സാമ്പത്തിക രംഗത്തും വ്യാപാര രംഗത്തും പ്രയോജനകരമായ മാറ്റം വരുത്താൻ ഉതകുന്ന ഒരു നിയമാണ് വാണിജ്യ കോടതി നിയമം.
സാധാരണ വ്യാപാര ഇടപാടുകളിൽ നിന്നും വരാവുന്ന തർക്കവിഷയങ്ങൾ, ബാങ്കിടപാടുകൾ, ധനകാര്യസ്ഥാപനങ്ങളു മായി ബന്ധപ്പെട്ട വിഷയങ്ങൾ,, കച്ചവട വിഷയങ്ങൾ അവയുമായി ബന്ധപ്പെട്ട രേഖകളുടെ നിർവ്വചനം, കര നാവിക വ്യാമ മാർഗ്ഗം വഴിയുള്ള കയറ്റുമതി ഇറക്കുമതി സേവനങ്ങൾ, എല്ലാവിധ ചരക്കു നീക്കങ്ങൾ, നിർമ്മാണ കരാറുകൾ അവയുടെ ലേലം, ഫ്രാൻചൈസി കരാർ,ലൈസൻസ് വിതരണo,എല്ലാ വിധ കൺസൾട്ടൻസി കരാറുകൾ, കൂട്ടുകച്ചവട കരാറുകൾ, ഓഹരി ഇടപാടുകൾ എന്നിവ വാണിജ്യ കോടതിയുടെ അധികാര പരിധിയിൽ വരുന്നതാ ണ്. നിയമത്തിന്റെ സങ്കീർണ്ണതകൾ ഇല്ലാതെ കേസുകൾ വിചാരണ ചെയ്തു തീർപ്പുകൽപിക്കാൻ സാധിക്കുന്നു എന്നതാണ് ഈ നിയമത്തിന്റെ പ്രത്യേകത.
വ്യാപാര തർക്കങ്ങളിൽ വേഗം തന്നെ തീർപ് കൽപിക്കാനും തടസ്സമില്ലാതെ കച്ചവടം ചെയ്യാനും അതുവഴി വ്യാപാര പുരോഗതി കൈവരിക്കാനും ഈ നിയമം സഹായിക്കുന്നു. അതു കൂടാതെ താരതമ്യേന കുറഞ്ഞ ചിലവിൽ കക്ഷികൾക്ക് കേസ് നടത്താൻ സാധിക്കുമെന്ന പ്രത്യേകതയും നിയത്തിനുണ്ട്.
വിദേശമൂലധന നിക്ഷേപം പ്രോൽസാഹിപ്പിക്കുവാനും അതു വഴി സാമ്പത്തിക പുരോഗതി പ്രാപ്യമാക്കാനും ഈ നിയമം ലക്ഷ്യമിടുന്നു.ആറു മാസത്തിനകം കേസ് തീർപ്പ് കൽപിക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്. വിദേശ മൂലധന നിക്ഷേപവും അത് വഴി സാമ്പത്തിക വളർച്ചയും നിയമം മൂലം സാധ്യമാണ്. മറ്റ് കേസുകളെ അപേക്ഷിച്ചു കേസ് തീർപ്പിനുള്ള കാല താമസം ഒഴിവായി കിട്ടുമെന്നത് ആശാസ്യ മാണ്. കേസ് ഫയലിൽ എടുക്കുന്നതിനു മുമ്പ് തന്നെ കേസ് കാര്യങ്ങൾ സംസാരിച്ചു തീർക്കുന്നതിനുള്ള പ്രീ ലിറ്റിഗേഷൻ നടപടികൾ കേസ് വേഗത്തിൽ തീർക്കാൻ സഹായിക്കുന്നു.
ഇതിനകം പതിനായിര കണക്കിനു കേസുകളിൽ കേസുകൾ ഇന്ത്യയിലെ കോടതികൾ വിധി പ്രസ്ഥാപിച്ചിട്ടുണ്ട്. 2015 ൽ കൊണ്ടുവന്ന ഈ നിയമം വളരെ ഏറെ പുരോഗമനപരമായ ഒരു നിയമമാണെന്നതിൽ യാതൊരു സംശയവുമില്ല.