അപ്രതീക്ഷിതമായ ഗതിവിഗതികളാണ് ഒരാളിൻ്റെ ജീവിതം മാറ്റി മറിക്കുന്നത് . അൽപ്പം ദൈവാധീനം കൂടിയുണ്ടെങ്കിൽ സൗഭാഗ്യം വീട്ടിലെത്തും. കോഴിക്കോട് മൂലാട് സ്വദേശി സൗമ്യയുടെത് അത്തരത്തിൽ ഒരനുഭവമാണ്.
തുടക്കം തയ്യലിൽ
വീട്ടിലെ തയ്യൽമെഷിനിൽ നിന്നാണ് യാത്ര തുടങ്ങിയത്. സാധാരണ ഒരു തയ്യൽക്കാരിയായി തുടങ്ങി. സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ തയ്ച്ചു.
തൻ്റെ പെൺമക്കൾക്ക് വേണ്ടി പഴയ സാരിയൊക്കെ മുറിച്ച് വീട്ടിൽ നിന്ന് തൻ്റെതായ രീതിയിൽ തയ്ച്ചുനൽകിയാണ് തുടക്കം. അതിലൊരു പുതുമയും വൈവിധ്യവും കലർത്താൻ ശ്രമിച്ചു. മറ്റുള്ളവർ ഇഷ്ടപ്പെടാൻ തുടങ്ങിയതോടെ
ആത്മവിശ്വാസം കൂടി.സൗമ്യയുടെ ആ ‘യാത്രയാണ് ഇന്ന് ദേവ സിഗ്നേച്ചർ എന്ന ബൊട്ടീക്കിൽ എത്തിയിരിക്കുന്നു.
ഫാഷൻ ഡിസൈനിങ്ങ് പാഷനായി മാറി
സൗമ്യ ഫാഷ൯ ഡിസൈനിംഗ് പഠിച്ചിട്ടില്ല. എന്നാൽ അതിലൊരു പാഷനുണ്ടായിരുന്നു. ആ പാഷനാണ് ഫാഷൻ ഡിസൈനിങ്ങിൻ്റെ ലോകത്ത് എത്തിച്ചത്. ഫാഷൻ ഡിസൈനിങ്ങിൽ ഒരു കൈ നോക്കാമെന്ന ആത്മവിശ്വാസം സൗമ്യയെ കുറെ കൂടി വിശാലതയെ കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിച്ചു. അതിനായി സൗമ്യ ഒരു ഷോപ്പ് വാടകയ്ക്ക് എടുത്ത് അത് തയ്യൽ കടയാക്കി . ചെറിയ തുടക്കത്തിൽ നിന്ന് പെട്ടെന്ന് പുതിയ മാറ്റം അൽപ്പം പ്രതിസന്ധി സൃഷ്ടിച്ചു. 8000 രൂപ വാടക കൊടുത്തായിരുന്നു പുതിയ ഷോപ്പിൻ്റെ തുടക്കം. അന്ന് 8000 രൂപ കൊടുക്കുന്നത് തന്നെ സംബന്ധിച്ചിടത്തോളം വലിയ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നുവെന്ന് സൗമ്യ ഓർക്കുന്നു.”പക്ഷേ ഞാനതിനെ അതിജീവിച്ചു.കസ്റ്റമേഴ്സിന് ഇഷ്ടമുള്ള രീതിയിലാണ് ഞാ൯ വസ്ത്രങ്ങൾ ചെയ്തുകൊടുക്കാറ്.ഒരു കസ്റ്റമറെയും മടക്കി അയക്കാറില്ല. എനിക്ക് അറിയാത്തത് ഞാ൯ യുട്യൂബ് നോക്കി പഠിച്ചു ചെയ്തുകൊടുത്ത് കസ്റ്റമറെ തൃപ്തിപ്പെടുത്തിയാണ് വിടാറ് എന്ന് സൗമ്യ പറയുന്നു.അതായിരുന്നു ആദ്യത്തെ വിജയതന്ത്രം ‘ഇവിടെ വരുന്ന കസ്റ്റമ൪ അവരുടെ സുഹൃത്തുക്കളോടും കുടുബാംഗങ്ങളാേടും പറയും.അങ്ങനെ കാതോട് കാതോരം വിവരം കൈമാറിയാണ് എനിക്ക് പബ്ലിസിറ്റി ലഭിച്ചത്” അങ്ങനെ ബൊട്ടീക്ക് പതുക്കെ പ്രശസ്തി ആർജിച്ചു വന്നു .
നവ മാധ്യമങ്ങൾ തുണയായി
മൗത്ത് ടു മൗത്ത് പബ്ലിസിറ്റി കൂടാതെ വാട്സ്ആപ്പ്, ഇ൯സ്റ്റഗ്രാം,ഫേസ്ബുക്ക് പേജിലൂടെ പ്രോമോഷ൯ ചെയ്തു. നവമാധ്യമങ്ങളുടെ സാധ്യത തിരിച്ചറിഞ്ഞു.
പുതിയതലമുറയെ അതുവഴി ആകർഷിച്ചു. 2018 ൽ ഒരു മുറിയുടെ പരിമിതിയിൽ തുടക്കമിട്ട സ്ഥാപനം ഇന്ന് മൂന്ന് മുറിയുടെ വിശാലതയിലേക്ക് വിപുലപ്പെട്ടിരിക്കുന്നു .
ബൊട്ടീക്കിൻ്റെ വിശാലത കൂടുതൽ പേരെ ആകർഷിച്ചു. സമൂഹത്തിൻ്റെ വിവിധ തുറകളിൽ ഉള്ളവരെ ആകർഷിച്ചു.ഇന്ന് സിനിമ, സീരിയൽ താരങ്ങൾ ഉൾപ്പെടെ പ്രശസ്തരുമായി സഹകരിച്ച് സൗമ്യ വസ്ത്രങ്ങൾ ചെയ്തു കൊടുക്കുന്നു.പ്രധാനമായും കസ്റ്റമൈസേഷനാണ് ചെയ്യുന്നത്. വെഡ്ഡിംഗ് കസ്റ്റമറാണ് കൂടുതലും വരുന്നത് .കട തുടങ്ങിയ ശേഷം ഓരോ വ൪ഷവും കസ്റ്റമറുടെ എണ്ണം ഇരട്ടിയാവുന്നുവെന്ന് സൗമ്യ പറയുന്നു.
സ്വപ്ന സാക്ഷാത്കാരം
ഒരുപാട് പ്രതിസന്ധികൾ നേരിട്ടെങ്കിലും സ്വപ്നം യാഥാ൪ത്ഥ്യമാക്കാ൯ സാധിച്ചതിലുള്ള സന്തോഷം സൗമ്യയുടെ വാക്കുകളിൽ നിറയുന്നു. പ്രധാനമായും ഗൗൺ, ലെഹങ്ക ,ബ്ലൗസ് എന്നിവയാണ് ചെയ്തു കൊടുക്കുന്നത്.സാധാരണ വസ്ത്രങ്ങളായിരുന്നു ആദ്യം ചെയ്തത്.ബജറ്റിനനുസരിച്ചാണ് വസ്ത്രങ്ങൾ സെറ്റ് ചെയ്തു കൊടുക്കുന്നത്.
കോഴിക്കോട് ബാലുശ്ശേരിയിലാണ് ദേവ സിഗ്നേച്ചർ സ്ഥിതി ചെയ്യുന്നത്. ദേവ സിഗ്നേച്ചർ ബൊട്ടീക്ക് ഇപ്പോൾ പരിചയപ്പെടുത്തലിൻ്റെ ആവശ്യമില്ലാത്ത ഒരു സ്ഥാപനമായി മാറി കഴിഞ്ഞിരിക്കുന്നു . ഇതിനൊക്കെ ‘താങ്ങും തണലുമായി കുടുംബം ഒപ്പമുള്ളത് ഏറെ അനുഗ്രഹമാണെന്ന് സൗമ്യ പറയുന്നു. ഇനിയും സ്വപ്നങ്ങൾ സാഷാത്കരിക്കാനുണ്ട്.ആ സ്വപ്നം ഘട്ടം ഘട്ടമായി തന്നെ നേടുമെന്ന് സൗമ്യ ആത്മ വിശ്വാസം പ്രകടിപ്പിച്ചു.
സ്ത്രീ അബലയല്ല ആത്മബലമുള്ളവളാണെന്ന അടയാളപ്പെടുത്തലാണ് സൗമ്യയുടെ ദേവ സിഗ്നേച്ചർ ബൊട്ടിക്ക്. പതുക്കെ പുതിയ താവളങ്ങളിലേക്ക് കൂടി ചേക്കാറാൻ കഴിയുമെന്ന ആത്മവിശ്വാസമാണ് സൗമ്യക്കിപ്പോൾ ഉള്ളത് .