Jonathan Ive ഈയൊരു പേര് ഐഫോണുമായി ചേർത്ത് കേട്ടിട്ടുണ്ടോ, അധികപേരും കേൾക്കുവാൻ സാധ്യതയില്ല, സാധാരണ ഫോണിൽ നിന്നും വ്യത്യസ്തമായി മിനിമലിസ്റ്റിക് ഡിസൈനിൽ ഫോണിൽ മാറ്റം കൊണ്ടുവന്ന ബ്രാൻഡ് ആണല്ലോ ഐഫോൺ എന്നാൽ ആ ഒരു ഡിസൈനിന്റെ പിന്നിൽ പ്രവർത്തിച്ച ഏറ്റവും പ്രധാനപ്പെട്ട ഒരാളാണ് അദ്ദേഹം..

പക്ഷേ ഐഫോൺ എന്ന് പറയുമ്പോൾ നമ്മുടെ മനസ്സിലെ ഓടിവരുന്ന ഒരു മുഖം സ്റ്റീവ് ജോബ്സിന്റെതാണ്, അദ്ദേഹത്തിൻറെ വിഖ്യാതമായ ലോഞ്ചിംഗ് സെഷനുകൾ ആ പ്രൊഡക്റ്റിന്റെ മാർക്കറ്റിംഗ് ചെറിയ രീതിയിൽ ഒന്നുമല്ല സഹായകരമായിട്ടുള്ളത്.
ഇന്നും പല ആളുകളും ഒരു പുതിയ പ്രോഡക്റ്റ് സമയത്ത് അദ്ദേഹത്തിൻറെ രീതി പിന്തുടരുവാൻ ശ്രമിക്കുന്നത് കാണുവാൻ സാധിക്കും.
അദ്ദേഹത്തിൻറെ ഓരോ പ്രസന്റേഷനുകളിൽ വളരെ കുറച്ച് മാത്രം എന്നാൽ വളരെ വ്യക്തമായി തന്റെ പ്രോഡക്റ്റ് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് അത് ഒരു വലിയ കൂട്ടം ആളുകളെ മനസ്സിലാക്കി കൊടുക്കുവാനുള്ള ശേഷി പ്രകടമാക്കുന്നത് കണ്ടിട്ടുണ്ട്.
നമുക്കെല്ലാം സംഭവിക്കുന്ന ഒരു കാര്യമാണ്, ഒരു മീറ്റിങ്ങിലിരിക്കുന്ന സമയത്ത് ഒരു നൂറായിരം ഐഡിയകൾ മനസ്സിലുണ്ടാകും, പക്ഷേ അത് ഒരു കൂട്ടം ആളുകളിലേക്ക് എത്തിക്കുവാൻ ശ്രമിക്കുന്ന സമയത്ത് നമുക്ക് മനസ്സിലാവുന്ന രീതിയിൽ മറ്റുള്ളവരെയും മനസ്സിലാക്കിയെടുക്കുവാൻ പറ്റാറില്ല.
കമ്മ്യൂണിക്കേഷൻ സ്കിൽസ്, അത് ഈ ഒരു വേഗതയേറിയ ലോകത്തിൻറെ ഏറ്റവും ആവശ്യമായിട്ടുള്ള ഒരു സ്കിൽ തന്നെയാണ്, ഒരുപാട് ഭാഷ അറിയാവുന്നതു കൊണ്ടോ, ഒരു വിഷയത്തെപ്പറ്റി നല്ല രീതിയിലുള്ള അറിവുള്ളതുകൊണ്ടോ നല്ലൊരു കമ്മ്യൂണിക്കേറ്റർ ആകണം എന്നില്ല.,
സെയിൽസിൽ, അതല്ല എന്ത് ജോലിയിലും, അതല്ലെങ്കിൽ രാഷ്ട്രീയത്തിലും, സാമൂഹിക സേവനത്തിലും അങ്ങനെ ഏതു മേഖല എടുത്താലും തങ്ങൾ വിശ്വസിക്കുന്ന ഒരു ഐഡിയയേ മറ്റുള്ളവരിലേക്ക് ഏറ്റവും ചുരുങ്ങിയ വാക്കുകൾ കൊണ്ട് എത്തിക്കുക എന്നുള്ളത് ശ്രമകരമാണ്.
മൂന്ന് കാര്യങ്ങളാണ് കമ്മ്യൂണിക്കേഷൻ നല്ലതാക്കുവാൻ ശ്രദ്ധിക്കേണ്ടതു, ഒന്ന് Tonality, രണ്ടു പേസ് അഥവാ വേഗത, മൂന്ന് ഇമോഷൻ.
ഉദാഹരണത്തിന് ഈ വാക്കുകൾ ഒന്ന് വായിച്ചു നോക്കൂ..
“ഞാൻ അവിടെ പോയ സമയത്ത് അവനെ കണ്ടില്ല”
നമ്മുടെ സ്വന്തം രീതിയിൽ ആകും ഒരു പക്ഷെ നമ്മൾ ഈ ഒരു സെൻ്റൻസ് വായിച്ച് തീർത്തത് ഇനി അതെ വാകുകൾ നമുക്കൊന്ന് വീണ്ടും പറഞ്ഞു നോക്കാംക്സ് ഇത്തവണ നമ്മുടെ മനസ്സിൽ വേണ്ടത് ഒരു പാട് നാളിനു ശേഷം തൻ്റെ സുഹൃത്തിനെ കാണാൻ പോയി എന്നിട്ടും കാണാൻ സാധിക്കാതെ തിരിച്ച് വന്ന് സങ്കടം പറയുന്ന ഒരു പെൺകുട്ടിയുടെ സ്വരത്തിൽ ആകണം എന്ന് മാത്രം ..
“ഞാൻ അവിടെ പോയ സമയത്ത്…. അവനെ കണ്ടില്ല…”
ഒരേ വാക്കുകൾ പക്ഷേ ഇമോഷൻ വന്ന നേരം , ടോൺ മാറിയ സമയം അതിൻ്റെ വ്യത്യാസം മനസിലാവുന്നുണ്ടോ.
പ്രസന്റേഷൻ ചെയ്യുന്ന സമയത്ത്, അതല്ലെങ്കിൽ മറ്റൊരാളോട് സംസാരിക്കുന്ന സമയത്ത് നമുക്ക് എങ്ങനെ ഈ ഒരു മാറ്റം കൊണ്ടുവരാൻ സാധിക്കും.
അതിനു പറ്റിയ മാർഗമാണ് RRR അഥവാ റെക്കോർഡ്, റിവ്യൂ & റിപ്പീറ്റ്.
ഒരു ബുക്ക് എടുക്കുക, അതിനുശേഷം ഫോണിലെ വോയിസ് റെക്കോർഡിങ് ഓണാക്കി രണ്ടു മിനിറ്റ് നേരം ആ ബുക്ക് വായിക്കുന്നത് റെക്കോർഡ് ചെയ്യുക, റെക്കോർഡ് ചെയ്ത് കഴിഞ്ഞ് ഉടനെ കേൾക്കരുത് ഒന്നില്ലെങ്കിൽ നാലോ അഞ്ചോ മണിക്കൂർ അതല്ലെങ്കിൽ തൊട്ടടുത്ത ദിവസം നിങ്ങളുടെ റെക്കോർഡ് ചെയ്തത് നിങ്ങൾ കേൾക്കുക..
ആദ്യമായി കേൾക്കുന്ന സമയത്ത് ഒരുപക്ഷേ നിങ്ങൾക്ക് തന്നെ നിർത്താൻ തോന്നും, പക്ഷേ അതിനുപകരം എന്തൊക്കെ മാറ്റം വരുത്തിയാൽ ഇതിന് നന്നായിരിക്കുമെന്ന് സ്വയം വിലയിരുത്തുക അതാണ് റിവ്യൂ.
അതിനുശേഷം വീണ്ടും അതേ പേജുകൾ, നിങ്ങൾക്ക് സാധിക്കാവുന്ന മാറ്റങ്ങൾ വരുത്തി വീണ്ടും റെക്കോർഡ് ചെയ്യുക, അതായത് റിപീറ്റ് നേരത്തെ പറഞ്ഞതുപോലെ അന്ന് തന്നെ കേൾക്കാതെ പിറ്റേദിവസം വീണ്ടും കേൾക്കുക.
ആദ്യത്തെതിൽ നിന്ന് വ്യത്യസ്തമായി എന്തൊക്കെ മാറ്റങ്ങൾ നിങ്ങൾക്ക് വരുത്തുവാൻ കഴിഞ്ഞു എന്നുള്ളത് എഴുതുക, ഇനിയും എന്തൊക്കെ മാറ്റം വേണം എന്നുള്ളതും എഴുതുക
പിറ്റേ ദിവസം വീണ്ടും റിപ്പീറ്റ് ചെയ്യുക, പതിയെ ഞങ്ങളുടെ ടോണാലിറ്റിയിൽ മാറ്റം വരുന്നത് കാണുവാൻ സാധിക്കും.
അതേസമയം നല്ലൊരു മെസ്സേജ് മറ്റുള്ളവരിലേക്ക് എത്തിക്കണമെന്നുണ്ടെങ്കിൽ ടൊണാലിറ്റി മാത്രം ശരിയായാൽ മതിയാകില്ല നമ്മുടെ എക്സ്പ്രഷനും അതുകൂടാതെ ഹാൻഡ് ഗെസ്ചറുകളും നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്.
ഏറ്റവും കൂടുതൽ പുരുഷന്മാർ പ്രസന്റേഷൻ സമയത്ത് അവരുടെ കൈകൾ ഒന്നിൽ പുറകിലേക്ക് കെട്ടിവെക്കും, അതല്ലെങ്കിൽ പോക്കറ്റിലേക്ക് ഇട്ട് വെക്കും, സ്ത്രീകളാണെങ്കിൽ ഏറ്റവും കൂടുതൽ കൈകൾ കെട്ടി നിൽക്കുകയോ , അതല്ലെങ്കിൽ നടുവിന് സപ്പോർട്ട് ചെയ്യുന്ന രീതിയിൽ വെക്കുകയോ ചെയ്തു കാണാറുണ്ട് അതിനുപകരം കൈകൾ എപ്പോഴും പുറത്ത് ആളുകൾ കാണുന്ന രീതിയിൽ സംസാരത്തിനൊപ്പം ചെറിയ ആഗ്യങ്ങളോടെ, വേഗത കുറച്ച് രീതിയിൽ ചെയ്യുകയാണെങ്കിൽ കേൾക്കുന്ന ആളുകൾക്ക് ശ്രദ്ധ കൂടുതൽ ഉണ്ടാകും.
ഒരു കൂട്ടം ആളുകളുടെ മുന്നിൽ ഒരു വിഷയം അവതരിപ്പിക്കുവാനാണ് ഉദ്ദേശമെങ്കിൽ, പ്രാക്ടീസ് ചെയ്യുന്നത് തീർച്ചയായും നന്നായിരിക്കും. ചില സമയത്ത് പ്രാക്ടീസ് ചെയ്യാതെ തന്നെ പെട്ടെന്ന് എന്തെങ്കിലും ഒരു അവസരം കിട്ടുകയാണെങ്കിലും ഒരു 30 സെക്കൻഡ് എങ്കിലും എന്താണ് പറയുവാൻ ഉദ്ദേശിക്കുന്നത് എന്നുള്ളത് മനസ്സിൽ ആദ്യം ഉദ്ദേശിക്കുക.
വളരെ വേഗത്തിൽ പറയുന്നതുകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ല, അതുകൊണ്ടുതന്നെ Uh, umm, mmm എന്നിങ്ങനെ ഉള്ള വാക്കുകൾ വരുവാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിശബ്ദമായി നിൽക്കത്തക്ക രീതിയിൽ ഒരു ചെറിയ ഗ്യാപ് കൊടുക്കുക.
ഇതെല്ലാം വളരെ വേഗത്തിൽ കമ്മ്യൂണിക്കേഷൻ സാധ്യമാക്കുവാൻ സഹായിക്കുന്ന ചെറു രീതികളാണ്.
ഏതൊരു വിഷയവും പോലെ, എത്രത്തോളം നിങ്ങൾ ശ്രമിക്കുന്നുവോ അത്രത്തോളം തന്നെ നന്നാവും, ആദ്യം ചെറിയ കളിയാക്കലുകൾ നേരിടേണ്ടി വരാം, അതിപ്പോൾ ആദ്യമായി വണ്ടി ഓടിക്കുമ്പോഴും, ആദ്യമായി ഫോർക്ക് ഉപയോഗിച്ച് ഭക്ഷണം കഴിക്കുമ്പോഴും ഒരുപക്ഷേ നമുക്ക് ലഭിക്കുന്നതു പോലെ തന്നെ കണ്ടാൽ മതി, പതിയെ പതിയെ മാറ്റം കാണുന്ന സമയത്ത് കളിയാക്കുന്ന ആളുകൾ വരെ നിശബ്ദരായി നിങ്ങളെ കേൾക്കും.