ഇന്ന് ഒരേപോലെ 10 കമ്പനികൾ ഒരേ സ്ഥലത്ത് ഉള്ളപ്പോൾ, നിങ്ങളുടെ കമ്പനി എങ്ങനെ വ്യത്യസ്തമാകും? നിങ്ങൾക്ക് എങ്ങനെ സെയിൽ ഉണ്ടാകും? ഇതിനെ എല്ലാത്തിനും ഉത്തരമാണ് പേഴ്സണൽ ബ്രാൻഡ്.
നമുക്കറിയാവുന്ന പല ബിസിനസുകാരെയും അവരുടെ ബിസിനസിലൂടെയാണ് നമ്മൾക്ക് പരിചയം. ലുലു ഗ്രൂപ്പിൻറെ യൂസഫലി, വി-ഗാർഡിന്റെ കൊച്ചൗസേപ്പ് ചുറ്റിനപ്പള്ളി, ശീമാട്ടിയുടെ ബീന കണ്ണൻ അങ്ങനെ ബ്രാൻഡുകളും ബ്രാൻഡിന്റെ ഓണേഴ്സും നമുക്ക് സുപരിചിതമാണ്. ഇവരെല്ലാം അവരുടെ കമ്പനി വളർത്തിയെടുത്തതിനുശേഷം പേഴ്സണൽ ബ്രാൻഡ് വളർത്തിയെടുത്തതാണ്. കാരണം ഇവരെല്ലാവരും തന്നെ അവരുടെ ബ്രാന്റിന്റെ വളർച്ചയിലൂടെ വളർന്നവരുമാണ്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായിട്ടുള്ള ഒരു എക്സാമ്പിൾ പറയട്ടെ, ബോബി ചെമ്മണ്ണൂർ. ശരിക്കും ചെമ്മണ്ണൂർ ഗ്രൂപ്പിന് ആളുകൾ അറിയാൻ തുടങ്ങിയത് ഒരുപക്ഷേ ബോബി ചെമ്മണ്ണൂർ എന്നുപറയുന്ന ആളുടെ പല രീതിയിലുള്ള പ്രവർത്തനങ്ങൾകൊണ്ട് തന്നെയാണ്.
ഇതാണ് പേഴ്സണൽ ബ്രാൻഡിങ്ങിന്റെ ഗുണവും വ്യത്യാസവും. നിങ്ങളിലുള്ള വിശ്വാസത്തിൻറെ പുറത്ത് നിങ്ങളിലേക്ക് കൊണ്ടുവരാൻ സാധിക്കുന്ന സെയിൽസ് എത്ര അധികമാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ?
ഒരുപക്ഷേ ഒരു ബിസിനസ് 10-20 വർഷം ഉണ്ടാക്കിയെടുത്ത നെറ്റ്വർക്ക് നല്ല രീതിയിൽ പേർസണൽ ബ്രാൻഡ് ചെയ്യുന്നത് വഴി വളരെ എളുപ്പത്തിൽ നിങ്ങൾക്ക് ഉണ്ടാക്കാൻ സാധിക്കും. പേഴ്സൺ ബ്രാൻഡിങ്ങിന്റെ ഗുണങ്ങൾ പറഞ്ഞു .ഇനി എങ്ങനെ പേഴ്സണൽ ബ്രാൻഡ് ചെയ്യും? അതൊരു വലിയ ചോദ്യം തന്നെയാണ്. ഇവിടെയാണ് ഒരു ഡിജിറ്റൽ മാർക്കറ്റിംഗ് ന്റെ അല്ലെങ്കിൽ ഒരു ബ്രാൻഡിങ് സ്ട്രാറ്റജിന്റെ ആവശ്യം വരുന്നത്. നിങ്ങളും നിങ്ങളിലൂടെയും നിങ്ങളുടെ കമ്പനിയുടെ കഥ പറയാൻ സാധിക്കുക ആ കഥയിലൂടെ നിങ്ങളും നിങ്ങളുടെ ഭാവി കസ്റ്റമറും തമ്മിലുള്ള ഒരു ബന്ധം വളർത്തിയെടുക്കാൻ സാധിക്കുക. ഇമോഷണൽ മാർക്കറ്റിംഗ് എന്നെല്ലാം ഇതിനെ വേണമെങ്കിൽ വിളിക്കാം.
ഇനി ഞാൻ എന്റെ കമ്പനിയുടെ കഥ പറയാം. ഗ്രോഗ്രാഫ് ഡിജിറ്റൽ സൊല്യൂഷൻസ്, നാട്ടിൽ മറ്റ് ഡിജിറ്റൽ മാർക്കറ്റിംഗ് കമ്പനികൾ ഇല്ലാതിരുന്നിട്ട് തുടങ്ങിയതല്ല. എനിക്കും ഈ വായിക്കുന്ന ആളുകൾക്ക് എല്ലാം അറിയാം നാട്ടിൽ എവിടെ തിരഞ്ഞാലും ഡിജിറ്റൽ മാർക്കറ്റിംഗ് കമ്പനികൾ ഒരുപാടുണ്ട് എന്ന്. അപ്പോൾ എന്തു വ്യത്യാസം എനിക്ക് കൊണ്ടുവരാൻ സാധിക്കും? ആറുമാസത്തെ റിസർച്ചിന് ശേഷമാണ് എനിക്ക് ഒരു കാര്യം മനസ്സിലായത്, ഡിജിറ്റൽ മാർക്കറ്റിംഗ് ഏജൻസികൾ ഒരുപാടുണ്ട് എങ്കിലും ആ ഏജൻസികൾ അവരവരുടെ പേജ് പോലും കറക്റ്റ് ആയി മാനേജ് ചെയ്യുന്നില്ല എന്നത് ഒരു സത്യാവസ്ഥയാണ്. ഇങ്ങനെ വന്നപ്പോൾ എൻറെ കമ്പനിയുടെ പൊട്ടൻഷ്യൽ കാണിക്കാനും അതിൻറെ ബ്രാൻഡിംഗ് തെളിയിക്കാനും ഞാൻ എൻറെ കമ്പനി തന്നെ ഉപയോഗിച്ചു. അങ്ങനെ നീണ്ട ഒരു കൊല്ലത്തെ പ്രയത്നത്തിനോടുവിൽ ഒരു ചലഞ്ച് മായി ഞങ്ങൾ ഞങ്ങളുടെ കമ്പനി ലോഞ്ച് ചെയ്തു. 100 ഡേയ്സ് 100K ചലഞ്ച്. നൂറു ദിവസം കൊണ്ട് ഒരു ലക്ഷം രൂപ സോഷ്യൽ മീഡിയ മാർക്കറ്റിങ്ങിലൂടെ തന്നെ ഉണ്ടാക്കുക. 37 മത്തെ ദിവസം തന്നെ ചലഞ്ച് കമ്പ്ലീറ്റ് ആയി. ഇതിനായി ഞാൻ ഉപയോഗിച്ചത് പേഴ്സണൽ ബ്രാൻഡിംഗ് എന്ന് പറയുന്ന ഒറ്റ തന്ത്രം മാത്രമാണ്. എൻറെ കമ്പനിയുടെ ഫെയ്സ് ആയി ഞാൻ വരുകയും ഞാൻ എൻറെ എക്സ്പീരിയൻസും എന്നോട് ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും ആദ്യമേ കൊടുത്തുകൊണ്ട് എനിക്ക് ആവശ്യമുള്ള ക്ലൈന്റുകളെ അട്രാക്ട് ചെയ്യുകയും അത് വഴി എനിക്ക് ബിസിനസ് വരുത്താനും സാധിച്ചു.
എന്തെല്ലാം കാര്യങ്ങളാണ് ഒരു പേഴ്സണൽ ബ്രാൻഡ് വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ടത്? മറ്റൊരാളിലേക്ക് വിശ്വാസയോഗ്യമാകുന്ന കാര്യങ്ങൾ നല്ലതാണെങ്കിൽ നല്ലതാണെന്നും മോശമാണെങ്കിൽ മോശമാണെന്നും കറക്റ്റ് ആയി പറയാൻ കാണിക്കുന്ന കോൺഫിഡൻസ് വളരെ ഇംപോർട്ടന്റ് ആണ്. പേഴ്സണൽ ബ്രാൻഡിലേക്ക് വരുമ്പോൾ ചിലർക്ക് നേരിടേണ്ടിവരുന്ന വലിയ പ്രശ്നം ക്യാമറയുടെ മുന്നിലിരുന്ന് സംസാരിക്കാനുള്ള കോൺഫിഡൻസ് ആണ്. എപ്പോഴും ക്യാമറ നോക്കി സംസാരിക്കുമ്പോൾ ക്യാമറ നിങ്ങളുടെ വളരെ അടുത്തുള്ള ഒരു സുഹൃത്താണെന്നും ആ സുഹൃത്തിനോട് നിങ്ങൾ സംസാരിക്കുന്ന മട്ടിൽ കാര്യങ്ങളെ കൈകാര്യം ചെയ്യാൻ നോക്കാം. അതുപോലെതന്നെ ഒരൊറ്റ ടേക്കിൽ എല്ലാം ശരിയാകണമെന്നില്ല, നിങ്ങൾ നിങ്ങൾക്ക് തന്നെ വളരാനുള്ള സമയം നൽകുക. എല്ലാം ഒരുമിച്ച് ശരിയായില്ലെങ്കിലും നിങ്ങൾ ഇന്നലെ ഷൂട്ട് ചെയ്ത വീഡിയോളെക്കാൾ നന്നായി നിങ്ങൾക്ക് ഇന്ന് ഷൂട്ട് ചെയ്യാൻ സാധിച്ചാൽ നിങ്ങൾ വളർന്നുകൊണ്ടിരിക്കുകയാണ് എന്നുള്ളൊരു തിരിച്ചറിവിലേക്ക് എത്തുക
പിന്നെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഈ കേരളത്തിലുള്ള എല്ലാ മനുഷ്യരും നിങ്ങളെ ഇഷ്ടപ്പെടുന്നുമില്ല. മൂന്നര കോടി ജനങ്ങൾ ഉള്ള കേരളത്തിൽ വെറും ഒരു ശതമാനം നിങ്ങളെ ഇഷ്ടപെട്ടാൽ മതി . ആ ഒരു ശതമാനത്തിലേക്ക് എത്തുക എന്നുള്ളതും നിങ്ങൾ ഉറപ്പുവരുത്തുക.