ട്രേഡ് മാർക്ക് എന്നാൽ ഒരു വ്യാപാര വാണിജ്യ വ്യവസായ സ്ഥാപനത്തിന്റെ പേരോ, അവ നൽക്കുന്ന സാധനത്തിന്റെയോ സേവനത്തിന്റെയോ പേരോ ആണ്. ട്രേഡ് മാർക്ക് പ്രൊട്ടക്ട് ചെയ്യുന്നതിന് വേണ്ടിയിട്ടുള്ള രജിസ്ടഷനാണ് ട്രേഡ് മാർക്ക് രജിസ്ട്രേഷൻ. അത് സംബന്ധിച്ച നിയമം ഇന്ത്യയിൽ ട്രേഡ് മാർക്ക് ആക്ട് 1999 ആണ്. ട്രേഡ് മാർക്ക് ആക്ടിന്റെ സെക്ഷൻ 2എം പ്രകാരം ഒരു മാർക്ക് എന്നാൽ അതിൽ ഒരു ഡിവൈസ് അഥവാ ലെറ്റർസ്റ്റൈൽ ലേബൽ, ടിക്കറ്റ്, പേര്, ഒപ്പ്, വാക്ക്, അക്ഷരങ്ങൾ, അക്കങ്ങൾ ഷേപ്പ് ഓഫ് ഗുഡ്സ് അഥവാ ചരക്കുകളുടെ ആകൃതി, പാക്കേജ്, നിറങ്ങളുടെ സംയോജനം അഥവാ കോമ്പിനേഷൻ ഓഫ് കളർ അല്ലെങ്കിൽ ഇതിൽ ഏതെങ്കിലും ഒന്നിന്റെ സംയോജനം എന്നിവയെല്ലാം ഉൾപ്പെടുന്നു.

ട്രേഡ് മാർക്ക് രജിസ്ട്രേഷൻ എന്നത് 1 മുതൽ 45 വരെ ക്ലാസുകൾ ആയിട്ട് തരം തിരിച്ചിരിക്കുന്നു. അതിൽ 1- കെമിക്കൽ, 2-പെയിൻറ്, 3-കോസ്മെറ്റിക്സ്, 4-ഇൻഡസ്ട്രിയൽ ഓയിൽസ് & ഗ്രീസ്, 14- ജ്വല്ലറി, 20- ഫർണിച്ചർ, 21ഔട്ട് ലൈൻസ്, 29 മുതൽ 30 വരെ ഭക്ഷ്യ ഉൽപ്പന്നങ്ങളും, 35 മുതൽ 45 വരെ സേവനങ്ങൾ ആയിട്ടുള്ള തരംതിരിച്ചിരിക്കുന്നു. അതിൽ 35- ഷോറൂം 36- റിയൽ എസ്റ്റേറ്റ്, 37-ബിൽഡർ ഡെവലപ്പർ. 38-ടെലി കമ്മ്യൂണിക്കേഷൻ, 39-ട്രാവലർ & ടൂറിസം , 41- എഡ്യൂക്കേഷൻ, 42 കമ്പ്യൂട്ടർ അധിഷ്ഠിത വ്യവസായം, 43-ഹോട്ടൽ & Restaurants, 44 ഹോസ്പിറ്റൽ, 45- ലീഗൽ സർവീസ് എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു.
ഒരു ട്രേഡ് മാർക്ക് പ്രൊട്ടക്ഷൻ സംബന്ധിച്ച് അതിന്റെ കേസുകൾ സ്വീകരിക്കുവാനും അതിൽ വിധി പ്രസ്താവിക്കുവാനുമുളള അധികാരം ജില്ലാ കോടതികൾക്കും ബോംബെ, മദ്രാസ്, ഡൽഹി പോലുള്ള സ്ഥലങ്ങളിൽ ഹൈക്കോടതികൾക്കും നിക്ഷിപ്തമാണ്. ഒരാളുടെ ട്രേഡ് മാർക്ക് അങ്ങനെ തന്നെയോ അതിനോട് സാമ്യ സാദൃശ്യം രീതിയിലോ മറ്റൊരാൾ ഉപയോഗിക്കുകയാണെങ്കിൽ അതിൽ പരാതിയുള്ള വാദിക്ക് കോടതിയെ നിരോധന ഉത്തരവ് അടക്കമുള്ള പരിഹാരങ്ങൾ തേടി സമീപിക്കാവുന്നതാണ്.
എന്താണ് ഒരു നല്ല ട്രേഡ് മാർക്ക്?
പല രീതിയിലുള്ള പേരുകളിൽ ട്രേഡ് മാർക്ക് ഉപയോഗിക്കാൻ പറ്റും. ഉദാഹരണം : Saleem (സലീം എന്ന പേര് നമുക്ക് തല തിരിച്ചിട്ട് കൊണ്ട് MEELAS (മീലാസ്) എന്നും, തണ്ട് പാറക്കൽ എന്നതിൽ നിന്നും തണ്ട് (Plant) പാറ (Rock/Roq) എന്നതു വഴി – PLANTROQ എന്ന നാമവും ഉണ്ടാക്കാം. Modern Engineering Works എന്നത് ചുരുക്കി (MEW) എന്നും ഉണ്ടാക്കാം. ഇതുപോലെ ക്രിയേറ്റീവ് ആയി ഒരു ബ്രാൻഡ് നെയിം കെട്ടിപ്പടുക്കുമ്പോൾ അതിന് അന്താരാഷ്ട്ര തലത്തിൽ വരെ എല്ലാ രാജ്യങ്ങളിലും രജിസ്ട്രേഷൻ കിട്ടുവാനുള്ള സാധ്യത കൂടുതലും, മറ്റ് ഒബ്ജക്ഷനുകളും ഓപ്പോസിഷനും വന്നു ട്രേഡ് മാർക്ക് രജിസ്ട്രേഷൻ നീണ്ടു പോകാതിരിക്കുവാനും ട്രേഡ്മാർക്ക് രജിസ്ട്രേഷൻ പെട്ടെന്ന് പൂർത്തീകരിച്ചു കിട്ടുവാനും സാധ്യതയുണ്ട്.
എങ്ങനെ പേര് സെലക്ട് ചെയ്യണം.
കോമൺ ഡിക്ഷ്ണറി നിയമങ്ങൾ, ഉദാഹരണമായിട്ട് സെന്റർ | കേന്ദ്ര എന്നുള്ളത് ഒരാളുടെ സ്വന്തം പ്രോപ്പർട്ടിയായി വെക്കാൻ പറ്റില്ല എന്നും നിയമത്തിൽ പറയുന്നുണ്ട്. അതൊരു പൊതുസ്വത്താണ്. ഉദാഹരണം : കോഴിക്കോട് കല്ല്യാൺ കേന്ദ്ര എന്ന് പറയുന്ന സ്ഥാപനം മഞ്ചേരിയിൽ നിന്നും ഉൽഭവിച്ചിട്ടുള്ള കസവ് കേന്ദ്ര എന്നു പറയുന്ന സ്ഥാപനം കോഴിക്കോട് തുടങ്ങാൻ പോയപ്പോൾ ബഹുമാനപ്പെട്ട കോഴിക്കോട് ജില്ലാ കോടതിയിൽ കല്യാൺ കേന്ദ്രയുടെ ഇഞ്ചക്ഷൻകേസ് തള്ളിയിട്ടുള്ളതാണ്. അതുകൊണ്ട് എപ്പോഴും നമ്മൾ വ്യാപാരനാമം സെലക്ട് ചെയ്യുമ്പോൾ നമ്മളുടെ സ്വന്തം ക്രിയേറ്റിവിറ്റി ഉപയോഗിക്കുന്നതാണ് ഉത്തമം.
ട്രേഡ് മാർക്ക്, പേറ്റന്റ്, കോപ്പിറൈറ്റ്, ഇൻഡസ്ട്രിയൽ ഡിസൈൻ അഥവാ ഡിസൈൻ പേറ്റന്റ്, ജിയോഗ്രാഫിക്കൽ ഇൻഡിക്കേഷൻ അഥവാ പദമായ സൂചിക എന്നിങ്ങനെ അഞ്ചു തരത്തിലാണ് ഭൗതിക സ്വത്തവകാശം പ്രധാനമായും നില നിൽക്കുന്നത്
ഇൻഡസ്ട്രിയൽ ഡിസൈൻ എന്നത് ഒരു കട പ്രത്യേക ആകൃതിയോ ഒരു കുപ്പിയുടെ പ്രത്യേക ആകൃതിയോ | shape of bottle – എന്നതെല്ലാം അതിൽ ഉൾപ്പെടുന്നു. GI | ജിയോഗ്രാഫിക്കൽ ഇൻഡിക്കേഷൻ അഥവാ ഭൂമി ശാസ്ത്രസൂചിക ആ ഭൗമ മേഖലയെ സംബന്ധിച്ച ഉദാഹരണമായി സമൂസ പടിയിലെ സമൂസ, നിലമ്പൂരിലെ തേക്ക്, ആറന്മുള കണ്ണാടി, മൈസൂർ സിൽക്ക് എന്നിങ്ങനെ GI പട്ടിക നീണ്ടുനിവർന്നു കിടക്കുന്നു. മറ്റ് ഭൗതിക സ്വത്തുക്കൾക്ക് അപ്പുറത്ത്, ഒരു കമ്മ്യൂണിറ്റി സമൂസ പടിയിലെ സകലമാന സമൂസ ഉല്പാദകർക്കും വേണ്ടി, നിലമ്പൂരിലെ സകലമാന ഫർണിച്ചർ ഇൻഡസ്ട്രികൾക്കും വേണ്ടി, കണ്ണൂരിലെ സകലമാന കൈത്തറിക്കാർക്കും വേണ്ടി, അങ്ങനെ ഒരു കമ്മ്യൂണിറ്റിക്ക് വേണ്ടി പലപ്പോഴും ജില്ലാ കളക്ടർ മുഖാന്തരമാണ് GI അപ്ലിക്കേഷൻ ഫയൽ ചെയ്യുന്നത്. ഇതൊരു പ്രദേശവുമായി ബന്ധപ്പെട്ട് കിടക്കുന്ന സംഗതി ആയതുകൊണ്ട് അതിനെ ഭൗമശാസ്ത്രപരമായ സൂചിക അല്ലെങ്കിൽ ജിയോഗ്രാഫിക്കൽ ഇൻഡിക്കേഷൻ എന്ന് പറയുന്നത്.