ജീവിതം മടുത്തു പോയോ? ഇനി ഒന്നിനും ത്രാണി ഇല്ല എന്നാണോ? ആഗ്രഹിച്ച പോലെ ഒന്നും ആയില്ല എന്ന നിരാശയാണോ? ആരെങ്കിലും ഒന്ന് വന്നെന്നെ രക്ഷിച്ചിരുന്നെങ്കിൽ എന്ന് ചിന്തിക്കാറുണ്ടോ? പഠനം, ജോലി, ആഗ്രഹങ്ങൾ എല്ലാം വിവാഹമെന്ന കടമ്പയിൽ തട്ടി മാഞ്ഞു പോയോ? എങ്കിൽ നിങ്ങളീ കഥ കേൾക്കണം. ഇതിൽ നിങ്ങളുടെ ജീവിതം മാറ്റിമറിക്കുന്ന ഒരു സന്ദേശമുണ്ട്!
ഷെമീറ ബുഹാരിയെ പരിചയപ്പെടാം:
കോഴിക്കോട് ചെറുവണ്ണൂർ സ്വദേശിയായ ഷെമീറ ബുഹാരിക്ക് വലിയ ആഗ്രഹങ്ങൾ ഒന്നുമില്ലായിരുന്നു. വിവാഹം, കുട്ടികൾ എന്നത് ജീവിതലക്ഷ്യമാക്കി പ്രോഗ്രാം ചെയ്യപ്പെട്ട ഒരു മധ്യവർഗ കുടുംബത്തിലെ ആ പെൺകുട്ടി 17 വയസിൽ തന്നെ ഭാര്യ ആയി. ദുരിതങ്ങൾ നിറഞ്ഞ ഒരു ദാമ്പത്യത്തിലേക്കാണ് താൻ കയറി ചെല്ലുന്നത് എന്ന് ഷെമീറ വിചാരിച്ചില്ല. കയ്പ്പും കണ്ണീരും നിറഞ്ഞ ഷമീറയുടെ അനുഭവങ്ങൾ ശരിക്കും മനസാക്ഷിയെ തന്നെ ഞെട്ടിക്കുന്നതാണ്.
ക്രൂരമായ ശാരീരിക, മാനസിക, വൈകാരിക പീഡനങ്ങൾക്കിരയായ ഷെമീറ അതെല്ലാം സഹിച്ച് ഒരു ത്യാഗിയായി ജീവിതം തള്ളി നീക്കി. പക്ഷെ പീഡനങ്ങൾ വർദ്ധിച്ചതല്ലാതെ കുറഞ്ഞതേയില്ല. ഭർത്താവ് സാമ്പത്തിക ആവശ്യങ്ങൾ പോലും നിറവേറ്റാതായി.
ഒടുവിൽ താങ്ങും തണലുമായ ഉപ്പയും മരിച്ചതോടെ ഷമീറ പൂർണ്ണമായും ദുരിതക്കയത്തിലായി. ആരോഗ്യം പോലും വളരെ മോശമായി. ജീവിതത്തോട് ഷമീറ പൊരുതാൻ തുടങ്ങുന്നത് അവിടുന്നാണ്. തുന്നൽ പണിയും ട്യൂഷനും എടുത്ത് ചെലവിനുള്ള പണം കണ്ടെത്താനുള്ള ശ്രമം ആയിരുന്നു ആദ്യം. ഒപ്പം പഠനവും തുടർന്നു. അവിടെ നിന്ന് ഗൾഫിലേക്ക് പോയിടത്ത് നിന്നാണ് അതിജീവനത്തിന്റെ ആദ്യപടി ഷമീറ ചവിട്ടുന്നത്. അവിടെ ഹോട്ടൽ വെയ്ട്രസ്സ് ആയി തുടങ്ങി പടിപ്പടിയായി വളർന്നു ലീഗൽ സെക്രട്ടറി ആയി ജോലി നേടി.
ഫീനിക്സ് പക്ഷിയുടെ ജന്മം:
ഗ്രീക്ക് പുരാണങ്ങളിൽ ഫീനിക്സ് എന്നൊരു പക്ഷിയെപ്പറ്റി പറയുന്നുണ്ട്. കത്തിച്ചാരമായി മാറിയാൽ ആ ചാരത്തിൽ നിന്ന് പുതുതായി ഉദിച്ചു പറന്നു വരുന്നൊരു പക്ഷിയുടെ കഥ. അക്ഷരാർത്ഥത്തിൽ ഷമീറയുടെ കഥ അത് തന്നെയാണ്.
2018-ൽ നാട്ടിൽ സെറ്റിൽ ആകാൻ തീരുമാനിച്ചു ഗൾഫിൽ നിന്നും ജോലി രാജി വെച്ച് തിരിച്ചെത്തി. തന്റെ അനുഭവങ്ങൾ ഒറ്റപ്പെട്ടതല്ലെന്നും അത് പോലെയുള്ള നിരവധി സ്ത്രീകളുണ്ടെന്നും അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നുമുള്ള തിരിച്ചറിവാണ് ഷമീറയെ മുന്നോട്ടു നയിച്ചത്. ലൈഫ് കോച്ചിങ്ങിൽ വിവിധ കോഴ്സുകൾ ചെയ്തു. ജീവിതത്തിൽ നിരാശ ബാധിച്ചു ഇനിയെന്ത് എന്ന വ്യക്തത ഇല്ലാതെ ജീവിക്കുന്ന സ്ത്രീകൾക്ക് വേണ്ടി ‘‘വിമൻസ് ക്ലാരിറ്റി കോച്ചിംഗ്’ തുടങ്ങി.
2000 ൽ അധികം സ്ത്രീകളെ ഷെമീറ ഇത് വരെ കോച്ച് ചെയ്തു കഴിഞ്ഞു. അതായത് 2000 ജീവിതങ്ങളിൽ മാറ്റം കൊണ്ടുവന്നിരിക്കുന്നു. അവരിൽ പലരും ജീവിതം വീണ്ടെടുത്ത് ഇപ്പോൾ മറ്റുള്ളവരെ സഹായിക്കാൻ സ്വയം കോച്ച് ആയി മാറാനുള്ള ട്രെയിനിങ് എടുക്കാൻ തയാറാകുന്നു. പല ജോലികളിൽ ഉള്ളവർ, സാമ്പത്തിക, സാമൂഹ്യ സാഹചര്യങ്ങളിൽ ഉള്ളവർ എല്ലാം ജീവിതത്തിൽ ആത്മവിശ്വാസം തിരിച്ചുപിടിക്കാൻ ഷെമീറയുടെ സേവനം എടുത്തിട്ടുണ്ട്. സന്തോഷമുള്ള, ആത്മസ്നേഹമുള്ള സ്ത്രീകളുടെ എണ്ണം പതിനായിരങ്ങളും ലക്ഷങ്ങളും കടക്കുന്നത് കാണണം എന്നതാണ് ഷെമീറയുടെ ഇപ്പോഴത്തെ സ്വപ്നം. അതിനായി Touchbase International എന്ന പേരിൽ കമ്പനി തുടങ്ങിയിട്ടുണ്ട്. സെർട്ടിഫിക്കേഷനോട് കൂടി ലൈഫ് കോച്ച് ആകാൻ പഠിക്കാൻ ഇവിടെ അവസരമുണ്ട്.
സ്ത്രീകളിൽ ആത്മവിശ്വാസം ഉണ്ടാക്കി ജീവിതത്തിൽ ഒരു ക്ലാരിറ്റി ഉണ്ടാക്കി കൊടുക്കുക എന്നതാണ് ഈ സ്ഥാപനത്തിന്റെ മുഖ്യ അജണ്ട.

Women’s Clarity Coach
Founder and CEO of Touch Base International
Founder Director of Harmony Haven
അതിനായി അവരുടെ ഭൂതകാല മുറിവുകൾ ഉണക്കാനും ഭാവിയെക്കുറിച്ച് പ്രതീക്ഷ നൽകാനും പരിശീലനം നൽകും. ബന്ധങ്ങളിലെ നൂലാമാലകൾ മുതൽ രോഗങ്ങൾ മൂലമുള്ള ജീവിത നൈരാശ്യം വരെ പതുക്കെ പതുക്കെ പിഴുതുകളയാൻ ക്ലാരിറ്റി കോച്ചിങ് സഹായിക്കും.
ഇപ്പോൾ കൂടുതൽ സ്ത്രീകളെ കോച്ചുമാർ ആകാനുള്ള പരിശീലനം നൽകികൊണ്ടിരിക്കുന്നുണ്ട് ഷെമീറ. കാരണം സമൂഹത്തിനു തന്നെപ്പോലുള്ള നിരധി കോച്ചുമാരെയും ആവശ്യമുണ്ടെന്നും ഷമീറ തിരിച്ചറിയുന്നുണ്ട്.
www.shameerabuhari.com എന്ന വെബ്സൈറ്റിൽ ഷെമീറയുടെ കോച്ചിങ് എടുത്തവരുടെ അനുഭവങ്ങൾ വായിക്കാം.
ഭംഗിയില്ല, പണമില്ല, പഠിപ്പ് ഇല്ല, ജോലി ഇല്ല…സ്ത്രീകളെ അടിച്ചിരുത്താൻ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നിങ്ങൾ നിങ്ങളെ വിശ്വസിക്കാൻ തുടങ്ങുന്ന നിമിഷം മുതൽ, നിങ്ങൾ സ്വയം ബഹുമാനം കൊടുക്കാൻ തുടങ്ങുന്ന നിമിഷം മുതൽ നിങ്ങളും ഷീറോ ആകും; ഷെമീറ നിങ്ങൾക്ക് മാതൃകയാകും, നിങ്ങളെ സഹായിക്കും.
ജീവിതത്തിന് അർത്ഥം കണ്ടെത്താം ‘വിമൻസ് ക്ലാരിറ്റി കോച്ചിംഗ്’ ലൂടെ ജീവിതം തിരിച്ചു പിടിക്കാം…ഷെമീറയോടൊപ്പം.

Mobile : 7025118858