ഇന്ന് എല്ലാം കച്ചവട വസ്തുക്കളാണ് പരിഗണിക്കപ്പെടുന്നത്.
ഒരിക്കലും കച്ചവടം ചെയ്യപ്പെടും എന്നു നാം വിചാരിക്കാതിരുന്ന വെള്ളവും, വായുവും, മനുഷ്യന്റെ അവയവങ്ങളും എന്തിനേറെ പറയുന്നു ഗർഭപാത്രം പോലും ഇന്നൊരു കച്ചവട വസ്തുവാണ്.
ഒരർത്ഥത്തിൽ പറഞ്ഞാൽ എല്ലാം വിൽപ്പന തന്നെയാണ്. ഈ ലേഖനം എഴുതുന്ന ഞാനും എന്റെ ചിന്തകളെ വിൽക്കുകയാണ് ഈ രചനയിലൂടെ…
ഒരു സെയിൽസ്മാനു വേണ്ട 5 യോഗ്യതകളെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്.
Sales എന്ന വാക്കിലെ ആദ്യത്തെ അക്ഷരം ‘S’ ആണ്. ഒരു സെയിൽസ്മാനിനു ഒന്നാമതായി വേണ്ട ക്വാളിറ്റി എന്നു പറയുന്നത് കസ്റ്റമറെ നോക്കി പുഞ്ചിരിക്കാൻ ഉള്ള കഴിവാണ്. സ്നേഹ ഭാവത്തോടെ പുഞ്ചിരിച്ചു സ്വീകരിക്കുന്ന ഒരു വ്യക്തിയെ നാം പെട്ടെന്ന് അവഗണിക്കില്ല. നിങ്ങൾ ഒരു സെയിൽസ്മാൻ ആണെങ്കിൽ ആത്മാർത്ഥത നിറഞ്ഞ ഒരു സ്നേഹ ഭാവത്തോടെയുള്ള പുഞ്ചിരി പരിശീലിക്കുക.
രണ്ടാമത്തെ അക്ഷരം’A’ ആണ്. Attention എന്നാണ് A കൊണ്ട് അർത്ഥമാക്കുന്നത്.
നമ്മുടെ സ്ഥാപനത്തിൽ വരുന്ന ഒരു കസ്റ്റമറെ പരിഗണിക്കുക എന്നത് പരമപ്രധാനമാണ്. ചിലപ്പോൾ ഒരു സെയിൽസ് ഡിസ്കഷനിൽ ആയിരിക്കുന്ന സമയത്തോ, സാധനങ്ങൾ മറ്റൊരാൾക്കായി എടുത്തുകൊണ്ടിരിക്കുന്ന സമയത്തോ ആയിരിക്കും പുതിയ ഒരാൾ വന്ന് നമ്മളോട് ഒരു ഉൽപ്പന്നത്തെ കുറിച്ച് ചോദിക്കുന്നത് എന്ന് കരുതുക. ഉടൻ അയാളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പരിഗണന നൽകാം. ഇതൊന്നു തീർന്നുകൊള്ളട്ടെ സാർ എന്നു പറഞ്ഞാൽ വന്നയാൾ എത്ര നേരം വേണമെങ്കിലും നമുക്കായി കാത്തു നിൽക്കാം. നേരെ മറിച്ച് അയാളെ അവഗണിച്ചാൽ പിന്നെ ഒരു നിമിഷം പോലും അയാൾ അവിടെ നിൽക്കില്ല.
മൂന്നാമത്തെത് ‘L’ ആണ്. L എന്നതുകൊണ്ട് അർത്ഥമാക്കുന്നത് നമ്മുടെ മുന്നിലെത്തുന്ന കസ്റ്റമർ പറയുന്നത് എന്തെന്ന് ശ്രദ്ധിച്ചു കേൾക്കുക (Listen)എന്നതാണ്. ആദ്യം കസ്റ്റമർ പറയട്ടെ, ശേഷം അയാളുടെ ആവശ്യങ്ങൾ ചോദിച്ചറിയുക. വാങ്ങാൻ വന്ന സാധനത്തിൽ ഒരു കൃത്യത വരുത്തുക. കസ്റ്റമറെ വ്യക്തമായി കേൾക്കുന്നതോടുകൂടി മൂന്നാമത്തെ ഘട്ടം പൂർത്തിയായിരിക്കുന്നു.
നാലാമതായി വരുന്നത് ‘E’ ആണ്. E എന്നാൽ explain എന്നാണ്. കസ്റ്റമറെ ബോധ്യപ്പെടുത്തൽ. ചിലപ്പോൾ കസ്റ്റമർ ചോദിച്ചുവരുന്ന അതേ ഉൽപ്പന്നം നമ്മുടെ കടയിൽ സ്റ്റോക്ക് ഇല്ലാതാവാം,അല്ലെങ്കിൽ അയാൾ ചോദിച്ചു വന്ന ബ്രാന്റിനെക്കാൾ ഗുണമേന്മയുള്ള മറ്റ് ഉപന്നങ്ങൾ നമ്മുടെ പക്കൽ ഉണ്ടായിരിക്കാം, എങ്കിൽ ആ ഉൽപ്പന്നത്തിന്റെ മേന്മകളും അയാൾ തിരക്കി വന്ന സാധനത്തിനു പകരമായി നമ്മൾ പരിചയപ്പെടുത്തിയ ഉത്പന്നത്തിനുള്ള അധിക പ്രത്യേകതകളും ബോധ്യപ്പെടുത്താൻ ആയാൽ അയാൾ തീർച്ചയായും നമ്മൾ പറഞ്ഞത് കേൾക്കും. അവിടെ ഒരു വില്പനയും നടക്കാം.
ഒരു കടയിൽ ഇരിക്കുന്ന നിരവധി ബ്രാൻഡുകളിൽ ഏത് കൂടുതൽ വിറ്റു മാറ്റണമെന്ന് ഒരു സെയിൽസ്മാൻ തീരുമാനിക്കുന്നുവോ അതായിരിക്കാം ആ സ്ഥാപനത്തിൽ കൂടുതൽ വിറ്റഴിക്കപ്പെടുക എന്നത് ഒരു സത്യമാണ്.
ഒരു ഉൽപ്പന്നത്തിന്റെ ഗുണമേന്മയെക്കാൾ വലുതാണ് ഒരു സെയിൽസ്മാനിന്റെ വാക്ചാതുര്യവും അറിവും.
അഞ്ചാമത് വരുന്നത് വീണ്ടും ‘S’ ആണ്. ഈ S കൊണ്ട് അർത്ഥമാക്കുന്നത് വില്പനാനന്തര സർവീസ് ആണ്. ഏതൊരു കമ്പനിയും സ്ഥാപനത്തിന്റെയും ഉൽപ്പന്നത്തിന്റെയും സ്ഥായിയായ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്.