പിറന്നുവീഴുന്നതുമുതൽ അവസാന നാൾ വരെ ജീവിതത്തിൻ്റെ ഓർമ്മച്ചിത്രങ്ങളാണ് ഓരോ ഫോട്ടോയും. കാലം മായ്ക്കാത്ത ഓർമ്മകളാണ്.
സ്മാർട്ട് ഫോൺ വ്യാപകമായതോടെ ഓരോരുത്തരും ഫോട്ടോഗ്രഫറും വീഡിയോ ഗ്രഫറുമാകുന്ന പുതിയ കാലത്തും സ്റ്റുഡിയോകൾ സജീവമാകുന്നത് കാലത്തിൻ്റെ നവീനങ്ങളായ മാറ്റങ്ങൾ ഉൾക്കൊള്ളുന്നതുകൊണ്ടാണ്. ഒറ്റമുറിയിൽ നിന്നും വിശാലതയിലേക്ക് സ്റ്റുഡിയോകൾ ഇടം തേടുകയാണ്.
ഓമനിച്ചു കൊതി തീരാത്ത കുട്ടിക്കാലം
ഓമനത്തമുള്ള കുഞ്ഞുങ്ങളുടെ മുഖം എപ്പോഴും മനസ്സിന് കുളി൪മയേകും.വീടുകളിലെ ചുമരുകളിൽ കുഞ്ഞുങ്ങളുടെ ഫോട്ടോകൾ ഇടം പിടിച്ചതും അതുകൊണ്ടുതന്നെ .ഇത്തരത്തിൽ മനസ്സിന് കുളി൪മയേകുന്ന കുഞ്ഞുങ്ങളുടെ ഫോട്ടോകൾ ലഭിക്കുകയെന്നത് കുറച്ച് ശ്രമകരമാണ്. ഇന്ന് പലരും സ്റ്റുഡിയോയിൽ പോയി കുഞ്ഞുങ്ങളുടെ ഫോട്ടോസ് എടുക്കുന്നുണ്ട് . പക്ഷേ അവരിൽ പലരും ബേബി ഫോട്ടോഗ്രാഫിയിൽ അത്ര പ്രാവീണ്യംപുല൪ത്തിയവരായിരിക്കില്ല. മെറ്റേ൪ണിറ്റി ഫോട്ടോഗ്രാഫിയിലും ബേബി ഫോട്ടോഗ്രാഫിയിലും സ്പെഷലൈസ് ചെയ്യുന്ന എറണാകുളം കളമശ്ശേരിയിലുള്ള ബ്ലിസ് ഫോട്ടോ ആ൪ട്ട് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാണ്. കുട്ടികളുടെയും മെറ്റേർണിറ്റിയുടെയും ഫോട്ടോ ഷൂട്ട് ചെയ്യാനായി കസ്റ്റമൈസ് ചെയ്തിരിക്കുന്ന ബ്ലിസ് ഫോട്ടോ ആർട്ടിൽ കസ്റ്റമറുടെ താല്പര്യം അനുസരിച്ച് അവർക്ക് സെലക്ട് ചെയ്ത് ഫോട്ടോ എടുക്കാനായി നൂറിൽപരം തീമുകൾ ലഭ്യമാണ് . മെറ്റേർനിറ്റി ഫോട്ടോഷൂട്ടിനായിട്ടുള്ള ഗൗണുകളും വസ്ത്രങ്ങളും കൂടാതെ ബേബി ഷൂട്ടിനായുള്ള പ്രോപ്സും വസ്ത്രവും തിരഞ്ഞെടുക്കാനുള്ള അവസരം കൂടി ബ്ലിസ് ഫോട്ടോ ആർട്ട് നൽകിവരുന്നു. പലരും ഉപയോഗിക്കുന്നതിനാൽ വാഷ് ചെയ്തു സ്റ്റെ൪ലൈസ് ചെയ്താണ് ഇവ നൽകാറുള്ളത്.
ഒരു കുഞ്ഞു ജീവിതത്തിലേക്ക് കടന്നു വരുമ്പോൾ ആദ്യം പ്രിസർവ് ചെയ്യുന്നത് മറ്റേ൪ണിറ്റി മെമ്മറീസ് ആണ് .
7 മാസത്തിനും 8 മാസത്തിനുമിടയ്ക്കാണ് മെറ്റേണിറ്റി ഷൂട്ടിനുള്ള ശരിയായ സമയം. അപ്പോൾ ബേബി ബമ്പ് ദൃശ്യമായിരിക്കും . അതുപോലെതന്നെ അമ്മമാർക്ക് ക്ഷീണവും കുറവായിരിക്കും. ഡെലിവറിയുടെ തലേദിവസം പോലും ഷൂട്ട് ചെയ്ത കസ്റ്റമേഴ്സ് ഉണ്ട്. എങ്കിൽ പോലും എല്ലാവർക്കും ആ എനർജി ഉണ്ടായിക്കൊള്ളണമെന്നില്ല.മെറ്റേണിറ്റി ഫോട്ടോഷൂട്ടിൽ സ്റ്റൈലിങ് പ്രധാനമാണ്. ഗൗൺ,വെസ്റ്റേൺ വസ്ത്രങ്ങൾ എന്നിവയെല്ലാം ഷൂട്ടിന്റെ സമയത്ത് ബ്ലിസ് ഫോട്ടോ ആർട്ട് നൽകുന്നുണ്ട് .മെറ്റേണിറ്റി ഷൂട്ടിങ്ങിനു വേണ്ടി ഒന്നും പ്രത്യേകമായി വാങ്ങിക്കേണ്ടതില്ല. ഫോട്ടോഷൂട്ടിന് ആവശ്യമായ എല്ലാവിധ പ്രോപ്സും പ്രദാനം ചെയ്യുന്നുണ്ട്.മെറ്റേണിറ്റി ഷൂട്ട് മൂന്നു തരത്തിലാണ് പ്രധാനമായും ചെയ്യുന്നത് .ക്ലാസിക്, ഗ്ലാമർ, സ്പെഷ്യൽ സെറ്റപ്പ് എന്നിങ്ങനെയാണ് തരം തിരിച്ചിരിക്കുന്നത് . കുഞ്ഞ് ജനിച്ചതിനു ശേഷം ആദ്യമായി ചെയ്യുന്നത് ന്യൂ ബോൺ ഷൂട്ട് ആണ്, ഇതിന്റെ ഐഡിയൽ ടൈം എന്നു പറയുന്നത് 7 ദിവസം മുതൽ 15 ദിവസം വരെയാണ്. സ്വല്പം വൈകിയാലും 30 ദിവസത്തിനുള്ളിൽ എടുക്കാവുന്നതാണ്. സമയമെടുത്തുകൊണ്ട് ഇതിലൂടെ നല്ലൊരു പോർട്ട്ഫോളിയോ ഉണ്ടാക്കാൻ സാധിക്കുന്നു.
അഥവാ 30 ദിവസത്തിനുള്ളിൽ ചെയ്തില്ലെങ്കിൽ 60 ദിവസം വരെ സ്ലീപ്പിങ് ഷോർട്ട് ബ്ലിസ് ഫോട്ടോ ആർട്ട് ഓഫർ ചെയ്യുന്നുണ്ട്. എന്നാൽ ന്യൂബോർണുമായി താരതമ്യം ചെയ്യുമ്പോൾ എല്ലാവിധ ഷോർട്ടുകളും ലഭിക്കില്ല, കാരണം കുഞ്ഞിന്റെ സഹകരണം കുറവായിരിക്കും ഈ സമയങ്ങളിൽ.
ബ്ലിസ് ഫോട്ടോ ആർട്ട് മദർ ബേബി ഫ്രണ്ട്ലി
സ്റ്റുഡിയോയിൽ അമ്മമാർക്കും കുഞ്ഞുങ്ങൾക്ക് വേണ്ട എല്ലാവിധ സൗകര്യങ്ങളും ബ്ലിസ് ഫോട്ടോ ആർട്ട് പ്രദാനം ചെയ്യുന്നു. സ്റ്റുഡിയോയിൽ കസ്റ്റമർക്ക് പ്രൈവസി ലഭിക്കാനായി കസ്റ്റമർ ലോഞ്ച് ഏരിയയും ഉണ്ട് ഇവിടെ വസ്ത്രം മാറാനുൾപ്പെടെ ഫീഡിങ് സൗകര്യവും ഉണ്ട്. ഷൂട്ടിംഗ് ഏരിയ ഡിസൈൻ ചെയ്തിരിക്കുന്നത് മൂന്ന് ബേബി സെറ്റും രണ്ട് സീനിയർ സെറ്റും ഒരേസമയം സെറ്റ് ചെയ്തേക്കാവുന്ന രീതിയിലാണ്. ഇതിൻറെ ഗുണം സമയം കളയാതെ തന്നെ ഒരു തീംമിൽ നിന്നും മറ്റൊരു തീമിലേക് എളുപ്പം മാറാൻ സാധിക്കുന്നു എന്നതാണ്. കസ്റ്റമറുടെ താല്പര്യാനുസരണം തിരഞ്ഞെടുക്കാവുന്ന വ്യത്യസ്ത തീമുകളും ലഭ്യമാണ്.ഫാമിലി പോട്രേറ്റും ഇവിടെ ഷൂട്ട് ചെയ്യാൻ സാധിക്കും. ഒരേ സമയം കുട്ടികളുടെ മൾട്ടിപ്പിൾ തീം മും സ്പെഷ്യൽ ഫാമിലി സെറ്റപ്പുകളും സെറ്റ് ചെയ്യാനുള്ള സൗകര്യത്തോടുകൂടിയാണ് സ്റ്റുഡിയോ ഡിസൈൻ ചെയ്തിരിക്കുന്നത്.
60 ദിവസത്തിനു ശേഷം അഞ്ചര മാസം വരെയുള്ള പിരീഡിൽ ബേബി സെൻട്രിക് ആയിട്ടുള്ള ഫോട്ടോഷൂട്ടിന് ബ്ലിസ് ഫോട്ടോ ആർട്ട് നിർദ്ദേശിക്കാറില്ല. ഈ ഒരു സമയങ്ങളിൽ കുട്ടികളുടെ ആക്ടിവിറ്റിസ് നല്ലൊരു ഫോട്ടോ ഷൂട്ടിന് അനുയോജ്യമല്ല.അതുകൊണ്ട് ബ്ലിസ് ഫോട്ടോ ആർട്ട് സ്പെഷ്യൽ ഫാമിലി സെറ്റപ്പ് ആണ് നിർദ്ദേശിക്കാറുള്ളത്. ഇതിലൂടെ മികച്ച ഫോട്ടോകൾ ലഭിക്കുന്നതാണ്. അഞ്ചര മാസം കഴിയുമ്പോൾ അടുത്ത ഘട്ടമായ ഹെഡപ്പ് തുടങ്ങുന്നു. ഇത്
ഏഴര മാസം വരെ നീണ്ടുനിൽക്കുന്നതാണ്. ഹെഡ്അപ്പ് സ്റ്റേജിൽ കുട്ടികൾ 3 ആക്ടിവിറ്റീസ് ആണ് പ്രധാനമായും ചെയ്യാറുള്ളത്,
1. കമിഴ്ന്നു കിടക്കുമ്പോൾ കൈയുടെ ശക്തിയോടുകൂടി തല ഉയർത്തിപ്പിടിക്കുന്നു.
2. മലർന്ന് കിടക്കുമ്പോൾ കൈ കൊണ്ട് കാൽപാദം വായിലേക്ക് വെയ്ക്കാൻ ശ്രമിക്കുന്നു. മുഖത്തോട് അടുപ്പിക്കുന്നു.
3. സപ്പോർട്ടോടു കൂടി കുഞ്ഞുങ്ങളെ ബാസ്കറ്റിലിരുത്തിയുള്ള ബാസ്കറ്റ് ഷോട്ട്.
ഇതിനായി കസ്റ്റമേഴ്സിന് ഇഷ്ടമുള്ള തീം മുകൾ സെലക്ട് ചെയ്തു കൊണ്ട് ഈ പ്രായത്തിൽ കുഞ്ഞുങ്ങളുടെ മനോഹരമായ ചിത്രങ്ങൾ എടുക്കാവുന്നതാണ്.
ഹെഡ്അപ്പിനു ശേഷം എട്ടുമാസത്തിനും പത്തുമാസത്തിനും ഇടയിൽ കുഞ്ഞുങ്ങൾ ഇരുന്നു തുടങ്ങുന്ന സമയമാണ്. ഈ സമയങ്ങളിൽ കുഞ്ഞുങ്ങൾക്ക് വളരെ ക്യൂട്ട് ആയിട്ടുള്ള ബോഡി ലാംഗ്വേജ് ആണ്. കൈ മുന്നോട്ടു കുത്തി ഇരിക്കുന്ന മനോഹാരിതയിൽ സിറ്റിംഗ് ഷോർട്ടിന്റെ ഭംഗി പരിപൂർണമാവുന്നു. പത്തുമാസത്തിനുശേഷം കുഞ്ഞുങ്ങൾ ക്രൗളിംഗ് ചെയ്തു തുടങ്ങും ഈ സമയങ്ങളിൽ കുഞ്ഞുങ്ങളുടെ ബേബി ഫാറ്റ് കുറയുവാനും ചബ്നസ്സ് കുറഞ്ഞ് മെലിയാനും തുടങ്ങും അതിനാൽ ഏറ്റവും ഐഡിയൽ ആയിട്ടുള്ള സിറ്റിങ് ഏജ് എന്ന് പറയുന്നത് എട്ടുമാസത്തിനും പത്തുമാസത്തിനും ഇടയിൽ തന്നെയാണ്. എന്നിരുന്നാലും ഒന്നര വയസ്സ് വരെ ക്യൂട്ട് ആയിട്ടുള്ള ബേബി ഫോട്ടോഷൂട്ട് സാധ്യമാണ്.
ഈ ഒരു പ്രായത്തിലും നൂറിൽ പരം തീംസ് ലഭ്യമാണ്, ഇഷ്ട്ടാനുസരണം തിരഞ്ഞെടുക്കാവുന്നതാണ്.
കുഞ്ഞിന്റെ പിറവിയോളം പോന്ന മറ്റൊരാഘോഷമാണ് ഒന്നാം പിറന്നാൾ. ഈ 11 -12 മാസ സമയങ്ങളിലാണ് ബർത്ത് ഡേ കേക്ക് സ്മാഷ്, ആർട്ടിഫിഷ്യൽ കേക്ക് ഉപയോഗിച്ചുള്ള ബർത്ത് ഡേ തീം ഫോട്ടോഷൂട്ടുകൾ എന്നിവ ചെയ്യുന്നത്. കുട്ടികൾ നന്നായി ആസ്വദിക്കുന്ന ബബിൾ ബാത്ത്, മിൽക്ക് ബാത്ത് പോലുള്ളവയ്ക്കും അനുയോജ്യമായ പ്രായം ഇതുതന്നെ.
നിലവിൽ ബ്ലിസ് ഫോട്ടോ ആർട്ടിൽ ഫോട്ടോഗ്രാഫി കമ്മ്യൂണിറ്റിക്കായി ബേബി ഫോട്ടോഷൂട്ട് ട്രെയിനിങ്ങുകളും ഫോട്ടോഗ്രാഫിക് ട്രെയിനിങ്ങുകളും നൽകി വരുന്നു.
സ്വന്തം കുഞ്ഞിന്റെ ഫോട്ടോ എടുത്തു തുടങ്ങിയ അരുൺ ഇന്ന് ബ്ലിസ് ഫോട്ടോ ആർട്ടിന്റെ ക്യാമറ കണ്ണിലൂടെ കേരളമാകെയുള്ള ഓമന മുഖങ്ങൾ ഒപ്പിയെടുക്കുന്നു.