ഒരു വ്യക്തിയുടെ പൂർണമായ ക്ഷേമത്തിലും ജീവിതനിലവാരത്തിലും മാനസികാരോഗ്യത്തിന് ഒരു പ്രധാന പങ്കുണ്ട്. തിരക്കേറിയ ജീവിത സാഹചര്യങ്ങളിൽ ആളുകൾ പലപ്പോഴും മാനസികാരോഗ്യത്തിന് മുൻഗണന കൊടുക്കാൻ മറന്നു പോകുന്നു. ഉത്കണ്ഠ, സമ്മർദ്ദം, ഏകാന്തത, ഉറക്കമില്ലായ്മ തുടങ്ങിയ വാക്കുകൾ ഇന്നത്തെ സംഭാഷണങ്ങളിൽ പൊതുവായി കണ്ടുവരുന്നു. ലോകാരോഗ്യ സംഘടനയുടെ നിർവചന പ്രകാരം മാനസിക ആരോഗ്യം എന്നാൽ ജീവിത സമ്മർദ്ദങ്ങളെ അതിജീവിക്കാനും, കഴിവുകൾ തിരിച്ചറിയാനും, പഠിക്കാനും, നന്നായി ജോലിചെയ്യാനും, സമൂഹത്തിന് തന്നാൽ കഴിയുന്ന സംഭാവന നൽകാനും ആളുകളെ പ്രാപ്തരാക്കുന്ന മാനസിക ക്ഷേമത്തിനnde അവസ്ഥയാണ്. തീരുമാനങ്ങൾ എടുക്കുന്നതിനും ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനും നാം ജീവിക്കുന്ന സമൂഹത്തെ രൂപപ്പെടുത്തുന്നതിനും എല്ലാം മാനസികാരോഗ്യം അഭിവാജ്യഘടകമാണ്.
സമീപകാല സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ഓരോ 5 വ്യക്തികളിലും ഒരാൾ മാനസികാരോഗ്യ രോഗലക്ഷണങ്ങൾ അനുഭവിക്കുന്നു. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിൻ്റെ ദേശീയ ആരോഗ്യ പരിപാടിയുടെ റിപ്പോർട്ട് പ്രകാരം കേരളത്തിലെ ജനസംഖ്യയുടെ ആറ് ശതമാനം ആളുകൾക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ട്. ഒരു വർഷത്തിനുള്ളിൽ 2.6 ലക്ഷത്തിലധികം ആത്മഹത്യകളുള്ള ഇന്ത്യ, ലോക ആത്മഹത്യ തലസ്ഥാനമായാണ് അറിയപ്പെടുന്നത് . പലപ്പോഴും രോഗലക്ഷണങ്ങളെയും ചികിത്സാ രീതികളെയും കുറിച്ചുള്ള അവബോധമില്ലായ്മ, മാനസിക രോഗങ്ങൾ ഓട് ഉള്ള സിഗ്മyum ഡിസ്ക്രിമിനേഷൻ ഉം വിദഗ്ധ സഹായം സ്വീകരിക്കാത്ത അവസ്ഥയിലേക്ക് നയിക്കുന്നു.
മറ്റേതൊരു ആരോഗ്യപ്രശ്നങ്ങൾക്ക് വൈദ്യസഹായം തേടുന്നത് പോലെ തന്നെ മാനസിക രോഗങ്ങൾക്ക് ചികിത്സ അനിവാര്യമാണ്. സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യൽ വർക്കർ, സൈക്യാട്രിക് നേഴ്സ്, എന്നിവരടങ്ങുന്ന ഒരു വിദഗ്ധ സംഘമാണ് ചികിത്സാ സേവനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ഉറക്കക്കൂടുതൽ അല്ലെങ്കിൽ ഉറക്കക്കുറവ്, അമിതമായ വിശപ്പ് അല്ലെങ്കിൽ വിശപ്പില്ലായ്മ, മാനസികാവസ്ഥയിലും വികാരങ്ങളിലുള്ള പെട്ടെന്നുള്ള വ്യതിയാനങ്ങൾ, വിഷാദ വികാരം, സ്ഥിരമായി ചെയ്തിരുന്ന പ്രവർത്തനങ്ങളിൽ താൽപര്യക്കുറവ്, ഉത്കണ്ഠ, സാമൂഹികമായ ഇടപെടലുകളിൽ ഉള്ള പിൻവലിക്കൽ, നിസ്സംഗത, അസ്വസ്ഥത എന്നിവ പൊതുവായ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. ഈയൊരു ലക്ഷണങ്ങൾ നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചു തുടങ്ങുന്നത് മുതൽ നമുക്ക് ഇതൊരു രോഗലക്ഷണമായി കണക്കാക്കാം. ഒരുപക്ഷേ രോഗി ക്കോ രോഗിയോട് അടുത്ത ഇടപെടുന്ന ആളുകൾക്ക് ഈയൊരു മാറ്റങ്ങൾ പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്നത് ആയിരിക്കും. രോഗലക്ഷണം ആണെന്ന് അറിഞ്ഞു തുടങ്ങിയാൽ ആദ്യം ചെയ്യേണ്ടത് ഒരു പ്രൊഫഷണൽ ഹെൽപ് എടുക്കുക എന്നുള്ളതാണ്.
Diagnostic and Statistical Manual of Mental Disorders (DSM), International Classification of Diseases (ICD) മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് രോഗനിർണയം നടത്തുന്നത്. രോഗലക്ഷണങ്ങളുടെ ദൈർഘ്യവും രോഗിയുടെ ദൈനംദിന ജീവിതത്തിന് രോഗലക്ഷണങ്ങൾ എങ്ങനെ ബാധിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് ചികിത്സ ആസൂത്രണം ചെയ്യുന്നത്. മെഡിക്കേഷൻ, സൈക്കോതെറാപ്പി, റിഹാബിലിറ്റേഷൻ എന്നിവയാണ് പ്രധാനമായുള്ള ചികിത്സാരീതികൾ.
പലപ്പോഴും ആളുകൾ മാനസിക ആരോഗ്യ പ്രശ്നങ്ങൾ ഒരു ബലഹീനതയായി കാണാറുണ്ട്. രോഗലക്ഷണങ്ങൾ മനസ്സിലാക്കുന്നതും, പ്രൊഫഷണൽ സഹായം തേടുന്നതും, ശരിയായ ചികിത്സ മാർഗങ്ങൾ കൃത്യമായി പിന്തുടരുന്നതും വഴി മാനസിക ആരോഗ്യ പ്രശ്നങ്ങൾ നമുക്ക് കൈകാര്യം ചെയ്യാവുന്നതാണ്. അതുകൊണ്ടുതന്നെ മാനസികാരോഗ്യ ചികിത്സയിൽ ആദ്യം ചെയ്യുന്നത് രോഗിയെ psychoeducate ചെയ്യുക എന്നുള്ളതാണ്. Psychoeducate ചെയ്യുന്നതുകൊണ്ട് നമ്മൾ ലക്ഷ്യംവെക്കുന്നത് രോഗിയെയും അവരുടെ കുടുംബത്തെയും രോഗാവസ്ഥയെ പറ്റി മനസ്സിലാക്കുകയും, അതിന് കൊടുക്കുന്ന ചികിത്സകളെ പറ്റിയും മരുന്നുകളുടെ പ്രാധാന്യത്തെപ്പറ്റിയും പറ്റിയും റീഹാബിലിറ്റേഷന് പറ്റിയും relapse prevention വേണ്ടി എന്തെല്ലാം ചെയ്യാം എന്നതിനെക്കുറിച്ചും ആയിരിക്കും.
മാനസികാരോഗ്യ ക്ഷേമത്തിനായി നമുക്ക് സ്വയം പരിചരണത്തിനായി ചില കാര്യങ്ങൾ ശ്രദ്ധിക്കാം :-
-ശരിയായ ഉറക്കം, വ്യായാമം, പോഷകാഹാരം എന്നിവ ഉറപ്പാക്കുക
-നിങ്ങളുടെ വികാരങ്ങൾ മനസ്സിലാക്കുക
-നിങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക
-വിശ്രമിക്കാൻ സമയം കണ്ടെത്തുക
-മറ്റുള്ളവരുമായി ഇടപഴകുക
-വിനോദ പ്രവർത്തനങ്ങളിൽ ഏർപ്പെടുക
-പ്രൊഫഷണൽ സഹായം തേടുക
ഓർക്കുക ആരോഗ്യമുള്ള ശരീരം പോലെ തന്നെ പ്രധാനമാണ് ആരോഗ്യമുള്ള മനസ്സും. ചികിത്സ തേടുന്നതിൽ ഭയപ്പെടേണ്ട ആവശ്യമില്ല. മാനസികാരോഗ്യം ഓരോ വ്യക്തിയുടെയും അവകാശമാണ്.