മാർക്കറ്റിംഗ് വ്യവസായത്തിലുണ്ടായ കുതിച്ചുചാട്ടത്തിൽ മുന്നിട്ട് നിൽക്കാൻ സഹായകമായ അവിഭാജ്യ ഘടകമാണ് ഡിജിറ്റൽ മാർക്കറ്റിംഗ്.
ഇന്റർനെറ്റിന്റെ ലഭ്യത സുലഭമായതോടെ ഈ രംഗത്തുണ്ടായ മാർക്കറ്റിംഗ് വളർച്ച അതിവേഗമാണ്. ഡിജിറ്റൽ മാർക്കറ്റിംഗിൽ, ബിസിനസ് ഓട്ടോമേഷൻ, ബിസിനസ് കൺസൾട്ടിംഗ് തുടങ്ങി നിരവധി മേഖലയിൽ സമഗ്ര പഠനം നടത്തി ചുറ്റുമുള്ളവരിലേക്ക് ഇതിന്റെ അനന്തസാധ്യതകൾ എത്തിക്കേണ്ടത് വളരെ അനിവാര്യമാണ്.
ഇന്ന് എല്ലാവരും ചെയ്യേണ്ട അല്ലെങ്കിൽ ചെയ്യുന്ന ഒന്നാണ് ഡിജിറ്റൽ മാർക്കറ്റിംഗ്. എന്നാൽ ഈ ഒരു പ്രോസസ്സിൽ എങ്ങനെ കോസ്റ്റ് സേവ് ചെയ്യാം എന്നുള്ളത് ആർക്കും അധികം വശമില്ലാത്ത ഒന്നാണ് . ഡിജിറ്റൽ മാർക്കറ്റിംഗ് പൊതുവേ ചിലവ് കൂടിയ ഒരു എക്കണോമിക് പ്രോസസ് ആയിട്ട് നമ്മൾ പറയുന്നുണ്ടെങ്കിലും ശരിയായ റിസൾട്ട് ഡിജിറ്റൽ മാർക്കറ്റിങ്ങിൽ നിന്നും ലഭിക്കണമെന്നുണ്ടെങ്കിൽ അതിനായി പണം ചിലവാക്കുക തന്നെ വേണം . കുറച്ചുകൂടി മെച്ചപ്പെട്ടതാക്കാൻ പൊതുവേ ഒരു ഏജൻസിയെ ഏൽപ്പിക്കുന്നതും പരസ്യങ്ങൾ മെച്ചപ്പെട്ടതാക്കാൻ കൂടുതൽ പണം ചിലവാക്കുന്നതും പൊതുവേ കണ്ടുവരുന്ന ഒരു കാര്യമാണ് . ഡിജിറ്റൽ മാർക്കറ്റിംഗിൽ നല്ല റിസൾട്ട് കിട്ടാൻ ചെയ്തുവരുന്ന ഒരു വഴി ആണിത്.
എന്നാൽ തുടക്കത്തിൽ കാണാൻ ആവാത്ത മറ്റു ചില ആക്ടിവിറ്റീസ് ഉണ്ട്. വീഡിയോ ക്രിയേഷൻ ബ്ലോഗ്സ് എന്നിവയൊക്കെ, ഇതിന്റെ പിന്നാമ്പുറത്തെ ജോലികൾ നമ്മൾ കാണുന്നില്ല എങ്കിലും ഇതിന്റെ ക്വാളിറ്റി ഔട്ട്പുട്ട് തന്നെയാണ് സെയിൽസ് പ്രോസസിലേക്ക് ലീഡ്സ് കണക്ട് ചെയ്തു തരുന്നത്. ഇതെല്ലാം തന്നെ വളരെ ചിലവേറിയ പ്രോസസ് ആണ്. ഡിജിറ്റൽ മാർക്കറ്റിംഗ് എന്നു പറയുന്നത് വളരെ പണ ചിലവേറിയ ഒരു പ്രോസസ് തന്നെയാണ്. ഇതിനായി നിങ്ങൾക്ക് ഒരു ഏജൻസിയെ ഏൽപ്പിക്കാൻ പറ്റുന്നില്ല എന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ ചെയ്യേണ്ട അടുത്ത കാര്യം ഇതിനായി നിങ്ങൾ തന്നെ നിങ്ങളുടെ ടീമിനെ സെറ്റ് ചെയ്യുക എന്നുള്ളതാണ്. ഇതുതന്നെയാണ് കൂടുതലും ഉചിതവും ലളിതവും ലാഭവും കൂടുതൽ ഔട്ട്പുട്ട് കിട്ടാൻ സാധ്യത ഉള്ളതുമായ കാര്യം.
എന്തുകൊണ്ട് ഡിജിറ്റൽ മാർക്കറ്റിംഗ് നിങ്ങൾ തന്നെ ചെയ്യണം എന്നു പറയുന്നു?
നിങ്ങളുടെ പ്രോഡക്റ്റിനെ കുറിച്ചും നിങ്ങളുടെ കസ്റ്റമറിനെ കുറിച്ചും നിങ്ങൾക്കറിയുന്ന പോലെ മറ്റൊരു ഏജൻസിക്കും അറിയാൻ വഴിയില്ല. നിങ്ങളുടെ പ്രോഡക്റ്റ് അഥവാ സർവീസ് അതിന്റെ യാതൊരുവിധ സത്തും നഷ്ടപ്പെടാതെ നിങ്ങൾക്ക് ഫലപ്രദമായി മറ്റുള്ളവരിലേക്ക് എത്തിക്കാൻ കഴിയും എന്നുള്ളതും ഇതിന്റെ പ്രത്യേകതയാണ്.
കൂടാതെ മാർക്കറ്റിംഗ് പ്രോസസിന്റെയും സെയിൽസ് പ്രോസസ്സിന്റെയും ഇടയിൽ വരുന്ന ഒരു കമ്മ്യൂണികേഷൻ ഗ്യാപ്പ് ഉണ്ട് ഇത് രണ്ടും ഒരേ ടീം അഥവാ നിങ്ങളുടെ ബിസിനസിന്റെ ഉള്ളിൽ തന്നെ ചെയ്യുന്നതും കൂടുതൽ ഫലപ്രദം ആവാൻ സാധ്യതയുണ്ട്.
അഥവാ ഈ എല്ലാ പ്രോസസിന്റെ ഉടമസ്ഥത ആരെങ്കിലും ഏറ്റെടുക്കുമ്പോഴാണ് അതിനൊരു ഉത്തരവാദിത്ത ഘടകം വരുന്നത്. മാർക്കറ്റിങ്ങും സെയിൽസും വ്യത്യസ്ത വ്യക്തികൾ ഏറ്റെടുക്കുമ്പോൾ അവിടത്തെ ഉടമസ്ഥത മനസിലാവാതെ വരും അവിടെയാണ് സ്വന്തം ബിസിനസ് ടീമിന്റെ പ്രസക്തി വരുന്നതും.
ടെലി കോളിംഗ് അഥവാ ടെലി സെയിൽസ് പോലെ സെയിൽസ് പ്രോസസിന്റെ ഒരു ഘടകമാണ് ഇതും, നമ്മുടെ ടീമിൽ തന്നെ ആയിരിക്കാൻ ശ്രദ്ധിക്കുന്നത് ബിസിനസ് കുറച്ചുകൂടി മെച്ചപ്പെടാൻ കൂടുതൽ മാർക്കറ്റിംഗ് ആൻഡ് സെയിൽസിലേക്ക് ലീഡ്സ് ലഭിക്കാൻ ഉതകുന്ന കാര്യങ്ങളാണ്. പോസ്റ്റ് കുറയ്ക്കാനും വളരെ സഹായകരം ആയ ഒന്നാണ്. പുറമേ ഒരു ഏജൻസിക്ക് കൊടുക്കുന്നതിലും നന്നായിത്തന്നെ റൺ ചെയ്യാനും അതുപോലെ ലാഭം ഉണ്ടാക്കാനും കോസ്റ്റ് കുറയ്ക്കാനും അതിന്റെതായ സാരാംശം ഉൾക്കൊണ്ട് ക്വാളിറ്റിയിൽ എല്ലാവരിലേക്കും എത്തിക്കാനും സാധിക്കുമെന്നതും ഇതിന്റെ പ്രത്യേകതയാണ്. ഇതിൽ വരുന്ന അടുത്ത ജോലി ഇതിനായി നമ്മുടെ ടീമിൽ നിന്നും പറ്റിയ ആളുകളെ തിരഞ്ഞെടുക്കുക എന്നുള്ളതാണ്.

8921534571
Business coach
Digital marketing Expert
പോസ്റ്റർ ഡിസൈനിങ്, സോഷ്യൽ മീഡിയ മാർക്കറ്റിംഗ്, വീഡിയോ ക്രിയേഷൻസ്, സ്റ്റോറീസ്, റീൽസ്, ബ്രാൻഡ് അവയർനസ് ഇതൊക്കെ നല്ല ക്വാളിറ്റിയിൽ ചെയ്തു കൊണ്ട് കൂടുതൽ പേരിലേക്ക് എത്തിക്കുക.
യൂട്യൂബ് മാർക്കറ്റിംഗ്, ഈമെയിൽ മാർക്കറ്റിംഗ്, ഗൂഗിൾ മൈ ബിസിനസ് ഇതും വളരെ ലാഭകരമായ കാര്യങ്ങളാണ്. ഓൺലൈൻ പ്രശസ്തിയും ഇതിലെ പ്രധാന ഘടകമാണ്. ഒരാൾ നമ്മളെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ ലഭിക്കുന്ന വിവരങ്ങൾ, വ്യൂസ്, റിവ്യൂസ്, നല്ല കമന്റ്, മോശം കമന്റ്റ്, റിപ്ലൈ, ഇതെല്ലാം ചെറിയ ചെറിയ കാര്യങ്ങൾ ആണെങ്കിലും ഇതിലെല്ലാം കാര്യമായ കാര്യങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ട്. നിസ്സാരമായി തള്ളിക്കളയാതെ ഇതിലും ശ്രദ്ധ കൊടുക്കുക. അതുപോലെ സെയിൽസ് ഫണൽസ് ഇതിൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം നമ്മുടെ പ്രോഡക്റ്റിനെ കുറിച്ച് അറിയുന്ന പോലെ തന്നെ നമ്മുടെ കസ്റ്റമേഴ്സിനെ കുറിച്ചും അറിഞ്ഞിരിക്കണം. അയാൾക്കത് ആവശ്യമുണ്ടോ? അഥവാ ഈ സർവീസ് ഈ പ്രോഡക്റ്റ് അതിനു ഉതകുന്ന ഫണ്ട് കിട്ടാൻ സാധ്യതയുള്ള കസ്റ്റമർ ആണോ? എന്നു കൂടി നോക്കിയിട്ട് കസ്റ്റമറിനെ അപ്പ്രോച്ച് ചെയ്യുക. ഇതുപോലുള്ള ടൂളുകൾ സമയവും എനെർജിയും പാഴാവാതിരിക്കാനും ഏറെ സഹായകരമാണ്.
കൂടുതൽ ശ്രദ്ധാലുക്കൾ ആയിരിക്കുക, ഹാർഡ് വർക്കിന് പകരം സ്മാർട്ട് വർക്ക് ചെയ്യുക വളർച്ച പിന്നാലെ വരും.

9656778837