
ദിനംപ്രതി ലോകമൊട്ടാകെ മൃഗസ്നേഹികളുടെ എണ്ണം വർദ്ധിച്ചു വരികയാണ്. ഈ പശ്ചാത്തലത്തിൽ മൃഗ ക്ഷേമ നിയമങ്ങൾ പാലിച്ചുകൊണ്ട് പെറ്റ് ഷോപ്പ് എന്നത് ഒരു ലാഭകരമായ ബിസിനസ് ആയി മാറുകയാണ്. മറ്റൊരുതരത്തിൽ പക്ഷേ മൃഗാദികളുടെ പരിപാലനത്തിലൂടെ ഇവയുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിലൂടെ സാമൂഹിക പ്രതിബദ്ധത കൂടി നിറവേറ്റപ്പെടുന്നു.
കൊല്ലം കരുനാഗപ്പള്ളി സ്വദേശി സദാം ഷഫീർ എന്ന 34 കാരൻ തന്റെ ഇഷ്ടങ്ങളെ ചേർത്തുപിടിച്ച് വളർത്തിയെടുത്ത സംരംഭമാണ് പെറ്റ് ഹോം.
ചെറുപ്പം മുതലേ പക്ഷികളോടും വളർത്തും മൃഗങ്ങളോടും താല്പര്യവാൻ ആയിരുന്നു. ഈ ഇഷ്ടങ്ങൾ ആഗ്രഹിച്ചതിലധികം നേട്ടങ്ങൾ ഇന്ന് തിരികെ നൽകുന്നുണ്ട് സദാം ഷഫീറിന്.
വീടിനോട് ചേർന്നാണ് പെറ്റ് ഹോം സ്ഥിതി ചെയ്യുന്നത്. ഏഴു വർഷത്തോളമായി തുടങ്ങിയിട്ട്. 50തിൽ അധികം വ്യത്യസ്ത ഇനങ്ങൾ വിൽപ്പനയ്ക്ക് അല്ലാതെ തന്നെ വളർത്തുന്നുണ്ട്.
സ്വദേശിയവും വിദേശീയവും ആയ പക്ഷികളെയും മൃഗങ്ങളെയും ഇന്ത്യയിൽ ഒട്ടാകെ വില്പനയും ഉണ്ട്. സിനിമാ മേഖലയിലും ഇവയ്ക്ക് ഡിമാൻഡ് ഏറെയാണ്.
കുട്ടിക്കാലം മുതലേ പ്രാവ് വളർത്തലും മീൻ വളർത്തലുമായി നടന്നിരുന്ന വ്യക്തിയായിരുന്നു സദാം.
മൂന്നുലക്ഷത്തോളം വിലമതിക്കുന്ന പ്രാവുകൾ ടെറസിൽ നിന്നും മോഷണം പോയതോടെയാണ് പെറ്റ് ഷോപ്പ് ആയിട്ട് തുടങ്ങാം എന്ന് തീരുമാനിക്കുന്നത്. വീടിനടുത്ത് തന്നെ പെറ്റ് ഹോം എന്ന പേരിൽ ആരംഭിക്കുകയും ചെയ്തു. സദാമിന്റെ വാപ്പയ്ക്ക് ഇതിനോടൊന്നും പണ്ടേ പ്രിയമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പക്വതയെത്തുന്നതുവരെ കാത്തിരിക്കേണ്ടിവന്നു പാഷനു പുറകെ സഞ്ചരിക്കാൻ. എന്നിരുന്നാലും എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും പിന്തുണയോടെയും കൂടിത്തന്നെയാണ് ഇന്നു കാണുന്ന പെറ്റ് ഹോം ന്റെ വളർച്ച സാധ്യമായത്.
ഒട്ടകം, കുതിര, കൊങ്കന്നൂർ പശു, മിനിയേച്ചർ കഴുതകൾ തുടങ്ങിയവയ്ക്കും ആവശ്യക്കാർ ഉണ്ട്.
വിൽപ്പന ലക്ഷ്യം വച്ചായിരുന്നില്ല തുടങ്ങിയത് ആഗ്രഹങ്ങൾക്കും ഇഷ്ടങ്ങൾക്കും പുറകെ സഞ്ചരിച്ചപ്പോൾ പ്രതിഫലം ലഭിച്ചു തുടങ്ങുകയായിരുന്നു.
വളർത്തുന്ന മൃഗങ്ങൾക്കായുള്ള മരുന്നുകൾ ചോദിച്ചു നിരവധിപേർ എത്താറുണ്ട്. ഇതിന്റെ മെഡിസിനും സ്വയം നിർമ്മിക്കാറുണ്ട് സദാം.
ഇതിൽ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ട് ആഗ്രഹങ്ങൾ കൊത്ത് വളരാൻ സാധിച്ചു. കൂടുതൽ നേട്ടങ്ങൾ ഒന്നും സദാം സ്വപ്നം കാണുന്നില്ല നിലവിലുള്ളതിനൊന്നും കോട്ടങ്ങൾ ഒന്നും തട്ടാതെ മനോഹരമായി തന്നെ മുന്നോട്ടു പോകണം. വീടിനോട് ചേർന്നു തന്നെ ഒരു മിനി സൂ എന്ന പദ്ധതിയും ഉണ്ട് നിലവിൽ സദാമിന്.
പണം കാത്തിരുന്ന് സ്വപ്നങ്ങൾ നെയ്തതുകൊണ്ട് ഒന്നും നടക്കില്ല. പകരം സ്വപ്നങ്ങൾക്കായി ഇറങ്ങിത്തിരിക്കണം പണം ഉൾപ്പെടെ നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം നിങ്ങളിലേക്ക് എത്തിച്ചേർന്നിരിക്കും. “ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കും” എന്നു പറയും പോലെ… സദാമിന്റെ വാക്കുകളിൽ ആത്മവിശ്വാസം മാത്രം.