“20 വർഷം മുൻപ് ആരംഭിച്ചപ്പോൾ ഒരു ‘ട്രെയിനർ’ എന്നത് കോമഡി പീസ് പോലെയായിയുന്നു സമൂഹം കണ്ടിരുന്നത്. എന്നാൽ കാലഘട്ടം മാറി,ആവശ്യകത എല്ലാവരും തിരിച്ചറിഞ്ഞു. “
ഒരു ബി. എ മലയാളം ബിരുദധാരി എങ്ങനെ ഒരു കോർപ്പറേറ്റ് ട്രെയിനർ ആയി എന്നും ഒരു ഇംഗ്ലീഷ് കോച്ചിങ്ങ് സ്ഥാപ്നത്തിന്റെ സംരംഭകനായി എന്നതിന്റെയും ഉത്തമ ഉദാഹരണം ആണ് പ്രവീൺ ചിറയത്ത്. 2024 ഏപ്രിൽ മാസത്തോടെ അദ്ദേഹത്തിന്റെ ട്രെയിനിങ് കരിയർ ആരംഭിച്ചിട്ട് 20 വർഷം തികയുകയാണ്. കൂടാതെ 2022-ൽ ആരംഭിച്ച “ദ നെക്സ്റ്റ് ലെവൽ ഫിനിഷിങ്ങ് സ്കൂൾ ” എന്ന IELTS, സ്പോക്കൺ ഇംഗ്ലീഷ് സ്ഥാപനം മൂന്നാം വർഷത്തിലേക്ക് വിജയകരമായി കടന്നിരിക്കുന്നു.
പലപ്പോഴും നാം പഠിച്ച മേഖലയിൽ ആയിരിക്കില്ല ജോലി ചെയ്യേണ്ടിവരുന്നത്. കഴിവും നിശ്ചയദാർഢ്യവുമുണ്ടെങ്കിൽ താല്പര്യമുള്ള ഏത് മേഖലയും തിരഞ്ഞെടുത്ത് അതിനെ അതിന്റെ ലക്ഷ്യത്തിലെത്തിക്കുക എന്നത് ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം വളരെ ശ്രമകരമായ കാര്യം തന്നെയാണ്.
20 വർഷങ്ങൾക്ക് മുൻപാണ് വിദ്യാർത്ഥികൾക്കും യുവ തലമുറക്കും വേണ്ടിയുള്ള പരിശീലന പരിപാടികൾ ആരംഭിച്ചത്.
തുടക്കത്തിൽ ഏതൊരു വ്യക്തിയെപോലെയും അവഗണനകളും പരിഹാസങ്ങളും നേരിടേണ്ടി വന്നു. എന്നാൽ ഇതെല്ലാം അവഗണിച്ചു കൊfണ്ട് തന്റെ സ്വപ്നത്തെ ചേർത്തു പിടിച്ചു അതിനാൽ ഇന്ന് അത് വിജയത്തിന്റെ ഉന്നതിയിലേക്ക് എത്തിയിരിക്കുകയാണ്. കൂടാതെ ഇപ്പോൾ ബിസ്സിനെസ്സ് പരിശീലനവും, എംപ്ലോയീ എൻഗേജ്മെന്റ്, സെയിൽസ്, മാർക്കറ്റിംഗ് പേരെന്റ്റിംഗ്, പബ്ലിക് ഷോസ്, ടീം ബിൽഡിംഗ്, ലാംഗ്വേജ് പരിശീലനം എന്നിവയും ചെയ്യുന്നുണ്ട്.
ബിരുദത്തിനു ശേഷം ഗൾഫിൽ പോവണം എന്ന ലക്ഷ്യത്തിലാണ് ഇംഗ്ലീഷ് കോച്ചിങ്ങ് സെന്ററിൽ ചേർന്നത്. അതിനു ശേഷമാണ് പ്രവീൺ തന്റെ ട്രെയിനിങ് കരിയർ ആരംഭിച്ചത്. ശേഷം സ്വിറ്റ്സർലൻഡിലെ മികച്ച യൂണിവേഴ്സിറ്റിയിൽ നിന്നും ഹോസ്പിറ്റലിറ്റിയിൽ ബിരുദാനന്തര ബിരുദം നേടുകയും,യു. കെ, സൗദി അറേബ്യ, യൂ. എ. ഇ. തുടങ്ങി നിരവധി രാജ്യങ്ങളിലും ജോലി ലഭിക്കുകയും ചെയ്തു. ട്രെയിനിങ് എക്സക്യൂട്ടീവ് ആയി ലുലു ഗ്രൂപ്പിന്റെ റിയാദ് റീജിയണിൽ 2 വർഷം ജോലി ചെയ്തു. കൂടാതെ 200-ളം കമ്പനികൾക്കു പരിശീലന പരിപാടികളും നടത്തിവന്നു.
കോവിഡിനു ശേഷമായിരുന്നു നെക്സ്റ്റ് ലെവലിന്റെ തുടക്കം. ഓൺലൈൻ ക്ലാസുകളിലൂടെയും നിരവധിപേർക്ക് പരിശീലനം നൽകിവരുന്നു. 2023-ൽ അദ്ദേഹത്തിന് ഇന്ത്യയിലെ ഏറ്റവും വലിയ ഇംഗ്ലീഷ് ഗ്രാമർ ക്ലാസ്സ് നടത്തിയതിനു ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ലഭിച്ചു. വളരെ ചെറിയ ഫീസോടെ ഐ ഇ എൽ ടി എസ് ട്രെയിനിങ്ങ് കൊടുക്കുന്ന ഏക സ്ഥാപനം കൂടെയാണ് ദി നെക്സ്റ്റ് ലെവൽ ഫിനിഷിങ്ങ് സ്കൂൾ. മികച്ച സേവനങ്ങൾ നൽകിക്കൊണ്ട് സോഷ്യൽ മീഡിയയിലും നിറസാന്നിധ്യമായിട്ടുണ്ട് നെക്സ്റ്റ് ലെവൽ.
കുടുംബത്തിന്റെ പ്രോത്സാഹനം ആയിരുന്നു പ്രവീണിന്റെ വിജയഗാഥക്ക് പിന്നിലെ ഇന്ധനമായി പ്രവർത്തിച്ചത്. എം ബി എ ബിരുദധാരിയായ ഭാര്യ ടീന ലോറൻസ് ആണ് നെക്സ്റ്റ് ലെവൽ ഫിനിഷിങ് സ്കൂളിന്റെ അഡ്മിൻ.
നൈപ്പുണ്യവും മികച്ച മനോഭാവവും ആണ് ഒരു പരിശീലകൻ എന്ന നിലയിൽ തന്റെ മൂലധനം.
പ്രവീണിന്റെ അടുത്ത ലക്ഷ്യമെന്നത്, ദ നെക്സ്റ്റ് ലെവൽ ഫിനിഷിങ് സ്കൂളിന്റെ പത്തോളം ബ്രാഞ്ചുകൾ കേരളത്തിലെ വിവിധയിടങ്ങളിലായി പ്രവർത്തിച്ചു തുടങ്ങണം. അങ്ങനെ തന്റെ സ്ഥാപനം കേരളത്തിൽ അങ്ങോളം ഇങ്ങോളമുള്ള ജനങ്ങൾക്ക് ഉപകരിക്കും വിധം നടത്തി മുന്നേറണം എന്നതാണ് .