ഇന്ത്യയുടെ GROWTH സ്റ്റോറിയിൽ വിശ്വസിക്കുന്ന എല്ലാവർക്കും സ്റ്റോക്ക് മാർക്കറ്റ് ഇൻവെസ്റ്റ്മെന്റ് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്ന് ആണ്. അത്കൊണ്ട് തന്നെ മ്യൂച്വൽ ഫണ്ടുകൾ എന്നത് ഇന്ന് നിക്ഷേപകരുടെ ഇടയിൽ ഏറ്റവും ജനപ്രിയമായ നിക്ഷേപ മാർഗ്ഗങ്ങളിലൊന്നാണ്. പ്രത്യേകിച്ചും, വ്യക്തിഗത നിക്ഷേപകർക്ക് സ്റ്റോക്ക് മാർക്കറ്റിലേക്കും മറ്റ് സാമ്പത്തിക ഉപകരണങ്ങളിലേക്കും പ്രവേശിക്കാൻ എളുപ്പമുള്ള മാർഗ്ഗമായി മാറിയിട്ടുണ്ട് MUTUAL FUNDS. നിലവിലെ sip രെജിസ്ട്രേഷൻ വർധന ഈ മാറ്റത്തിന്റെ ഒരു തെളിവായിരിക്കുന്നു . ഈ ലേഖനത്തിൽ, MUTUAL FUNDകളുടെ അടിസ്ഥാനം, അവയുടെ പ്രയോജനങ്ങൾ, തരങ്ങൾ, ഇന്ത്യയിലെ
എന്താണ് മ്യൂച്വൽ ഫണ്ടുകൾ?
മ്യൂച്വൽ ഫണ്ടുകൾ എന്നത് നിരവധി നിക്ഷേപകരിൽ നിന്ന് പണം ഒരു സ്വീകരിച്ച ശേഷം, പ്രൊഫഷണൽ ഫണ്ട് മാനേജർമാർ സ്റ്റോക്ക് മാർക്കറ്റ്, ബോണ്ടുകൾ, സർക്കാർ സെക്യൂരിറ്റികൾ തുടങ്ങിയ വിവിധ സാമ്പത്തിക ഉപകരണങ്ങളിൽ നിക്ഷേപിക്കുന്ന ഒരു നിക്ഷേപ സംവിധാനമാണ്. ഇത് നിക്ഷേപകർക്ക് DIVERSIFICATION (വൈവിധ്യമാക്കൽ) എന്ന പ്രയോജനം നൽകുന്നു, അതായത് ഒരൊറ്റ സ്ഥാപനത്തിലോ ഉപകരണത്തിലോ മാത്രം നിക്ഷേപിക്കാതെ, വിവിധ ആസ്തികളിൽ പണം വിതരണം ചെയ്യുന്നു. ഇൻവെസ്റ്റ് ചെയ്യുന്ന തുകയുടെ റിസ്ക് കുറയാൻ ഡിവേഴ്സിഫിക്കേഷൻ അത്യന്താപേക്ഷിതം ആണ്.

എന്തൊക്കെയാണ് മ്യൂച്വൽ ഫണ്ടുകളുടെ പ്രയോജനങ്ങൾ
1. പ്രൊഫഷണൽ മാനേജ്മെന്റ്
മ്യൂച്വൽ ഫണ്ടുകൾ പ്രൊഫഷണൽ ഫണ്ട് മാനേജർമാർ നിയന്ത്രിക്കുന്നു, അവർക്ക് മാർക്കറ്റ് സാഹചര്യങ്ങൾ വിലയിരുത്തി നല്ല തിരഞ്ഞെടുപ്പുകൾ ചെയ്യാനുള്ള കഴിവുണ്ട്.
2. ഡൈവർസിഫിക്കേഷൻ
ഒരൊറ്റ ആസ്തിയിലെ അപകടസാധ്യത കുറയ്ക്കാൻ ഇത് സഹായിക്കുന്നു.
3. ലിക്വിഡിറ്റി: മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ എളുപ്പത്തിൽ വിൽക്കാനോ വാങ്ങാനോ കഴിയും.
4. സാമ്പത്തിക ലക്ഷ്യങ്ങൾ: ഹ്രസ്വകാല, ദീർഘകാല ലക്ഷ്യങ്ങൾ നേടാൻ മ്യൂച്വൽ ഫണ്ടുകൾ സഹായിക്കുന്നു.
5. സാമ്പത്തിക അറിവിന്റെ ആവശ്യകത കുറവ്: നിക്ഷേപകർക്ക് സ്റ്റോക്ക് മാർക്കറ്റിനെക്കുറിച്ച് ആഴത്തിലുള്ള അറിവില്ലാതെതന്നെ നിക്ഷേപിക്കാം. മികച്ച റിട്ടേൺ ലഭിക്കുകയും ചെയ്യും.
—
വിവിധ തരം മ്യൂച്വൽ ഫണ്ടുകൾ ഏതൊക്കെആണെന്ന് നോക്കാം
1. *ഇക്വിറ്റി ഫണ്ടുകൾ*: സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിക്കുന്നു. ഉയർന്ന വരുമാനം പ്രതീക്ഷിക്കുന്നവർക്ക് അനുയോജ്യം.
2. *ഡെറ്റ് ഫണ്ടുകൾ*: സർക്കാർ ബോണ്ടുകൾ, കോർപ്പറേറ്റ് ബോണ്ടുകൾ തുടങ്ങിയവയിൽ നിക്ഷേപിക്കുന്നു. സുരക്ഷിതവും സ്ഥിരവുമായ വരുമാനം ആഗ്രഹിക്കുന്നവർക്ക് അനുയോജ്യം.
3. *ഹൈബ്രിഡ് ഫണ്ടുകൾ*: ഇക്വിറ്റിയും ഡെറ്റും കൂടിച്ചേർന്നതാണ്. സമതുലിതമായ വരുമാനവും വളർച്ചയും ആഗ്രഹിക്കുന്നവർക്ക് അനുയോജ്യം.
4. *സൂചിക ഫണ്ടുകൾ*: ഒരു പ്രത്യേക സൂചികയുടെ (ഉദാ: Nifty 50, Sensex) പ്രകാരം നിക്ഷേപിക്കുന്നു.
5. *സെക്ടോറൽ ഫണ്ടുകൾ*: ഒരു പ്രത്യേക സെക്ടറിൽ (ഉദാ:AUTO, IT, ഫാർമസ്യൂട്ടിക്കൽ) മാത്രം നിക്ഷേപിക്കുന്നു.
—
നിലവിലെ മാർക്കറ്റ് സാഹചര്യം എന്താണ്? ഈ സാഹചര്യത്തിൽ ഏതൊക്കെ ഫണ്ടുകളിൽ നിക്ഷേപിക്കാം?
ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റുകൾ ഒരു കറക്ഷൻ ഫെയ്‌സ്സിലൂടെ നീങ്ങുകയാണ് ഇപ്പോൾ. GEOPOLITICAL ടെൻഷനുകളും, കമ്പനികളുടെ ഏർണിങ്സിൽ ഉണ്ടായ കുറവും, വളരെ പ്രധാനം ആയി സ്റ്റോക്കുകളുടെ ഉയർന്ന വാല്യൂയെഷനും ഈ കറക്ഷന് ഒരു കാരണം ആണ്. കഴിഞ്ഞ 6 മാസം ആയി ഇന്ത്യൻ മാർക്കറ്റ് ഇതേ കറക്ഷൻ സോൺ ഇൽ ആണെന്ന് കാണാം. ഈ അവസരം മുതലെടുത്തുകൊണ്ട് മികച്ച ഒരു തീരുമാനത്തിനായി Equity mutual fundകളിൽ ഏതൊക്കെ കാറ്റഗറി fund തിരഞ്ഞെടുക്കണം എന്ന് നോക്കാം.
1. LARGE CAP FUNDS ഏറ്റവും കൂടിയ മാർക്കറ്റ് ക്യാപ് ഉള്ള കമ്പനികളിൽ നിക്ഷേപിക്കുന്ന ഇത്തരം ഫണ്ടുകൾ കുറഞ്ഞ റിസ്കിൽ നല്ല റിട്ടേൺ തരുന്നു.
2. Multicap & Flexicap Funds : ഫണ്ട് മാനേജരുടെ തീരുമാനപ്രകാരം നിലവിൽ വളർച്ചാ സാധ്യത ഉള്ള മാർക്കറ്റ് ക്യാപ് കമ്പനികളിൽ നിക്ഷേപിക്കുന്നതിലൂടെ റിട്ടേൺ ഉണ്ടാക്കുന്നു.
3. BALANCED / HYBRID FUNDS : സ്റ്റോക്ക് കളിലും DEBT ഇൻസ്‌ട്രുമെന്റ്സിലും ഇൻവെസ്റ്റ് ചെയ്ത് റിസ്ക് പരമാവധി കുറച്ചുകൊണ്ട് മികച്ച റിട്ടേൺ നൽകാൻ ഇത്തരം ഫണ്ട്‌കൾക്ക് കഴിയും.
മ്യുച്വൽ ഫണ്ടുകൾ ഇന്ത്യൻ നിക്ഷേപകർക്ക് ഒരു മികച്ച് നിക്ഷേപ മാർഗ്ഗമാണ്. ശരിയായ തിരഞ്ഞെടുപ്പും പ്ലാനിങ്ങും ഉപയോഗിച്ചാൽ, മ്യൂച്വൽ ഫണ്ടുകൾ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ നേടാൻ തീർച്ചയായും സഹായിക്കും.