പക്ഷേ ഇപ്പോൾ അയാൾ അത് ഫുൾടൈം പ്രൊഫഷനായി കാണുന്നു. അയാൾക്ക് അതിനോട് വളരെ താല്പര്യം ആണ് എനിക്കും താല്പര്യം ഉള്ളതുകൊണ്ടുതന്നെ ഞാൻ എല്ലാത്തിലും സപ്പോർട്ട് ചെയ്യുന്നു.
ടിക്ടോക്കിൽ ശീതളിന് 75000 ഫോളോവേഴ്സ് ഉള്ളപ്പോഴാണ് ഞങ്ങൾ രണ്ടുപേരും കണ്ടുമുട്ടുന്നത്. വളരെ പെട്ടെന്ന് തന്നെ ടിക്ടോക്കിൽ 10 ലക്ഷം ഫോളോവേഴ്സ് ആയി. അതിലും വളരെ പെട്ടെന്ന് തന്നെയാണ് ടിക്ടോക്ക് ബാൻ ആയതും. ടിക്ടോക്ക് ബാൻ ആയതിനുശേഷം ആണ് യൂട്യൂബ് ചാനൽ തുടങ്ങിയാലോ എന്നൊരു ചിന്ത വന്നത് ഞാൻ ആണ് ആ കാര്യം സജസ്റ്റ് ചെയ്തത്. അന്ന് ഞങ്ങൾ വളരെ നല്ല സുഹൃത്തുക്കൾ ആയിരുന്നു. ശീതളിനു അഭിനയിക്കാൻ നല്ലൊരു പ്ലാറ്റ്ഫോമാണ് വേണ്ടിയിരുന്നത് അതിന് ബെസ്റ്റ് ഓപ്ഷൻ യൂട്യൂബ് ആണ് എന്ന് ഞാൻ പറഞ്ഞു. ഇപ്പോഴും ഞങ്ങൾ ഓർക്കുന്നു രണ്ടുപേരും സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിൽ ആയിരുന്ന ഒരു സമയത്ത് ഒരു ചെറിയ ഇന്റർനെറ്റ് കഫയിൽ പോയിട്ടാണ് ഞങ്ങൾ യൂട്യൂബ് ചാനൽ തുടങ്ങുന്നത് ( ലാപ്ടോപോ ഇന്റർനെറ്റോ വീട്ടിൽ ഇല്ലായിരുന്നു ), ശീതൾ യൂട്യൂബ് ചാനലിന് പല പേരുകളും പറഞ്ഞെങ്കിലും ഞാൻ തന്നെയാണ് പറഞ്ഞത് അവളുടെ പേര് തന്നെ ഇട്ടാൽ മതിയെന്ന്. അങ്ങനെയാണ് ആദ്യത്തെ യൂട്യൂബ് ചാനൽ ആയ SHEETHAL ELZHA OFFICIAL ഞങ്ങൾ തുടങ്ങുന്നത് .. തുടക്കം കുറിച്ചെങ്കിലും അതിൽ ഞങ്ങൾ അത്ര ആക്റ്റീവ് ഒന്നുമായിരുന്നില്ല കല്യാണത്തിന് ശേഷമാണ് യൂട്യൂബ് ചാനലിൽ ആക്ടീവായി വീഡിയോ ഇടാൻ തുടങ്ങിയത്. വ്ലോഗിങ്ങിനും ലൈഫ് സ്റ്റൈലിനും വേണ്ടിയുള്ള ചാനൽ ആയിരുന്നു അത്. തമാശകൾ നിറഞ്ഞ കണ്ടന്റ് ചെയ്യാൻ ഒരുപാട് ഇഷ്ടപ്പെടുന്ന ആളുകളാണ് ഞങ്ങൾ അതുകൊണ്ടുതന്നെ കല്യാണത്തിനു ശേഷം SHEETHAL AND VINU എന്നൊരു ചാനലും ഞങ്ങൾ തുടങ്ങി. ആദ്യം തുടങ്ങിയ ചാനലിനേക്കാൾ കൂടുതൽ സബ്സ്ക്രൈബെർസ് ഇപ്പോൾ രണ്ടാമത്തെ ചാനലിലാണ് ഉള്ളത് .
വളരെ പെട്ടെന്നാണ് ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റാനും റീചാവാനും സാധിച്ചത്. വളരെയധികം തമാശ നിറഞ്ഞ കണ്ടെന്റ് ആണ് ഞങ്ങൾ പോസ്റ്റ് ചെയ്യാൻ ശ്രമിക്കാറുള്ളത്..
എല്ലാ വീട്ടിലും നടക്കുന്ന കാര്യങ്ങൾ തമാശ രൂപേണ അവതരിപ്പിക്കാനാണ് ഞങ്ങൾ കൂടുതൽ നോക്കുന്നത്. അതുകൊണ്ടുതന്നെ ഞങ്ങളുടെ കൺടെന്റുകൾ ആളുകൾക്ക് പെട്ടെന്ന് റിലേറ്റ് ചെയ്യാൻ പറ്റും.
പ്രത്യേകിച്ച് കൊറോണ സമയത്താണ് ഞങ്ങളുടെ വീഡിയോകൾ കൂടുതൽ റീചായത്.
കാഴ്ച്ചക്കാരെ പിടിച്ചിരുത്തുന്ന കണ്ടന്റുകളുടെ പിറവി…
കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന തമാശകൾ കൊണ്ടുവരാൻ ഞങ്ങൾ ശ്രമിക്കാറുണ്ട് .. ഒരു കുടുംബത്തിലെ എല്ലാവർക്കും ഒന്നിച്ചിരുന്ന് കാണാൻ പറ്റുന്ന വീഡിയോ ആയിരിക്കണം എന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ട് അതുകൊണ്ടുതന്നെ ഒരു രീതിയിലുള്ള മോശം വാക്കുകളോ സീനുകളോ ഞങ്ങളുടെ വീഡിയോയിൽ ഉണ്ടാകാൻ പാടില്ല എന്ന് ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്..
പിന്നെ ഞങ്ങൾ രണ്ടുപേരും ജീവിതത്തിലും നല്ല തമാശക്കാരാണ്. അതൊക്കെ തന്നെയാണ് ഞങ്ങളുടെ കണ്ടന്റുകളിലും ആളുകൾ കാണാറുള്ളത്. തമാശകൾ കൂടാതെ ഇൻഫർമേറ്റീവ് ആയിട്ടുള്ളതും കെയറിങ് ആയുള്ള വീഡിയോകളും ഞങ്ങൾ ചെയ്യാറുണ്ട് . സന്തോഷമുള്ള ഒരു ജീവിതം വേണമെങ്കിൽ ജീവിതപങ്കാളികൾ രണ്ടുപേരും പരസ്പരം ബഹുമാനിച്ചും സ്നേഹത്തോടെയും മുന്നോട്ടു പോകണം എന്ന് ഞങ്ങൾ കരുതുന്നു. അതുകൊണ്ടുതന്നെ പരസ്പരം സ്നേഹിക്കുന്നതും കെയർ ചെയ്യുന്നതും ബഹുമാനിക്കുന്നതുമായ വീഡിയോകൾ ഞങ്ങൾ ഒരുപാട് ഷെയർ ചെയ്യാറുണ്ട്. കൂടാതെ ഞങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന സന്തോഷകരമായ കാര്യങ്ങളും ഞങ്ങൾ വീഡിയോകളിലൂടെ പങ്കുവയ്ക്കാറുണ്ട്.. ഞങ്ങൾക്ക് വരുന്ന കമന്റുകളിലൂടെ ഒരുപാട് പേർ ഞങ്ങളുടെ വീഡിയോ കണ്ട് പ്രചോദനം ഉൾക്കൊണ്ട് അവരുടെ കുടുംബ ജീവിതത്തിലും ഇത് പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നുണ്ട് എന്ന് ഞങ്ങൾ മനസ്സിലാക്കുന്നു.
നെഗറ്റിവിറ്റി വരുന്ന വീഡിയോകൾ ഞങ്ങൾ അധികം ചെയ്യാറില്ല. കാണുന്നവർക്ക് ഒരു പോസിറ്റിവിറ്റി കിട്ടണം എന്ന ഉദ്ദേശത്തോടുകൂടിയാണ് മിക്ക വീഡിയോകളും ഞങ്ങൾ ചെയ്യാറുള്ളത്.
രണ്ടുപേരും ഒന്നിച്ചാണ് കണ്ടന്റ് ക്രിയേറ്റ് ചെയ്യുന്നത്. ഒരു വൺലൈൻ ഒരാൾ പറഞ്ഞു കഴിഞ്ഞാൽ പിന്നെ രണ്ടുപേരും കൂടി ഇരുന്നാണ് അത് ഡെവലപ്പ് ചെയ്യുന്നത്. വീഡിയോ എടുക്കാൻ എപ്പോഴും മുൻകൈ എടുക്കുന്നത് ശീതൾ ആണ്..
ആക്ടീവ് യൂട്യൂബ് ഇൻഫ്ലുവൻസർമാരായിരിക്കുമ്പോൾ ഇത് വ്യക്തിജീവിതത്തെയോ കുടുംബ ജീവിതത്തെയോ കരിയറിനെയോ ബാധിക്കുന്നതായി തോന്നിയിട്ടുണ്ടോ ?
ഒട്ടുമില്ല…കാരണം ഇപ്പോൾ ഞങ്ങൾ ചെയ്യുന്ന കാര്യങ്ങൾ ഒരുപാട് സന്തോഷം ഉള്ള കാര്യങ്ങളാണ്. ശീതൾ പഠിച്ചത് അക്കൗണ്ടിംഗ് ഫീൽഡ് ആണ് പക്ഷേ അവൾക്ക് തീരെ താല്പര്യമില്ലാത്ത ഒരു ഫീൽഡ് ആയിരുന്നു അത്. വീട്ടുകാരുടെ നിർബന്ധം അനുസരിച്ചാണ് അവൾ അത് പഠിച്ചത്. യൂട്യൂബിൽ വീഡിയോസ് ഇടുക ഇൻഫ്ലുൻസർ ആയിരിക്കുക എന്നുള്ളത് ശീതളിന് ഒരുപാട് ഇഷ്ടപ്പെട്ട കാര്യമാണ്. കല്യാണത്തിനു ശേഷമാണ് ശീതൾ ഈ ഒരു മേഖലയിലേക്ക് തിരിഞ്ഞത്. ആക്ടീവ് യൂട്യൂബർമാർ ആയതാണ് ഞങ്ങളുടെ വ്യക്തി ജീവിതത്തെയും കുടുംബ ജീവിതത്തെയും കരിയറിനെയും ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുന്ന ഒരു കാര്യം.
തുടക്കത്തിൽ ടിക് ടോക് ചെയ്തിരുന്ന സമയത്ത് കുടുംബത്തിലെ എല്ലാവർക്കും എതിർപ്പായിരുന്നു ശീതളിന്റെ പപ്പ മാത്രമാണ് സപ്പോർട്ട് ചെയ്തത്. പപ്പ സപ്പോർട്ട് ചെയ്തതിനു ശേഷം ബാക്കി ഓരോരുത്തരുമായി സപ്പോർട്ട് ചെയ്യാൻ തുടങ്ങി. പക്ഷേ അത് ചെറിയ രീതിയിൽ മാത്രമായിരുന്നു. വിവാഹ ശേഷമാണ് ഞാനും ശീതളും ഇത് ഒരു പ്രൊഫഷൻ എന്ന രീതിയിലേക്ക് മാറുന്നത് . ഇപ്പോൾ ശീതലിന്റെ കുടുംബത്തിൽ എല്ലാവരും സപ്പോർട്ട് ആണ്
എന്റെ ഫാമിലിയുടെ ഭാഗത്തുനിന്ന് ഇപ്പോഴും അധികം സപ്പോർട്ട് ഇല്ല. ഞാൻ ആദ്യമേ പറഞ്ഞതുപോലെ നെഗറ്റീവ് ഞങ്ങൾ ഒഴിവാക്കുന്നതുകൊണ്ടുതന്നെ അത്തരം കാര്യങ്ങൾ ഞങ്ങൾ മൈൻഡ് ചെയ്യാറില്ല കാരണം സർക്കാർ ജോലി ഉള്ളവർക്കേ ഈ ലോകത്ത് നല്ല ജീവിതം ഉണ്ടാകു എന്ന് കരുതുന്ന ആളുകളാണ് ഇപ്പോഴും അവിടെ ഉള്ളത്
കുഞ്ഞ് അതിഥി വന്നപ്പോൾ ഉണ്ടായ മാറ്റങ്ങൾ?
കുഞ്ഞ് അതിഥി വന്നതിനുശേഷം ഉള്ള 70 ദിവസത്തെ മാറ്റങ്ങളെ ഇപ്പോൾ പറയാൻ പറ്റൂ. കാരണം കുഞ്ഞിന് ഇപ്പോൾ രണ്ടു മാസം കഴിഞ്ഞതേയുള്ളൂ. ഏറ്റവും വലിയ മാറ്റം എന്ന് പറയുന്നത് സന്തോഷം ഇരട്ടിയായി ഒപ്പം തന്നെ ഞങ്ങളുടെ ഉറക്കം പകുതിയായി. ഞങ്ങൾ രണ്ടുപേരും ഒറ്റ മക്കളാണ്. എനിക്ക് അത് ഓക്കേ ആയിരുന്നു
പക്ഷേ ശീതളിനു കൂടപ്പിറപ്പുകൾ ഇല്ലാത്തതു കൊണ്ട് തന്നെ ഭയങ്കര സങ്കടമാണ്.
അങ്ങനെ ഒറ്റപ്പെട്ട അവസ്ഥയിൽ നിൽക്കുമ്പോഴാണ് ഞങ്ങൾ ഒന്നിക്കാൻ തീരുമാനിക്കുന്നത് അപ്പോൾ ജീവിതം ഹാപ്പിയായി ഇപ്പോൾ കുഞ്ഞുങ്ങളുടെ വന്നപ്പോഴേക്കും ഇരട്ടി ഹാപ്പി.
പ്രധാന നേട്ടങ്ങൾ…
ജീവിതത്തിൽ ഉണ്ടായ എല്ലാ നേട്ടങ്ങളും പ്രധാനപ്പെട്ട നേട്ടങ്ങൾ ആണെന്ന് ഞങ്ങൾ കരുതുന്നു. സാമ്പത്തികമായി വളരെ മോശപ്പെട്ട അവസ്ഥയിലായിരുന്നു ഞങ്ങൾ. ദൈവാനുഗ്രഹം കൊണ്ട് ഞങ്ങൾ ഇപ്പോൾ ഈ ഒരു നിലയിൽ എത്തി അതെല്ലാം ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നേട്ടമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. എങ്കിലും എടുത്തു പറയുകയാണെങ്കിൽ ഞങ്ങൾ തമ്മിലുള്ള കണ്ടുമുട്ടലും വിവാഹവും ഞങ്ങൾ സ്വന്തമായി വാങ്ങിച്ച ഭവനം, വാഹനം, ഞങ്ങളുടെ ചാനലിലുള്ള സബ്സ്ക്രൈബേർസ് ഫോളോവേഴ്സ്, പിന്നെ ഞങ്ങളുടെ കുഞ്ഞ്…
ഭാവി പദ്ധതികൾ…
പ്രത്യേകിച്ച് അങ്ങനെ ഒന്നും പ്ലാൻ ചെയ്തു വെച്ചിട്ടില്ല ജീവിതത്തിന്റെ ഈയൊരു ഒഴുക്കിൽ അങ്ങ് പോകുമ്പോൾ വേണം ഓരോന്ന് പ്ലാൻ ചെയ്യാൻ. എന്നാലും ഒരു പ്ലാൻ ഉണ്ട് അത് പറയാം. നേരത്തെ പറഞ്ഞപോലെ ഞങ്ങൾ രണ്ടുപേരും ഒറ്റ മക്കളാണ്. ഒറ്റപ്പെടൽ ജീവിതത്തിൽ ഒരുപോട് നാൾ അനുഭവിച്ചത് കൊണ്ട് കുറഞ്ഞത് മൂന്നു മക്കളെങ്കിലും വേണമെന്നാണ് ശീതളിന്റെ ആഗ്രഹം. ആദ്യത്തെ പ്രസവം കഴിയുമ്പോൾ ഇത് മാറ്റിപ്പറയും എന്നായിരുന്നു ഞാൻ അവളോട് പറഞ്ഞിരുന്നത് പക്ഷേ കുഞ്ഞുണ്ടായതിനു ശേഷം അവൾ ആ തീരുമാനത്തിൽ തന്നെ ഉറച്ചുനിൽക്കുന്നു. ഇനിയങ്ങോട്ട് ഒറ്റപ്പെടൽ ഉണ്ടാകാൻ പാടില്ല വീട് നിറയെ കുഞ്ഞുങ്ങൾ വേണം, അനക്കം വേണം ബഹളം വേണം, എപ്പോഴും ഹാപ്പി ആയിരിക്കണം…
പിന്നെ ഒരുപാട് സ്ഥലങ്ങൾ കാണണം യാത്ര ചെയ്യണം.. കുഞ്ഞിനെ നല്ലൊരു മനുഷ്യൻ ആക്കി വളർത്തണം. സാധാരണ പാരന്റിങ് അല്ലാതെ നല്ലൊരു വൈബ് പേരെന്റ്സ് ആകാൻ കഴിയണം.
എന്റെ ചെറുപ്പകാലത്തിൽ ഞാൻ അനുഭവിച്ചത് ഒന്നും എന്റെ കുഞ്ഞനുഭവിക്കാതിരിക്കണം. അവന് നല്ലൊരു അച്ഛനായിരിക്കണം. കുഞ്ഞു വളർന്നു വരുമ്പോൾ അവൻ എന്താവാനാണ് ആഗ്രഹം അവന്റെ ഇഷ്ടത്തിന് വിടണം അല്ലാതെ സമൂഹത്തിന്റെ നിലക്കും വിലയ്ക്കും ഉള്ള ജോലി നീ ചെയ്യണം എന്നൊരിക്കലും പറയില്ല, മക്കൾ ഏത് ജോലി ആണോ ചെയ്യാൻ താല്പര്യപെടുന്നത് അത് ചെയ്തോട്ടെ കാരണം എന്റെ ചെറുപ്പത്തിൽ ഒരുപാട് പ്രേശ്നങ്ങൾ മൂലം വീട് വിട്ട് ഇറങ്ങി പോകേണ്ട അവസ്ഥ വന്നിട്ടുണ്ട്, ദിവസങ്ങളോളം പട്ടിണി കിടന്നിട്ടുണ്ട് അപ്പോഴൊന്നും ഒരാളും അന്വേഷിച്ചു വന്നിട്ടില്ല, സ്വന്തം പ്രയത്നം കൊണ്ട് ഇപ്പൊൾ നല്ല നിലയിൽ ജീവിക്കുന്നു പക്ഷെ അതിന്റെ ക്രെഡിറ്റും ചോദിച്ചുകൊണ്ട് ഇപ്പൊ പലരും വരുന്നുണ്ട്, ഒന്നും പറ്റാതെ വന്നപ്പോൾ എന്നെ പറ്റി കുറ്റങ്ങൾ പറഞ്ഞു നടക്കുന്നു .അതുകൊണ്ട് തന്നെ ഒരു കുഞ്ഞിനെ എങ്ങനെ നല്ല രീതിയിൽ വളർത്തണം എന്ന് പഠിക്കാൻ പറ്റി.