ഫാഷൻ വസ്ത്രങ്ങൾ, ആക്സസറികൾ, സൗന്ദര്യവർദ്ധക ഉൽപന്നങ്ങൾ, ജീവിതശൈലി ഉൽപ്പന്നങ്ങൾ തുടങ്ങി വൈവിധ്യമാർന്ന ഇനങ്ങൾ ക്യൂറേറ്റ് ചെയ്യുന്നതിലുള്ള മികവാണ് മൾട്ടിബ്രാൻഡ് സ്റ്റോറുകളെ വ്യത്യസ്തമാക്കുന്നത്.
കൊച്ചി പനമ്പള്ളിനഗറിലെ തങ്ങളുടെ പുതിയ മൾട്ടിബ്രാൻഡ് സ്റ്റോർ ആയ ഹാപ്പി സ്റ്റോറിന്റെ വിശേഷങ്ങളുമായി യൂട്യൂബ്ഴ്സും അഭിനേതാക്കളുമായ ഹാപ്പി കപ്പിൾസ് പ്രിയ മോഹനും നിഹാൽ പിള്ളയും.
യൂട്യൂബ് ചാനൽ വഴി ആയിരുന്നു ഇരുവരുടെയും വളർച്ചയുടെ ആരംഭം. ഒരു ഇൻഫർമേഷൻ നൽകുവാനോ , വെറും എന്റർടൈൻമെന്റിന് വേണ്ടിയോ മാത്രമായിരുന്നില്ല ഇവരുടെ ചാനൽ. പേര് പറയുംപോലെ തന്നെ ഓരോ കൺടെന്റ് ചെയ്ത് കഴിയുമ്പോഴും അത് കാണികളുടെ മുഖത്ത് ഒരു ചിരി പടർത്താൻ കഴിയുന്നവയായിരിക്കണം എന്നിവർക്ക് നിർബന്ധമായിരുന്നു. അത് തന്നെയായിരുന്നു ഹാപ്പി ഫാമിലിയെ ജനങ്ങൾ മനസ്സിലേക്ക് ഏറ്റെടുക്കാനുള്ള കാരണവും.
ബിസിനസ് രംഗത്തേക് പ്രവേശിക്കുമ്പോൾ ഹാപ്പി സ്റ്റോർ കൺസെപ്റ്റിലും ഇതേ ഹാപ്പിനെസ്സ് തന്നെയാണ് അവർ പ്രൊമോട്ട് ചെയ്തതും. ലോഗോയിൽ കാണുന്ന പോലെ സ്റ്റോറിൽ എത്തുന്ന ഏതൊരു സ്ത്രീയും സ്റ്റോർ വിട്ട് പോകുമ്പോൾ ഹാപ്പി ആയിരിക്കണം പാർച്ചയ്സ് നടത്തിയാലും ഇല്ലെങ്കിലും.
വിമൻ എന്റർപ്രേണർസിനെ ലക്ഷ്യം വെച്ചുകൊണ്ട് തുടങ്ങിയ ഹാപ്പി സ്റ്റോർ വളരെ അധികം പാഷനേറ്റ് ആയ സ്ത്രീകൾക്ക് അവരുടെ പ്രോഡക്ടുകൾ ഷോകേസ് ചെയ്യാനുള്ള ഒരു ഓൺലൈൻ വേദി ആയിരുന്നു. ഹാൻഡ്മെയ്ഡ് സാരികൾ, ഹോം ഡെക്കർ, ഗിഫ്റ്റുകൾ, ജ്വല്ലറി, അങ്ങനെ ഒരു മൾട്ടിബ്രാൻഡ് സ്റ്റോറിൽ ലഭിക്കുന്ന എല്ലാം ഹാപ്പി സ്റ്റോറിൽ ലഭിക്കും. കൂടാതെ പ്രിയയുടെയും നിഹാലിന്റെയും സ്വന്തം ബ്രാൻഡിൽ ചെയ്ത് വരുന്ന ഇറക്കുമതി ചെയ്ത ബാങ്കോക്ക് ക്ലോത്തിങ്ങും ലഭിക്കും.
പൂർണിമ ഇനന്ദ്രജിത്തിന്റെ പ്രാണ ബോട്ടിക്കിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് അനിയത്തി പ്രിയ മോഹനും ഇതേ മേഖലയിലേക്ക് കടന്നു വരുന്നതും സ്വന്തമായി ഒരു സ്റ്റോർ എന്ന സ്വപ്നം വളർന്നതും. ഡിസൈനർ വെയറുകൾക്ക് കൂടുതൽ പ്രാധാന്യം നൽകിയായിരുന്നു പ്രാണ നിലവിൽ വന്നത് എങ്കിൽ പ്രിയ മോഹൻ കൂടുതൽ ഫോക്കസ് ചെയ്തത് റെഡി ട്ടു വെയർ അഫോഡബിൾ ട്രെൻഡി സ്റ്റൈലിഷ് വെയറുകൾ ആണ്.
പുതിയൊരു സ്റ്റോർ തുടങ്ങുമ്പോൾ വ്ലോഗിങ്ങ് തന്നെയാണ് ഇവരുടെ ഏറ്റവും വലിയ കരുത്തും. ‘വ്ലോഗിങ്ങിലൂടെ നേടിയ സബ്സ്ക്രൈബ്ഴ്സിന്റെ വിശ്വാസവും സ്നേഹവും സഹകരണവും ഉള്ളത് കൊണ്ട് തന്നെ ഈ സ്റ്റോർ ഞങ്ങളുടെ ചാനലിന്റെ ഒരു റിയൽ ഫിസിക്കൽ വെർഷൻ ആയിട്ടാണ് കാണുന്നത്’ നിഹാൽ പിള്ള പറയുന്നു.
രണ്ട് മാസം കൊണ്ട് 2000 സ്ക്വ. ഫീറ്റിൽ തുടങ്ങിയ സ്റ്റോറിൽ കസ്റ്റമേഴ്സിന് വളരെ പ്ലെസന്റ് ആയൊരു ഷോപ്പിങ്ങ് എക്സ്പീരിയൻസ് നൽകാൻ ആവുമെന്ന് ഒരേ സ്വരത്തിൽ പറയുന്നു ഹാപ്പി കപ്പിൾസ്.