കേരളത്തിന്റെ മലനിരകളുടെയും, പച്ചപ്പിന്റെയും കാറ്റിന്റെയും സംഗീതം മൂളിക്കൊണ്ട് പ്രകൃതിയുടെ വശ്യ സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന വയനാട് എല്ലാവരുടെയും സ്വപ്ന സഞ്ചാര മേഖലയാണ്. സഞ്ചാരികളുടെ ഇഷ്ട്ടഭൂമിയായ വയനാട്, കാടിന്റെയും മലനിരകളുടെയും കാഴ്ചകൾ കൊണ്ട് ഹൃദയം നിറയ്ക്കുന്ന ഒരനുഭവമാണ്. ഈ പ്രകൃതി സൗന്ദര്യത്തിന്റെ ഹൃദയത്തിൽ, നാടൻ ഭക്ഷണത്തിന്റെയും ആതിഥ്യമര്യാദയുടെയും ചൂടിൽ അലിഞ്ഞുചേർന്ന് നിൽക്കുന്നവയാണ് വയനാട്ടിലെ ഹോംസ്റ്റേകൾ .
വയനാട്ടിലെ ഹോംസ്റ്റേകൾ നിങ്ങൾക്ക് പ്രദാനം ചെയ്യുന്നത് പ്രകൃതിയുടെ ആലിംഗനമാണ്. പച്ചപ്പുമൂടിയ മലകളുടെ മടിയിൽ, കാട്ടുപുഴകളുടെ കലപിലയുടെ സാന്നിധ്യത്തിൽ, കാറ്റു വഹിച്ചുവരുന്ന പൂവുകളുടെ സുഗന്ധത്തിൽ – ഇങ്ങനെയൊരു അനുഭവം മറ്റെവിടെയും ലഭിക്കില്ല. പരമ്പരാഗത കേരള വാസ്തുവിദ്യയുടെ ചേരുവകൾ ചേർത്തുപണിഞ്ഞ കുടിലുകൾ, പ്രകൃതിയിലേക്ക് തുറന്നു കിടക്കുന്ന വരാന്തകൾ, പക്ഷികളുടെ കലപില സംഗീതം നിറയ്ക്കുന്ന പരിസരം – ഈ ഹോംസ്റ്റേകളിൽ പ്രകൃതി നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന അത്ഭുതങ്ങൾ വിവരണാദീദ്ധമാണ്.
താമരശ്ശേരി ചുരം കയറിയ ഉടനെ ഉള്ള മൺ വഴി കടന്ന് കാട്ടുവഴികൾ പിന്നിട്ട് തേയില തോട്ടങ്ങൾ താണ്ടിയാൽ എത്തിപ്പെടുന്നത് മേൽപ്പറഞ്ഞ പ്രകൃതിയുടെ വിസ്മയങ്ങൾ ഒളിച്ചു വെച്ചൊരു ഹോംസ്റ്റേ ആണ് ഒറിയോൺ ഹോംസ്റ്റേ. രണ്ട് ബെഡ്റൂം വില്ലകളും കിച്ചൻ,ക്യാമ്പ് ഫയർ,ബാർ ബി ക്യു ഫെസിലിറ്റി തുടങ്ങിയവ ഓഫർ ചെയ്യുന്ന ഈ ഹോംസ്റ്റേയുടെ നോക്കി നടത്തിപ്പുകാരാണ് വയനാട് സ്വദേശിയായ ജിമേഷും സുഹൃത്തായ ജോജിഷും . സ്വന്തം സുഹൃത്തിന്റെ ഹോംസ്റ്റേ സംരംഭം കണ്ടും മറ്റും പ്രചോദനം കൊണ്ടാണ് ഇവർ ഈ മേഖലയിലേക്ക് കടന്നു വരുന്നത്. രണ്ട് ലക്ഷം രൂപ തുടക്കത്തിൽ മുതൽ മുടക്കിയ സംരംഭം കൊറോണ സമയം മാത്രമായിരുന്നു ബിസിനസ്സിൽ കുറച്ച് ഇടിവ് വന്നത്. അതിന് ശേഷം എല്ലാ വീക്കെന്റുകളിലും റൂം ഇല്ലാത്ത അവസരം വരെ ഉണ്ടായിട്ടുണ്ടെന്ന് ഇവർ പറയുന്നു. നിലവിൽ പരസ്യങ്ങളോ യൂട്യൂബ് വ്ലോഗുകളോ ഒന്നും ചെയ്യാതെ തന്നെ പബ്ലിസിറ്റി ലഭിക്കുന്നുണ്ടെന്നും, കൂടുതൽ ആളുകളും റെഫർ ചെയ്തിട്ടാണ് ഈ ഒരു ഹോംസ്റ്റേ കണ്ടെത്തി വരുന്നതെന്നും ഇവർ പറയുന്നു. ബ്രേക്ക്ഫാസ്റ്റ് സൗകര്യം ട്രക്കിങ് അനുഭവം എല്ലാം പ്രധാനം ചെയ്യുന്ന ഒറിയോൺ ഹോംസ്റ്റേ ഗസ്റ്റുകൾക്ക് പ്രൈവറ്റ് ആയി സമയം ചിലവഴിക്കാനുള്ളൊരു മികച്ച ഓപ്ഷൻ തന്നെ ആണ്. കാടിന്റെ മനോഹാരിതയും 150 വർഷത്തോളം വിന്റെജ് ഉള്ള കെട്ടിടത്തിലെ താമസവും എല്ലാം ഒരു പ്രത്യേക അനുഭൂതിയാണ് അതിഥികൾക്ക് നൽകുന്നത്. ഹോം സ്റ്റേയുടെനിലവിൽ ഉള്ള ബിസിനസ്സ് മോഡൽ മാറ്റം വരുത്തി കാലത്തിനനുസൃതമായ രീതിയിൽ ഒരു ഓൺലൈൻ മാർക്കറ്റിംഗ് നടത്തി വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ഇവർ .