സൗന്ദര്യ സംരക്ഷണം ജീവിത ശൈലിയുടെ ഭാഗമായി കഴിഞ്ഞിരിക്കുന്ന ഒരു കാലത്തിലാണ് നാം ജീവിക്കുന്നത്.
കാതു തുളച്ച് വളയമിട്ടും മുഖത്ത് ചായം തേച്ചും ഗോത്ര സമൂഹത്തിൻ്റെ സൗന്ദര്യ സങ്കൽപ്പം മുതൽ ശരീരം മുഴുവൻ ടാറ്റൂ ചെയ്യുന്നതുവരെ സൗന്ദര്യ സങ്കൽപ്പത്തിൻ്റെ ഭിന്നവും വിചിത്രവുമായ മുഖമായി മാറിയിരിക്കുന്നു.
കാലം ചെല്ലുന്തോറും അതിനൂതന സംവിധാനങ്ങളിലൂടെ മനുഷ്യൻ അവൻ്റെ സൗന്ദര്യം വർധിപ്പിക്കുകയാണ്.
അറുപത്കാരിയെ ഇരുപത്കാരിയാക്കാൻ ഇന്ന് ഏതാനം മണിക്കൂറുകൾ മതി .
സമീപകാലത്ത് അത്തരത്തിൽ ഒരു വീഡിയോ സമൂഹമാധ്യമത്തിൽ വൈറലായിരുന്നു.
മാറ്റം അനിവാര്യമാണ്…
വിവാഹം , വീട്ടു താമസം, പൊതുചടങ്ങുകൾ എന്നിവയാണ് അണിഞ്ഞൊരുങ്ങി പോകാനുള്ള അവസരങ്ങളെങ്കിൽ ഇന്നത് മാറി. ഒന്ന് സുന്ദരിയും സുന്ദരനുമാകണമെന്ന് തോന്നിയാൽ അപ്പൊൾ തന്നെ സലൂണിലേക്കും ബൊട്ടീക്കുകളിലേക്കും വച്ച് പിടിക്കും.
വിവാഹ വാർഷികം, കുഞ്ഞിൻ്റെ പിറന്നാൾ,സ്കൂൾ, കോളജ് ഗെറ്റ് ടുഗെദർ
എന്നു വേണ്ട അണിഞ്ഞൊരുങ്ങാൻ അവസരങ്ങൾ ഏറെ. ഏതു രീതിയിലും അവരവരുടെ അഭിരുചിക്കൊത്ത് മേക്ക് ഓവർ ചെയ്ത് നൽകാൻ ബ്യൂട്ടിപാർലറുകൾ ഇന്ന് റെഡിയാണ്.
ഒരു വ്യക്തിയുടെ സൗന്ദര്യം വ൪ധിപ്പിക്കുന്നതിൽ മേക്കപ്പ് ആ൪ട്ടിസ്റ്റി൯റെ പങ്ക് പരമപ്രധാനമാണ്. മേക്കപ്പ് ആർട്ടിസ്റ്റ് എന്നാ നിലയിൽ തന്റെതായ വ്യത്യസ്തമാർന്ന വ്യക്തി മുദ്ര പതിപ്പിച്ചയാളാണ് ഉണ്ണി പി എസ്. 10 വ൪ഷമായി ഇദ്ദേഹം മേക്കപ്പ് രംഗത്തുണ്ട്.
റോൾ മോഡൽ
ഏതൊരു രംഗത്തായാലും ഗുരു അനിവാര്യനാണ്. ഏകലവ്യന് ദ്രോണർ എന്ന പോലെ ആർക്കും ഉണ്ടാകും ഒരു പ്രിയ ഗുരു.
മിക്കി കോൺറാക്ടർ എന്ന മേക്കപ്പ് ആ൪ട്ടിസ്റ്റിനെയാണ് താ൯ റോൾമോഡലാക്കിയതെന്ന് ഉണ്ണി പറയുന്നു. അദ്ദേഹം പുതിയ ടെക്നിക്കുകളൊന്നും ഉപയോഗിക്കുന്നില്ല അതിനാലാണ് അദ്ദേഹത്തെ റോൾമോഡലാക്കിയത്.
മഹാഭൂരിപക്ഷം ആളുകളും ഇന്ന് ബ്യൂട്ടി കോൺഷ്യസാണ്.അതിനുള്ള പ്രധാന കാരണം എല്ലാവരും വളരെ അപ്ഡേറ്റഡാണ് എന്നതുതന്നെ . നവമാധ്യമങ്ങളിലൂടെ കാര്യങ്ങളെല്ലാം അറിയുന്നതിനാൽ പലരും ബോധാവാന്മാരാണ്. മേക്കപ്പ് ആ൪ട്ടിസ്റ്റ് ജൂലിയുടെ കൂടെയും ജാ൯മണിയുടെ കൂടെയും പ്രവ൪ത്തിച്ചിട്ടുണ്ട്. ഇവർ രണ്ടു പേരും ഗുരു സ്ഥാനീയരാണ്.
പുരുഷ സങ്കൽപ്പം
പുരുഷന്മാരുടെ ഇടയിൽ അഭിരുചികൾ മാറുന്നു. അന്നും ഇന്നും സൗന്ദര്യത്തിന് പ്രാധാന്യം കൊടുക്കുന്നവരാണേറെയും. മേക്കപ്പ് മാത്രമല്ല, ടാറ്റൂവും ആഭരണങ്ങളും ഉപയോഗിക്കുന്നുണ്ട്. ഹെയ൪സ്റ്റൈലിലും ഡ്രസ്സിംഗിലുമെല്ലാം മാറ്റം വരുത്തിയിട്ടുണ്ട്. എല്ലാവരുടെയും സ്കി൯ റൂട്ടീ൯ വരെ ഒരുപാട് മാറി.ഫാഷൻ്റെ ഭാഗമായാണ് ടാറ്റു മാറികൊണ്ടിരിക്കുന്നു.
സ്ത്രീകൾ തന്നെ മുൻപന്തിയിൽ
സമീപകാലത്ത് പുരുഷൻമാർ സൗന്ദര്യ മേഖല കീഴടക്കിയെങ്കിലും സ്ത്രീകൾ ഒട്ടും പിന്നിലായില്ല. വാനിറ്റി ബാഗിൽ അത്യാവശ്യം ചെറിയ ഒരു മേക്കപ്പ് റൂം തന്നെ സ്വന്തമായി ഉള്ളവരാണ് മിക്കവരും. എന്നാൽ ആഴ്ചയിലും മിക്കവരും മാസത്തിൽ ഒരു തവണയെങ്കിലും പാർലറുകളെ ആശ്രയിക്കുന്നു. സ്വന്തമായി ചെയ്യുന്ന എന്തിനും ഒരു പരിധിയുണ്ടെല്ലോ.
ഒരു മേക്കപ്പ് ആർടിസ്റ്റിൻ്റെ കരവിരുതിൽ സുന്ദരിയും സുന്ദരനും ആയാലെ എല്ലാവർക്കും പൂർണ്ണ തൃപ്തി ലഭിക്കുന്നുള്ളൂ. ഇതിനെ ഒരു കലയാക്കി മാറ്റുന്ന വിദഗ്ധർ ഉണ്ടാകുമ്പോൾ പ്രത്യേകിച്ചും.
സ്കൂൾ,കോളജ് വിദ്യാർത്ഥിനികളും ഉദ്യോഗസ്ഥരും ബിസിനസുകാരും ഉൾപ്പെടെ കൂടുതലും വരുന്നത് വനിതകളാണ്. അവരിൽ ബ്രൈഡ്സ് ആണ് കൂടുതലും .
സ്കിന്നിനെ എങ്ങനെ കൂടുതൽ സംരക്ഷിക്കാമെന്നതാണ് അവർ കാര്യമായും നോക്കുന്നത്.
തനിയെ വർദ്ധിക്കുന്ന ഒന്നല്ല ഒരാളുടെ മുഖസൗന്ദര്യം, സൗന്ദര്യം അതിന്റെ തന്മയത്വത്തോടെ അവതരിപ്പിക്കുന്ന കലയാണ് മേക്ക് ഓവർ.ഈ കള അധികം അറിയപ്പെടാതിരുന്ന സമയത്താണ് ഉണ്ണി ഇതൊരു പ്രൊഫഷൻ ആക്കിയെടുത്തത്. തുടക്കത്തിൽ ഒരു ടിവി ചാനലിന് വേണ്ടിയാണ് വർക്കുകൾ ചെയ്തിരുന്നത് . സിനിമാതാരം മിത്ര കുര്യൻ ആണ് ഉണ്ണി മേക്കപ്പ് അണിയിച്ച ആദ്യ സെലിബ്രിറ്റി. ഒരു മാസികയുടെ മുഖചിത്രത്തിനു വേണ്ടിയായിരുന്നു അത്. തന്റെ വർക്ക് ഒരു മാസികയുടെ മുഖചിത്രമായി അറിയപ്പെട്ടതും അതുവഴി വന്ന നല്ല അഭിപ്രായങ്ങളും ഈ മേഖലയിലെ തന്റെ സാന്നിധ്യത്തെ ഉറപ്പിച്ചു നിർത്തി എന്ന് അദ്ദേഹം പറയുന്നു.
ഒരേ ഉൽപ്പന്നങ്ങളും സാമഗ്രികളും ആണ് എല്ലാ കലാകാരന്മാരും ഉപയോഗിക്കുന്നത് അതിനാൽ തന്റെ വർക്കിൽ വേറിട്ട അനുഭവം നൽകുക എന്നത് എളുപ്പമല്ലായിരുന്നു, എന്നാൽ ഒരുപാട് മത്സരം നേരിടുന്ന ഈ മേഖലയിൽ ചുരുങ്ങിയ കാലം കൊണ്ട് തന്റേതായി ഒരിടം ഉണ്ണി നേടിയെടുത്തു. ഓരോ മുഖത്തിന്റെയും സവിശേഷതയ്ക്ക് അനുസരിച്ച് ചെയ്താൽ മാത്രമേ ഒരാൾക്ക് മേക്കോവർ ഇണങ്ങു എന്ന് ഉണ്ണി അഭിപ്രായപ്പെടുന്നു.അമല പോൾ,കാവ്യാമാധവൻ, നിഖില വിമൽ, സുപ്രിയ മേനോൻ, ശ്രിന്ദ തുടങ്ങി നിരവധി പ്രമുഖർക്ക് വേണ്ടി മേക്കപ്പ് ചെയ്തിട്ടുണ്ട്. സിനിമാതാരം മീര നന്ദന്റെ വിവാഹ മേക്കപ്പ് ആണ് ഏറ്റവും പുതിയതായി ഉണ്ണി ചെയ്തിട്ടുള്ളത്.
പെരുവിരൽ മുതൽ തലമുടി വരെ പെണ്ണിന് എന്തും ഏതും സുന്ദരമാണ്. അതിനെ അതിസുന്ദരമാക്കുന്ന ഒരു കലയാണ് മേക്ക്ഓവർ. മേക്കപ്പ് ആർടിസ്റ്റ് ഒരു കലാകാരനും.