ട്രേഡിങ്, ഇന്നത്തെ കാലത്ത് ട്രേഡിങ്ങിനെ പറ്റി കേൾക്കാത്തവർ വളരെ ചുരുക്കമാണ്. സോഷ്യൽ മീഡിയയിലും മറ്റുമായി നമ്മൾ ട്രേഡിങ് സംബന്ധമായ പോഡ്കാസ്റ്റുകളും ക്ലാസുകളും കാണാറുണ്ട്.
എന്നാൽ ഈ വീഡിയോകളും പോഡ് കാസ്റ്റുകളും കണ്ടാൽ നമുക്ക് ഒരു പ്രോഫിറ്റബിൾ ട്രേഡർ ആവാൻ പറ്റില്ല. ട്രേഡിങ്ങിലെ തിയറി മാത്രം പഠിച്ചാൽ ട്രേഡിങ് എന്ന സ്കിൽ പൂർത്തിയാവില്ല.
ട്രേഡിങ് വിജയിക്കണമെങ്കിൽ ട്രേഡിങ് സൈക്കോളജി, റിസ്ക് മാനേജ്മെന്റ്, പൊസിഷൻ സൈസിംഗ് എന്നിവയ്ക്ക് മുൻതൂക്കം നൽകുക തന്നെ വേണം.
ഒരു സ്ട്രാറ്റർജി ഉള്ളതുകൊണ്ട് മാത്രമാവില്ല. നല്ലതുപോലെ ട്രേഡിങ് സൈക്കോളജി പഠിക്കണം. അതുപോലെ തന്നെ റിസ്ക് മാനേജ്മെന്റും.
ട്രേഡിങ്ങിൽ ഇമോഷൻസ് നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ അത് നഷ്ടങ്ങളിലേക്ക് നയിക്കും. അതുകൊണ്ടുതന്നെ ഒരു ട്രേഡറിന് ഇമോഷൻസ് കൃത്യമായി നിയന്ത്രിക്കാനുള്ള കഴിവാണ് ആദ്യം കൈ വരിക്കേണ്ടത്.
ഒരു ട്രേഡറിന് തന്റെ ട്രേഡിങ്ങിൽ നഷ്ടപ്പെടുത്താൻ തയ്യാറായ നിക്ഷേപം മാത്രം നിക്ഷേപിക്കുക. ഇതിലൂടെ വലിയ നഷ്ടങ്ങൾ ഒഴിവാക്കാൻ ആകും തികച്ചും സുരക്ഷിതമായ രീതിയിൽ ട്രേഡിങ് തുടരാം.
പൊസിഷൻ സൈസിങ് അതായത് ഒരു ട്രേഡിൽ എത്ര ഇൻവെസ്റ്റ് ചെയ്യണം എന്ന് കൃത്യമായി തീരുമാനിച്ച് നിങ്ങളുടെ ഇൻവെസ്റ്റ്മെന്റിന്റെ വലിപ്പം ശരിയായി നിർണയിച്ചാൽ നിങ്ങളുടെ നഷ്ടങ്ങളെ നിയന്ത്രിക്കാൻ ആകും. അതുപോലെ തന്നെ ലാഭം കൈവരിക്കാനും സാധിക്കും. ഈ കാര്യങ്ങളൊക്കെ ശ്രദ്ധിച്ചാൽ എളുപ്പം ട്രേഡിങ്ങിൽ വിജയം കൈവരിക്കാൻ സാധിക്കും.
അറിവുകൾ ദിനംപ്രതി വളർത്തിയെടുക്കാൻ ശ്രമിക്കുക. ട്രേഡിങ്ങിൽ അറിവ് മാത്രമല്ല ട്രേഡറുടെ മനോഭാവവും അത്രതന്നെ പ്രധാനമാണ്. കൃത്യതയും ട്രേഡിംഗിലെ മറ്റൊരു പ്രധാന ഘടകമാണ്.
ഒരു ട്രേഡറിന് ഒരു ട്രേഡിങ് പ്ലാൻ ഉണ്ടായിരിക്കണം ഇതിൽ എൻട്രി പോയിന്റും എക്സിറ്റ് പോയിന്റും റിസ്ക് മാനേജ്മെന്റും പൊസിഷൻ സൈസിങ്ങും ഉൾപ്പെടുന്നു.
മാർക്കറ്റുകൾ എപ്പോഴും പ്രവചിക്കുന്ന രീതിയിൽ തന്നെ പോകണമെന്നില്ല.
ക്ഷമ ട്രേഡിങ്ങിൽ വളരെ പ്രധാനമാണ്. ക്ഷമ ഇല്ലെങ്കിൽ ഒരു ട്രേഡ് വേഗത്തിൽ എടുക്കുകയും എക്സിറ്റ് ചെയ്യുകയും ചെയ്യും. ഇത് നിങ്ങളുടെ ട്രേഡിങ് ജേർണിയെ ബാധിക്കും. ഓരോ ട്രേഡ് എടുക്കുമ്പോഴും ക്ഷമയും ആത്മവിശ്വാസവും അനിവാര്യമാണ്. ട്രേഡിങ്ങിൽ നഷ്ടങ്ങൾ സംഭവിക്കാം നഷ്ടം എങ്ങനെ സംഭവിച്ചു എന്ന് തിരിച്ചറിഞ്ഞ് തെറ്റുകൾ തിരുത്താൻ ശ്രമിക്കുക.
ഒരിക്കൽ ആൽബർട്ട് ഐൻസ്റ്റീൻ ഇങ്ങനെ പറഞ്ഞിട്ടുണ്ട് “compounding effect is the 8th wonder in the world”
എന്താണ് കോമ്പൗണ്ടിംഗ് :- നമ്മുടെ പ്രോഫിറ്റുകൾ റീ ഇൻവെസ്റ്റ് ചെയ്യും ഈ പ്രോഫിറ്റ്സിൽ നിന്നും നമ്മൾ വീണ്ടും പ്രോഫിറ്റുകൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് റിപ്പീറ്റ് ചെയ്യുന്ന പ്രക്രിയയാണ് നമ്മൾ കോമ്പൗണ്ടിംഗ് എന്ന് പറയുന്നത്.
അതായത് നിങ്ങളുടെ കയ്യിൽ 2000 രൂപയാണ് ക്യാപിറ്റൽ ആയിട്ടുള്ളത്. ഇതിൽനിന്ന് 10%പ്രോഫിറ്റ് നിങ്ങൾ ഉണ്ടാക്കി എന്ന് വിചാരിക്കുക. അതായത് 200 രൂപ ലാഭം നമുക്ക് കിട്ടി. ഇനി നമ്മൾ ഇത് റീ ഇൻവെസ്റ്റ്മെന്റ് ചെയ്യും, ഇപ്പോൾ നമ്മുടെ പക്കൽ 2200 രൂപ ക്യാപിറ്റൽ ആയിട്ട് ഉണ്ട്. ഈ 2200 രൂപ തരുന്ന 10%- 220 രൂപയാണ്. ഇത് ഇങ്ങനെ തുടർന്നുകൊണ്ടേയിരിക്കുക. “Rich Dad poor Dad ” എന്ന പുസ്തകത്തിൽ പറയുന്നുണ്ട്”make your money work for you” കോമ്പൗണ്ടിംഗ് എന്നുദ്ദേശിക്കുന്നത് ഇത് തന്നെയാണ്.
നമ്മുടെ പണം നമുക്ക് വേണ്ടി തന്നെയാണ് ഇവിടെ പണിയെടുക്കുന്നത്. വിജയകരമായ ട്രേഡിന്റെ ഒരു നിർണായക ഭാഗമാണ് ട്രേഡിങ് സൈക്കോളജി. ഒരു ട്രേഡർക്ക് വിജയകരം ആവാൻ അറിവും കഴിവും മാത്രമല്ല, മറിച്ച് അവന്റെ മാനസികാവസ്ഥയും വികാരവും നന്നായി കൈകാര്യം ചെയ്യാൻ കഴിയുന്നു എന്നതാണ് ട്രേഡിങ് സൈക്കോളജിയുടെ മുഖ്യ പാഠം