ഇന്ത്യൻ വിമൻ സിനിമാറ്റോഗ്രാഫേഴ്സ് കലക്ടീവിന്റെ സ്ഥാപകസംഘത്തിൽ ഒരാളും ആദ്യ സ്വതന്ത്ര മലയാള സ്ത്രീ സിനിമാറ്റോഗ്രാഫറും ആയ ഫൗസിയ ഫാത്തിമ തൻ്റെ 27 വർഷത്തെ സിനിമാ ജീവിതത്തെക്കുറിച്ച് മനസ്സ് തുറക്കുന്നു. ഫിലിമിൽ മാത്രം സിനിമ ചിത്രീകരിച്ചിരുന്ന തൊ ണ്ണൂറുകളിലാണ് ഫൗസിയ സിനിമാറ്റോഗ്രഫി പഠി ച്ചത്. ഇന്ത്യൻ സിനിമ ചുരുളുകളിൽ നിന്ന് ഡിജി റ്റൽ യുഗത്തിലേക്ക് പിച്ചവെക്കുമ്പോൾ കൂടെ ഫൗസിയയുടെ ചുവടുകളും ഉണ്ടായിരുന്നു. ചെ ന്നൈയിൽ തിയേറ്ററിൽ പോയി സിനിമകൾ എല്ലാം കാണാറുണ്ടായിരുന്ന ബാല്യത്തിൽ നിന്നും തുട ങ്ങിയതാണ് ഫൗസിയക്ക് സിനിമയുമായുള്ള ബ ന്ധം. ഫൗസിയയുടെ ഭാഷയിൽ പറഞ്ഞാല് ചെ ന്നൈയുടെ സ്വത്വത്തിൻ്റെ ഭാഗമാണ് സിനിമകാ ണൽ ഡോക്ടർ ആയിരുന്ന പിതാവ് സയ്യിദ് അൻ സാറുദ്ദീൻ ആയിരുന്നു എല്ലാ സിനിമകൾക്കും അവരെ കൊണ്ടുപോയിരുന്നത്. അമ്മൂമ്മയുടെ കൂടെയും സിനിമക്ക് പോവാറുണ്ടായിരുന്നു എ ന്ന് ഫൗസിയ ഓർത്തെടുക്കുന്നു.
മാതാവായ നസീം ഭാനു ഫാഷൻ ഡിസൈനിം ങ്ങ് ചെയ്യാറുണ്ടായിരുന്നതുകൊണ്ട് തന്നെ അവർ വരയ്ക്കുമായിരുന്നു അങ്ങനെയാണ് ഫൗസിയയും വരയ്ക്കാൻ തുടങ്ങുന്നത് കുഞ്ഞായിരി ക്കെ അമ്മയാണ് ആദ്യമായി ക്യാമറ വാങ്ങിക്കൊടുക്കുന്നത്. പിന്നീട് ഫൗസിയ ഫാമിലിക്കൊപ്പമുള്ള തന്റെ യാത്രകളിൽ എല്ലാം ഫോട്ടോ എടുക്കാൻ തുടങ്ങി. മലയാള സിനിമയും കണ്ട് തുടങ്ങുന്നത് ആ സമ യത്ത് ആയിരുന്നു. അന്നൊക്കെ ഭരത് ഗോപി യുടെ കഷണ്ടി തനിക്ക് പേടിയായിരുന്നു എന്ന് അവർ ഓർത്തെടുക്കുന്നു. ദൂരദർശൻ, ഡിഡി, തിയേറ്റർ ഇത് മൂന്നുമായിരുന്നു എല്ലാവരെയും പോലെ അവരുടെയും അന്നത്തെ സിനിമാലോ കം. അതുകൊണ്ട് സിനിമ സുപരിചിതമാണ്, പക്ഷെ അതിൻ്റെ സാങ്കേതിക വശം ഒട്ടും തന്നെ അറിയില്ല. അതേ സമയം കലാകുടുംബത്തിൽ ജനി ച്ചതുകൊണ്ട് തന്നെ കലയോട് ഉള്ള exposure കിട്ടിയിരുന്നു അതുപോലെ ഫൗസിയയുടെ കു ട്ടിക്കാലത്തെ ഓർമ്മ അപ്പൂപ്പൻ നേത്രരോഗ വിദ ഗ്ധനായിരുന്നതും അദ്ദേഹത്തിന് റൂറൽ പ്രദേശങ്ങളിൽ മെഡിക്കൽ ക്യാമ്പ് ചെയ്യാൻ റൂം അറേഞ്ച് ചെയ്യാൻ സഹായിക്കാറുണ്ടായിരുന്നതുമാണ് ഒരു ഡോക്ടർ ഫാമിലി ആയിരുന്നത് കൊണ്ട് രോഗം കണ്ടെത്തി ചികിൽസിക്കുക എന്നത് ഒരു ജീവിത വീക്ഷണം ആയിരുന്നു തന്നെ സംബന്ധിച്ച് എന്ന് ഫൗസിയ പറയുന്നു.
സ്റ്റെല്ല മേരിസ് കേളേജിൽ ഫൈൻ ആർട്സ് ചെയ്യുന്ന സമയത്ത് ആണ് ഫൗസിയക്ക് സിനിമയോട് മോഹം തുടങ്ങുന്നത്. വിമാനം പറത്താൻ പഠിച്ച ഇന്നും എയർക്രാഫ്റ്റ് സ്വപ്നം കാണുന്ന എല്ലാ കാലത്തും ഒരു സ്പോർട്ടി പേഴ്സൺ ആ യിരുന്ന അവരെ സംബന്ധിച്ച് ഫിസിക്സ് വളരെ പാഷൻ ഉണ്ടാക്കിയ ഒന്നായിരുന്നു അതുകൊണ്ട് തന്നെ ടെക്നോളജിയും കലയും തമ്മിൽ ഭയങ്കരമായ ഒരു ബാലൻസ് ഫൗസിയ സൂക്ഷിച്ചിരുന്നു. പിന്നെ തനിക്ക് വേണ്ടതെല്ലാം വീട്ടിൽ ഇമോഷണൽ ബ്ലാക്മെയിൽ ചെയ്തിട്ടാണെങ്കിലും ഞാൻ നേടിയെടുക്കുമായിരുന്നു എന്നാണ് ഇപ്പോൾ ആ ലോചിക്കുമ്പോ തോന്നുന്നത് എന്ന് അവർ തമാശ രൂപേണ പറയുകയുണ്ടായി അങ്ങനെ പറയാ 9 അവർക്കുള്ള കാരണം തനിക്ക് വേണ്ടതെല്ലാം താൻ ജീവിതത്തിൽ ചെയ്തിട്ടുണ്ട് എന്നതായിരുന്നിരിക്കും ബിരുദ പഠനം കഴിഞ്ഞ് ഒരു ആർട്ട് ഗാലറിയിൽ ജോലി ചെയ്യുന്ന സമയം മുതൽ എയർ ക്രാഫ്റ്റ് ചെയ്യണം എന്ന ഒരാഗ്രഹം ശക്തമായി അന്നാണെങ്കിൽ കാർപെണ്ടറിയും അറിയാമായിരുന്നു. ഇതിനിടെ കക്ഷി മദ്രാസ് ഫ്ളൈയിങ് ക്ലബ്ബിൽനിന്ന് ഫ്ളൈയിങ് ലൈസൻസും സ്വന്തമാക്കി.
ഗ്രാജുവേഷനു ശേഷമാണ് കലാ വിമർശനത്തിലും കലാചരിത്രത്തിലും ബറോഡ യൂണിവേഴ്സിറ്റിയിൽ മാസ്റ്റേഴ്സ് ചെയ്യാൻ തീരുമാനിക്കുന്ന മനുഷ്യരുടെ കലാവിഷ്കാരങ്ങളുടെ ചരിത്രം പഠിക്കുക എന്ന പാഷൻ്റെ പുറത്തായിരുന്നു. കല ഒരു തമാശയല്ല, അത് മനുഷ്യർ അവരെ തന്നെ അവതരിപ്പിക്കുന്ന രീതിയായിരുന്നു എന്നതാണ് എന്നെ എല്ലാ കാലത്തും എസൈറ്റ് ചെയ്യിച്ചിരുന്നത്. അവിടെ പഠിക്കുമ്പോഴാണ് കലയിൽ ഫോട്ടോഗ്രാഫിയുടെ ചരിത്ര പ്രാധാന്യം മനസ്സിലാക്കുന്നത് ലോകത്തെ കാണാനുള്ള ഒരു ഫ്രെയിം വർക്ക് നിർമ്മിക്കപ്പെടുന്നത് അവിടെ നി ന്നാണ് എന്നാണ് ഫൗസിയ സ്വയം മനസ്സിലാക്കു ന്നു മഹാരാജ സയാജിറാവു യൂണിവേഴ്സിറ്റി ഓഫ് ബറോഡയിൽനിന്ന് ഒന്നാം റാങ്കോടെ കലാ വിമർശനത്തിൽ ബിരുദാന്തരബിരുദം നേടിയാണ് ബറോഡയിലെ പഠനകാലത്ത് പരിചയപ്പെട്ട ചിത്രക്കാരനും സംവിധായകനുമായ പ്രദീപ് ചെ റിയാനാണ് ഭർത്താവ് ചലച്ചിത്രകാരൻ ജോൺ എബ്രഹാമിന്റെ സഹോദരിയുടെ മകനാണ് പ്രദീ പ് പ്രദീപിനെ മീറ്റ് ചെയ്യുന്ന 94 ഫൗസിയയെ സംബന്ധിച്ച് ഒരു crucial time ആയിരുന്നു അവിടെ വെച്ചാണ് സമാന്തര സിനിമകൾ എല്ലാം പ്രൊജക്ടറിൽ കണ്ട് തുടങ്ങുന്നത് മെയിൻ സ്ട്രീം സിനിമയിൽ നിന്ന് മാറി സ്വന്തമായി ഒരു സമാന്തര ലോകം സൃഷ്ടിക്കുന്ന ഫിലോസഫി പറയുന്ന സി നിമകൾ കണ്ടു തുടങ്ങിയത് വലിയ ചലനം ഫൗ സിയയിൽ ഉണ്ടാക്കി. അങ്ങനെയാണ് FTII ൽ പോയി പഠിക്കണം എന്ന് ആഗ്രഹം വരുന്നത്. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശന പരീക്ഷ യിൽ ഒന്നാംറാങ്ക് നേടിയ ഫൗസിയയോട് ഇന്റർ വ്യൂ ബോർഡിൽ നിന്നൊരു ചോദ്യമുണ്ടായി “ഒരാ ൺ കുട്ടിയുടെ അവസരം കളയുന്നതെന്തിന്?”
“1960ൽ തുടങ്ങിയ സ്ഥാപനം പഠിച്ചിറങ്ങിയ 1000 ആൺകുട്ടികളിൽ 100 പേർ മികവ് കാണി ച്ചിട്ടുണ്ടാവും. ഒരു പെൺകുട്ടിക്കെങ്കിലും അവ സരം കൊടുത്താലല്ലേ മുന്നോട്ടുവരാൻ കഴിയൂ” ഫൗസിയയുടെ മറുചോദ്യത്തിന് അവർക്ക് മറു പടി ഉണ്ടായിരുന്നില്ല, അവരെ സ്വീകരിക്കുകയ ല്ലാതെ അന്ന് ഛായാഗ്രഹണം പഠിച്ചിറങ്ങിയാൽ ആ മേഖലയിൽ തുടരുമെന്ന് ബോർഡിന് നൽകി യ ഉറപ്പ് ഇന്നേവരെ പാലിക്കപ്പെട്ടു FTIIലെ തന്റെ ഏറ്റവും പ്രിയങ്കരമായ ഒരോർമ്മ ഫ്രഞ്ച് നവതരംഗ സിനിമയുടെ ആചാര്യന്മാരിൽ ഒരാളായിരുന്ന ഴാങ് ഗൊദാർദ്ദിൻ്റെ സിനിമാറ്റോ ഗ്രാഫർ രാവുൽ കോർട്ടാട്ൻ്റെ വർക്ക്ഷോപ്പിൽ അദ്ദേഹത്തിന്റെ സിക്വാൻസ് ഡയറക്ട് ചെയ്യാൻ അവസരം കിട്ടിയതാണ് എന്ന് ഫൗസിയ പറയുന്നു.
എഫ് റ്റി റ്റി ഐ ക്ക് ശേഷം ഞങ്ങൾക്കിടയിൽ ഉ ണ്ടായിരുന്ന ഒരു ഡിസ്കഷൻ തിരിച്ചുപോയി റീ ജിയണൽ സിനിമയിൽ വർക്ക് ചെയ്യുക എന്നതാ യിരുന്നു അങ്ങനെ പിസി ശ്രീറാം എന്റെ കൂടെ സി നിമാ ജീവിതം ആരംഭിച്ചു. അദ്ദേഹം ആദ്യ പട ത്തിൽ തന്നെ ഭയങ്കര വെൽക്കമിങ് ആയിരുന്നു അദ്ദേഹത്തിനൊപ്പം 4 പടം ചെയ്തു. അന്ന് ആദ്യ പടത്തിൽ തന്നെ ന്യൂസിലാൻഡിൽ പോയി, അവി s equipment charge എനിക്കായിരുന്നു അന്ന് 26.23 അവിടത്തെ സിനിമാലോകം എന്നെ വല്ലാതെ പ്രചോദിപ്പിച്ചിരുന്നു അതൊക്കെ വളരെ മധുരമുള്ള ഓർമ്മകളാണ്. ആദ്യത്തെ ആഡ് ചെയ്യുന്നത് പ്രിയദർശന്റെ കൂടെയാണ്.”
‘Mithru, my friend’ സിനിമക്കായി ഫൗസിയ ആദ്യമായി ഒരു സ്വതന്ത്ര സിനിമാ ട്ടോഗ്രാഫർ ആയി രേവതിയുടെ കൂടെ ജോയിൻ ചെയ്തപ്പോൾ മേജർ ടെക്നീഷ്യ ൻസ് മുഴുവൻ സ്ത്രീകൾ ആയാലോ എന്ന ഒരു ആശയം രേവതിയോട് പറയുക യുണ്ടായി. അങ്ങനെയാണ് ബിന പോളിനെ സമീപിക്കുന്നത് മേജർ ടെക്നീഷ്യ ൻസ് മുഴുവൻ സ്ത്രീകളെ വെച്ച് ആദ്യമായി ഒരു ഷൂട്ട് ഇന്ത്യയിൽ വരുന്നത് അങ്ങനെ ഫൗസിയയുടെ നിർദ്ദേശത്തിൽ ആണ് ശോഭനയ്ക്ക് മികച്ച നടിക്കുള്ള നാഷണൽ അവാർഡ് അടക്കം ആ പടത്തിന് മൂന്ന് നാഷണൽ അവാർഡ് കിട്ടി. “ഷൂട്ട് കഴി ഞ്ഞ് ഫൂട്ടേജ് എഡിറ്റിംഗിന് കിട്ടിയപ്പോൾ എന്റെ വർക്ക് കണ്ട് സിക്വാൻസ് ആൻ ഡ് കമ്പോസിഷൻസ് എല്ലാം നന്നായിരുന്നു എന്ന് ബീന പോൾ പറഞ്ഞു. അതെ ല്ലാം ഒരു വലിയ നിർണായക നിമിഷമായിരുന്നു ”
ഫൗസിയ ശേഷം ഹോളിവുഡ് സിനിമകൾ ചെയ്തു. തമിഴിൽ സിനിമകൾ ചെയ്തു അതിനിടയ്ക്ക് ആണ് ഡിജിറ്റൽ പരീക്ഷണ ചിത്രം ചെയ്തത് അത് ന്യൂയോർക്ക് ഫിലിം ഫെ സ്റ്റിവലിൽ ഇൻഡിപെൻഡൻ്റ് ഫിലിം അവാർഡ് നേടി. പിന്നെ ചിലന്തി എന്നൊരു ബി ഗ്രേഡ് സിനിമ ചെയ്തു, അതൊരു കം പ്ലീറ്റ് ഡിജിറ്റൽ സിനിമ ആയിരുന്നു. അതു വളരെ ചാലഞ്ചിംഗ് ആയിരുന്നതുകൊണ്ട് താത്പര്യം ഇല്ലാതിരുന്നിട്ടും ചെയ്തു. എ യർ ക്രാഫ്റ്റ്നോട് എന്നപോലെ ഫൗസിയ സിനിമയിലും സാങ്കേ തിക മാറ്റങ്ങൾക്കൊപ്പം സഞ്ചരിക്കാൻ കൗതുകം സൂക്ഷിച്ച കുട്ടിയായിരുന്നു. അവർക്ക് 2015ൽ മികച്ച ഛായാഗ്രഹണത്തി ന് കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡ് ലഭിച്ചു വി കെ പി യുടെ കൂടെ ഒരു മലയാളം സിനിമ വർക്ക് ചെയ് തു പിന്നീട് തനിക്ക് മലയാളത്തിൽ നിന്ന് ഓഫർ ഒന്നും വന്നില്ല “ഒരുപക്ഷേ വികെപി ഒരു ബാംഗ്ലൂർ ബേസ്ഡ് മലയാളി ആയ തുകൊണ്ടാവും ഒരു സ്ത്രീയെ സിനിമാറ്റോഗ്രാഫി ഏൽപിക്കാ 9 ധൈര്യം കാണിച്ചത് മലയാളം സിനിമയിൽ ഒരു ഗ്രൂപ്പിസം നി ലവിലുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത് ഇവിടെ ഓരോ ഗ്രൂപ്പുകളുടെ പ്രൊഡക്ട്സ് ആണ് സിനിമകൾ അവിടെ സിനി മാട്ടോഗ്രാഫി ഒരു സ്ത്രീ ചെയ്യുന്നു എന്ന് പറയുന്നത് തന്നെ കൗതുകമാണ് ഷാജി എൻ കരുൺ ആണ് പിന്നൊരു എക്സ പ്ഷൻ ആയിട്ട് ഒരു സ്ത്രീ സിനിമാറ്റോഗ്രാഫർ ആയിട്ടുള്ള അഞ്ജലി ശുക്ലക്ക് അവസരം കൊടുത്തത് പക്ഷേ അതിന് ശേ ഷം അഞ്ജലി ശുക്ല എവിടെപ്പോയി എന്ന് നമുക്ക് ആർക്കും അറിയില്ല ഈ കാര്യത്തിൽ നാഷണൽ അവാർഡ് കിട്ടിയിട്ടും പ്രത്യേകിച്ച് വ്യത്യാസം ഒന്നും ഇല്ല മലയാളം ഇൻഡസ്ട്രി ഇപ്പോ ഴും നോക്കൂ, എന്തെങ്കിലും വ്യത്യാസം ഉണ്ടോ?” ഫൗസിയ വിമ ർശന ബുദ്ധിയോടെ ചോദിക്കുന്നു.
സിനിമാറ്റോഗ്രഫി പ്രൊഫഷന് സമാന്തരമായി ഫൗ സിയ എല്ലാ കാലത്തും ടിച്ചിംഗ് പ്രൊഫഷൻ കൊ ണ്ടുപോവുന്നുണ്ട്. കൊൽക്കത്ത സത്യജിത് റായ് ഫി ലിം ഇൻസ്റ്റിറ്റ്യൂട്ടും കോട്ടയം കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടും ഉൾപ്പെടെ രാജ്യത്തിനകത്തും പുറ ത്തുമുള്ള ഫിലിം സ്കൂളുകളിൽ അധ്യാപികയായി വർക്ക്ഷോപ്പുകൾ ക്യാമ്പുകൾ എല്ലാം ആയി അവർ സിനിമയ്ക്ക് പിറകിൽ എല്ലാ അർത്ഥത്തിലും സജീ വമാണ്.
മധ്യ തിരുവിതാംക്കൂറിലെ പൗരാണിക ക്രിസ്തീയ സമുദായമായ സുറിയാനി ക്രിസ്ത്യാനികളുടെ ആധു നികതയുടെ ഉള്ളിൽ ക്യാമറവെച്ച് ‘ജോബ് എബ്ര ഹാം’ എന്ന പുരോഹിതൻ്റെ ആത്മീയ അന്വേ ഷണ യാത്രയെ പിൻന്തുടർന്ന് പണിത ഫീച്ചർ ചലച്ചി ത്രമായ ‘കാദീശോ’യായിരുന്നു ഫൗസിയ മലയാളത്തിൽ അവ സാനമായി ചെയ്ത് പടം പ്രദീപ് ചെറിയാൻ കഥയും സംവിധാന വും നിർവ്വഹിച്ച ‘കാദീശോ’ യിലെ അവസാന സീക്വൻസുകളിൽ ഒന്നിലെ ജോബച്ചനും ഫാദർ കുര്യാക്കോസും തമ്മിൽ സന്ധ്യാ പ്രകാശത്തിൽ സന്ധിച്ച് സംസാരിക്കുന്ന പാഠങ്ങളുടെ പശ്ചാത്ത ലങ്ങളിൽ ചിത്രീകരണം നടത്തുമ്പോൾ കാഴ്ചയുടെ പല മിസ്റ്റി ക്കലായ സൗന്ദര്യ ദർശനങ്ങൾ ലഭിക്കുകയുണ്ടായി. പാട കരയി ലെ നിരത്തിൽ സിനിമയിലെ കേന്ദ്ര കഥാപാത്രമായ ജോബ് അ ച്ഛൻ ജീവിത വിചാരണ നേരിടുന്നതിൻ്റെ ഷൂട്ടിംഗ് പുരോഗമി ക്കുകയും ആകാശത്ത് അപ്രതീക്ഷിതമായി മേഘ കീറുകൾ പിള ർന്ന് ദർശനം നൽകിയ ചന്ദ്രികയെ ഫൗസിയ ഫാത്തിമ ക്യാമറയി ൽ പിടിച്ചെടുത്തത് അത്തരമൊരു നിമിഷമായിരുന്നു “എളുപ്പം ആ സിനിമാ ലോകത്തിൽ താതാത്മ്യം പ്രാപിച്ച് പോകും പോലെ ആയിരുന്നു അതിൻ്റെ ക്യാമറ അപ്രോച്ച് ബ്യൂട്ടിഫൈ ചെയ്യാനോ, നിമ്മിക്ക് കാണിക്കാൻ ശ്രമിക്കാനോ നിൽക്കാതെ വളരെ റോ ആ യി ലളിതമായി സിനിമയാണ് എന്ന് ഫീൽ ചെയ്യാതെ ചെയ് പട മായിരുന്നു അത് ”
ഫൗസിയ എല്ലാതരം സിനിമകളും കാണാറുണ്ട് റീജിയണൽ ആണെങ്കിലും ഇന്റ്റര്നാഷണല് ആണെങ്കിലും അവരതിനെ സൂ ക്ഷ്മമായി നിരീക്ഷിക്കുന്നു
സ്ത്രീ പ്രാതിനിധ്യത്തിന് വേണ്ടി ഇന്നും സമരം ചെയ്യുന്ന തന്റെ തൊഴിലിടത്തിൽ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യം വെച്ച് പ്രവർ ത്തിക്കുന്ന ഫൗസിയക്കുള്ളിൽ അവർ പറയും പോലെ ഒരു രോ ഗം കണ്ടെത്തി ചികിൽസിക്കുക ഉണ്ട്. അതുകൊണ്ട് തന്നെയാണ് ആൺലോകത്തിൽ നിശ്ചയദാർഢ്യം കൊണ്ടും അഭിനിവേശം കൊ ണ്ടും അവർ തൻ്റെ സ്ഥാനം ഉറപ്പിച്ചു കസേരയിട്ട് ഇരുന്നതും അ ത് തന്നെയാണ് അവരുടെ കരുത്തും കാതലും…