പുത്തൻ ആശയങ്ങളാലും മനോഭാവത്താലും നയിക്കപ്പെടുന്ന സംരംഭങ്ങളാണ് സ്റ്റാർട്പ്പുകൾ. വിപണിയിലെ പ്രത്യേക ആവശ്യങ്ങൾ നിറവേറ്റാൻ ലക്ഷ്യമിട്ട് സംരംഭകർ സ്ഥാപിക്കുന്ന ഒരു യുവ കമ്പനിയാണ് സ്റ്റാർട്ടപ്പ്. ഈ സംരംഭങ്ങൾ പലപ്പോഴും നവീനമായ ഉൽപ്പന്നങ്ങൾ, സേവനങ്ങൾ അല്ലെങ്കിൽ സാങ്കേതികവിദ്യകൾ എന്നിവയ്ക്ക് തുടക്കമിടുന്നു, പരമ്പരാഗത മാനദണ്ഡങ്ങളെ മറികടക്കാനും പരിഹരിക്കപ്പെടാത്ത ആവശ്യങ്ങൾ നിറവേറ്റാനും ലക്ഷ്യമിടുന്നു. വളർച്ച, സ്കേലബിളിറ്റി, ദ്രുതഗതിയിലുള്ള വികസനത്തിനുള്ള സാധ്യത എന്നിവയാണ് സ്റ്റാർട്ടപ്പുകളുടെ സവിശേഷത. തുടക്കത്തിൽ മൂലധനം നെടുവാൻ സ്റ്റാർട്ടപ്പുകൾ വളരെ പ്രയാസം നേരിടുന്നു. ഇൻകം ജനറേഷൻ ഇല്ലാത്തതിനാൽ ബാങ്കിൽ കടം കിട്ടാത്ത അവസ്ഥ നേരിടും. ആയതിനാൽ സ്വന്തം ഐഡിയ നിക്ഷേപകർക്ക് മുന്നിൽ അവതരിപ്പിച്ച് അവരിൽ നിന്നും മൂലധനം ലഭിച്ചാൽ മാത്രമേ സ്റ്റാർട്ടപ്പുകൾക്ക് നിലനിൽക്കാൻ കഴിയുകയുള്ളു. അതിന് വേണ്ടി കമ്പനിയുടെ ഉടമസ്ഥത നിക്ഷേപകർക്ക് നൽകേണ്ടി വരുന്നു.
ആയതിനാൽ ഒരു സ്റ്റാർട്ടപ്പിൽ നിക്ഷേപം ചെയ്യുക എന്നുള്ളത് വളരെ റിസ്ക് കൂടിയ കാര്യം തന്നെയാവുന്നു.
നിക്ഷേപം നടത്തുന്നതിന് മുന്നേ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1- സ്റ്റാർട്പ്പ് നിക്ഷേപം ചെയ്യുന്നതിന് മുന്നേ പ്രൊജക്റ്റ് ശെരിക്കും സ്റ്റാർട്ട്പ് തന്നെയാണോ എന്ന് ഉറപ്പ് വരുത്തുക. നിലവിലുള്ള ഒരു സംവിധാനത്തെ ബ്രേക്ക് ചെയ്ത് സ്കയിൽ ചെയ്ത് നല്ല രീതിയിൽ പോവാൻ സാധ്യതയുള്ളവയെ കണ്ടെത്തുക. ഓൾ ഇന്ത്യ ലെവലിൽ ഏത്തപ്പെടാൻ സാധ്യത ഉള്ളവയിൽ നിക്ഷേപിക്കുന്നതാണ് ഉചിതം.
2-നിങ്ങൾ നിക്ഷേപിക്കുന്നത് ഐഡിയയിലാണെന്ന് തിരിച്ചറിയുക. ഗ്യാരണ്ടീഡ് റിട്ടേണിനു വേണ്ടി നിർബന്ധം പറയാതിരിക്കുകയാണ് ഉത്തമം കാരണം ഫൗൺഡേഴ്സിനെ അത് പ്രഷർ നൽകുകയും അത് അവരുടെ ബിസിനസ്സിൽ ശ്രദ്ധ ചെലുത്താൻ കഴിയാത്ത അവസ്ഥ വരുത്തുകയും ചെയ്യും കൂടാതെ ബിസിനസ്സ് തകർച്ചയിലേക്കും നയിച്ചേക്കാം.
3- നിക്ഷേപം നടത്തുമ്പോൾ നിക്ഷേപകൻ ഒരു ഫിനാൻഷ്യൽ അഡ്വൈസറിന്റെ സഹായത്തോടെ അവരുടെ സ്റ്റേക്കിങ് എബിലിറ്റി ആളക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
4- ഇൻവെസ്റ്റ്മെന്റ് നടത്തുമ്പോൾ റിസ്ക് വീധിക്കുന്നതിന് വേണ്ടി ഒന്നിൽ നിക്ഷേപിക്കാതെ അഞ്ചോ പത്തോ കമ്പനികളിൽ നിക്ഷേപിക്കാം. അങ്ങനെ ചെയ്യുമ്പോൾ ഒന്നിൽ നഷ്ടം വന്നാലും അത് മറിക്കടക്കാനാവും.
5- സ്റ്റാർട്ടപ്പ് നമ്മുടെ മുന്നിൽ വെക്കുന്ന ഐഡിയ എത്രത്തോളം നമുക്ക് മനസ്സിലാവുന്നുണ്ട് എന്ന് നോക്കുക. നിക്ഷേപത്തിന്റെ ലാഭം നോക്കി മാത്രമല്ല നിക്ഷേപം നടത്തേണ്ടത്. സ്റ്റാർട്പ്പ് മുന്നോട്ട് വെക്കുന്ന ആശയം തൃപ്തികരവും വ്യക്തതയുള്ളതുമല്ലെങ്കിൽ ഒരിക്കലും മുന്നോട്ട് പോകരുത്.
6- സ്റ്റാർട്ടപ്പിന്റെ ഫൗൺഡേഴ്സിനെ, ടീമിനെ വിശ്വാസം ഉണ്ടെങ്കിൽ മാത്രം നിക്ഷേപി
ക്കുക . ഐഡിയാസ് എക്സിക്യൂട്ട് ചെയ്യാൻ കഴിവുള്ള ഫൗൺഡേഴ്സ് അല്ലെങ്കിൽ നിക്ഷേപിക്കാതിരിക്കുന്നതാണ് ഉചിതം. ഫൗണ്ടർമാരുടെ ക്രെഡിബിലിറ്റി, സ്വഭാവം എന്നിവ പഠിച്ച് മനസിലാക്കിയിട്ട് മാത്രമേ നിക്ഷേപിക്കണോ വേണ്ടയോ എന്ന തീരുമാനം എടുക്കാൻ കഴിയുകയുള്ളു.
7- നിക്ഷേപിച്ച പണം തിരികെ എങ്ങനെ ലഭിക്കുമെന്ന് ആലോചിച് അതിന്റെ സാദ്ധ്യതകൾ സ്റ്റാർട്ടപ്പിന് ഉണ്ടോ എന്ന് നോക്കി മാത്രമേ പണം നൽകാൻ പാടുള്ളു. രണ്ട് സാധ്യതകളിലൂടെ പണം തിരികെ ലഭിക്കാം. ഐഡിയ നടപ്പിലാക്കി ഡെവലപ്പ് ചെയ്ത് ഇൻകം ജനറേഷൻ ഉണ്ടാകുമ്പോൾ വലിയ കമ്പനികൾ സ്റ്റാർട്ടപ്പുകളെ ഏറ്റെടുത്താൽ നിക്ഷേപകർക്ക് നിക്ഷേപം തിരിച്ചെടുത്തു എക്സിറ്റ് ചെയ്യാം. അല്ല എങ്കിൽ കമ്പനികൾ ഐ പി ഒ ചെയ്യുമ്പോൾ ഷെയർ മാർക്കറ്റിൽ ലിസ്റ്റ് ചെയ്യപ്പെടുമ്പോൾ നിക്ഷേപകർക്ക് ഷെയർ വിൽക്കുന്നതിനുള്ള അവസരം ലഭിക്കും.
8- നിഷേപകൻ എന്ന നിലയിൽ നമ്മുടെ കയ്യിലെ പണം മുഴുവനായി നിക്ഷേപിക്കാതെ ഭാഗീകമായി നിക്ഷേപിക്കാം. ബാക്കി തുക കൂടുതൽ റിട്ടേൺ ലഭിക്കുന്ന ഫിക്സഡ് ഇൻവെസ്റ്റ്മെന്റ് സ്കീമുകളിൽ നിക്ഷേപിക്കാം അങ്ങനെ നഷ്ടസാധ്യതകൾ കുറക്കാം.