മലയാളികൾക്ക് എന്നും പ്രിയപ്പെട്ടൊരു വിഭവമാണ് ബിരിയാണി. വിവിധ തരം ബിരിയാണികൾ ഇന്ന് ലഭ്യമാണ് , അതിന്റെ മണത്തിലും സ്വാദിലും അപ്പുറം കാഴ്ച്ചയിലും ബിരിയാണി ആണ് എക്കാലത്തെയും ജനപ്രീതി ഉള്ള വിഭവം.
ഇന്നു നടക്കുന്ന ഒട്ടുമിക്ക പരിപാടികളിലും ബിരിയാണിക്ക് എന്നും മുഖ്യ സ്ഥാനമാണുള്ളത് .
പാരമ്പര്യമായി കിട്ടിയ കൈപുണ്ണ്യത്തിന്റെ ഒരു ബിരിയാണി കഥയുണ്ട് മട്ടാഞ്ചേരിയിലെ അഫ്സലിന് പറയാൻ.
പണ്ടുമുതലേ ബിരിയാണിയിൽ കൈപുണ്യം തീർത്ത് അറിയപ്പെട്ടിരുന്ന ഒരാളായിരുന്നു ബാപ്പ ഖാലിദ്. സ്കൂളിൽ പഠിക്കുമ്പോൾ കിട്ടുന്ന ഒഴിവ് ദിനങ്ങളിൽ ബാപ്പയുടെ കൈ സഹായി ആയി പോയിത്തുടങ്ങി രസക്കൂട്ടുകളും വെപ്പും പഠിച്ചെടുത്തു.
മാസം ശമ്പളം കിട്ടുന്ന ഒരു ജോലിയോട് ആയിരുന്നു വീട്ടുകാർക്ക് താൽപര്യം അതിനാൽ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നത് പ്രഥമമായ കാര്യമായിരുന്നു വീട്ടുകാർക്ക്.
അങ്ങനെ പഠിക്കുന്ന സമയത്ത് പോക്കറ്റ് മണിക്കായി കൈ സഹായി ആയി പോകുന്നത് പതിവാക്കി. അങ്ങനെയിരിക്കെ ഒരു പരിപാടിക്ക് ബിരിയാണി വെക്കാൻ ബാപ്പ വരാൻ വൈകിയതിനെ തുടർന്ന് ആ സ്ഥാനം ഏറ്റെടുക്കാൻ വാപ്പ ആജ്ഞാപിച്ചു. പിന്നീട് ബാപ്പ വന്ന് അനുഗ്രഹവും തന്നു പറഞ്ഞു “മുന്നോട്ടുപോയ്കൊള്ളുക നിനക്ക് വേണ്ട എല്ലാ അനുഗ്രഹവും തന്നിരിക്കുന്നു”. ഇന്നീ കാണുന്ന വളർച്ചയിലേക്ക് നയിച്ചതും ആ അനുഗ്രഹവും കൈപ്പുണ്യവും തന്നെയാണ്.
അങ്ങനെ ബിരിയാണി വെപ്പിൽ തന്റേതായ പൊടിക്കൈകളും വൈവിധ്യങ്ങളും തീർത്ത് മുന്നോട്ടുപോകവേ എറണാകുളം മാർക്കറ്റിലെ ചെറിയൊരു കടയിൽ ഷെഫ് ആയി ജോലിക്ക് കയറിയതായിരുന്നു ജീവിതത്തിലെ ആദ്യത്തെ ജോലി.
സഹോദരങ്ങളിൽ ഇളയവനും ഒരു സുഹൃത്തും കൂടെ കൂടി സംരംഭം വിപുലീകരിച്ചു. ഇന്നത് റഹ്മാനിയ എന്ന ബ്രാൻഡിൽ കൊച്ചി മറൈൻഡ്രൈവിൽ അറിയപ്പെടുന്നു . തിരക്കേറിയ റഹ്മാനിയ ഹോട്ടൽ മറൈൻഡ്രൈവിൽ കാണാത്തവർ വളരെ ചുരുക്കം ആയിരിക്കും.റഹ്മാനിയ ബിരിയാണിയുടെ പെരുമ എല്ലായിടത്തും എത്തിയതോടെ വലിയ പാർട്ടികളും മാരേജ് വർക്കുകളും കിട്ടിത്തുടങ്ങി. 100 പേർക്ക് തൊഴിൽ നൽകുന്ന സംരംഭമായി വളർന്നു കഴിഞ്ഞു ഇന്ന് റഹ്മാനിയ. ഇന്നുവരെ യാതൊരുവിധ കെമിക്കൽസും ഉപയോഗിക്കാതെയാണ് പാചകം ചെയ്തതും നിലവിൽ ചെയ്തു വരുന്നതും.
കടൽ കടന്നും റഹ്മാനിയ രുചി എല്ലായിടത്തും എത്തിക്കണം എന്നുള്ളതാണ് അടുത്ത മോഹമെന്നും ഗുണമേന്മയുള്ള ഭക്ഷണം മനസ്സറിഞ്ഞ് ആളുകൾ കഴിക്കുന്നത് ആണ് എപ്പോഴത്തെയും സന്തോഷം എന്നും അദ്ദേഹം പറയുന്നു.