ഒരു ബിസിനസ്സ് ചെയ്യുക എന്നത് ഏതൊരാളുടെയും ആഗ്രഹമാണ്.
എന്നാൽ പലപ്പോഴും പലരും ഉള്ളതും നഷ്ടപ്പെടുമോ എന്ന ഭയത്താൽ ആണ് ബിസിനസ്സിൽ നിന്നും വിട്ടു നിൽക്കുന്നത്.
എല്ലാവർക്കും ബിസിനസ്സ് ചെയ്യാൻ കഴിയുമോ?
അതെ എന്നാണ് എന്റെ ഉത്തരം, എന്നാൽ എന്തു ബിസിനസ്സ് ആണ് ചെയ്യുന്നതെന്നും, എങ്ങനെ ആണ് ചെയ്യുന്നതു എന്നും വ്യക്തമായിരിക്കണം
ആ ബിസിനസ്സിൽ തനിക്ക് ചെയ്യാൻ പറ്റിയ, തനിക്ക് ചേരുന്ന റോൾ എന്താണെന്നും തിരിച്ചറിയണം.
ചിലർക്ക് sales ആയിരിക്കും കഴിവ്, മറ്റു ചിലർക്ക് മാർക്കറ്റിംഗ് ആയിരിക്കും, ചിലർക്ക് മാനേജ്മെന്റ് ആവുമ്പോൾ ചിലർക്ക് ഫിനാൻസ് ആയിരിക്കും,
ഇങ്ങനെ എന്റെ ബിസിനസ്സിൽ എനിക്ക് ഏറ്റവും നന്നായി ചെയ്യാൻ കഴിയുന്നത് എന്താണെന്ന് തിരിച്ചറിയണം
പലരും ബിസിനസിലേക്ക് ഇറങ്ങി തിരിക്കുന്നത് മറ്റൊരാൾ ചെയ്ത് വിജയപ്പിച്ചത് കണ്ടു കൊണ്ടാണ്, അവരത് വിജയിപ്പിച്ചത് അവർക്ക് ആ മേഖലയിൽ ഉള്ള അറിവും, അതിലേറെ ഇഷ്ടവും താല്പര്യവുമുള്ളത്കൊണ്ടാണ് എന്നു പലരും മനസ്സിലാക്കാറില്ല
നിങ്ങൾക്ക് പാഷൻ ഉള്ള ഏരിയയിൽ ആയിരിക്കണം ബിസിനസ്സ് ചെയ്യുന്നത്, ഇനിയിപ്പോ ഒരാൾക്കു പാഷൻ ഇല്ല എങ്കിലും, അയാൾ ചെയ്യാൻ പോകുന്ന ആ ബിസിനസ്സിനോട് അയാൾക് ഒരു താല്പര്യവും അതിനെ കുറിച്ചുള്ള വ്യക്തമായ അറിവും ഉണ്ടാവണം
ഇങ്ങനെ ഒരു ഏരിയ കണ്ടെത്തി കഴിഞ്ഞാൽ പിന്നെ നല്ല രീതിയിൽ അതൊന്നു ഡിസൈൻ ചെയ്ത് എടുക്കണം
ബിസിനസ്സ് ചെയ്യാൻ പോവാണ് എന്ന് തീരുമാനിക്കുന്ന ഓരോ ആളുകളും ആദ്യം ചിന്തിക്കുക അതിനുള്ള പണം എവിടെ എന്നാണ്,
ബിസിനസ്സിൽ ക്യാപിറ്റൽ അത്യാവശ്യമായ ഒന്നു തന്നെയാണ്, എന്നാൽ ആദ്യം കൃത്യവും വ്യക്തവുമായ ഒരു പ്ലാൻ ആണ് ആവശ്യം
നമ്മൾ ഒരു വീട് വെക്കുന്ന അതെ രീതിയിൽ തന്നെ ഇതിനെ ഒന്നു കണ്ടു നോക്കാം.
ആദ്യമായി വീട് വെക്കണമെങ്കിൽ നമ്മുക്കൊരു സ്ഥലം വേണം. അതെത്ര സെന്റ് ഉണ്ടെന്നും, അവിടെ വെള്ളം ലഭിക്കുമോ എന്നും, വഴി ഉണ്ടോ എന്നുമെല്ലാം നമ്മൾ നോക്കില്ലേ? അതിന്റെ അടുത്ത് ആൾതാമസം ഉണ്ടോ എന്നും, അവർ എത്തരാക്കാരാണെന്നും നോക്കില്ലേ?
പിന്നീട് നമ്മൾ വീടിനു ഒരു പ്ലാൻ വരക്കും, എത്ര സ്ക്വയർ ഫീറ്റ് ആണെന്നും, എത്ര തട്ടുകൾ വേണമെന്നും, എന്തൊക്കെ സൗകര്യങ്ങൾ അവിടെ ഉണ്ടാവണമെന്നും, പുറമെ എങ്ങനെ ഇരിക്കുമെന്നും, അകം ഭാഗം എങ്ങനെ ഉണ്ടാവണം എന്നുമെല്ലാം വളരെ ക്ലിയർ ആയി നമ്മൾ പ്ലാൻ ചെയ്യും അല്ലെ,
ഫ്ലോറിൽ എന്ത് ഇടണം, ഏതു പെയിന്റ് അടിക്കണം, എന്തൊക്കെ ഫർണിച്ചറുകൾ വേണം, അതെവിടെയൊക്കെ ഇടണം എന്നു തുടങ്ങി എല്ലാം നമ്മൾ പ്ലാൻ ചെയ്യും.
അതേപോലെ നമ്മൾ ഉദ്ദേശിക്കുന്ന ബിസിനസ്സ് എവിടെയാണ് തുടങ്ങാൻ പോവുന്നത് എന്നു നോക്കണം, ആളുകൾ വരുന്ന സ്ഥലമാണോ? എത്ര ആളുകൾ അതുവഴി കടന്നു പോവുന്നുണ്ട്? അവിടെ വാഹനം പാർക്ക് ചെയ്യാൻ കഴിയുമോ? കസ്റ്റമർക്ക് എളുപ്പത്തിൽ നമ്മളിലെക്ക് എത്താൻ സാധിക്കുമോ എന്നെല്ലാം നോക്കണം
ഒരു റീട്ടായിൽ ബിസിനസ്സ് ആണ് എങ്കിൽ എന്തൊക്കെ പ്രോഡക്റ്റ് ആണ് വിൽക്കാൻ പോവുന്നത് എന്നും, അതു എത്ര സക്വയർ ഫീറ്റിൽ ആണ് ചെയ്യാൻ പോവുന്നത് എന്നും, ഏതൊക്കെ സാധനങ്ങൾ എവിടെയൊക്കെ വെക്കണം എന്നും, ഏതു തരം കസ്റ്റമറെ ആണ് ഫോക്കസ് ചെയ്യുന്നതൊന്നും, അവർക്കു വേണ്ട അവരിലേക്കെത്തുന്ന മാർക്കറ്റിംഗ് രീതി എന്താണെന്നും, സ്റ്റാഫുകളിൽ ആർക്കൊക്കെ എന്തൊക്കെ ഡ്യൂട്ടികൾ ആണ് കൊടുക്കേണ്ടത് എന്നും,പണം ആരാണ് കൈകാര്യം ചെയ്യേണ്ടതെന്നും തുടങ്ങി ഓരോ കാര്യങ്ങളും കൃത്യമായി ഡിസൈൻ ചെയ്തിരിക്കണം
ഇനി സ്വന്തമായി ഒരു ബ്രാൻഡ് ആണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെങ്കിൽ
എന്തു പ്രോഡക്റ്റ് ആണ് മാർക്കറ്റിലേക്ക് കൊണ്ടുവരാൻ പോവുന്നതെന്നും, അതിനു മാർക്കറ്റിൽ ആവശ്യക്കാരുണ്ടോ എന്നും, നിലവിൽ അതേപോലെ പ്രോഡക്ടുകൾ വിൽക്കുന്ന മറ്റു കമ്പനികൾ ആരൊക്കെയാണ്, അവർ ചെയ്യുന്ന രീതി എങ്ങനെ ആണ്, നമ്മുടെ കോംപ്പീറ്റീറ്റർ ആരാണെന്നും, അവരിൽ നിന്നും എങ്ങനെ വ്യത്യസ്തമാവമെന്നും, മാർക്കറ്റിംഗ് എങ്ങനെ ചെയ്യണമെന്നും, സെയിൽസ് കൂട്ടാനുള്ള വഴികൾ എന്താണെന്നും, തുടങ്ങി ഓരോ കാര്യങ്ങളും ഡിസൈൻ ചെയ്തിരിക്കണം
ഇങ്ങനെ ഓരോ ചെറുതും വലുതുമായ കാര്യങ്ങൾ കൃത്യമായി ഡിസൈൻ ചെയ്തു മുന്നോട്ട് പോയാൽ ഏതു ബിസിനസ്സും നമുക്ക് വിജയിപ്പിച്ചെടുക്കാൻ പറ്റും
ഓരോ ബിസിനസ്സിനും വ്യത്യസ്തമായ രീതിയിൽ ആണ് ഡിസൈൻ ചെയ്യണ്ടത്, നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ബിസിനസ്സും അടുത്ത ഒരു ലെവലിലേക്ക് കൊണ്ട് പോവാൻ ബിസിനസ്സ് ഡിസൈൻ ചെയ്യുന്നതിലൂടെ പറ്റും.
ബിസിനസും ബന്ധങ്ങളും ഒരേ പോലെ നല്ല നിലയിൽ കൊണ്ടുപോവാൻ പറ്റാത്ത എത്രയോ നല്ല ബിസിനസ്സുകാരുണ്ട്. ബിസിനസിന്റെ കൂടെ സ്വന്തം ലൈഫും കൂടെ ഒന്നു ഡിസൈൻ ചെയ്യാൻ കഴിഞ്ഞാൽ സംഗതി കളർ ആവും
ഒരു ബിസിനസ്സ് നല്ല രീതിയിൽ ഡിസൈൻ ചെയ്യുക എന്നുള്ളത് അതിന്റെ വിജയത്തിൽ പങ്കു വഹിക്കുന്ന പ്രധാനപ്പെട്ട ഒന്നാണ്.
അതിന്റെ തുടക്കത്തിലെ ആശയം മുതൽ ദൈനദിന പ്രവർത്തനങ്ങൾ വരെ, നമ്മുടെ ലക്ഷ്യവും, മൂല്യവും, ടാർഗറ്റ് ഓഡിയൻസും തുടങ്ങി ഓരോ കാര്യങ്ങളും വളരെ സൂക്ഷ്മമായി രൂപപ്പെടുത്തിയിരിക്കണം
ബിസിനസ്സിൽ നിങ്ങൾ ഒരു സ്റ്റാർട്ടപ്പിൽ ആണെങ്കിലും, നടന്നുകൊണ്ടിരിക്കുന്ന ഒരു സംരംഭം ആണെങ്കിലും, നിങ്ങളുടെ ബിസിനസ്സ് ഡിസൈൻ ചെയുമ്പോൾ പരിഗണിക്കേണ്ട ചില തത്വങ്ങളും തന്ത്രങ്ങളും ഉണ്ട്
1. ഒരു വ്യക്തമായ വിഷനോട് കൂടെ ആരംഭിക്കുക
2.നമ്മുടെ കസ്റ്റമർ ആരാണെന്നും ഏതു തരക്കാരെന്നും മനസ്സിലാക്കുക
3.വ്യത്യസ്തതയിൽ ഫോക്കസ് ചെയ്യുക
4. എല്ലാവരാലും ഓർമ്മിക്കപ്പെടുന്ന നല്ല ബ്രാൻഡ് ഐഡന്റിറ്റി ഉണ്ടാക്കുക
5. നമുക്ക് മുൻപുള്ള അനുഭവങ്ങൾക്ക് മുൻതൂക്കം കൊടുക്കുക
6. നൂതനമായ രീതികൾ സ്വീകരിക്കുക
7. കാര്യക്ഷമമായ പ്രവർത്തനങ്ങളെ ഒപ്ടിമൈസ് ചെയ്യുക
8. നല്ല ബന്ധങ്ങൾ ഉണ്ടാക്കിയെടുക്കുക
9. നല്ല ഉന്മേഷത്തോടും എന്തും സ്വീകരിക്കാൻ തയ്യാറായിക്കൊണ്ടും നിൽക്കുക
10.കൃത്യവും വ്യക്തവുമായ, വളർച്ചക്കുള്ള അറിവുകൾ നേടികൊണ്ടിരിക്കുക