ഭാരതത്തിൻ്റെ തനത് ചികിത്സ രീതിയായ ആയുർവ്വേദത്തിൻ്റെ പ്രസക്തി കാലാതീതമാണ്. രോഗകാരണം കണ്ടെത്തി അതിനുള്ള ചികിത്സ നൽകുന്ന ആയുർവ്വേദം നമ്മുടെ ജീവിത രീതി തന്നെയാണ്. ആയുർവ്വേദത്തിൻ്റെ അനിവാര്യത വ്യക്തമാക്കുകയാണ് ഇരിങ്ങാലക്കുട സ്വദേശി ഡോക്ടർ പാർവ്വതി.
ഇരിങ്ങാലകുടയിൽ തുടക്കമിട്ട ആയുർ ദേവ മലയാളികൾക്ക് ആയുർവ്വേദത്തിൻ്റെ നവീന ചുവടുവയ്പാണ്. എംഡി പാർവ്വതി ആയുർവ്വേദത്തിലെ ആ സമർപ്പണത്തെപ്പറ്റി മനസ്സു തുറക്കുന്നു.
ആയുർവ്വേദ ചിന്ത കുടുംബ വേരിൽ നിന്ന് പാർവതിയുടെ കുടുംബത്തിലുള്ള വർക്ക് ആയുർവേദത്തിൻ്റെ ഒരു ബാക്ക് ഗ്രൗണ്ട് ഉണ്ടായിരുന്നതിനാൽ ആവാം വളർന്നപ്പോൾ അത് പാർവതിയെയും സ്വാധീനിച്ചു . കൂടാതെ ആയുർവേദത്തോട് തോന്നിയ പാഷനും. ആയുർവേദത്തോടുള്ള പാഷ൯ പാർവതിയെ ആയുർവേദ ഡോക്ടറായി മാറ്റുകയായിരുന്നു.
2015ലാണ് ഡോക്ടർ പാർവ്വതി പി ജി കഴിഞ്ഞത്.2019 വരെ കേന്ദ്ര ഗവൺമെൻ്റിൻ്റെ കീഴിൽ ഉള്ള റിസേർച്ച് ഇൻസ്റിറ്റ്യൂട്ടിൽ ആയിരുന്നു.
ശേഷമാണ് ആയുർവേദ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നത്. ആയുർവേദത്തിലെ കോസ്മെറ്റോളജിയും ക്ളിനിക്കൽ കോസ്മെറ്റോളജി കോഴ്സും ചെയ്തു . ആയുർവേദ സൈകോളജിയിലും ബിരുദം നേടി.2020ൽ ആയിരുന്നു സ്വന്തമായി ക്ലിനിക് തുടങ്ങിക്കൂട എന്ന് ചിന്തിച്ചത്. ആയുർവേദത്തെ എല്ലാവരിലേക്കും എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് സ്വന്തമായി ക്ലിനിക്ക് തുടങ്ങണമെന്ന് ചിന്തിച്ചത്. മോസ്കോയിലും ആയുർവേദ കൺസൾട്ടന്റായി പാർവതി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ശേഷം 2020ൽ ആണ് ഇരിങ്ങാലക്കുടയിൽ സ്വന്തമായി ആയുർ ദേവ എന്ന പേരിൽ ഒരു ക്ലിനിക്ക് തുടങ്ങുന്നത്. ആയുർവേദത്തിലെ എല്ലാ സേവനങ്ങളും ഇവിടെ ചെയ്യുന്നു.അതുപോലെത്തന്നെ കൗൺസിലിങ്ങും തെറാപ്പിയും ഇവിടെ ചെയ്തു കൊടുക്കുന്നു.
പ്രൊഫഷണൽ ജീവിതം
വീടിനടുത്തായിട്ടാണ് ക്ലിനിക്.കായ ചികിത്സ എന്ന ചികിത്സ രീതി ആയുർവേദത്തിൽ ഉണ്ട്. പഞ്ച കർമ്മയും രസായന ചികിത്സയും കൂടി ചേർന്നതാണ് കായ ചികിത്സ എന്ന് പറയുന്നത്. കായ ചികിത്സയും ആയുർദേവയിൽ ചെയ്തു കൊടുക്കുന്നു. പലരും ഇന്ന് ആയുർവേദത്തിലേക്ക് വരുന്നുണ്ട്.സോഷ്യൽ മീഡിയയിൽ പോലും ആയുർവേദത്തി൯റെ പ്രസക്തി വർദ്ധിച്ചു വരുന്നു. ഹെയർ പാക്ക് ബോഡി വാഷ്, പിംപിൾ ഫേസ് വാഷ്, ഷാംപൂ, സോപ്പ് ,ഫെയ്സ് പാക്ക് , ഗ്ലോസർ, ഹെയർ ഓയിൽ കാജൽ, ലിപ്പ് ബാം തുടങ്ങി നിരവധി പ്രോഡക്ടുകൾ ആയൂ൪ദേവയിലുണ്ട്. കൂടാതെ പോസ്റ്റ് ഡെലിവറി കിറ്റുകളും ഉണ്ട്.
സോഷ്യൽ മീഡിയ പ്രമോഷൻ
തുടക്കത്തിൽ സോഷ്യൽ മീഡിയ പ്രമോഷൻ ഒന്നും ചെയ്തിരുന്നില്ല. മൗത്ത് ടു മൗത്ത് പബ്ലിസിറ്റി ആയിരുന്നു ചെയ്തിരുന്നത്. ഫ്രണ്ട്സ് ,ബന്ധുക്കൾ തുടങ്ങിയവർ പറഞ്ഞ് അറിഞ്ഞായിരുന്നു കൂടുതൽ പേരും വന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവാണ്. നിലവിൽ ഓൺലൈൻ ഡെലിവറിയും ഉണ്ട് .
ഭാവി പദ്ധതികൾ
ആയുർ ദേവയുടെ ബ്രാഞ്ചുകൾ കേരളത്തിലും പുറത്തും തുടങ്ങണമെന്ന് ആഗ്രഹമുണ്ടെന്ന് പാർവതി പറയുന്നു. ആയുർവേദം കൂടുതൽ പേരിലേക്ക് എത്തിക്കണം എന്നുണ്ട്. ആയുർവേദത്തെ കുറിച്ച് കൂടുതൽ പേരെ ബോധവാന്മാരാക്കിയെടുക്കുക എന്നതാണ് ഉദ്ദേശ്യം.
അച്ചീവ്മെന്റ്സ്
എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ അച്ചീവ്മെന്റ് എൻറെ അടുത്തു വരുന്ന രോഗികൾ അസുഖം മാറി സന്തോഷവാനായിരിക്കുന്നത് കാണുന്നതാണ്. രോഗി അടുത്തു വരുമ്പോൾ നമ്മുടെ റെസ്പോൺസിബിലിറ്റി ആണ് അവരുടെ അസുഖം മാറ്റി സന്തോഷമാക്കി ഇരുത്തുക എന്നത്. സൈക്കോളജി ഫേസ് ആണെങ്കിലും എനിക്ക് നന്നായിട്ട് ഹീൽ ചെയ്യാൻ പറ്റിയിരുന്നു. അതാണ് ഞാൻ എൻറെ അച്ചീവ്മെൻറ് ആയി കാണുന്നത്.പാ൪വ്വതി പറയുന്നു. കസ്റ്റമറുടെ 100% പോസിറ്റീവ് റെസ്പോൺസ് ആണ് നമ്മുടെ അച്ചീവ്മെൻറ്. എന്തു അസുഖത്തിനാണെങ്കിലും ഒരു യൂണിക് ഫോർമുലേഷൻ കൊടുക്കാറുണ്ട്. മാർക്കറ്റുകളിൽ ലഭ്യമല്ലാത്തതിനും നമ്മുടേതായ ഫോർമുല കൊടുക്കാറുണ്ട്. ആയുർവേദത്തിൽ കാരണം കണ്ടെത്തി ചികിത്സിക്കുകയാണ് ചെയ്യുന്നത്. കൂടാതെ ലൈഫ് സ്റ്റൈൽ മാറ്റുക കൂടി ചെയ്യുന്നു ആയുർവേദം. കുറച്ച് ക്ഷമയുണ്ടെങ്കിൽ രോഗത്തെ പൂർണമായും ആയുർവേദത്തിലൂടെ മാറ്റാൻ സാധിക്കും. രോഗത്തിന് അനുസൃതമായി അതായത് സർജറി ചെയ്യേണ്ട ആവശ്യം വന്നാൽ അത് ചെയ്യുക തന്നെ വേണം.അവിടെ ആയുർവേദത്തെ ആശ്രയിച്ചിട്ട് കാര്യമില്ല. ഏതൊക്കെ രോഗത്തിനാണോ ആയുർവേദം പറ്റുന്നത് അതിനാണ് ആയുർവേദ ട്രീറ്റ്മെൻറ് എടുക്കേണ്ടത്. ഓൺലൈൻ കൺസൾട്ടിംഗും ഇവിടെ ചെയ്യുന്നു. വീഡിയോ കോൾ വഴി പേഷ്യന്റിനെ കണ്ടു ചികിത്സിക്കുകയും ചെയ്യുന്നു.
ആയുർവ്വേദം കാലാതീതമായ ഭാരതത്തിൻ്റെ തനതുചികിത്സ രീതിയാണ്. അതൊരു ജീവിത രീതി കൂടിയായി സ്വീകരിക്കുമ്പോൾ ജീവിതശൈലീ രോഗങ്ങൾ ഉൾപ്പെടെ ശാരീരിക രോഗാവസ്ഥയിൽ നിന്നും മോചനം നേടാൻ കഴിയുമെന്ന് പാർവ്വതി വ്യക്തമാക്കുന്നു.