ആധുനിക ഹെർബൽ മെഡിസിൻസിലും ചികിത്സകളിലും ആയുർവേദ ഔഷധ സസ്യങ്ങളുടെ ഉപയോഗം നൂറ്റാണ്ടുകളായി ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് . നിരവധി ആയുർവേദ ഔഷധ സസ്യങ്ങളുടെ ഫോർമുലേഷനുകളും അവയുടെ ആരോഗ്യപരമായ ഗുണങ്ങളും പാശ്ചാത്യ രാജ്യങ്ങളേപ്പോലും നമ്മുടെ നാട്ടിലേക്ക് ആകർഷിക്കപ്പെടുത്തുന്ന ഈ കാലഘട്ടത്തിൽ ആയുർവേദ ഉൽപ്പന്നങ്ങളുടെ വിപണിയിൽ തന്റെതായ ഒരു വ്യക്തിമുദ്ര പതിപ്പിച്ച വിനയ് ഫാർമ ഉടമ വിനയകുമാറിന് പറയാനുള്ളത് കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും കൈ മുതലിലൂടെ പടുത്തുയർത്തിയ മികച്ചൊരു കരിയറിനെ കുറിച്ചാണ് .
2014ൽ ഒരു മെഡിസിൻ ഡിസ്ട്രിബൂഷൻ സ്ഥാപനത്തിന്റെ ഡെലിവറി ബോയ് ആയിട്ടാണ് ഈ മേഖലയിൽ ഇദ്ദേഹത്തിന്റെ കരിയറിന്റെ ആരംഭം. മൂന്നു മാസത്തോളം ആ ജോലി ചെയ്തിരുന്ന അദ്ദേഹം അതെ സ്ഥാപനത്തിന്റെ കളക്ഷൻ ജോലി കൂടി ഏറ്റെടുത്തു. ജോലിയിലുള്ള മികച്ച പ്രകടനം അദ്ദേഹത്തിന് അതേ സ്ഥാപനത്തിന്റെ മെഡിക്കൽ റിപ്രെസെന്ററ്റീവ് ആയി വളരാൻ സഹായിച്ചു. വിദ്യാഭ്യാസം കൂടാതെ ഒരു ഭാവി പടുത്തുയർത്താൻ കഴിയില്ല എന്ന പൊതുവെ ഉള്ള കാഴ്ചപ്പാടുകൾക്ക് വിപരീതമായി വെറും 10ആം ക്ലാസ്സ് വിദ്യാഭ്യാസ യോഗ്യത മാത്രമുള്ള അദ്ദേഹം നിലവിൽ ജോലി ചെയ്തു വന്ന സ്ഥാപനത്തിന്റെ ഉടമയുടെ സഹായവും പിന്തുണയും കൊണ്ട് ആ മേഖലയിലും വളരെ നല്ല പ്രകടനം കാഴ്ച വെച്ചു.
ഏകദേശം ഒന്നര വർഷത്തോളം അതേ സ്ഥാപനത്തിൽ കളക്ഷനും ഡെലിവറിയും, മെഡിക്കൽ റെപ്പുമായി ജോലി ചെയ്തു വന്ന അദ്ദേഹം 2015ൽ സ്വന്തമായി സബ് ഡീലർഷിപ് ബിസിനസ് ആരംഭിച്ചു.
എറണാകുളം സ്വദേശിയായി ഇദ്ദേഹം എറണാകുളത്തു തന്നെയുള്ള മറ്റൊരു ഡിസ്ട്രിബൂട്ടറുടെ കയ്യിൽ നിന്നും വളരെ കുറഞ്ഞ ഡിസ്കൗണ്ടിൽ പ്രോഡക്ടുകൾ പർച്ചസ് നടത്തുകയും യാതൊരു വിധ സാമ്പത്തികമോ, വാഹന സംവിധാനങ്ങളോ കൈവശമായി ഇല്ലാതെ മനോധൈര്യം മാത്രം കൈ മുതലാക്കി മുന്നേറികൊണ്ടിരുന്നു.
തുടക്കത്തിൽ എറണാകുളത്ത് മാത്രം ഡിസ്ട്രിബൂഷൻ നടത്തിയിരുന്ന അദ്ദേഹം പിന്നീട് തന്റെ ബിസിനസ് ആലപ്പുഴ, കോട്ടയം തുടങ്ങിയ ജില്ലകളിലേക്ക് കൂടി വ്യാപിപ്പിച്ചു. 2018 വരെ തന്റെ ബിസിനസ് വളരെ മികച്ച രീതിയിൽ തന്നെ മുന്നോട്ട് കൊണ്ടുപോകുവാനും പ്രതിമാസം അഞ്ചു ലക്ഷം രൂപയുടെ സെയിൽസ് അനായാസമായി നടത്തുവാനും മാസം ഏകദേശം 1.5ലക്ഷം രൂപ വരുമാനം നേടിയെടുക്കുവാനും സാധിച്ചു.
2018ൽ ഹരിയാന ബേസ്ഡ് ആയിട്ടുള്ള മറ്റൊരു കമ്പനിയുടെ ഹോൾ സെയിൽ ഫ്രഞ്ചിസീ എടുക്കുന്നതിന്റെ ഭാഗമായി സബ് ഡിസ്ട്രിബൂഷൻ ബിസിനസ് അദ്ദേഹത്തിന് അവസാനിപ്പിക്കേണ്ടി വന്നു. 2020ൽ അദ്ദേഹം സ്വന്തം ബ്രാൻഡിൽ ആറോളം ഉത്പന്നങ്ങൾ പരിചയപ്പെടുത്തിക്കൊണ്ട് സ്വന്തമായി വിനൂസ് ഫാർമ എന്ന സ്ഥാപനം തുടങ്ങി വിവിധ തരo രോഗങ്ങൾക്കുള്ള ആറോളം ആയുർവേദ മോഡേൺ മെഡിസിൻസ് അദ്ദേഹം തന്നെ സ്വന്തമായി കോമ്പിനേഷൻ ചെയ്തും ഡിസൈൻ ചെയ്തും കൊണ്ട് മാർക്കെറ്റിലേക്ക് എത്തിച്ചു .
നിലവിൽ ഹാരിയാനയിലുള്ള മാനുഫാക്ചറിങ് കമ്പനിയുമായി ടൈ അപ്പ് ചെയ്തുകൊണ്ട് ആറോളം ആയുർവേദിക് മോഡേൺ പ്രോഡക്റ്റുകളും എറണാകുളം ആലുവയിൽ ഉള്ള ഒരു ഹോമിയോ കമ്പനിയുമായി ടൈ അപ്പായി ഹോമിയോ ഓയിലുകളും അദ്ദേഹത്തിന്റെ സ്ഥാപനം വഴി വില്പന നടത്തിവരുന്നു . വിനൂസ് ഫാർമ എന്ന സ്ഥാപനം ഇപ്പോൾ അദ്ദേഹം നവീകരിക്കുകയും അത് നിലനിർത്തിക്കൊണ്ടുതന്നെ വിനയ് ഫാർമ എന്ന പേരിൽ പുതിയൊരു സ്ഥാപനംകൂടി തുടങ്ങുകയും ചെയ്തു 1,200സ്ക്വ. ഫീറ്റ് ഉള്ള അദ്ദേഹത്തിന്റെ ഈ സ്ഥാപനം ഇപ്പോൾ മാർക്കറ്റിംഗ് കമ്പനി, തേർഡ് പാർട്ടി മാനുഫാക്ചറിങ്ങ് കമ്പനി എന്ന രൂപത്തിൽ 20 ഓളം ജീവനക്കാരുമായി എറണാകുളം തൃപ്പൂണിത്തുറയിൽ പ്രവർത്തിച്ചു വരുന്നു.
നിലവിൽ എറണാകുളം മാത്രം പ്രവർത്തിക്കുന്ന ഈ സ്ഥാപനം വരും വർഷങ്ങളിൽ കേരളം മുഴുവൻ ബ്രാഞ്ചുകൾ തുടങ്ങുന്നതിനും ശേഷം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേക്കും ഫ്രഞ്ചിസികൾ ആരംഭിക്കാനുമുള്ള ലക്ഷ്യവുമായിട്ടാണ് മുന്നേറുന്നത്. വിദ്യാഭ്യാസം മാത്രമല്ല വിജയത്തിന്റെ താക്കോൽ. നിങ്ങളുടെ ജോലിയിൽ നിങ്ങൾ ചെലുത്തുന്ന അഭിനിവേശത്തിന്റെയും അർപ്പണബോധത്തിന്റെയും അളവാണ് യഥാർത്ഥത്തിൽ പ്രധാനമെന്നതിനൊരു ഉത്തമ ഉദാഹരണമാണ് വിനയ് ഫാർമ ഉടമയായ വിനയ കുമാറിന്റെ വിജയം .