ഇന്ത്യയിലെ സ്വതന്ത്ര സംവിധായകരിൽ ഒരാളും തിരക്കഥാകൃത്തും നിർമ്മാതാവുമായ സജിൻ ബാബുവിന്റെ ജനനം തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് കൂപ്പ് ഗ്രാമത്തിൽ ആയിരുന്നു. പ്ലസ് ടു കഴിഞ്ഞ് യൂണിവേഴ്സിറ്റി കോളേജിൽ തിരുവനന്തപുരത്ത് പഠിക്കുവാൻ വന്നതിനുശേഷം ഫിലിം ഫെസ്റ്റിവൽ യാദൃശ്ചികമായി കാണാനിടയായി. ആൾക്കൂട്ടം കണ്ട് തീയറ്ററിലേക്ക് പോകാൻ ശ്രമിച്ചപ്പോൾ സെക്യൂരിറ്റി പാസ് വേണമെന്ന് പറഞ്ഞു. എന്നാൽ സിനിമ കാണണമെന്ന് ഉറച്ച് ടാഗ് സംഘടിപ്പിക്കുകയും ടു റിട്ടേൺ എന്ന റഷ്യൻ സിനിമ ആദ്യമായി കാണുകയും ചെയ്തു. അത് കണ്ട് ഇഷ്ടം ഉണ്ടായി.
പിന്നീട് തിരുവനന്തപുരത്തുള്ള ഫിൽക്ക പോലുള്ള ഫിലിം സൊസൈറ്റിയിൽ പോയി സിനിമ കാണുകയും ചെയ്തു. ചെറിയ ഫിലിം ഫെസ്റ്റിവൽ ഒക്കെ ഫിൽക്ക സംഘടിപ്പിക്കുകയും ചെയ്തിരുന്നു അതൊക്കെ കാണുകയും ഐഎഫ്എഫ്കെ യിൽ സ്ഥിരമായി പോവുകയും ചെയ്തപ്പോൾ എന്തുകൊണ്ട് സ്വന്തമായി സിനിമ ചെയ്തുകൂടാ എന്ന് തോന്നൽ ഉണ്ടായി.
സിനിമയിലേക്കുള്ള ആദ്യ പ്രവേശം
ഡിഗ്രിക്ക് ശേഷം എൽഎൽബി കഴിഞ്ഞാണ് അൺടു ദ ഡെസ്ക് എന്ന സിനിമ ചെയ്യുന്നത്. ഡിഗ്രി ചെയ്തുകൊണ്ടിരുന്നപ്പോൾ തന്നെ ക്യാമ്പസ് ഫിലിം ചെയ്തിരുന്നു. ലോ അക്കാദമിയിൽ ആയിരുന്നപ്പോഴും ഫിലിം ചെയ്തു.. തുടർന്ന് ഒരു വർഷക്കാലം അഡ്വർടൈസിങ് കമ്പനിയിലായിരുന്നു വർക്ക് ചെയ്തിരുന്നത്. 14 സ്റ്റാഫ് ഉണ്ടായിരുന്ന അഡ്വർടൈസിങ് കമ്പനി സിനിമയോടുള്ള പാഷനാൽ നിർത്തണ്ടി വന്നു. പിന്നീട് ഷോർട്ട് ഫിലിമും ഡോക്യുമെൻററിയും ചെയ്തു. ഇന്ത്യയ്ക്ക് അകത്തും പുറത്തും നടക്കുന്ന ഫിലിം ഫെസ്റ്റിവൽ എല്ലാം പങ്കെടുത്തതിനുശേഷം കിട്ടിയ അനുഭവത്തിന്റെ വെളിച്ചത്തിലാണ് അൺ ടു ദ ഡെസ്ക് എന്ന സിനിമ ചെയ്യുന്നത്. അൺടു ദ ഡെസ്ക് എന്ന സിനിമ ചെയ്യുമ്പോൾ ഒരുപാട് സ്ട്രഗിൾ ചെയ്യേണ്ടി വന്നു:സജിൻ ബാബു പറയുന്നു.
ഫണ്ട് ആയിരുന്നു പ്രധാന പ്രശ്നം. ഒടുവിൽ അതിനെയെല്ലാം തരണം ചെയ്തു . സ്റ്റേറ്റ് അവാർഡിന് ഈ ഫിലിം അയച്ചുകൊടുത്തെങ്കിലും അത് എടുത്തില്ല. അങ്ങനെ ആകെ വിഷമിച്ചിരിക്കുന്ന സമയത്താണ് മാമിയിൽ ഈ ഫിലിം അയച്ചുകൊടുക്കുന്നത്.ഇന്ത്യയിൽ നിന്നും അയച്ചുകൊടുത്ത 10 സിനിമയിൽ ഒന്ന് അൺ ടു ദ ഡെസ്ക് ആയി മാറുകയായിരുന്നു. ശേഷം ബാംഗ്ലൂരിലെ ഫെസ്റ്റിവൽ കോമ്പറ്റീഷൻ ഈ സിനിമ എടുത്തു. ഏറ്റവും മികച്ച ഇന്ത്യൻ സിനിമയ്ക്കുള്ള ചിത്ര ഭാരതി അവാർഡ് ലഭിച്ചു. അങ്ങനെ ഐഎഫ്എഫ്കെയിൽ സെലക്ഷൻ കിട്ടി. അതിന് ഓഡിയൻസ് അവാർഡും ജൂറി അവാർഡും കിട്ടി.
സെക്യൂരിറ്റിയെ വെട്ടിച്ച് സിനിമ കാണാൻ പോയ തീയറ്ററിൽ ആയിരുന്നു ആദ്യപ്രദർശനം. അത് നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു. ശേഷം പല ഫെസ്റ്റിവലിലും പോയി. അതിനുശേഷമാണ് അയാൾ ശശി എന്ന സിനിമ ചെയ്യുന്നത്. സിനിമ കണ്ടു പഠിക്കുകയായിരുന്നു.
ബിരിയാണിയിലേക്ക്
ബിരിയാണി എന്ന സിനിമ മുസ്ലിം വിരുദ്ധ സിനിമ അല്ല. സമൂഹത്തിൽ നടക്കുന്ന യാഥാർത്ഥ്യങ്ങളെയാണ് ബിരിയാണിയിലൂടെ കാണിക്കുന്നത്. ഒരുപാട് റിസർച്ചിലൂടെയാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തിച്ചത്. ഓരോ പ്രേക്ഷകനും ഏത് രീതിയിൽ അതിനെ നോക്കി കാണുന്നു എന്ന് അനുസരിച്ചിരിക്കും അത്. സത്യം ഉൾക്കൊള്ളാൻ കഴിയാത്തവരാണ് മുസ്ലിം വിരുദ്ധത എന്ന പറയുന്നത്. ചിലർക്ക് രാഷ്ട്രീയ താൽപര്യങ്ങളും ഇതിന് പിന്നിലുണ്ട്. അതൊക്കെ കൊണ്ടാവാം മുസ്ലിം വിരുദ്ധത ബിരിയാണിയിൽ ഉണ്ടെന്ന് ഇവരെല്ലാവരും സമർത്ഥിക്കുന്നത്.
സിനിമയിൽ പുതുരീതി
അൺടു ദി ഡെസ്കിലും ബിരിയാണിയിലും ഞാനും പ്രൊഡ്യൂസ൪ ആയിരുന്നു. പ്രൊഡ്യൂസ് ചെയ്ത സിനിമ വിജയിക്കാതിരുന്നിട്ടില്ല. അതിലുപരി നേട്ടവും ഉണ്ടായിരുന്നു. കൊമേഴ്സ്യൽ സിനിമകളിലെല്ലാം അനാവശ്യ ചെലവാണ് കാണുന്നത്. അതിനെയെല്ലാം മാറ്റിനിർത്തി പുതിയൊരു രീതി ആണ് ഇവിടെ ഉപയോഗിക്കുന്നത് എന്ന് സജിൻ ബാബു പറയുന്നു. നല്ല പ്രോഡക്റ്റ് ഉണ്ടാക്കി അത് ലോകത്തിനു മുന്നിലെത്തിക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. അനാവശ്യ ചെലവുകൾ ഒഴിവാക്കി സിനിമ എത്ര മികച്ചതാക്കുന്നു എന്നതിലാണ് കാര്യം. ബിരിയാണി എന്ന സിനിമ ചുരുങ്ങിയ ബജറ്റിൽ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടാണ് ചെയ്തത്. എന്നിട്ടുപോലും മികച്ച പത്ത് സിനിമകളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ തിരഞ്ഞെടുക്കപ്പെടണമെങ്കിൽ ജനങ്ങൾ ശ്രദ്ധിക്കുന്ന സബ്ജക്ട് തന്നെ തിരഞ്ഞെടുക്കണം, അതിനുവേണ്ടി ട്രീറ്റ്മെൻറ് എടുക്കണം. ഇതൊരു വെല്ലുവിളി ആയിരുന്നു.
പ്രേക്ഷകർ മാറ്റം ഉൾക്കൊള്ളുന്നു
ഇന്ന് പൊതുവേ എല്ലാവരും ഫെസ്റ്റിവൽ സിനിമ കാണുന്നുണ്ട്. എക്സ്പിരിമെന്റ് സിനിമയുണ്ട്. എന്നാൽ അത് പലരുടെയും പേഴ്സണൽ സിനിമയാണ്. എന്തിനും സ്പേസ് വേണമല്ലോ. എന്നാൽ ഞാൻ അതിനെ നോക്കി കാണുന്നത് ഇങ്ങനെയല്ല സജിൻ ബാബു പറയുന്നു. ഞാൻ ചെയ്ത മൂന്ന് സിനിമകളുടെയും ട്രീറ്റ്മെൻറ് വ്യത്യസ്തമാണ്. ഇനി വരാൻ പോകുന്ന തീയറ്റർ സിനിമയുടെയും ട്രീറ്റ്മെൻറ് വ്യത്യസ്തമാണ്. തീയറ്റർ എന്ന സിനിമ കൊമേർഷ്യൽ സിനിമയാണ്. അതൊരു ഫോർമുല സിനിമയല്ലെന്നും സജിൻ ബാബു അടിവരയിടുന്നു.