1.കേരള സ്റ്റേറ്റ് ബോഡി ബിൽഡിംഗ് അസോസിയേഷൻ ജോയിൻ സെക്രട്ടറി ,
ഇന്റർനാഷണൽ ജഡ്ജ് , സ്പോർട്സ് കൗൺസിൽ മെമ്പർ , കോഴിക്കോട് ഡിസ്ട്രിക്ട് സെക്രട്ടറി
എന്നീ പദവികളെല്ലാം വഹിച്ചപ്പോൾ ഏറ്റവും കൂടുതൽ ഉത്തരവാദിത്വമുള്ള പദവി ആയി തോന്നിയതും ഏറ്റവും കൂടുതൽ ഡിഗ്നിറ്റി നേടിത്തന്നതും ഏതു പദവിയിൽ ഇരിക്കുമ്പോഴായിരുന്നു.
Ans: ഡിഗ്നിറ്റി എന്നതിലുപരി എല്ലാ പദവികൾക്കും അതിന്റെതായ പ്രാധാന്യവും അതിന്റേതായ ഉത്തരവാദിത്തവും ഉണ്ട്. ഉത്തരവാദിത്ത്വങ്ങൾ ഉത്തരവാദിത്ത്വത്തോടെ ചെയ്യുക എന്നതാണ് പ്രധാനം. എല്ലാ പദവികളിലും ഇരുന്നുകൊണ്ടുതന്നെ കേരളത്തിലുള്ള സകല ബോഡി ബിൽഡേഴ്സിന് വേണ്ടിയും പ്രവർത്തിക്കാൻ സാധിച്ചു. കേരളത്തിൽ നിന്നും വിജയിച്ച ബോഡി ബിൽഡേഴ്സിനെ നാഷണൽ മീറ്റിൽ പങ്കെടുപ്പിക്കാനും അതിലൂടെ പ്രൈസ് കിട്ടിയിട്ടുള്ളവരെ കേന്ദ്ര കായിക മന്ത്രാലയത്തിന്റെ കീഴിലുള്ളതും കേരള ഗവൺമെന്റിന്റെ കീഴിലുള്ളതും ആയ പല സ്ഥാപനങ്ങളിലും ജോലികൾ,അതുപോലെ ബോഡി ബിൽഡിംഗ് അസോസിയേഷൻ ഓഫ് കേരളയിൽ നിന്നുകൊണ്ട് ചെയ്തു കൊടുക്കുവാൻ സാധിച്ചു. അതിൽ എനിക്ക് വലിയ ചാരുതാർഥ്യം ഉണ്ട്.
2. എത്രാമത്തെ വയസ്സിലായിരുന്നു ഇങ്ങനെ ഒരു പാഷൻ തിരിച്ചറിഞ്ഞത്. Gym world എന്ന സ്ഥാപനം ബാലുശ്ശേരി തുടങ്ങാൻ ബാബു ഹന്നാൻ സാറിന് ഏറ്റവും ഇൻസ്പിരെഷൻ നൽകിയ വ്യക്തി അഥവാ കാര്യം എന്തായിരുന്നു.
Ans: എന്റെ പന്ത്രണ്ടാമത്തെ വയസ്സിലാണ് പാഷൻ തിരിച്ചറിഞ്ഞത്. കരാട്ടയിൽ ആയിരുന്നു തുടക്കം. കരാട്ടെയിൽ തേർഡ് ഡാൻ ബ്ലാക്ക് ബെൽറ്റ് ആയിരുന്നു. പിന്നെ പവർ ലിഫ്റ്റിങ്,ബോഡി ബിൽഡിംഗ് ഉം ചെയ്തു.
മോട്ടിവേഷൻ എന്ന് പറഞ്ഞാൽ അമേചർ ജിം കോഴിക്കോടിലെ സുന്ദരേട്ടൻ ആയിരുന്നു. പിന്നെ അർജുന അവാർഡ് വിന്നർ ടി വി പോളി എന്നീ വ്യക്തിത്വങ്ങളെ ഒരിക്കലും മറക്കുവാൻ സാധിക്കില്ല. എന്റെ വളർച്ചയിൽ സ്വാധീനം ചെലുത്തിയവരാണ് ഈ രണ്ട് മഹാ വ്യക്തിത്വങ്ങളും.
3. ഫാമിലി സപ്പോർട്ട് എത്രത്തോളം ഉണ്ടായിരുന്നു.
Ans- ഫാമിലി സപ്പോർട്ട് നല്ലൊരു മുതൽക്കൂട്ടായിട്ട് ഉണ്ടായിരുന്നു. നിലവിൽ താമസം ബാലുശ്ശേരി തന്നെയാണ് ഭാര്യ ടീച്ചറാണ് മൂന്നു മക്കൾ ഉണ്ട് മൂത്തമകൻ പ്ലസ് വണ്ണിൽ പഠിക്കുന്നു അവൻ കോഴിക്കോട് ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിലും അതുപോലെ സ്പോർട്സ് physique ലും വിന്നർ ആയിരുന്നു. രണ്ടാമത്തേത് മകളാണ് എട്ടിൽ പഠിക്കുന്നു പിന്നെ അതിന്റെ താഴെ ഒന്ന് മകനാണ് എൽകെജിയിൽ പഠിക്കുന്നു.
4. ഉത്തരവാദിത്തപ്പെട്ട പദവികളിൽ ഇരിക്കുമ്പോഴും ജിം നടത്തിക്കൊണ്ടുപോകുമ്പോഴും സാറിന് തിരക്കുകൾ മൂലം ഉണ്ടായിരുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് .
Ans: ഞാനൊരു ഫിലിം സീരിയൽ ആക്ടർ കൂടിയാണ് അതിനാൽ പല ചാമ്പ്യൻഷിപ്പ് പരിപാടികളും മറ്റുമായി തിരക്കിലായ സമയങ്ങളിൽ പല അഭിനയിക്കാനുള്ള അവസരങ്ങളും എനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. അതൊരു നഷ്ടമാണെങ്കിലും, 14 ജില്ലകളും എന്നെ ഏൽപ്പിച്ച ടിവി പോളി, (അർജുന അവാർഡ് )എന്ന മഹത് വ്യക്തിയുടെ സന്തോഷമായിരുന്നു എന്റെയും . അതിൽ ഞാൻ അഭിമാനം കൊള്ളുന്നു.
5. ഈ മേഖലയിൽ നേരിടേണ്ടി വന്നിട്ടുള്ള വെല്ലുവിളികൾ എന്തെല്ലാമായിരുന്നു?
Ans: വെല്ലുവിളികൾ നേരിട്ടിട്ടുണ്ട് അന്നത്തെ കാലത്ത് ഉണ്ടായ പരിമിതികൾ തന്നെയാണ് ഏറ്റവും വലിയ വെല്ലുവിളികൾ. ആ സമയം നല്ല ട്രെയിനിങ് സെന്റർ ഉണ്ടായിരുന്നില്ല.സൗകര്യം നന്നേ കുറവായിരുന്നു. അന്ന് ബോഡി ബിൽഡിങ് മാത്രമായിരുന്നില്ല വെയിറ്റ് ലിഫ്റ്റിംഗ് പവർ ലിഫ്റ്റിങ് ബോഡി ബിൽഡിങ് എല്ലാം ഒരു തട്ടകത്തിൽ തന്നെയായിരുന്നു. എല്ലാ പ്രാക്ടീസും തറയിൽ മണ്ണിൽ നിന്നായിരുന്നു ആ കാലത്ത് ചെയ്തുകൊണ്ടിരുന്നത്. അതേ തറയിലും മണ്ണിലും നിന്നുകൊണ്ട് 14 വർഷം മിസ്റ്റർ കോഴിക്കോട് ആയ റോയ് ചേട്ടനെ ഒരിക്കലും മറക്കാൻ സാധിക്കില്ല അദ്ദേഹത്തിന്റെ സഹായംവളരെ വിലപ്പെട്ടതായിരുന്നു.
6. പതിവു ദിനചര്യകളെ കുറിച്ചൊന്ന് പറയാമോ? ഇപ്പോഴത്തെ യുവ തലമുറയിലെ കുട്ടികൾ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ അധികം പുലർത്തുന്നില്ല കൂടാതെ കൂടുതൽ സമയവും മൊബൈൽ ഫോണിൽ കുടുങ്ങിക്കടക്കുന്നവരാണ് അവരോട് എന്താണ് പറയാനുള്ളത്?
Ans: ദിനചര്യകൾ രാവിലെ നാലുമണിക്ക് എഴുന്നേൽക്കും കുളി കഴിഞ്ഞ് നേരെ ഫിറ്റ്നസ് സെന്ററിൽ പോകും അതിനിടയിൽ പ്രാതൽ പിന്നെ ഉച്ചവരെ അവിടെ തന്നെയായിരിക്കും പിന്നെ കുറച്ച് സമയം ഉറക്കം. പിന്നീട് വീണ്ടും ഫിറ്റ്നസ് ലേക്ക് 10 മണി വരെ അവിടെ തന്നെയായിരിക്കും.
ആരോഗ്യമാണ് സർവ്വധനാൽ പ്രധാനം എന്നാണ് ഞാൻ അന്നും ഇന്നും പറയാറുള്ളത്. ആരോഗ്യമുള്ള തലമുറയാണ് നമ്മുടെ ദേശത്തിന് ആവശ്യം. നമ്മൾ നിത്യേന പേപ്പറിൽ വായിക്കുന്നതാണ് ചെറിയ തലമുറ ചെറിയ മക്കൾ പോലും ഇന്ന് ഡ്രഗ്സിന്റെ പിന്നാലെയാണ്. ആരോഗ്യമുള്ള ജീവിതമായിരിക്കണം നമ്മുടെ ലഹരി അതിനു വേണ്ടി ജിമ്മിൽ തന്നെ വരണമെന്നില്ല മറ്റ് പല വിനോദങ്ങളിൽ ഏർപ്പെടാം ക്രിക്കറ്റ്,ഫുട്ബോൾ,ചെസ്സ് അങ്ങനെ നിരവധി കായിക വിനോദങ്ങളുണ്ട് . രക്ഷിതാക്കൾ കൂടി ഇതിന് പ്രമോട്ട് ചെയ്യേണ്ടത് അനിവാര്യമാണ് . കേരളം ആരോഗ്യപരമായി മുൻപന്തിയിൽ ആണെങ്കിലും ഇവിടെ തന്നെയാണ് ദിനംപ്രതി മെഡിക്കൽ ഷോപ്പുകളും കണ്ണട ഷോപ്പുകളും ഉയർന്നുവരുന്നത്. ജീവിതശൈലി രോഗങ്ങളും കേരളത്തിൽ തന്നെയാണ് കൂടുതൽ അതുകൊണ്ട് ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഒരു നടത്തം പോലും ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും. രാവിലത്തെ പ്രാതലിനെ പകുതിയാണ് ഉച്ചയ്ക്ക് കഴിക്കേണ്ടത് ഉച്ചക്ക് കഴിച്ചതിനെ പകുതിയാണ് രാത്രി കഴിക്കേണ്ടത്. എന്നാൽ നമ്മൾ എന്താണ് ചെയ്യുന്നത് എന്നോർത്ത് നോക്കിയിട്ടുണ്ടോ? ഇന്നത്തെ കാലത്ത് ഹോട്ടലുകൾ രാവിലെ തുറക്കുന്നത് വിരളമാണ് ഏറ്റവും കൂടുതൽ കേരളത്തിൽ വൈകുന്നേരങ്ങളിൽ ആണ് മിക്ക ഹോട്ടലുകളും തുറന്നു പ്രവർത്തിക്കുന്നത്.അതും ഫാസ്റ്റ് ഫുഡിനാണ് ഡിമാൻഡ് കൂടുതൽ. പഴമക്കാർ പറയുന്ന പോലെ ആരോഗ്യമുണ്ടെങ്കിൽ പുല്ലു പറിച്ചും ജീവിക്കാം.
7. ഈ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരോട് എന്തെങ്കിലും ടിപ്സ് നൽകാൻ ആഗ്രഹിക്കുന്നുണ്ടോ.
Ans: ഇന്നത്തെ കാലത്ത് ബോഡി ബിൽഡിങ്ങിലും പല ഗെയിമുകളിലും പലതരത്തിലുള്ള മെഡിസിൻ ഉപയോഗിച്ചുകൊണ്ട് നമ്മുടെ ബോഡിയിലുള്ള കണ്ടൻഡിനെ ചെക്ക് ചെയ്യാതെയാണ് പല ട്രെയിനേഴ്സും പല രീതിയിലുള്ള മെഡിസിനും പ്രോട്ടീൻ പൗഡറുകളും നൽകുന്നത്. എനിക്കു തോന്നിയതും മനസ്സിലായതും നാച്ചുറൽ ഫുഡ് കൊണ്ടു തന്നെ ഒരു ബോഡി ബിൽഡേഴ്സിനെ അല്ലെങ്കിൽ എനി അറ്റ്ലസിനെ സൃഷ്ടിക്കാൻ കഴിയും എന്നാണ്.
8. നേരത്തെ പറഞ്ഞിരുന്നു ഞാൻ ഇതൊരു ബിസിനസ് ആയി കാണുന്നില്ല എന്ന്. എന്നിരുന്നാലും ഒരു ഇൻകം ജനറേറ്റ് ചെയ്യുക എന്ന രീതിയിൽ നോക്കുമ്പോൾ ഒരു പാസ്സീവ് ഇൻകം ആയിട്ടാണോ അല്ലെങ്കിൽ ഒരു മെയിൻ ഇൻകം ആയിട്ടോ തുടങ്ങാൻ പറ്റിയ ഒരു സംരംഭമാണോ ജിം എന്നത്?
Ans: എനിക്ക് ഇതെന്റെ ജീവിതമാണ് ആരോഗ്യപരമായ ജീവിതം എന്റെ പരമപ്രധാനമായ ലക്ഷ്യം കൂടിയാണ്.