നമ്മൾ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങൾ മുതൽ നമ്മൾ സ്വീകരിക്കുന്ന സേവനങ്ങൾ വരെയുള്ള നമ്മുടെ ദൈനംദിന അനുഭവങ്ങളെ സ്വാധീനിക്കുന്ന ഒരു പ്രധാന ഘടകമാണ് ഗുണനിലവാരം. നന്നായി ഉണ്ടാക്കിയ ഉത്പന്നത്തിനും നന്നായി പാകം ചെയ്ത ഭക്ഷണത്തിനും മികച്ച രീതിയിൽ നല്കപ്പെടുന്ന സേവനത്തിനും എന്നും ആളുകൾക്കിടയിൽ സ്വീകാര്യത കൂടുതലാണ്. അങ്ങനെ തന്നെയാണ് ഇപ്പോൾ മായനാട്ടുകാരെ സംബന്ധിച്ചിടത്തോളം Q med ഫാർമ എന്ന സ്ഥാപനം നൽകി വരുന്ന സേവനങ്ങളും.
ആദിൽ ആമീൻ എന്ന ഇലക്ട്രിക്കൽ എഞ്ചിനീയറും ഭാര്യ റിസ്നയുമാണീ സംരംഭത്തിന്റെ അമരക്കാർ. 10വർഷത്തോളം ഇലക്ട്രിക്കൽ എഞ്ചിനീയറായി സൗത്ത് ഇന്ത്യയിൽ പല ഇടങ്ങളിലായി ജോലി ചെയ്ത് വന്ന ആദിലിനു സ്വന്തമായി നാട്ടിൽ തന്നെ ഒരു സംരംഭം തുടങ്ങണം എന്ന ആഗ്രഹം കൊണ്ടെത്തിച്ചത് Q med ഫാർമ ‘one stop for all’ എന്ന ഫാർമ ബിസിനസ്സിലേക്കായിരുന്നു. ഭാര്യ ഒരു ഫാർമസിസ്റ്റ് ആയതുകൊണ്ടും രണ്ടാൾക്കും ഒരുമിച്ച് ജോലി ചെയ്യാമെന്നുള്ളതുകൊണ്ടും സ്വന്തമായി തുടങ്ങാൻ പറ്റിയ ബിസിനസ് ഒരു ഫാർമസി ആവാം എന്നുറപ്പിക്കാൻ അധിക സമയം വേണ്ടി വന്നില്ല. മാത്രമല്ല ഈ ഒരു ഫീൽഡ് മറ്റേതു ഫീൽഡിനെ താരതമ്യം ചെയ്യുമ്പോഴും റിസ്ക് ഫ്രീയും മിനിമം ബിസിനസ് ഉറപ്പ് നൽകുന്നതുകൊണ്ടും മറിച്ചൊന്നും ആലോചിക്കേണ്ടി വന്നില്ല.
എല്ലാ ഫാർമസികളെയും പോലെ അല്ല തന്റെ ഫാർമസി പ്രവർത്തിക്കേണ്ടതെന്നും വ്യത്യസ്തതകൾ ഒരുപാട് കൊണ്ടുവരണമെന്നുമുള്ള തീവ്രമായ ആഗ്രഹം ഒരുപാട് നൂതനമായ ആശയങ്ങൾ ഇതുമായി ബന്ധിപ്പിക്കാൻ ആദിലിനെ സഹായിച്ചു . അതിൽ ചിലതായിരുന്നു ഫാർമസിയോടൊപ്പം തന്നെ ഡോക്ടറുടെ സേവനം ലഭിക്കുന്ന ഒരു ചെറിയ ക്ലിനിക്കും ലാബും.
ഒരു ബിസിനസ് തുടങ്ങുവാ നായി ഏറ്റവും പ്രധാനമായി വേണ്ടത് ഒരുപാട് മൂലധനമോ മനുഷ്യവിഭവശേഷിയോ ഒന്നും അല്ല കോൺഫിഡൻസ് ഉണ്ടാക്കി തരുന്ന ഒരുപറ്റം നല്ല ആശയങ്ങളാണ് ആ തിരിച്ചറിവുള്ളതുകൊണ്ട് തന്റെ ഫാർമസിയുടെ പേര് Q med ഫാർമ – Quality മെഡിസിൻ ഫാർമ എന്ന് പറയുന്നത് പോലെ തന്നെ ഗുണമേന്മയുള്ള ഉത്പന്നങ്ങൾ നൽകുന്നതിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലായിരുന്നു ആദിൽ.
ഉപഭോക്താക്കളുടെ മറ്റൊരു ആവശ്യം സാധനങ്ങൾ അവരുടെ സൗകര്യത്തിനനുസരിച് സമയം എടുത്ത് തന്നെ സാധനങ്ങൾ വാങ്ങുക എന്നുള്ളതായിരുന്നു അതിനു വേണ്ടി ബിൽഡിങ്ങിന്റെ എഴുപതു ശതമാനത്തോളം സ്ഥലം പാർക്കിങ്ങിനു വേണ്ടി മാത്രം മാറ്റി വെക്കുകയും, ഉപഭോക്താകൾക്ക് ‘ടച്ച് ആൻഡ് ഫീൽ’ കൺസെപ്റ്റ് പിന്തുടർന്നുകൊണ്ട് ഉൽപ്പന്നങ്ങൾ കൈയ്യിൽ എടുത്തും മനസ്സിലാക്കി അനുഭവിച്ചും വാങ്ങിക്കുവാനുള്ള ഒരു പ്ലേറ്റ്ഫോം ആദിൽ അദ്ദേഹത്തിന്റെ ക്ലിനികിൽ ഒരുക്കി. ഇതുകൊണ്ടൊന്നും ആദിലിന്റെ മാർക്കറ്റിംഗ് പ്ലാനുകൾ അവസാനിച്ചിരുന്നില്ല , എല്ലാ മാസവും സ്ഥിരം മരുന്നുകൾ കഴിക്കുന്ന പേഷ്യന്റ്സിനെ കണ്ടെത്തി അവർക്ക് വേണ്ട മെഡിസിൻസ് മുടങ്ങാതെ ഹോം ഡെലിവറി ആയി വീട്ടിൽ എത്തിച്ചു നൽകുവാനും തുടങ്ങി, അതും മാക്സിമം ഡിസ്കൗണ്ട് റേറ്റിൽ. കൂടാതെ പല ഫാർമസികളിലും പോയാൽ നേരിടുന്ന വലിയൊരു പ്രശ്നം വെയ്റ്റിംങ്ങ് തന്നെ ആണ്, ഇത് മറിക്കടക്കാനായി വാട്സ്ആപ്പ് വഴി പ്രെസ്ക്രിപ്ഷൻ അയച്ച് കൊടുത്ത് സാധനം എടുത്ത് വെക്കുന്ന ഒരു സംവിധാനവും നിലവിൽ Q med ഫാർമയിൽ ലഭ്യമാണ്.
ഫാർമസി ഇന്റീരിയർ വർക്കുകളും ബിൽഡിംഗ് ഡിസൈനിങ്ങും എല്ലാം തന്നെ സ്വയമായും 8 വർഷത്തോളം ഫാർമസി ഫീൽഡിൽ എക്സ്പീരിയൻസ് ഉള്ള ഭാര്യ തന്ന ഇൻപുട്ട്സ് ബേയ്സ് ചെയ്തുമാണ് ഉണ്ടാക്കിയിരിക്കുന്നത്. നിലവിൽ ഒരുപാട് പ്രീമിയം കസ്റ്റമേഴ്സും, റെഗുലർ കസ്റ്റമർ ബേസും Q med ഫാർമക്ക് ഉണ്ട്. ആളുകൾക്ക് അവർക്ക് വേണ്ട എല്ലാ മെഡിസിൻസും ബ്യൂട്ടി പ്രോഡക്റ്റുകളും നല്ല ഗുണമെന്മയിൽ Q med ഫാർമയിൽ നിന്നും ലഭിക്കുമെന്ന ആത്മവിശ്വാസം ഉപഭോക്താക്കളിൽ വളർത്തിയെടുക്കാൻ ഈ ചുരുങ്ങിയ കാലയളവിൽ തന്നെ ഉടമകളായ ആദിലിനും ഭാര്യ റിസ്നയ്ക്കും കഴിഞ്ഞു എന്നുള്ളതാണ് ഇവരുടെ വളർച്ചയുടെ വേഗം കൂട്ടുന്നതിൽ ഏറ്റവും പ്രധാനമായൊരു ഘടകം.
ഇവർ നേരിടേണ്ടി വന്നൊരു പ്രധാന വെല്ലുവിളി എല്ലാവിധ ഗവണ്മെന്റ് ലൈസൻസുകളും നേടിയെക്കുക എന്നുള്ളത്, എന്നിരുന്നാലും എല്ലാം ലഭിച്ചതിനു ശേഷമായിരുന്നു സ്ഥാപനം ഉദ്ഘാടനം നടത്തിയതും പ്രവർത്തനം ആരംഭിച്ചതും. മാത്രമല്ല ഓരോ ഘട്ടങ്ങളിലും ഇരു വീട്ടുകാരുടെയും പിന്തുണയും പ്രോത്സാഹനവുമാണ് ഈ ദമ്പതിമാരെ ഈ നേട്ടങ്ങളെല്ലാം കൈവരിക്കാൻ ഏറെ സഹായിച്ചതും.
ഭാവിയിൽ സ്ഥാപനത്തിന്റെ ഫ്രാഞ്ചിസികൾ കേരളം ഉടനീളം കൊടുത്ത് സ്ഥാപനം വിപുലീകരിക്കണം എന്നുള്ളതാണീ ദമ്പത്തികളുടെ ഇപ്പോൾ കാണുന്ന വലിയൊരു സ്വപ്നം.