വീടെന്നത് എല്ലാവരുടെയും സ്വപ്നമാണ്. ഒരു വീട് രൂപകൽപ്പന ചെയ്യുന്നതിൽ എഞ്ചിനിയറുടെയോ ആ൪കിടെക്ടി൯റയോ പങ്ക് ചെറുതല്ല. ഗുണഭോക്താവിൻ്റെ അഭിരുചിക്കൊത്തും അയാളുടെ മൂലധനത്തിന് അനുസരിച്ചും വീട് ഡിസൈൻ ചെയ്യുമ്പോഴാണ് ഒരു ആർക്കിടെക്ട് മികച്ചവനാകുന്നത്. അത്തരക്കാരുടെ ഖ്യാതി അതിവേഗം പടരും. അവരുടെ മുന്നിൽ പ്രൊജക്ടുകൾ വന്നു കുമിയും. ഓരോ മേഖലയിലും വിദഗ്ധരാവുക ശ്രമകരമാണ്. ഒട്ടേറെ ഗുണങ്ങൾ ഒരുമിച്ചു ചേരുമ്പോഴാണ് അത് സാധ്യമാകുക.
കീശയ്ക്ക് ഒതുങ്ങുന്ന ബജറ്റ്,കസ്റ്റമറുടെ താത്പര്യങ്ങൾ എന്നിവയെല്ലാം ഒത്തുചേരുമ്പോഴെ സ്വപ്ന ഭവനം സാധ്യമാകൂ. അത് പൂർണ്ണതയോടെ ചെയ്യുന്നവരെ മാത്രമെ വീട് വയ്ക്കാനാഗ്രഹിക്കുന്നവർ സമീപിക്കാറുള്ളു. അത്തരത്തിൽ ആ൪കിടെക്ചർ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച അധ്യാപകനായ ഹാഷിമി൯റെ വിജയഗാഥയാണ് എറണാകുളത്തുള്ള ട്രയാംഗിൾ ഡിസൈ൯സ് & ബിൽഡ് എന്ന സ്ഥാപനത്തിന് പറയാനുള്ളത്.
സിവിൽ എഞ്ചിനീയറായിരുന്നെങ്കിലും, CEPT യൂണിവേഴ്സിറ്റിയിൽ സ്ട്രക്ചറൽ എഞ്ചിനീയറിംഗിൽ എംടെക് പൂർത്തിയാക്കിയ ശേഷം, ഹാഷിമിന് ആർക്കിടെക്ചറിൽ പ്രത്യേക താത്പര്യം വളർന്നു. CEPT യൂണിവേഴ്സിറ്റി, നിർമ്മിത പരിസ്ഥിതിയിലെ ഏറ്റവും പ്രമുഖ സ്ഥാപനങ്ങളിലൊന്നായതിനാൽ, അവിടെ പഠിച്ചതിന് ശേഷം അദ്ദേഹം ആർക്കിടെക്ചറിന്റെ വിവിധ തത്വങ്ങളിൽ കൂടുതൽ അറിവ് നേടി.
ഹാഷിം ഒരു ആർക്കിടെക്ചറൽ കോളേജിൽ പ്രവർത്തനം ആരംഭിക്കുകയും, ആർക്കിടെക്റ്റുകളുമായി സ്ട്രക്ചറൽ ഡിസൈൻ പ്രോജക്ടുകളിൽ സഹകരിക്കുകയും ചെയ്തു. ആർക്കിടെക്ചറൽ കോഴ്സുമായും ആർക്കിടെക്റ്റുകളുമായുള്ള ഈ സഹകരണത്തിൽ, ഹാഷിമിന് ആർക്കിടെക്ചറൽ ഡിസൈൻ പറ്റിയുള്ള കൂടുതൽ താത്പര്യം ഉളവായി. തന്റെ നവീനമായ സ്ട്രക്ചറൽ ഡിസൈൻ, പ്രശസ്തമായ ആർക്കിടെക്റ്റുകളായ വി.ദാനിയേലിന് പോലുള്ളവർക്കായി നിർവഹിച്ചു, ഹാഷിം തന്റെ കഴിവുകളും പരിജ്ഞാനവും കൂടുതൽ മെച്ചപ്പെടുത്തി .
2015 ലാണ് ഹാഷിം ട്രയാംഗിൾ ഡിസൈ൯സ് & ബിൽഡ൪ ആരംഭിച്ചത്. പത്ത് സ്റ്റാഫാണ് നിലവിലുള്ളതെന്ന് ഹാഷിം പറയുന്നു.
ആധുനിക മോഡലിലുള്ള വീട്, ഡിസൈൻ ട്രെൻഡുകൾ, വീടിന്റെ അകത്തളങ്ങൾ എന്നിവ പ്രകൃതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ട്രയാംഗിൾ ഡിസൈൻ & ബിൽഡ് ഈ ആശയം പ്രാവർത്തികമാക്കുന്നതിൽ പ്രത്യേകം ശ്രദ്ധിക്കുന്നു. ട്രയാംഗിൾ ഡിസൈൻ & ബിൽഡ്സിന്റെ ഡിസൈനുകളിൽ വലിയ ജനലുകൾ, തുറന്ന സ്ഥലങ്ങൾ, പ്രകൃതിദത്തമായ വസ്തുക്കൾ എന്നിവ ഉപയോഗിച്ച് പുറത്തുള്ള സൗന്ദര്യം വീടിന്റെ ഉള്ളിലേക്ക് കൊണ്ടുവരുന്നു. ഇത് ഒരു ഐക്യാന്ദ്രവും സമാധാനപരവും ആകൃഷ്ടമായ ജീവിതാനുഭവവും സൃഷ്ടിക്കുന്നു.
ചില സമയങ്ങളിൽ ബജറ്റ് കവിഞ്ഞു പോകാറുണ്ടെന്ന് ഹാഷിം പറയുന്നു. എങ്കിലും ചെലവ് വിശകലനം ചെയ്താണ് ഡിസൈ൯ ചെയ്യുന്നത്.
ആലപ്പുഴയിൽ 5000 സ്ക്വയർ ഫീറ്റ് വീടും പെരുമ്പാവൂരിൽ 10000 സ്ക്വയർ ഫീറ്റ് വീടും ചെയ്യാ൯ കഴിഞ്ഞു.അത് ഞങ്ങളുടെ വിജയമാണ്.ചെറിയ പ്രോജക്ടായിരുന്നു ഞങ്ങളാദ്യം ചെയ്തത്. അതിനു മുൻപ് ചെറുകിട ഇടത്തരം വീടുകളാണ് നിർമ്മിച്ചത്. അതായത് 800,1000 സ്ക്വയർ ഫീറ്റ് വീടായിരുന്നു ചെയ്തത്. കൂടാതെ ഇവിടെ നിന്നും റിനൊവേഷൻ പ്രോജക്ടൊക്കെ ചെയ്തു കൊടുക്കാറുമുണ്ട്.അതു കണ്ട് കൂടുതൽ വ൪ക്ക് വന്നു. ഇവിടെ ഒരു പാക്കേജ് ആയിട്ടാണ് പ്രൊജക്ട് നൽകാറ്.പ്രധാനമായും എ൯ആ൪ഐ ക്ലൈയന്റുകളാണ് കൂടുതലും ഉള്ളത് .അവ൪ക്കാവശ്യം നിർമാണത്തിൽ വൈവിധ്യം പുലർത്തുന്നവരെയാണ്,
അവരുടെ അഭിരുചിക്കൊത്ത് വർക്ക് ചെയ്തുകൊടുക്കുന്നവരെ .ആ൪കിടെക്ചറൽ പ്ലാനിംഗ്,ഫങ്ഷണൽ ഡിസൈ൯ എന്നിവയും ഇവിടെ നിന്ന് ചെയ്തുകൊടുക്കുന്നുണ്ടെന്നും ഹാഷിം പറയുന്നു.
ആശയങ്ങളിൽ നവീനത്വം
വളരെ ക്രിയാത്മകമായി പുതിയ ആശയങ്ങൾ എത്തിക്കുകയാണിവിടെ ചെയ്യുന്നത്.ബജറ്റിനനുസൃതമായാണ് പദ്ധതി ആസൂത്രണം. അതും മികച്ച രീതിയിൽ തന്നെ. വളരെ കാര്യക്ഷമമായ രീതിയിൽ പ്രൊഫഷണളുകളാണ് ജോലി ചെയ്യുന്നതെന്ന് ഹാഷിം പറയുന്നു.കഴിവുള്ള ക്രാഫ്റ്റ്സ്മാ൯ , അ൪പ്പണബോധത്തോടെ പ്രവ൪ത്തിക്കുന്ന പ്രോജക്ട് മാനേജ൪ എന്നിവ൪ ഒരുമിച്ച് നിന്ന് കസ്റ്റമ൪ പ്രതീക്ഷിക്കുന്ന രീതിയിൽ പ്രോജക്ട് തയ്യാറാക്കി നൽകുന്നു.പാഷനനുസരിച്ച് റെസിഡ൯ഷ്യൽ ബിൽഡിംഗ് മുതൽ കൊമേഷ്യൽ കോംപ്ലക്സ് വരെയുള്ള പ്രോജക്ടുകൾ ചെയ്ത് കൊടുക്കുന്നുണ്ട്.
കൺസ്ട്രക്ഷണൽ കോണ്ട്രാക്ടിങ് മാനേജ്മെ൯റ് ,സ്ട്രക്ചറൽ ഡിസൈ൯ ,ആ൪കിടെക്ചറൽ ഡിസൈ൯ എന്നിവയാണ് ചെയ്തുകൊടുക്കാറ്.