പെൺകുട്ടികളായാൽ കുടുംബത്തെ നോക്കി വീട്ടമ്മയായി ഒതുങ്ങി കൂടണം എന്നുള്ള സ്റ്റീറിയോടൈപ്പ് ഓർത്തഡോൿസ് കാഴ്ചപ്പാടുകളും ചിന്താഗതികളും ഉള്ളൊരു ഫാമിലി ചുറ്റുപാടിൽ ജനിച്ചു വളർന്ന ചാവക്കാട് സ്വദേശിനി ഫെബീന സ്വന്തമായി ഒരു വരുമാനം ഉണ്ടാക്കുക എന്നുള്ളത് ആലോചിക്കാൻ പോലും കഴിയാത്ത സാഹചര്യങ്ങളിൽ കൂടിയാണ് ജീവിതം മുന്നോട്ട് പോയി കൊണ്ടിരുന്നത്. ഡിഗ്രി രണ്ടാം കൊല്ലം വിവാഹം കഴിയുകയും ഗർഭിണിയായിരിക്കെ ഫൈനൽ എക്സാമുകൾ എഴുതി ഡിഗ്രി പൂർത്തീകരിക്കുകയും ചെയ്ത ഫെബീനയുടെ കഥ ഏതൊരു പെൺകുട്ടിക്കും മാതൃകയാക്കാവുന്നതാണ്. വിവാഹ ശേഷം ഭർത്താവും മൂന്നുമക്കളുമായി കുവൈത്തിൽ സ്ഥിരതാമസം ആക്കിയിരുന്ന ഫാബീന സ്വന്തമായി ഒരു വരുമാനം ഉണ്ടാകണം എന്ന് ചെറുപ്പം മുതലേ ഏറെ ആഗ്രഹിച്ചൊരു വ്യക്തി ആയതുകൊണ്ട് തന്നെ അതിനു വേണ്ടിയുള്ള പല ശ്രമങ്ങളും നടത്തി എങ്കിലും മക്കളെ നോക്കേണ്ട ഉത്തരവാദിത്തങ്ങളും അന്യ രാജ്യമായതുകൊണ്ട് നേരിടേണ്ടി വന്നാൽ പരിമിതികളും നിസ്സഹായാവസ്ഥയിലേക്ക് കൊണ്ടെത്തിച്ചു.എങ്കിലും തന്നെക്കൊണ്ടാകുന്ന രീതിയിൽ എന്തെങ്കിലും ചെയ്യണമെന്നുള്ള അതി തീവ്രമായ ആഗ്രഹമാണ് ഇന്ന് fabz bake എന്ന ഒരു കൺസെപ്റ്റിന്റെ പിറവിക്ക് പിന്നിൽ.
മകളുടെ പിറന്നാളിന് സ്വന്തമായി ഒരു കേക്ക് നിർമ്മിച്ചാലെന്ത് എന്നുള്ള ചിന്തയിൽ നിന്നുമാണ് ഫെബീനയുടെ ആദ്യത്തെ കേക്ക് പിറക്കുന്നത്. പിറന്നാളിന് ക്ഷണിച്ച സുഹൃത്തുക്കളിൽ നിന്നും വളരെ നല്ല അഭിപ്രായം വന്നതോടെ, മറ്റൊരു സുഹൃത്ത് തനിക്കും ഒരു കേക്ക് ചെയ്ത് തരുമോ എന്ന് ചോദിക്കുകയും അത് ചെയ്തതോടെ ഫെബീനയുടെ ആത്മവിശ്വാസം വർധിക്കുകയും എന്തുകൊണ്ട് ഇതൊരു വരുമാനമാർഗം ആക്കിക്കൂടാ എന്ന ചിന്ത വരുകയും ചെയ്തു.
പിന്നീട് നിരവധി ഓർഡറുകൾ കിട്ടി തുടങ്ങി ഫെബീനയുടെ കേക്കുകൾക്ക് സുഹൃത്തുക്കൾക്കിടയിൽ പ്രിയം ഏറി വന്ന സമയത്തായിരുന്നു നാട്ടിലേക്ക് വീടുപണി നടക്കുന്നതിനാൽ വരേണ്ടി വന്നതും കൊറോണ മൂർച്ഛിച്ച സമയം ആയതിനാൽ വിസ ബാൻ ആവുകയും തിരികെ പോവാൻ കഴിയാതെ വരുകയും ചെയ്തത്.
വീണ്ടും തന്റെ പുതിയ വീട്ടിൽ ഒന്നും ചെയ്യാതെ ഇരിക്കാൻ ഫെബീനക്ക് കഴിയില്ലായിരുന്നു, സീറോ കസ്റ്റമർ ബേസ് ഉണ്ടായിരുന്ന സ്ഥലത്ത് നിന്നും പഞ്ചായത്തിന്റെ വിവിധ പ്രോഗ്രാമുകളിൽ പങ്കെടുത്തും ഫുഡ് റിലേറ്റഡ് ഹ്രിസ്വ കാല കോഴ്സുകൾ ചേർന്ന് പഠിച്ചും ഒരുപാട് കോണ്ടാക്ടുകൾ ഫെബീന ചുരുങ്ങിയ കാലം കൊണ്ട് ഉണ്ടാക്കി എടുത്തു.
നിലവിൽ ഓൺലൈൻ ആയും ഓഫ്ലൈൻ ആയും വിവിധ സ്ഥലങ്ങളിൽ നിന്നും വരുന്ന ഓർഡറുകൾ ഫെബീന ചെയ്തു കൊടുക്കുന്നു. ഇറക്കുമതി ചെയ്ത ക്വാളിറ്റി ഐറ്റംസ് ഉപയോഗിക്കിച്ച് ബേയ്ക്ക് ചെയ്യുന്ന ഫെബീനയുടെ കേക്കുകൾക്ക് ആവശ്യക്കാർ ഏറെ ആണെങ്കിലും ഒരു ബിസി ബേക്കർ ആവാൻ ഒന്നും ഫെബീന തയ്യാറല്ല, ഫാമിലിയോടൊപ്പം സമയം ചിലവിടുന്നതിനു ഏറെ പ്രാധാന്യം നൽകുന്ന ഈ വീട്ടമ്മ ദിവസേന മിനിമം ഓർഡറുകൾ മാത്രമേ ചെയ്ത് കൊടുക്കാറുള്ളു.
സ്വന്തം ബ്രാൻഡ് ആയ Fabz cake എന്ന ബ്രാൻഡ് പോപ്പുലറൈസ് ചെയ്യാനും സൂപ്പർമാർകറ്റുകൾ പോലുള്ള സ്ഥലങ്ങളിൽ ചെറിയ കിയോസ്ക്കുകൾ സെറ്റ് ചെയ്ത് സ്വന്തം സിഗനേച്ചർ പ്രോഡക്ടുകൾ ഡിസ്പ്ലേ വെക്കുവാനും ഭാവിയിൽ fabz cake എന്ന പേരിൽ ഒരു ഷോപ്പ് തുടങ്ങാനും പ്ലാൻ ചെയ്യുന്നുണ്ടെന്നു ഫെബീന പറയുന്നു.സ്വന്തമായി സമ്പാധിച്ച തന്റെ സേവിങ്സിൽ നിന്നും ഒരു കാർ വാങ്ങുകയും ഇനി അടുത്തതായി ഒരു ബുള്ളറ്റ് വാങ്ങാനുമുള്ള ആഗ്രഹവുമാണ് ഫെബീനക്ക് ഇപ്പോൾ ഉള്ളത്, മാത്രമല്ല ഇതിനെല്ലാം കൂടെനിന്നു സ്നേഹവും പിന്തുണയും നൽകികൊണ്ട് ഭർത്താവായ റഷീദും അവരുടെ കുടുംബവും സ്വന്തം കുടുംബവും ഇപ്പോൾ കൂടെ ഉള്ളതുകൊണ്ട് തന്നെ ഇരട്ടി മധുരവുമായാണ് ഫെബീന തന്റെ ബിസിനെസ്സ് യാത്ര തുടരുന്നത്.