മനുഷ്യന്റെ ഏതൊരു വിജയത്തിന്റെയും പ്രധാന ഘടകം അവന്റെ മനോഭാവമാണ്( mind set ). ഓരോ മനുഷ്യനും മനസ്സിന്റെ ശക്തി ഉപയോഗിച്ച് വളരെയധികം നേട്ടങ്ങൾ കൈവരിക്കാം. ബിസിനസ് രംഗത്തും ഇത് സാധ്യമാക്കാം.
ഒരു ബിസിനസിന്റെ വിജയം അതിന്റെ ഉടമയുടെ മനോഭാവത്തിൽ നിന്നാണ് തുടങ്ങുന്നത്. പോസിറ്റീവ് ചിന്തയും, വിശ്വാസവും, വെല്ലുവിളികളോട് നേരിടാനുള്ള പ്രേരണയും, ബിസിനസിന്റെ വളർച്ചയ്ക്ക് ആവശ്യമുള്ള ഘടകമാണ്.
മൈൻഡ് സെറ്റിന്റെ പ്രാധാന്യം(importance of mindset )
ഒരു ബിസിനസ് വിജയിക്കുന്നതും പരാജയപ്പെടുന്നതും അതിന്റെ ഉടമയുടെ ചിന്തയുടെ അടിസ്ഥാനത്തിലാണ്.സ്വയത്തിലും താൻ ചെയ്യുന്ന ബിസിനസിലും ആശങ്ക ഉണർത്തി ബിസിനസ് ചെയ്താൽ അത് ഒരിക്കലും വിജയിക്കുകയില്ല. വിജയപരമായ ചിന്തകളാണ് വിജയകരമായ പ്രവർത്തനങ്ങളിലേക്ക് നയിക്കുന്നത്. ഒരു നല്ല മൈൻഡ് സെറ്റ് ഉള്ള ബിസിനസ് ഉടമയ്ക്ക് തന്റെ ലക്ഷ്യത്തിലേക്ക് എങ്ങനെ എത്തണം എന്നുള്ളതിന് വ്യക്തമായ പ്ലാനുകൾ ഉണ്ടാകും.
ആശയവിനിമയത്തിന്റെ ശക്തി (communication skill)
ബിസിനസിന്റെ വിജയത്തിന് മികച്ച ആശയവിനിമയം (communication skill ) അനിവാര്യമാണ്. നല്ല മനോഭാവമുള്ള ഒരാൾക്ക് തന്റെ ടീം അംഗങ്ങളോടും ഉപഭോക്താക്കളോടും വ്യക്തമായി ആശയവിനിമയം നടത്താൻ കഴിയും. ഇതിലൂടെ അവരുടെ വിശ്വാസവും സഹകരണവും വർദ്ധിക്കും.
വിപണിയിലെ മാറ്റങ്ങളെ ഏറ്റെടുക്കൽ (adapting to marketing changes )
ബിസിനസിന്റെ ഭാഗമായി മാറ്റങ്ങൾ വരുന്നത് സ്വാഭാവികമാണ്. ഈ മാറ്റങ്ങൾ വിജയകരമായി ഏറ്റെടുക്കാൻ വേണ്ടത് ഒരു പോസിറ്റീവ് മൈൻഡ് സെറ്റ് ആണ്. ബിസിനസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിപണിയിലെ മാറ്റങ്ങളെ വ്യക്തമായി മനസ്സിലാക്കുകയും അത് അനുസരിച്ച് സമർപ്പിക്കുകയും ചെയ്യണം. എന്തെങ്കിലും പരാജയം സംഭവിച്ചാൽ അതൊരു പാഠമായി കണ്ടു മുന്നോട്ടു പോകുന്നത് നല്ലൊരു മൈൻഡ് സൈറ്റിന്റെ ലക്ഷണമാണ്.
വിശ്വാസത്തിന്റെ ശക്തി (power of faith)
വിശ്വാസം ഒരു ബിസിനസിന്റെ നേട്ടത്തിന്റെ അടിത്തറയാണ്. സ്വയം വിശ്വാസം നഷ്ടപ്പെട്ടാൽ ബിസിനസിൽ ഒരിക്കലും മുന്നോട്ടു പോകാൻ സാധിക്കില്ല. ബിസിനസ്സിൽ നമ്മൾ ആഗ്രഹിക്കുന്ന ലക്ഷ്യങ്ങൾ നേടിയെടുക്കാനും വിജയത്തിലേക്ക് എത്താനും ആത്മവിശ്വാസം, നല്ല മാനേജ്മെന്റ്, സ്റ്റാഫ്, എല്ലാം അത്യാവശ്യമാണ്.
തുടർച്ചയായ ശ്രമം (consistent effort )
ബിസിനസിൽ വിജയം കൈവരിക്കാൻ തുടർച്ചയായ ശ്രമവും പ്രവർത്തനവും, പരിവർത്തനങ്ങളും ആവശ്യമാണ്. ബിസിനസ്സിൽ വരുന്ന ഏതു വെല്ലുവിളിയെയും ധൈര്യത്തോടെ ഏറ്റെടുക്കുക. ബിസിനസ്സിൽ അതിജീവനത്തിനും(survival ) വിപുലീകരണത്തിനും(expansion ) വേണ്ടി പുതിയ ആശയങ്ങളും സാങ്കേതികവിദ്യകളും ഉപയോഗിക്കുക. നിരന്തരമായ പഠനവും ആത്മ പരിശീലനവും പുതിയ ആശയങ്ങൾ സ്വീകരിക്കാനുള്ള തയ്യാറെടുപ്പും, ബിസിനസ് വളർച്ചയ്ക്കും വിജയത്തിനും വഴിയൊരുക്കും.
ലീഡർഷിപ്പ് ക്വാളിറ്റി (leadership quality )
ഒരു ബിസിനസ് ഉടമ എപ്പോഴും നിങ്ങളുടെ ബിസിനസിന്റെ അടിത്തറ സ്ട്രോങ്ങ് ആക്കാൻ ശ്രദ്ധിക്കുക. ഒരു ബിസിനസിന്റെ അടിത്തറ എന്ന് പറയുന്നത് അവിടത്തെ ടീം മെമ്പേഴ്സ് ആണ്. നിങ്ങളും നിങ്ങളുടെ ബിസിനസും വളർത്തുന്നതിന്റെ കൂടെ നിങ്ങളുടെ ടീം മെമ്പേഴ്സിനെയും കൂടെ നിന്ന് വളർത്തിക്കൊണ്ടു വരാൻ ശ്രദ്ധിക്കുക. അപ്പോഴാണ് നിങ്ങൾ യഥാർത്ഥത്തിൽ ഒരു ലീഡർ ആയി മാറുന്നതും നിങ്ങളുടെ ബിസിനസ് ഉയർച്ചയിലേക്ക് എത്തുന്നതും.
ശരിയായ മൈൻഡ് സെറ്റ് ബിസിനസ്സിൽ വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. വിജയകരമായ ബിസിനസിനു വേണ്ടി നല്ല മനോഭാവം, ആത്മവിശ്വാസം, ലക്ഷ്യബോധം, ഇന്നോവേഷൻ, പോസിറ്റീവ് ചിന്ത,സമർപ്പണം, ഈ എല്ലാ ഘടകങ്ങളും അനിവാര്യമാണ്. മനസ്സിന്റെ ശക്തി ഉപയോഗിച്ച് ജീവിതത്തിലും ബിസിനസിലും ഒരുപാട് ഉയരങ്ങൾ കൈവരിക്കാൻ സാധിക്കും