‘ജോണി അലക്സിന് ഒരു എഡ്യൂക്കേഷൻ കൺസൾട്ടൻസി ആണ് ഉള്ളത്. വിദേശ പഠനത്തിനായി വിദ്യാർത്ഥികൾക്ക് വേണ്ടുന്ന വിവരങ്ങളും സെർവീസുകളും ആയിരുന്നു അദ്ദേഹത്തിന്റെ സ്ഥാപനം നൽകിയിരുന്നത്. അദ്ദേഹത്തിന്റെ ടീമിൽ 10 വിദഗ്ധരായ ക്യാരീർ കൺസൽട്ടൻറ് ഉണ്ടായിരുന്നു. പക്ഷെ സ്ഥാപനത്തിൽ ഉണ്ടായ ഒരു ചെറിയ ആശയവിനിമയ തകരാറ് കാരണം പകുതിയോളം കൺസൾട്ടന്റുമാർ രാജി വെച്ചു. ഇപ്പോഴാണെങ്കിൽ ഏറ്റവും ഇൻ-ടേക്ക് നടക്കുന്ന സമയവും… എന്ത് ചെയ്യും?”

സന്ദർഭം
പല സ്ഥാപനങ്ങളിലും പ്രോഡക്റ്റ് അല്ലെങ്കിൽ സർവീസ് കസ്റ്റമറെ കൃത്യമായി മനസ്സിലാക്കി ‘Consultative Selling’ ചെയ്യേണ്ടത് ആവശ്യമാണ്. ആ സെയിൽസ് ടീമിൽ ഉള്ളവർ പ്രൊഡക്ടിനെ കുറിച്ചും കസ്റ്റമാരുടെ ആവശ്യങ്ങളെ കുറിച്ചും വ്യക്തമായ അവബോധം ഉള്ളവർ ആയിരിക്കുകയും വേണം. അത് കൊണ്ട് തന്നെ പ്രാഥമികമായ ‘HR Evaluation’ കഴിഞ്ഞതിനു ശേഷം കമ്പനി ഇവർക്ക് വളരെ സമയമെടുത്ത് പണം ചിലവാക്കി ട്രൈനിങ്ങ് നൽകുന്നു. ആ കമ്പനിയുടെ ദൈന്യംദിന ക്യാഷ് ഫ്ലോ ഇവരുടെ കയ്യിലായതു കൊണ്ട് തന്നെ ഇവർ കമ്പനിക്ക് വളരെ വിലപ്പെട്ടവരാണ്. പക്ഷെ ചില സാഹചര്യങ്ങളിൽ, ഇവർ പെട്ടെന്ന് തന്നെ കമ്പനി വിട്ടു പോകുന്നു.
വെല്ലുവിളി
മാർക്കറ്റിംഗ് പ്രക്രിയയിലൂടെ വന്നിരിക്കുന്ന കസ്റ്റമർ ആകുവാൻ സാധ്യതയുള്ള ലീഡ് കൺവെർട്ട് ആകുവാതെ നിൽക്കുന്നു. പുതിയ ഉദ്യോഗാർത്ഥികളെ കണ്ടെത്തുവാൻ സമയം എടുക്കുന്നു. തിരക്ക് കൂട്ടി എടുക്കുമ്പോൾ ചിലപ്പോൾ ഉദ്ദേശിക്കുന്ന മികവ് ലഭിക്കാതെ പോകുന്നു. ട്രെയിനിങ് തിരക്ക് കൂട്ടി ചെയ്യേണ്ടി വരുന്നു. സമ്മർദ്ദം താങ്ങുവാൻ സാധിക്കാതെ ഇവരിൽ ചിലർ വിട്ടു പോകുന്നു. മാറ്റു ചിലർ പഠിച്ച കാര്യങ്ങൾ ഓർത്തെടുത്തു പറയുമ്പോൾ കസ്റ്റമർ അതൃപ്തരാകുന്നു. ഇത് കമ്പനിയുടെ നിലനില്പിനെയും വളർച്ചയെയും ബാധിക്കുന്നു. പ്രധിവിധി
ഈയൊരു അവസ്ഥയ്ക്ക് എന്താണ് ഒരു പ്രധിവിധി?
ഇവിടെ നടപ്പിലാക്കുവാൻ സാധിക്കുന്ന ഒരു കാര്യമാണ് ‘Training Automation’. കമ്പനിക്ക് വേണ്ടുന്ന എല്ലാ കാര്യങ്ങളും ഒരു കോഴ്സ് രൂപത്തിൽ തയ്യാറാക്കി, HR ടീമിന് നൽകുകയും, അവർ പരമാവധി ഉദ്യോഗാർത്ഥികളെ മാർക്കറ്റിങ് വഴി കണ്ടെത്തി ഈ കോഴ്സ് പ്രാഥമികമായി യോഗ്യതയുള്ളവർക്ക് ഓട്ടോമറ്റിക്ക് ആയി നൽകുകയും, ആ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് മാത്രം അടുത്ത ഇന്റെർവ്യൂയിൽ പങ്കെടുക്കുവാനുള്ള അവസരം നൽകുകയും വേണം.
തുടർന്ന്, ജോലിയിൽ പ്രവേശിച്ച ദിവസം മുതൽ പൊബേഷൻ പീരീഡ് കഴിയുന്നത് വരെ അവർ പഠിക്കേണ്ട കാര്യങ്ങൾ ഓട്ടോമാറ്റിക് അൺലോക്ക് ആയി അവരുടെ തയ്യാറെടുപ്പ് ധ്രുതഗതിയിൽ ആക്കുകയും വേണം. ഓരോ മൊഡ്യൂൾ കഴിയുമ്പോഴും അവർക്കു മുന്നിൽ ഒരു ക്വിസ് വരുകയും അവർ അത് പാസാക്കുകയും വേണം. അല്ലാത്ത പക്ഷം, അവർ അത് വീണ്ടും പഠിക്കണം. ഓരോ ക്വിസ് പാസാകുമ്പോഴും അവർക്ക് സ്ഥിരമായ നിയമനം ലഭിക്കുവാനുള്ള സാധ്യത കൂടി വരും.
പ്രയോജനം
കൂടുതൽ ഉദ്യോഗാർത്ഥികളെ കണ്ടെത്തുവാൻ സാധിക്കുന്നു, ഒരു മനുഷ്യന്റെ ഇടപെടൽ ഇല്ലാതെ തന്നെ. ആവശ്യക്കാരൻ പ്രയത്നിക്കാൻ തയ്യാറാകുന്നു. ട്രെയിനിങ് നൽകുവാൻ വേണ്ടുന്ന അടിസ്ഥാന സൗകര്യങ്ങൾ ആവശ്യം വരുന്നില്ല. കഴിവുള്ളവർ മുന്നോട്ടു പോകുന്നു. മുന്നോട്ടു പോകുംതോറും അവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ അവരുടെ ഉള്ളംകൈയിൽ തന്നെ ലഭിക്കുന്നു.
ടെക്നോളജി
ഈയൊരു പ്രധിവിധി നടപ്പിലാക്കുവാൻ വേണ്ടുന്ന കാര്യങ്ങൾ, ഒരു LMS (ലെർണിങ്ങ് മാനേജ്മന്റ് സിസ്റ്റം), ഇൻറ്റഗ്രേഷൻ പ്ലാറ്റുഫോം, ഇമെയിൽ / വാട്സ്ആപ് മുതലായവ മതിയാവും.
ഇതിനു ശേഷം വേണ്ടത്, പഠിക്കുവാനുള്ള കോഴ്സ് വീഡിയോ തയ്യാറാക്കുക എന്നതാണ്.