• Latest
  • Trending
  • All
  • News
  • Business
  • Politics
  • Science
  • World
  • Lifestyle
  • Tech
ഒരു ബഹുമുഖ സംരംഭകന്റെ 5 വിജയമന്ത്രങ്ങൾ  !!!

ഒരു ബഹുമുഖ സംരംഭകന്റെ 5 വിജയമന്ത്രങ്ങൾ !!!

June 5, 2024
Intellectual Property Rights in India: A Comprehensive Overview…

Intellectual Property Rights in India: A Comprehensive Overview…

June 9, 2025
A Dream in Every Stitch…

A Dream in Every Stitch

June 9, 2025
The Weight of the Mind – A Thought for Transformation

The Weight of the Mind – A Thought for Transformation

June 9, 2025
Scoobee Day – A True Companion…

Scoobee Day – A True Companion…

June 9, 2025
Practice Mindfulness for Holistic Success

Practice Mindfulness for Holistic Success

June 7, 2025
Fitness & Wellness: The Journey of Dark Gym City

Fitness & Wellness: The Journey of Dark Gym City

June 6, 2025
The Flavor-Filled Journey of THE SHAP

The Flavor-Filled Journey of THE SHAP

June 6, 2025
Learning Martial Arts Through a Syllabus

Learning Martial Arts Through a Syllabus

June 6, 2025
The Magic of Makeup

The Magic of Makeup

June 6, 2025
Nature in a Bottle

Nature in a Bottle

June 6, 2025
To Every Human Being and Today’s Youth…

To Every Human Being and Today’s Youth…

June 6, 2025
HOTEL SAFETY – TO KNOW

HOTEL SAFETY – TO KNOW

June 9, 2025
  • Highlights
  • Business
  • Trending
  • Miscellaneous
Saturday, June 14, 2025
  • Login
Jaytrade Times
  • Highlights
    • All
    • Business Celebrities
    • Society
    • StartUp
    • Youth
    എന്റെ സംഗീത യാത്രയും : ഞാൻ പിന്നിട്ട വഴികളും

    എന്റെ സംഗീത യാത്രയും : ഞാൻ പിന്നിട്ട വഴികളും

    നടിയും ബിസിനസ് ഐക്കണും : റീനാ ബഷീർ

    നടിയും ബിസിനസ് ഐക്കണും : റീനാ ബഷീർ

    നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

    നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

    നാഗരാസൂത്രണത്തിൽ കലയും സംഗീതവും ഇഴ ചേർത്ത്..

    നാഗരാസൂത്രണത്തിൽ കലയും സംഗീതവും ഇഴ ചേർത്ത്..

    യാനങ്ങൾ കഥ പറഞ്ഞ തീരങ്ങൾ..

    യാനങ്ങൾ കഥ പറഞ്ഞ തീരങ്ങൾ..

    നിറങ്ങളാൽ അൽബുദ്ധങ്ങൾ സൃഷ്ടിച്ചവൾ…

    നിറങ്ങളാൽ അൽബുദ്ധങ്ങൾ സൃഷ്ടിച്ചവൾ…

    BUSINESS FINANCIAL AND RISK MANAGEMENT

    BUSINESS FINANCIAL AND RISK MANAGEMENT

    Everfast – ഫ്രൈറ്റ് ഫോർവേഡ് എക്സ്പെർട്സ്

    Everfast – ഫ്രൈറ്റ് ഫോർവേഡ് എക്സ്പെർട്സ്

    നിങ്ങളുടെ ബിസിനസ് ആശയം എന്താണ്? വേദന സംഹാരിയോ അല്ലെങ്കിൽ വിറ്റാമിനോ ?

    നിങ്ങളുടെ ബിസിനസ് ആശയം എന്താണ്? വേദന സംഹാരിയോ അല്ലെങ്കിൽ വിറ്റാമിനോ ?

    ലോൺ മാർക്കിന്റെ വിജയത്തിന്റെ രഹസ്യങ്ങൾ…

    ലോൺ മാർക്കിന്റെ വിജയത്തിന്റെ രഹസ്യങ്ങൾ…

    Trending Tags

    • Business
      • All
      • Business Motivation
      • Investment
      • Legal Talks
      • Opportunity
      Intellectual Property Rights in India: A Comprehensive Overview…

      Intellectual Property Rights in India: A Comprehensive Overview…

      The Weight of the Mind – A Thought for Transformation

      The Weight of the Mind – A Thought for Transformation

      Practice Mindfulness for Holistic Success

      Practice Mindfulness for Holistic Success

      To Every Human Being and Today’s Youth…

      To Every Human Being and Today’s Youth…

      HOTEL SAFETY – TO KNOW

      HOTEL SAFETY – TO KNOW

      Be a Brand Yourself

      Be a Brand Yourself

      The Ever-Complicating GST

      The Ever-Complicating GST

      Upskilling: Why It Is No Longer an Option, But a Necessity

      Upskilling: Why It Is No Longer an Option, But a Necessity

      How Clarity, Focus, and Success in Business Can Be Achieved Through Meditation

      How Clarity, Focus, and Success in Business Can Be Achieved Through Meditation

      കമ്പനികളിലെ സംസ്കാരം ഒരു ബിസിനസിനെ എങ്ങനെ രൂപപ്പെടുത്തുന്നു

      കമ്പനികളിലെ സംസ്കാരം ഒരു ബിസിനസിനെ എങ്ങനെ രൂപപ്പെടുത്തുന്നു

      Trending Tags

      • Trending
        • All
        • Fashion
        • Food
        • Health
        • Women
        മൈലാഞ്ചി വെറും മൊഞ്ചെല്ല …

        മൈലാഞ്ചി വെറും മൊഞ്ചെല്ല …

        വെറൈറ്റി ആയ PEONY…

        വെറൈറ്റി ആയ PEONY…

        ആരോഗ്യകരമായ ഭക്ഷണത്തിന്റെ കലവറ

        ആരോഗ്യകരമായ ഭക്ഷണത്തിന്റെ കലവറ

        ജോലിഭാരം നിയന്ത്രിക്കാം മാനസികപിരിമുറുക്കം കൂടാതെ

        ജോലിഭാരം നിയന്ത്രിക്കാം മാനസികപിരിമുറുക്കം കൂടാതെ

        സ്ത്രീകളുടെ സമത്വത്തിനും ശാക്തീകരണത്തിനുമായി

        സ്ത്രീകളുടെ സമത്വത്തിനും ശാക്തീകരണത്തിനുമായി

        ചിപ്പിക്കൂൺ കൃഷിയിൽ തൻസീറിന്റെ വിജയഗാഥ

        ചിപ്പിക്കൂൺ കൃഷിയിൽ തൻസീറിന്റെ വിജയഗാഥ

        ഫിറ്റ്നസ് മേഖലയിലെ സുവർണ്ണ യാത്ര…

        ഫിറ്റ്നസ് മേഖലയിലെ സുവർണ്ണ യാത്ര…

        നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

        നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

        BUSINESS FINANCIAL AND RISK MANAGEMENT

        BUSINESS FINANCIAL AND RISK MANAGEMENT

        നിങ്ങളുടെ ബിസിനസ് ആശയം എന്താണ്? വേദന സംഹാരിയോ അല്ലെങ്കിൽ വിറ്റാമിനോ ?

        നിങ്ങളുടെ ബിസിനസ് ആശയം എന്താണ്? വേദന സംഹാരിയോ അല്ലെങ്കിൽ വിറ്റാമിനോ ?

      • Miscellaneous
        • All
        • Brand
        • Insurance
        • Tech
        A Dream in Every Stitch…

        A Dream in Every Stitch

        The Flavor-Filled Journey of THE SHAP

        The Flavor-Filled Journey of THE SHAP

        Learning Martial Arts Through a Syllabus

        Learning Martial Arts Through a Syllabus

        The Magic of Makeup

        The Magic of Makeup

        Nature in a Bottle

        Nature in a Bottle

        Swimming: For Health and Safety

        Swimming: For Health and Safety

        An Entrepreneurial Idea Born from a Hobby…

        An Entrepreneurial Idea Born from a Hobby…

        Milans Pastries’ Sweet Journey

        Milans Pastries’ Sweet Journey

        Journey Through Every Chapter: Red Eye Chapters

        Journey Through Every Chapter: Red Eye Chapters

        A Dream in Every Stitch…

        A Dream in Every Stitch…

        Trending Tags

        No Result
        View All Result
        Jaytrade Times
        No Result
        View All Result
        Home Cover story

        ഒരു ബഹുമുഖ സംരംഭകന്റെ 5 വിജയമന്ത്രങ്ങൾ !!!

        by WebDesk
        June 5, 2024
        in Cover story, Cover story
        0
        ഒരു ബഹുമുഖ സംരംഭകന്റെ 5 വിജയമന്ത്രങ്ങൾ  !!!
        496
        SHARES
        1.4k
        VIEWS
        Share on FacebookShare on Twitter

        സജീവ് നായർ ഒരു ബെസ്റ്റ് സെല്ലിംഗ് എഴുത്തുകാരനും, ഒരു ബയോഹാക്കിംഗ് ഇവാഞ്ചലിസ്റ്റും, ഒരു കോർപ്പറേറ്റ് കോൺസൾട്ടന്റും മാത്രമല്ല, ഒരു ബഹുമുഖ സംരംഭകനും കൂടിയാണ്. ബെംഗളൂരു ആസ്ഥാനമായുള്ള വീറൂട്സ് വെൽനെസ്സ് സൊല്യൂഷൻസ് (Vieroots Wellness Solutions) എന്ന ഹെൽത്ത്-ടെക് സ്റ്റാർട്ടപ്പിൻ്റെ സ്ഥാപകനായ അദ്ദേഹം , സ്റ്റാർട്ടപ്പുകളുടെ വിജയത്തിന് നിർണായകമായ അഞ്ചു വിജയമന്ത്രങ്ങൾ പങ്കിടുന്നു.

        Dr. Sajeev Nair- Serial Entrepreneur, Peak Performance Coach, Author, Blockchain Evangelist

        1) നിങ്ങൾക്കു യഥാർത്ഥമായ താല്പര്യം ഉള്ള ഒരു മേഖലയിൽ ആരംഭിക്കുക

        ഒരു ബഹുമുഖ സംരംഭകനായ എനിക്കു പല ബിസിനസ് മേഖലകളും ആകർഷകമാണെന്ന് നിങ്ങൾക്ക് തോന്നിയേക്കാം. ഇപ്പോൾ വളരെ അധികം മേഖലകളിൽ വളർച്ചാ സാധ്യതകൾ ഉള്ളതിനാൽ പല മേഖലകളും ഞാൻ ആകർഷകമായി കാണുന്നുമുണ്ട്. രണ്ട് പതിറ്റാണ്ടുകൾക്കുമുമ്പ് ഞാൻ ഒരു സംരംഭകനാകാൻ ഇറങ്ങിപ്പുറപ്പെട്ടപ്പോഴും ഇതുതന്നെയായിരുന്നു അവസ്ഥ. എൻ്റെ ആദ്യ സംരംഭം ഞാൻ വെൽനെസ്സ് മേഖലയിലാണ് ആരംഭിച്ചത്, പിന്നീട് ലൈഫ് കോച്ചിംഗിലേക്കും, പിന്നെ സോഫ്റ്റ്‌വെയർ, ഹോസ്പിറ്റാലിറ്റി, ബയോഹാക്കിംഗ്, കോർപ്പറേറ്റ് പരിശീലനം അങ്ങനെ പലതിലേക്കും എത്തി. അടിസ്ഥാനപരമായി ഈ മേഖലകളെല്ലാം എനിക്ക് ആകർഷകമായി തോന്നിയതിനാലാണിത്. എൻ്റെ എല്ലാ സംരംഭങ്ങളും ന്യായമായ വിജയങ്ങളുമായിരുന്നു. എന്നാൽ താമസിയാതെ ഞാൻ ഈ സംരംഭങ്ങളിൽ ചിലത് ലാഭകരമായി വിൽക്കുകയോ ചിലതിൽ നിന്നും പുറത്തുകടക്കുകയോ ചെയ്തു. കാരണം, അതിൽ ഒന്നും എനിക്ക് യഥാർത്ഥമായ താല്പര്യം ഉണ്ടായിരുന്നില്ല. എൻ്റെ യഥാർത്ഥ താല്പര്യം വെൽനസ് (Wellness), ബയോഹാക്കിംഗ് (Biohacking), ഹ്യൂമൻ പെർഫോമൻസ് ഒപ്റ്റിമൈസേഷൻ (Human Performance Optimization), കോർപ്പറേറ്റ് കൺസൾട്ടിംഗ് (Corporate Consulting) എന്നീ മേഖലകളിൽ ആയിരുന്നു. അവയ്ക്ക് ശക്തി പകരാൻ ഞാൻ ആ മേഖലകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. ഒടുവിൽ, ഇവയെല്ലാം അത്ഭുതകരമായി ഒത്തുചേർന്നതു വീറൂട്സ് വെൽനെസ്സ് സൊല്യൂഷൻസ് (Vieroots Wellness Solutions) എന്ന എൻ്റെ ഇപ്പോഴത്തെ മുൻനിര സംരംഭത്തിൽ. വീറൂട്സ്-ൽ ജോലി ചെയ്യുന്നത് എന്നെ ഒരിക്കലും ക്ഷീണിപ്പിക്കുന്നില്ല, കാരണം എൻ്റെ യഥാർത്ഥമായ താല്പര്യം ഇത് മാത്രമാണ്. നിങ്ങൾക്കും നിങ്ങളുടെ യഥാർത്ഥമായ മേഖലയിലാണ് ആരംഭിക്കുന്നതെന്ന് ഉറപ്പാക്കിയാൽ ടൺ കണക്കിന് പണവും ഊർജ്ജവും വർഷങ്ങളും ലാഭിക്കാം.

        2) വർത്തമാന കാലത്തിനു വേണ്ടിയല്ല, ഭാവി കാലത്തിനു വേണ്ടി നിങ്ങളുടെ സംരംഭം തുടങ്ങുക

        ഞാൻ എൻ്റെ എംഎസിയും എംബിഎയും കഴിഞ്ഞ് കോളേജിൽ നിന്ന് ഇറങ്ങിയ അന്നുമുതൽ ഒരു ഫ്യൂച്ചറിസ്റ്റാണ്. ഫാർമ, ഊർജം, മാധ്യമങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന മേഖലകളിൽ, പൊതുമേഖലയിലും സ്വകാര്യമേഖലയിലും, ഇന്ത്യയിലെ പല മുൻനിര കമ്പനികളിലും ഞാൻ ജോലി ചെയ്‌തുവെങ്കിലും, ഈ മേഖലകളോ ജോലികളോ ഒന്നും അല്ല ഭാവി ഭരിക്കുക എന്ന് എനിക്ക് ഉറപ്പായിരുന്നു. അങ്ങനെയാണ് ഞാൻ സാങ്കേതികവിദ്യയയിലേക്ക് ആകൃഷ്ടനായത്. അത് എന്നെ കുറച്ചുകാലത്തേക്ക് സോഫ്റ്റ്വെയർ വികസനത്തിലേക്കും പിന്നീട് ബയോഹാക്കിംഗ്, ജനിതകശാസ്ത്രം, ഹെൽത്ത് -ടെക് എന്നിവയിലേക്കും കൊണ്ടുപോയി. ഒരു സ്റ്റാർട്ടപ്പ് സംരംഭകനെ സംബന്ധിച്ചിടത്തോളം ഭാവിയെ സംബന്ധിച്ച അത്തരം ഒരു കാഴ്ചപ്പാട് നിലനിർത്തുന്നത് ഏറ്റവും പ്രധാനമാണ്. കാരണം, പഴയതും നന്നായി വേരൂന്നിയതുമായ എല്ലാ മേഖലകളിലും ഇതിനകം തന്നെ ഭീമാകാരമായ സ്ഥാപനങ്ങളുണ്ട്. അവരുമായി ഒരു സ്റ്റാർട്ടപ്പിനും മത്സരിക്കാൻ കഴിയില്ല. അതുകൊണ്ടാണ് സ്റ്റാർട്ടപ്പുകൾ പുതുവഴികൾ തേടുന്നതും ആ വഴികളിൽ അഭിവൃദ്ധി പ്രാപിക്കുന്നതും. അത്തരം ഒരു വഴി പിന്തുടരുന്നതിനുള്ള ഏക മാർഗം ഭാവിയിലേക്കുള്ള കാഴ്ചപ്പാട് വളർത്തിയെടുക്കുക എന്നതല്ലാതെ മറ്റൊന്നുമല്ല. ഇത് വളർത്തിയെടുക്കാനുള്ള എൻ്റെ വഴികൾ നിരന്തരമായ വായനയും, യാത്രകളും, മികച്ച മനസ്സുകളുമായുള്ള നെറ്റ്‌വർക്കിങ്ങും ആയിരുന്നു, അത് എന്നെ ഒരിക്കൽ യുഎസിലേക്ക് കൊണ്ടുപോവുകയും, അവിടെ പൂർണ്ണ ജനിതക പരിശോധനയ്ക്ക് (full genetic test ) വിധേയനാകുന്ന ആദ്യ ഇന്ത്യക്കാരിൽ ഒരാളായി എന്നെ മാറ്റുകയും ചെയ്തു. ഈ പരിശോധനയുടെ ഫലവും അതിൻ്റെ സാധ്യതകളെക്കുറിച്ചു ഞാൻ നടത്തിയ തുടർ പഠനങ്ങളും, ജീവിതശൈലീ രോഗങ്ങൾ (lifestyle diseases) ) വരുന്നതിനുള്ള അപകടസാധ്യതകൾ മുൻകൂട്ടി കണ്ടെത്താനും, അവ സംഭവിക്കുന്നതിന് വർഷങ്ങളോ പതിറ്റാണ്ടുകളോ മുമ്പേ അവയെ തടയാൻ സഹായിക്കുന്ന വ്യക്തിഗത എപിജെനെറ്റിക് ജീവിതശൈലി പരിഷ്‌ക്കരണങ്ങൾ (personalized epigenetic lifestyle modifications) എന്ന ആരോഗ്യ-സാങ്കേതികവിദ്യയെക്കുറിച്ച് എന്നെ ബോധ്യപ്പെടുത്തി. ഈ അറിവിൽ നിന്നാണ് വീറൂട്സ് വെൽനെസ്സ് സൊല്യൂഷൻസ് (Vieroots Wellness Solutions) എന്ന സംരംഭം ജനിച്ചത്.

        3) ബൂട്ട്സ്ട്രാപ്പിംഗ് വഴി ആരംഭിക്കുക

        ഇന്ന്, മികച്ചതും ഉജ്ജ്വലവുമായ ആശയങ്ങളുള്ള സ്റ്റാർട്ടപ്പ് സംരംഭകരാകാൻ ആഗ്രഹിക്കുന്ന ധാരാളം യുവാക്കളെ ഞാൻ കാണുന്നു, പക്ഷേ അവർ എയ്ഞ്ചൽ നിക്ഷേപകരെ കാത്തിരിക്കുന്നതിനാൽ, ഇവരുടെ സംരംഭങ്ങൾ ഒരിക്കലും വെളിച്ചം കാണാനിടയില്ല. ഇത് തെറ്റായ സമീപനം ആണെന്ന് ഞാൻ എപ്പോഴും പറയും, കാരണം ഇന്നലെ അത് തെറ്റായിരുന്നു, ഇന്നും അത് തെറ്റാണ്, ഭാവിയിലും ഇത് തെറ്റാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. സ്റ്റാർട്ടപ്പുകളെ സ്റ്റാർട്ടപ്പുകൾ എന്ന് വിളിക്കാതിരുന്ന ഒരു ദശാബ്ദത്തിലാണ് ഞാൻ ആരംഭിച്ചത്. സ്റ്റാർട്ടപ്പുകളെ ചെറുകിട സംരംഭങ്ങൾ എന്നും സ്റ്റാർട്ടപ്പ് സ്ഥാപകരെ ചെറുകിട സംരംഭകർ എന്നുമാണ് വിളിച്ചിരുന്നത്. പക്ഷെ അന്നും ഇന്നും, നിങ്ങൾക്ക് യഥാർത്ഥമായ താല്പര്യം ഉള്ള മേഖലയിൽ നിങ്ങളുടെ സ്വന്തം പണം നിക്ഷേപിക്കുന്നത് നിങ്ങൾക്കു വലിയ പ്രതിഫലം നൽകുന്നു. നിങ്ങൾ നിക്ഷേപകരെ സമീപിക്കരുത് എന്നല്ല ഇതിനർത്ഥം – നിങ്ങളുടെ എലിവേറ്റർ പിച്ച് (elevator pitch ) എപ്പോഴും തയ്യാറായിരിക്കണം. പക്ഷെ നിങ്ങൾക്ക് തുടങ്ങണമെങ്കിൽ ഒരു നിക്ഷേപകൻ കൂടിയേ തീരു എന്ന സ്ഥിതി വരരുത്‌. നിക്ഷേപകരുടെ പിന്തുണയുള്ള സ്റ്റാർട്ടപ്പുകൾ മാത്രമേ വിജയിക്കുകയുള്ളൂ എന്നത് ഒരു മിഥ്യയാണ്. ബൈജൂസും (Byjus) ഒയോയും (Oyo) പോലുള്ള വലിയ നിക്ഷേപക പിന്തുണയുള്ള സ്റ്റാർട്ടപ്പുകൾ ഇന്ന് ഗുരുതര പ്രതിസന്ധികളെ നേരിടുന്നു, അതേസമയം ഇന്ത്യയിലെ ഏറ്റവും വലുതും വിജയകരവുമായ ചില സ്റ്റാർട്ടപ്പുകളായ സെറോദയും (Zeroda) സോഹോയും (Zoho) നിക്ഷേപകരിൽ നിന്നും ഒരു പൈസ പോലും വാങ്ങാത്ത ബൂട്ട്‌സ്ട്രാപ്പ് ചെയ്ത സ്റ്റാർട്ടപ്പുകളാണ്. വീറൂട്സിലും (Vieroots) ഞങ്ങൾ ബൂട്ട്‌സ്‌ട്രാപ്പ് ചെയ്‌തു തുടങ്ങി, ഫണ്ടുകളുടെ സഹായമോ അത് കൊണ്ട് സംഭവിക്കുന്ന ഗതി വ്യതിയാനങ്ങളോ ഇല്ലാതെ തന്നെ കോടികളുടെ വരുമാനത്തിലേക്കും ലാഭത്തിലേക്കും അതിവേഗം വളരാനുമായി.

        4) ശക്തവും വൈവിധ്യവുമാർന്ന ആശയവിനിമയത്തിന് തയ്യാറാകുക

        മിക്ക സ്റ്റാർട്ടപ്പ് സംരംഭകരും നല്ല ആശയവിനിമയം നടത്തുന്നവരാണ്. എന്നാൽ ഈ ആശയവിനിമയം അവരുടെ സ്വാഭാവിക ആശയവിനിമയ വൈദഗ്ധ്യത്തിൽ പലപ്പോഴും പരിമിതപ്പെടാം. അനൗപചാരിക മീറ്റിംഗുകളിലൂടെ അവരുടെ സ്വന്തം ആന്തരിക ടീമുകളെ പ്രചോദിപ്പിക്കുന്നതിൽ അത് ഒതുങ്ങാം. എന്നാൽ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ സ്പർശിക്കാൻ ആഗ്രഹിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് പുസ്തകങ്ങളിലും, വെബ്‌സൈറ്റുകളിലും, വീഡിയോ, മീഡിയ ഔട്ട്‌ലെറ്റുകൾ, സെമിനാറുകൾ, സോഷ്യൽ മീഡിയ, വർക്ക്‌ഷോപ്പുകൾ എന്നിവയിലും അതിലേറെയും മാധ്യമങ്ങളിൽ ശക്തവും നൂതനവുമായ ആശയവിനിമയം ആവശ്യമാണ്. സ്റ്റാർട്ടപ്പ് സംരംഭകർ കഠിനമായി പരിശ്രമിക്കേണ്ട ഒരു മേഖലയാണിത്. മാർക്കറ്റിംഗ്, കമ്മ്യൂണിക്കേഷൻസ്, കോർപ്പറേറ്റ് കൺസൾട്ടിംഗ്, ബയോഹാക്കിംഗ്, ഹ്യൂമൻ പെർഫോമൻസ് ഒപ്റ്റിമൈസേഷൻ എന്നിവയിലെ എൻ്റെ പ്രവർത്തനങ്ങൾ കാരണം, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി എനിക്ക് ഈ മേഖലയിൽ മതിയായ എക്സ്പോഷർ ലഭിക്കാൻ ഭാഗ്യമുണ്ടായി. ബയോഹാക്കിംഗ് ബെസ്റ്റ് സെല്ലർ ‘ദ മേക്കിംഗ് ഓഫ് എ സൂപ്പർഹ്യൂമാൻ’ (The Making of a Superhuman) ഉൾപ്പെടെ അഞ്ച് പുസ്തകങ്ങളും ഞാൻ എഴുതിയിട്ടുണ്ട്. ഞങ്ങളുടെ മുൻനിര ഉൽപ്പന്നമായ എപ് ലിമോയുടെ (Eplimo) മുഖ്യഘടകമായ വ്യക്തിഗത എപിജെനെറ്റിക് ജീവിതശൈലി പരിഷ്‌ക്കരണങ്ങളുടെ (Personalized Epigenetic Lifestyle Modifications) പുറകിലുള്ള ശാസ്ത്രീയ വശം വിശദീകരിക്കുന്ന ബ്ലൂപ്രിൻ്റ് ആയും ഈ പുസ്തകം പ്രവർത്തിച്ചു വരുന്നു. ഇന്ത്യയിലെയും മിഡിൽ ഈസ്റ്റിലെയും പ്രധാന നഗരങ്ങളിൽ ഞങ്ങൾ നടത്തിയ ‘റൈസ് അപ്പ്’ (Rise Up) ഏകദിന റാപ്പിഡ് ട്രാൻസ്ഫോർമേഷൻ കൺവെൻഷനും (Rapid Transformation Convention) ഞാൻ വ്യക്തിപരമായിട്ടാണ് അവതരിപ്പിക്കുന്നത്. ദുബായിലെ വേൾഡ് ബയോഹാക്ക് ഉച്ചകോടിയുടെ (World Biohack Summit Dubai) ചീഫ് ക്യൂറേറ്ററാകാൻ (Chief Curator) വെല്ലുവിളി നിറഞ്ഞ ഒരു അവസരം വന്നപ്പോൾ, ഞാൻ അത് രണ്ടാമതൊന്നു ആലോചിക്കാതെ സ്വീകരിച്ചു, അത് നന്നായി നിർവഹിക്കാനും എനിക്ക് കഴിഞ്ഞു. എന്തുകൊണ്ടാണ് ഞാൻ ഇത്ര വ്യത്യസ്തമായ ആശയവിനിമയങ്ങളിലേക്കു പോകുന്നത്? കാരണം, നമ്മുടെ പ്രേക്ഷകർ വ്യത്യസ്ത ആശയവിനിമയ രീതികളിൽ നിന്ന് പ്രചോദനം ഉൾകൊള്ളുന്നവരാണ് – ചിലർക്കു പുസ്തകങ്ങൾ, ചിലർക്കു ലേഖനങ്ങൾ, ചിലർക്കു വീഡിയോകൾ, ചിലർക്കു പ്രസംഗങ്ങൾ, ചിലർക്കു തത്സമയ ഇവൻ്റുകൾ, മറ്റു ചിലർക്കു യഥാർത്ഥ ഉൽപ്പന്നങ്ങളും പരിഹാരങ്ങളും തന്നെ വേണം. ഒരു സ്റ്റാർട്ടപ്പ് സംരംഭകന് അവരുടെ പ്രേക്ഷകരിൽ ഉള്ള ഈ എല്ലാ വിഭാഗങ്ങളെയും ഫലപ്രദമായി അഭിസംബോധന ചെയ്യേണ്ടതുണ്ട്.

        5) സ്റ്റാർട്ട് അപ്പ്, ഡെലിഗേറ്റ്, വീണ്ടും സ്റ്റാർട്ട് അപ്പ്

        ഒരു സ്റ്റാർട്ടപ്പ് ഭാവിയെ ലക്ഷ്യമാക്കി ആരംഭിക്കുന്നത് ഒറ്റത്തവണയുള്ള ഇവൻ്റായിരിക്കരുത്. വീറൂട്സിൽ (Vieroots) മിക്കവാറും എല്ലാ ഉൽപ്പന്നങ്ങളും ട്രാക്ഷൻ നേടുന്ന സ്ഥിതിയിൽ ആയപ്പോൾ, അത് പോലെ ഞങ്ങളുടെ ടീം അംഗങ്ങൾക്ക് എല്ലാ പ്രധാന ചുമതലകളും ഞാൻ ഏൽപ്പിച്ചു കഴിഞ്ഞപ്പോൾ, ഞാൻ ചിന്തിച്ചു, അടുത്തത് എന്തായിരിക്കണം? വീറൂട്സ് സ്ഥാപിച്ച അടിത്തറയിൽ പടുത്തുയർത്തുന്ന, എന്നാൽ ഇന്ത്യയെക്കാളും ലോകവിപണിയെ ലക്ഷ്യം വച്ചുകൊണ്ട് അതിൻ്റേതായ വിജയം നേടേണ്ട ഒന്നായിരിക്കണം എൻ്റെ അടുത്ത സ്റ്റാർട്ടപ്പ് എന്ന് ഞാൻ ഉറപ്പിച്ചു . ഭാഗ്യവശാൽ ഞങ്ങളെ സംബന്ധിച്ചിടത്തോളം, അത്തരം സാങ്കേതികവിദ്യകളുടെ ഒരു കൂട്ടം – ബ്ലോക്ക്‌ചെയിൻ, വെബ് 3 & NFT – അക്കാലത്ത് ഉയർന്നു വരികയായിരുന്നു, അത് ഏകദേശം 2 വർഷം മുമ്പായിരുന്നു. അങ്ങനെയാണ് ഞങ്ങൾ ദുബായ് ആസ്ഥാനമായുള്ള ലിമോവേഴ്‌സ് (Limoverse) ആരംഭിച്ചത്. ഇത് ലോകത്തിലെ ആദ്യത്തെ ബ്ലോക്ക്ചെയിൻ അധിഷ്‌ഠിത ഹെൽത്ത് ആൻ്റ് വെൽനസ് മെറ്റാവെഴ്‌സാണ് (world’s first blockchain based health & wellness metaverse), അവിടെ ആയിരക്കണക്കിന് സെലിബ്രിറ്റി-ക്ലാസ് വെൽനസ് കോച്ചുകളും ദാതാക്കളും ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് വെൽനസ് അന്വേഷകർക്ക് VR/AR/XR ഉൾപ്പെടെയുള്ള നെക്സ്റ്റ്-ജെൻ സാങ്കേതികവിദ്യകളിലൂടെ സേവനം നൽകുന്നു. അതിൻ്റെ നേറ്റീവ് ക്രിപ്റ്റോ ടോക്കൺ ലിമോയെ (Limo) അടിസ്ഥാനമാക്കിയാണ് ഇടപാടുകൾ. യുഎഇ ആസ്ഥാനമായുള്ള ഒരു ആഗോള വെബ് 3 ഇവൻ്റിൽ ഏറ്റവും മികച്ച ബ്ലോക്ക്ചെയിൻ പ്രോജക്റ്റായി ലിമോവേഴ്സ് തിരഞ്ഞെടുക്കപ്പെട്ടു, കൂടാതെ ദുബായിലെ ആദ്യത്തെ വേൾഡ് ബയോഹാക്ക് ഉച്ചകോടിക്ക് വെർച്വൽ ഹോസ്റ്റും ആയി ലിമോവേഴ്സ്. ഈ സ്റ്റാർട്ടപ്പ് വിജയം നേടാനുള്ള പാതയിലാണ്, ഞാനാകട്ടെ വീറൂട്സ് , ലിമോവേഴ്സ് എന്നിവയുടെ വിജയത്തെ അടുത്ത ഭ്രമണപഥത്തിലേക്ക് കൊണ്ടുപോകുന്ന ഞങ്ങളുടെ അടുത്ത സ്റ്റാർട്ടപ്പിലേക്ക് നീങ്ങുകയുമാണ്.

        Share198Tweet124
        WebDesk

        WebDesk

        • Trending
        • Comments
        • Latest
        ദി ക്രീയേറ്റീവ് വൈറൽ കപ്പിൾസ്

        ദി ക്രീയേറ്റീവ് വൈറൽ കപ്പിൾസ്

        February 3, 2024
        ആയുർവേദം ഇഹം

        ഒരു ഹാപ്പി ബിസിനസ്‌

        December 21, 2023
        ഗ്ലാമറിന്റെ മോഡലിങ് ലോകം ഒപ്പം അവസരങ്ങളുടെയും

        ഗ്ലാമറിന്റെ മോഡലിങ് ലോകം ഒപ്പം അവസരങ്ങളുടെയും

        December 21, 2023
        ഇടവേളകൾ ഇല്ലാതെ INTERVAL

        ഇടവേളകൾ ഇല്ലാതെ INTERVAL

        0
        എൽ.എൽ.പി – അറിയേണ്ടതെല്ലാം

        എൽ.എൽ.പി – അറിയേണ്ടതെല്ലാം

        0
        സ്ത്രീകളും സംരംഭകത്വവും

        സ്ത്രീകളും സംരംഭകത്വവും

        0
        Intellectual Property Rights in India: A Comprehensive Overview…

        Intellectual Property Rights in India: A Comprehensive Overview…

        June 9, 2025
        A Dream in Every Stitch…

        A Dream in Every Stitch

        June 9, 2025
        The Weight of the Mind – A Thought for Transformation

        The Weight of the Mind – A Thought for Transformation

        June 9, 2025
        Jaytrade Times

        Copyright © 2023 Jaytrade Times

        Navigate Site

        • About
        • Advertise
        • Privacy & Policy
        • Contact

        Follow Us

        No Result
        View All Result
        • Highlights
        • Business
        • Trending
        • Miscellaneous

        Copyright © 2023 Jaytrade Times

        Welcome Back!

        Login to your account below

        Forgotten Password?

        Retrieve your password

        Please enter your username or email address to reset your password.

        Log In