സങ്കൽപ്പിച്ചു നോക്കൂ.. ഒരു സദസ്സിനു മുന്നിൽ ആത്മവിശ്വാസത്തോടെ നിങ്ങൾ എഴുന്നേറ്റു നിൽക്കുന്നു. വളരെ മനോഹരമായി വസ്ത്രം ധരിച്ച് ത്രസിപ്പിക്കുന്ന പുഞ്ചിരിയോടെ നിങ്ങൾ സംസാരിക്കുന്നു. ഒറ്റനോട്ടത്തിൽ ആരെയും ആകർഷിക്കുന്ന വേഷം. ഒപ്പം ആളുകൾ മണിക്കൂറുകളോളം നിങ്ങളെ മാത്രം കേൾക്കുന്ന സംസാര രീതി അതെ നിങ്ങൾ ഒരു മനോഹരമായ പ്രസംഗം സദസ്സിനു സമർപ്പിക്കുകയാണ്
. ഒന്ന് ആലോചിച്ച് നോക്കൂ.. സ്റ്റീവ് ജോബ്സ് ആണ് ആപ്പിളിനെ ലോകത്തിന് പരിചയപ്പെടുത്തുന്ന അവതരണം നടത്തിയത്
എലോൺ മസ്ക് ആണ് പലപ്പോഴും തന്റെ സ്പേസ് എക്സിന് വേണ്ടി ക്യാമറക്ക് മുന്നിൽ എത്തുന്നത്. ഗൂഗിളിന് വേണ്ടി സുന്ദർ പിച്ചേ വരുന്നു. ചെറിയ പണത്തിന് ഒരു ആങ്കറിനെയോ സ്പീക്കറിനെയോ വെച്ച് സംസാരിക്കാം എന്നിരിക്കെ വലിയ തയ്യാറെടുപ്പുകൾ നടത്തി വാക്കുകൾ കോർത്തിണക്കി പബ്ലിക് സ്പീക്കിംഗ് കൃത്യമായി പരിശീലിച്ച് അവർ തന്നെ സ്റ്റേജിൽ വരുന്നത് എന്തുകൊണ്ടായിരിക്കാം എന്ന്
നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
അവിടെയാണ് പേഴ്സണൽ ബ്രാൻഡിംഗിന്റെ പ്രസക്തി.
സമൂഹത്തിൽ നമുക്ക് നല്ല സ്വീകാര്യതയും ജനങ്ങളുടെ വിശ്വാസതയും നേതൃപദവിയും എല്ലാം നേടിത്തരുന്ന ഒന്നാണ് പ്രസംഗം അല്ലെങ്കിൽ ആശയവിനിമയ ശേഷി എന്നത്്. നമ്മുടെ യൂസഫലിയും നെല്ലറ ഷംസുദ്ബൊച്ചെയും ഓക്കേ ഇത്തരം പൊതു പരിപാടികളിലും സോഷ്യൽ മീഡിയയിലും ഒക്കെ സജീവമാകുന്നതും ഇതിന്റെ ഭാഗമാണ് .
ഒരു വ്യക്തി ഒരു ബ്രാൻഡ് ആയി മാറിയാൽ അയാൾ ചെയ്യുന്നതും പറയുന്നതും
മാർക്കറ്റിൽ അയാൾ ഇറക്കുന്നതുമായ എല്ലാ കാര്യത്തിനും മികച്ച സ്വീകാര്യതയും നല്ല ലാഭവും കിട്ടും. നല്ല വാല്യൂ കിട്ടും.
വാറൻ ബഫേറ്റ് പറഞ്ഞത്
പതിനൊന്നാമത്തെ വയസ്സിൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിക്ഷേപിച്ചു തുടങ്ങിയ ആളാണ് ലോക കോടീശ്വരന്മാരിൽ പ്രധാനിയായ വാറൻ്റ് ബഫറ്റ്. അദ്ദേഹത്തോട് ഒരിക്കൽ ഒരു മാധ്യമപ്രവർത്തക കൗമാര കാലഘട്ടത്തിൽ നിങ്ങൾ നേടിയ പ്രധാനപ്പെട്ട കാര്യം എന്താണ് എന്ന് ചോദിച്ചു. മുന്നിൽ വന്ന മാധ്യമപ്രവർത്തകയുടെ കണ്ണിൽ നോക്കി അയാൾ പറഞ്ഞു ‘എന്റെ പതിനേഴാമത്തെ വയസ്സിൽ ഡെയിൽ കാര്ണഗീയുടെ പബ്ലിക് സ്പീകിംഗ് വർക്ക് ഷോപ്പ് അറ്റൻഡ് ചെയ്തു, അതാണ എന്റെ കൗമാരത്തിൽ ഞാൻ നേടിയ പ്രധാന സ്കിൽ എന്ന്’. എന്നിട്ട് അദ്ദേഹം കൂട്ടിച്ചേർത്തു എന്റെ ഓഫീസിലെ ചുമരിൽ ഞാൻ അമേരിക്കയിലെ വിവിധ സർവ്വകലാശാലകളിൽ നിന്ന് നേടിയ സർട്ടിഫിക്കറ്റുകൾ ഇല്ല പകരം ഉള്ളത് എന്റെ പബ്ലിക് സ്പീകിംഗ് സർട്ടിഫിക്കേറ്റ് മാത്രമാണ് എന്ന്.
ഒരു പ്രസംഗം അല്ലെങ്കിൽ ഒരു പ്രഭാഷണം എന്ന് മനസ്സിൽ ചിന്തിച്ചു നോക്കൂ,
എന്ത് ചിത്രമാണ് മനസ്സിൽ തെളിയുന്നത്??
ഒരു മൈക്കിനു മുന്നിൽ ഒരാൾ നിൽക്കുന്നു. ആൾക്കൂട്ടത്തോട് ഉച്ചത്തിൽ സംസാരിക്കുന്നതോ അല്ലെങ്കിൽ രാഷ്ട്രീയ പ്രസംഗം എന്നൊക്കെ ആവാം നമ്മുടെ മനസ്സിൽ വരുന്നത്.
എന്നാൽ അത് മാത്രമല്ല പ്രസംഗം. പ്രസംഗം എന്നാൽ ക്ലാസിൽ കുട്ടി എഴുന്നേറ്റു നിന്ന് സംസാരിക്കുന്നതും ടീം മീറ്റിങിലോ കോഫി മീറ്റിംഗിലോ ബിസിനസ് മീറ്റില്ലോ നമ്മുടെ മുന്നിൽ ഉള്ള ആളുകളോട് സംസാരിക്കുന്നതും എല്ലാം പ്രസംഗം തന്നെയാണ്. നിങ്ങൾ നിങ്ങളുടെ സഹപ്രവർത്തകരോട് സംസാരിക്കുന്നതും മാനേജ്മെന്റുകളിലും ഇവന്റുകളിലും കമ്പനിയെ പ്രതിനിധീകരിച്ച് സംസാരിക്കുന്നതും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പോഡ്കാസ്റ്റ് ചെയ്യുന്നതും റീൽ ചെയ്യുന്നതുമൊക്കെ ഇതിൽ വരും. നന്നായി ചെയ്യണമെങ്കിൽ ഫലപ്രദമായി ആശയവിനിമയം നടത്താനുള്ള കഴിവ് നിങ്ങൾ നേടിയെടുക്കണം. ചുരുക്കി പറഞ്ഞാൽ നമ്മുടെ മനസ്സിലുള്ള ആശയം മറ്റുള്ളവരുമായി പങ്കുവെക്കുന്നതാണ് പ്രസംഗം അല്ലെങ്കിൽ എഫക്ടീവ് കമ്മ്യൂണിക്കേഷൻ എന്ന് പറയുന്നത്
ബിസിനസ് സ്ഥാപനത്തിലെ സെക്യൂരിറ്റി തൊട്ട് സി.ഇ.ഒ വരെയുള്ള ആളുകൾക്ക് നന്നായി സംസാരിക്കാൻ കഴിയുക എന്നത് പ്രധാനവും ഈ വിഷയത്തിൽ അവർക്ക് പരിശീലനം നൽകേണ്ടതുമാണ്. അതിൽ തന്നെ സെയിൽസ് മാർക്കറ്റിംഗ്, എച്ച് ആർ കസ്റ്റമർ, റിലേറ്റീവ് റിലേഷൻ ബിസിനസ് ഒർണേർസ് എന്നിവർ നിർബന്ധമായും ഈ വിദ്യ നേടിയിരിക്കണം.
പ്രസംഗത്തിന്റെ ഭാഗങ്ങൾ
പ്രസംഗത്തിന് പ്രധാനമായും മൂന്നു ഭാഗങ്ങളുണ്ട്.
ഒന്ന് ആമുഖം അഥവാ ഇൻട്രൊഡക്ഷൻ, രണ്ട് ഉള്ളടക്കം മൂന്ന് ഉപസംഹാരം അഥവാ കൺക്ലൂഷൻ. ഈ മൂന്നു ഭാഗങ്ങളും പ്രസംഗത്തിന് മുമ്പ് കൃത്യമായി മികച്ച വാക്കുകൾ ഉപയോഗിച്ച് എഴുതി തയ്യാറാക്കി വെക്കുന്നത് നല്ലതായിരിക്കും. തുടക്കക്കാരനെ സംബന്ധിച്ച് പ്രസംഗം മുഴുവനായും എഴുതി തയ്യാറാക്കുന്നത് നിർബന്ധമാണ്. പ്രസംഗം കൃത്യമായിട്ട് മനസ്സിലാക്കാനും നന്നായി അവതരിപ്പിക്കാനും അത് സഹായിക്കും
ആമുഖം
ഏതൊരു പ്രസംഗത്തിനും അവതരണത്തിനും സംഭാഷണത്തിനും ഒരു തുടക്കം ഉണ്ടാവുമല്ലോ അതാണ് ആമുഖം അഥവാ ഇൻട്രൊഡക്ഷൻ.
തന്നെ കേൾക്കുന്ന ശ്രോതാക്കളുമായി സുഖകരമായ ഒരു ബന്ധം സൃഷ്ടിക്കുന്നതിന് ആമുഖം സഹായിക്കുന്നു. അതുപോലെതന്നെ പറയാൻ ഉദ്ദേശിക്കുന്ന ആശയത്തിലേക്ക് ആളുകളെ മെല്ലെ മെല്ലെ എത്തിക്കുകയെന്നതും ആമുഖത്തിന്റെ കഴിവാണ്. സദസ്സിനെ വിഷയത്തിലേക്ക് എത്തിക്കാൻ കഴിയുന്ന കഥകൾ അനുഭവങ്ങൾ കവിതകൾ എല്ലാം ഉപയോഗിച്ച് ആമുഖം തയ്യാറാക്കാം.
ഉള്ളടക്കം
പ്രസംഗം പങ്കുവെക്കാൻ ഉദ്ദേശിക്കുന്ന പ്രധാനമായ ആശയമാണ് ഉള്ളടക്കത്തിൽ ഉണ്ടാവേണ്ടത്. കണക്കുകളും വിവരങ്ങളും ഉദാഹരണങ്ങളും ചേർത്ത് ജനങ്ങൾക്ക് കാര്യം മനസ്സിലാകുന്ന തരത്തിൽ ആയിരിക്കണം നമ്മുടെ പ്രസംഗം. നമ്മൾ പറയുന്ന കാര്യങ്ങൾ കൃത്യമായി പരിശോധിച്ച് തെറ്റായ വിവരങ്ങൾ നൽകുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം നമുക്കുണ്ട്. അതുകൊണ്ട് വാക്കുകളിൽ സൂക്ഷ്മത നഷ്ടപ്പെടുത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ഉപസംഹാരം
എല്ലാ സ്ഥാപനങ്ങൾക്കും ഒരു ക്ലോസിങ് എന്നതുപോലെ പ്രസംഗത്തിനും നല്ലൊരു ഉപസംഹാരം നൽകുക. ആളുകളെ മുഷിപ്പിക്കാതെ തന്നെ പ്രസംഗം അവസാനിപ്പിക്കുക. പറഞ്ഞ കാര്യങ്ങളിലെ പ്രധാന കാര്യങ്ങൾ ഒന്നുകൂടി ഓർമിപ്പിച്ചോ അല്ലെങ്കിൽ അവർക്ക് ഊർജ്ജം നൽകുന്ന ഒരു സന്ദേശമോ ആഹ്വാനമോ നൽകി നിങ്ങളുടെ വാക്കുകൾ അവസാനിപ്പിക്കാം. ഒരു പ്രസംഗത്തിന്റെ സമയത്തിനനുസരിച്ച് ആമുഖ് ഉള്ളടക്കം, ഉപസംഹാരം എന്നിവ ക്രമീകരിക്കാം. എന്നാൽ അത് 15:10 എന്ന അനുപാതത്തിൽ ആവുന്നത് ആണ് ഉത്തമം. മൊത്തം സമയത്തിന്റെ 15% ആമുഖവും 70% ഉള്ളടക്കവും 10% ഉപസംഹാരവും.
നല്ല പ്രാസംഗികനാവാൻ നിങ്ങളെ സഹായിക്കുന്ന മറ്റൊന്ന് പ്രസംഗത്തിലെ അഞ്ച്് പി’ ഫൈവ് P കളാണ്. .
പ്ലാനിങ്
ഒന്നാമത്തെ പി എന്ന് പറയുന്നത് പ്ലാനിങ് ആണ്. ഒരു പ്രസംഗം അല്ലെങ്കിൽ ബിസിനസ് പ്രസന്റേഷൻ ചെയ്യുമ്പോൾ നല്ലൊരു പ്ലാനിങ് നടത്തണം. നാല് ചോദ്യങ്ങൾക്ക് ഉത്തരം കിട്ടിയാൽ പ്ലാനിങ് എളുപ്പമാവും ഒന്നാമത്തെ ചോദ്യം എന്തിനാണ് ഞാൻ ഈ അവതരണം അല്ലെങ്കിൽ പ്രസംഗം നടത്തുന്നത് (why i speak ), രണ്ട് ആർക്കുവേണ്ടിയാണ് (to who i speak), മൂന്ന് എന്താണ് ഞാൻ പറയേണ്ടത് (what i speak ), നാല് എപ്പോൾ, എവിടെയാണ് ഞാൻ സംസാരിക്കുന്നത് (when and where I speak ), അഞ്ച് എന്താണ് സംസാരിക്കേണ്ടത് (how I speak). എന്നതാണ് ആ ചോദ്യങ്ങൾ. ഇതിനെ നമ്മൾ ഇംഗ്ലീഷിൽ 5w and 1h strategy എന്ന് പറയും. ഈ ഉത്തരങ്ങൾ കണ്ടെത്തിയാൽ നമ്മൾ പറയാൻ ഉദ്ദേശിച്ച കാര്യത്തെക്കുറിച്ച് വ്യക്തത വരും.
പ്രിപ്പറേഷൻ
സംസാരിക്കേണ്ട വിഷയത്തെക്കുറിച്ച് പരമാവധി വിവരങ്ങൾ 360 ആംഗിളിൽ ശേഖരിക്കുക എന്നതാണിത്. സെർച്ചിലൂടെ വായനയിലൂടെയും കേൾവിയിലൂടെയും അനുഭവത്തിലൂടെയും നമുക്ക് അറിവ് സ്വീകരിക്കാം. അതിനുശേഷം അതിൽ നിന്ന് ആവശ്യമായത് മാത്രം ഒരു പ്രസംഗ രൂപത്തിൽ എഴുതി കൃത്യമായ ഘടന നൽകുക.
പ്രാക്ടീസ്
നല്ല പ്രിപ്പറേഷൻ നടത്തിയാലും നല്ല പ്രാക്ടീസ് ഇല്ലെങ്കിൽ കൈവിട്ടുപോകും. അതുകൊണ്ട് എഴുതിയ പ്രസംഗം കൃത്യമായി പ്രാക്ടീസ് ചെയ്യുക ആവർത്തിച്ചു പരിശീലിക്കുക. കണ്ണാടിക്ക് മുമ്പിൽ അല്ലെങ്കിൽ ചെറിയ ആൾക്കൂട്ടത്തിന്റെ മുൻപിൽ ഒക്കെ നിന്ന് പറഞ്ഞു വാക്കുകൾക്ക് അനുയോജ്യമായ ശരീര ഭാഷ അഥവാ ബോഡി ലാംഗ്വേജ് നൽകി, മുഖത്ത് ഭാവങ്ങൾ വരുത്തി പരിശീലിക്കുക. ഇത് സദസ്സിനെ കാണുമ്പോൾ ഉള്ള പേടി മാറാൻ നമ്മെ സഹായിക്കുന്നതാണ്
പ്രസന്റേഷൻ അല്ലെങ്കിൽ പെർഫോമൻസ്
നല്ല തയ്യാറെടുപ്പിന് ശേഷം ഇനിയാണ് നമ്മുടെ അവതരണം. പല ആളുകളും പതറി പോകുന്നത് ഇവിടെയാണ്. മുന്നിൽ ആളുകൾ നമ്മളെ തന്നെ നോക്കിയിരിക്കുന്നു, നമ്മുടെ മൈക്കിന് ചുറ്റും നിശബ്ദത, ഇത്രയും വലിയ ആൾക്കൂട്ടം…ഇതൊക്കെ കാണുമ്പോൾ നമ്മൾ പ്രാഞ്ചിയേട്ടനി ലെ മമ്മൂട്ടി ആയിപ്പോകും. പൂരങ്ങളുടെ പൂരം എന്നും പറഞ്ഞു സംഗതി കുളമാക്കും. അങ്ങനെ ആവാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. ഈ പ്രസംഗം നിങ്ങൾ നന്നായി ചെയ്യുന്നതായി മനസ്സിൽ കാണുക. മുന്നിൽ ഇരിക്കുന്ന ആളുകൾ നിങ്ങളെ സഹായിക്കാൻ വന്നതാണ് കളിയാക്കാനോ പരിഹസിക്കാനോ അല്ല എന്ന് വിശ്വസിക്കുക. ആദ്യം പറയേണ്ട കുറച്ചു വാക്കുകൾ കാണാതെ പറഞ്ഞ് പഠിച്ചു വെക്കുക. നിങ്ങളുടെ ചിന്ത ഒരിക്കലും നിങ്ങളെക്കുറിച്ചാകാതെ പറയുന്ന ആശയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. കൂടെ അവതരണത്തിൽ ഫസ്റ്റ് ഇംപ്രഷൻ കൊടുക്കാൻ നിങ്ങൾക്ക് മൂന്ന് എസ് S rule റൂൾ കൂടി പഠിച്ചു വെക്കാവുന്നതാണ്.
1 തല ഉയർത്തിനിൽക്കുക standഅപ്പ്
2 മുഖത്ത് പുഞ്ചിരി ഉണ്ടാവുക smile
3 സംസാരിക്കുക speak up
ഇത് നിങ്ങൾക്ക് കേൾവിക്കാരുടെ ഇടയിൽ മതിപ്പുണ്ടാക്കാനും വാക്കുകൾ ആളുകളിലേക്ക് എത്തിക്കുവാനും സഹായിക്കുന്നു. ഇത്രയും കാര്യങ്ങൾ അറിഞ്ഞാൽ അടുത്ത ബിസിനസ് പ്രസന്റേഷൻ നിങ്ങൾക്ക് മികച്ചതാക്കാം.
പ്രസംഗം ഒരു അവതരണ കല ആയതുകൊണ്ട് നല്ല പരിശീലന ക്ലാസുകളിൽ പങ്കെടുക്കുന്നത് നിങ്ങളുടെ പ്രസംഗത്തിന്റെ ഒഴുക്ക്, ഭംഗി, ശൈലി,ശബ്ദക്രമീകരണം, ആംഗ്യചലനങ്ങൾ, മുഖഭാവങ്ങൾ എന്നിവ നന്നാക്കുവാൻ സഹായിക്കും. നന്നായി സംസാരിക്കാൻ കഴിവുള്ളവർക്ക് പെട്ടെന്ന് നേതാവാകാനും ജനങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റാനും അതിലൂടെ ഒരു ബ്രാൻഡ് ആയി മാറാനും വേഗത്തിൽ സാധിക്കുന്നു എന്ന് പഠനങ്ങൾ വ്യക്തമാകുന്നു. അതുകൊണ്ട്
നേതാവിനെ പോലെ സംസാരിക്കു ജേതാവിനെ പോലെ ജീവിക്കൂ
മികച്ച ബ്രാൻഡായി മാറൂ..