1- ഏവർക്കും സുപരിചിതയായ നടി ഫാർമിങ്ങ് എന്ന ഒരു മേഖലയിലേക്ക് കടന്ന് വരാൻ ഉണ്ടായ സാഹചര്യം.
പണ്ട് മുതലേ ഉള്ള ആഗ്രഹമായിരുന്നു ഫാം തുടങ്ങുക എന്നുള്ളത്. അത് പല തിരക്കുകൾ കാരണം നീണ്ട് പോവുകയാണ് ഉണ്ടായത്. പാട്ടത്തിനാണ് ആറ്റിങ്ങൽ അവനവഞ്ചേരിയിലെ കൈപട്ടി മുക്കിൽ ഏഴര ഏക്കർ ഭൂമി എടുത്തിട്ടുള്ളത്.കോവിഡ് സമയത്താണ് ഫാം പ്രവർത്തിക്കാൻ ആരംഭിച്ചത്. ഇതിലേക്ക് വരാനുണ്ടായ പ്രധാന കാരണം ഭൂമിയിൽ ഇറങ്ങി ജോലിയെടുക്കണം അതിന് മാത്രമേ സ്ഥിരമായി നിലനിൽപുണ്ടാവുകയുള്ളു എന്ന വിശ്വാസം ആണ്. പേര് സൂചിപ്പിക്കുന്ന പോലെ ഫ്രഷ് ആയിട്ടുള്ള സാധനങ്ങൾ ആളുകൾക്ക് നൽകണം വിഷമില്ലാത്ത കലർപ്പില്ലാത്ത സാധനങ്ങൾ ഉത്പാധിപ്പിക്കണം എന്നുള്ള ആഗ്രഹത്തിന്റെ പുറത്താണ് പിള്ളാസ് ഫാം ഫ്രഷ് എന്ന് സംരംഭം ആരംഭിക്കുന്നത്.
2- ഫാർമിങ്ങ് അതും ബഫല്ലോ ഫാർമിങ്ങ് പലരും കടന്നു വരാൻ മടിക്കുന്ന ഈ ഒരു മേഖല തന്നെ എന്തുകൊണ്ട് തിരഞ്ഞെടുത്തു? എന്തുകൊണ്ടാണ് മുറ ബ്രീഡിൽ ഉള്ള ബഫല്ലോകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചത്?
ആദ്യം ഫാർമിൽ കോഴികളും, ആടുകളും പച്ചക്കറികളും ഒക്കെ ആയിരുന്നു കൃഷി ചെയ്തിരുന്നത്. പിന്നീട് മുറ ബ്രീഡിലുള്ള ഒരു അഞ്ച് പോത്തിനെ ലഭിക്കാൻ ഇടയായി. അവയെ വളർത്തിയപ്പോഴാണ് മനസ്സിലായത് വളരെ ഇണക്കമുള്ള ബ്രീഡുകളാണ് മുറ എന്നുള്ളത് . മുറ ബ്രീഡിലുള്ള പോത്ത് ഒട്ടും ആക്രമികളല്ല. മാത്രമല്ല മറ്റു ബ്രീഡുകളെക്കാൾ കൂടുതൽ വളർച്ച നിരക്കുള്ളതും മുറ ബ്രീഡിനാണ്, മറ്റു ബ്രീഡുകളെ വളർത്തുന്നതിനേക്കാളും ലാഭകരമാണ് ഇവയെ വളർത്തുന്നത് എന്നുള്ളതും ഈ ഒരു ഇനത്തെ കൂടുതൽ വാങ്ങാൻ പ്രേരിപ്പിച്ചു. ബിസിനസ്സ് പാർട്ണറായ നിതിന്റെ നിർദ്ദേശ പ്രകാരമാണ് പോത്തിന്റെ വില്പന നടത്തി നോക്കാം എന്ന് തീരുമാനിക്കുന്നതും അത് ഒരു വലിയ വിജയമാകുന്നതും. പഠിക്കാൻ വേണ്ടിയും ഒരു പുതിയ അനുഭവത്തിനു വേണ്ടിയുമാണ് ഇത് ചെയ്ത് നോക്കിയത്. ഇപ്പോൾ പോത്ത് എന്ന മൃഗത്തെയും ബഫല്ലോ ഫാർമിങ്ങും വളരെ ഇഷ്ടവും അത് ആസ്വദിച്ചുമാണ് ചെയ്ത് വരുന്നത്.
3- പിള്ളാസ് ഫാം ഫ്രഷ് എന്ന സ്ഥാപനത്തിൽ നിലവിൽ ഏതൊക്കെ തരം കൃഷികളും ഉൽപ്പന്നങ്ങളുമാണ് നൽകി വരുന്നത്?
പിള്ളാസ് ഫാർമിൽ നിലവിൽ മുറ ബ്രീഡിലുള്ള പോത്തിനെ മാത്രമേ ട്രേഡ് ചെയ്യുന്നുള്ളൂ. മുറ ബ്രീഡിലുള്ള പോത്തിൻകുട്ടികളുടെ മൊത്ത വിപണിയും ചില്ലറ വിപണിയുമാണ് നടത്തി വരുന്നത്.
4- നിലവിലെ ഫാർമിന്റെ പ്രവർത്തനങ്ങളെ കുറിച്ച്.
നിലവിൽ ഹരിയാനയിൽ നിന്നുമാണ് മുറ ബ്രീഡിലുള്ള പോത്തിന്റെ ലോഡ് ഇറക്കുന്നത്. ഇറക്കി ഒന്നോ രണ്ടോ ആഴ്ചകൾക്കുള്ളിൽ തന്നെ ലോഡ് തീർക്കാൻ കഴിയാറുണ്ട്, സീസൺ അല്ലാത്ത സമയങ്ങളിൽ പോലും. നിലവിൽ കർഷകർക്ക് വളർത്തുവാൻ വേണ്ടിയാണ് ഇവിടെ നിന്നും പോത്തിനെ കൊടുക്കുന്നത്.
5 – ഭാവിയിൽ പിള്ളാസ് ഫാം ഫ്രഷിന്റെ പദ്ധതികൾ എന്തെല്ലാമാണ്?
ഫാം ഫ്രഷ് ഫ്രാഞ്ചൈസി മോഡൽ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. നിലവിൽ പെരുമ്പാവൂരിലും കായംകുളത്തും ഫ്രഞ്ചിസീകൾ ഉണ്ട് കൂടാതെ മാസ്റ്റർ ബ്രാഞ്ച് നിലനിൽക്കുന്ന തിരുവനന്തപുരം ജില്ലയിൽ തന്നെ മറ്റ് ഫ്രാഞ്ചിസികൾ ഡിസ്കഷനിൽ ആണ്. പിള്ളാസ് ഫാം എന്നത് ഒരു ഐഡന്റിറ്റി ആയി മാറിക്കഴിഞ്ഞിരിക്കുന്നു ആളുകൾക്കിടയിൽ അതിനാൽ തന്നെ ആ സൽപ്പേരിനു കളങ്കം വരാതിരിക്കാൻ ഫ്രാഞ്ചിസികൾ നൽകുമ്പോൾ കൃത്യമായി സൈറ്റ് സന്ദർശനം ഉൾപ്പടെ നടത്തി തൃപ്തിപ്പെട്ടാൽ മാത്രമേ എഗ്രിമെന്റ് ചെയ്ത് മുന്നോട്ട് പോകാറുള്ളു. കൂടാതെ ഫാർമിങ്ങ് മേഖലയിൽ നിക്ഷേപിക്കാൻ താല്പര്യമുള്ളവരെ നിലവിൽ പിള്ളാസ് ഫാം സ്വാഗതം ചെയ്യുന്നുണ്ട് . ഈ ഒരു മേഖലയെ കുറിച്ചുള്ള അറിവും ഇതിലേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ള മാർഗ്ഗനിർദ്ദേശങ്ങളും പിള്ളാസ് ഫാർമിൽ നൽകി വരുന്നു.
6- എന്തൊക്കെ പ്രതിസന്ധികളാണ് ഈ മേഖലയിൽ നിന്നും നേരിടേണ്ടി വന്നത് ?
ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. ആളുകൾ ഇല്ലാത്തതിനാൽ രണ്ട് മാസത്തോളം വെറുതെ ഇരിക്കേണ്ട അവസ്ഥ വന്നിട്ടുണ്ട്. മൃഗങ്ങളുടെ ലോഡ് എത്താതെ വരുകയും പണം നഷ്ടമാവുകയും തീർന്നു പോവുകയും അങ്ങനെ എല്ലാ തരത്തിലും ലോക്ക് ആയി പോയ സന്ദര്ഭങ്ങൾ വന്നിരുന്നു അപ്പോഴെല്ലാം നിർത്തിയാലോ എന്ന് ചിന്തിച്ചിരുന്നെങ്കിലും ആ ഒരു ചിന്തയെ മറികടക്കാൻ കഴിഞ്ഞത് തന്നെയാണ് പിള്ളാസ് ഫാർമിന്റെ ഇന്ന് കാണുന്ന ഈ വിജയം.
7- ഈ ഒരു മേഖലയിലേക്ക് വരുന്ന സ്ത്രീകളോട് ഒരു സ്ത്രീ സംരംഭക എന്ന നിലയിൽ പറയാനുള്ളത്…
സ്ത്രീകൾക്ക് ഇറങ്ങി പ്രവർത്തിക്കാൻ പറ്റിയൊരു മേഖല തന്നെയാണ് ഫാർമിങ്ങ് അതിന് വേണ്ടത് അധ്വാനിക്കാനുള്ള മനസ്സ് മാത്രമാണ്. കുറച്ചധികം ചിലവുകൾ ഉള്ള ഒരു മേഖല കൂടിയാണിത്. പിന്നെ ചങ്കുറ്റമാണ് ഇതിൽ പരമപ്രധാനം – ചങ്കൂറ്റവും, മൃഗങ്ങളോടും, ഭൂമിയോടും ഉള്ള സ്നേഹവും ഇത്രയും ഉണ്ടായാൽ ധൈര്യമായി ഒരു ഫാർമിങ്ങ് സംരംഭം ആർക്കും തുടങ്ങാം.