യാത്രകൾക്ക് ഒരിക്കലും ഒരു ദൂരപരിധിയല്ല… അത് ഒരേ സമയം മനസ്സിന്റെ വികാസവുമാണ്, ജീവിതത്തിന്റെ ചൈതന്യവുമാണ്. ഇന്നും യാത്രകളിലൂടെ പുതിയ സ്വപ്നങ്ങൾ തീർക്കുകയാണ് തിരുവനന്തപുരം സ്വദേശിനി സുനു. കാഞ്ഞിരപ്പള്ളിയിലെ സുനുവിന്റെ കുടുംബം പാരമ്പര്യമായി സമ്പന്നമായിരുന്നു, അതുകൊണ്ട് തന്നെ സ്ത്രീകൾക്ക് ജോലി ചെയ്യേണ്ട ആവശ്യമില്ല, വീട്ടിൽ ഇരിക്കുകയാണ് നല്ലത് എന്നായിരുന്നു അവരുടെ വിശ്വാസം. പക്ഷേ, സുനു അവിടെ നിന്ന് വ്യത്യസ്തയായിരുന്നു.
പൈലറ്റാകണമെന്നായിരുന്നു സുനുവിന്റെ കുട്ടിക്കാല സ്വപ്നം. ആകാശം കീഴടക്കി നീലത്തിരികളിലൂടെയോടി നീങ്ങാൻ. പക്ഷേ, വീട്ടുകാരുടെ നിലപാട് അതിന് എതിരായിരുന്നു. കുടുംബം അതിനെ അനുമതിയില്ലെന്ന് പറഞ്ഞപ്പോൾ, സുനു ജീവിതത്തിലൊരു വഴിത്തിരിവ് തേടി. കായികരംഗത്തും സുനുവിന് നേട്ടങ്ങൾ ഉണ്ടായിരുന്നു. ക്രിക്കറ്റ് കളിക്കാരിയായിരുന്നു. പതിമൂന്നാം വയസ്സിൽ തന്നെ കേരള സ്റ്റേറ്റ് ടീമിനായി കളിച്ചു. അതിനുശേഷം, പതിനാറാം വയസ്സിൽ 4 ത്ത് വേൾഡ് കപ്പിന്റെ ഇന്ത്യൻ ക്യാമ്പിന്റെയും ഭാഗമായിരുന്നു. അതേസമയം, വീട്ടുകാരുടെ ആവശ്യം അനുസരിച്ച് മറ്റു വഴികളും തേടിയായിരുന്നു സുനു മുന്നോട്ട് പോയത്.

1992-ൽ, ഇന്ത്യയിലെ സ്വകാര്യ എയർലൈൻ വ്യവസായം വളർച്ചയുടെ പടവിലായിരുന്നു. East West Airlines എന്ന കമ്പനിയിൽ റിസർവേഷൻ സ്റ്റാഫായാണ് സുനു തന്റെ കരിയർ ആരംഭിച്ചത്. 1997-ൽ സഫലമി യാത്ര എന്ന ഒരു വലിയ ട്രാവൽ പ്രോജക്റ്റ് മലയാള മനോരമയും എയർ ഇന്ത്യയും ചേർന്ന് നടത്തിയപ്പോൾ, കേരളത്തിൽ നിന്ന് വിദേശയാത്രകളുടെ പ്രവണത വർദ്ധിച്ചു. ആഴ്ചയിൽ 150 പേർ, ആറുമാസത്തിനുള്ളിൽ 1600 യാത്രക്കാർ അങ്ങനെയാണ് കേരളത്തിൽ യാത്രാപരിപാടികൾ പ്രചാരത്തിലായത്. നാലു വർഷത്തിനകം ടൂറിസം വ്യവസായം കേരളത്തിൽ വൻ വളർച്ചയിലേയ്ക്ക് കടന്നു. ചെന്നൈയിലേയ്ക്ക് ജോലിക്ക് പോകാൻ അവസരം കിട്ടിയെങ്കിലും വീട്ടുകാരുടെ സമ്മതമില്ല. അതോടെ, എന്തുകൊണ്ട് സ്വന്തം ബിസിനസ് തുടങ്ങരുത്? എന്ന ചോദ്യമാണ് സുനുവിന്റെ മനസ്സിൽ ഉയര്‍ന്നത്.
2003-ൽ, സുനു, ഭർത്താവ് എബ്രഹാം ഇടിക്കുള്ള, ഷാജി തോമസ്, ജൂലിയ ജോൺ എന്നീ നാലുപേരും ചേർന്ന് C World Holiday സ്ഥാപിച്ചു. ആ സമയത്ത് കേരളത്തിൽ ഒരു സ്ത്രീ വ്യവസായത്തിലേയ്ക്ക് കടക്കുക എന്നത് അപൂർവമായിരുന്നു. സുനു ആദ്യ വനിതാ സംരംഭകയായി മാറി. ആദ്യം ഇന്ത്യയ്ക്ക് പുറത്തായിരുന്നു യാത്രകൾ. ഗ്രൂപ്പ് ടൂറുകൾക്ക് ആണ് കൂടുതലും ശ്രദ്ധ നൽകിയിരുന്നത്. എന്നാൽ, സുനുവിന്റെ ദൃഷ്ടികോണം വ്യത്യസ്തമായിരുന്നു. ഇന്ത്യയ്ക്ക് പുറത്തേക്കുള്ള luxury ടൂർ സംവിധാനം കൊണ്ടുവരണമെന്നത് ലക്ഷ്യമാക്കി.
2012-2013 കാലഘട്ടത്തിലാണ് Luxury Travel എന്ന ആശയം സുനു ആവിഷ്കരിച്ചത്. ആളുകൾക്ക് അവരുടെ ഇഷ്ടാനുസൃതമായ ഹോട്ടലുകൾ, യാത്രാ സൗകര്യങ്ങൾ, പ്രത്യേക അനുഭവങ്ങൾ ഇതെല്ലാം ഒരുക്കിയതോടെ, C World Holidays ഇന്ത്യയിലെ ഏറ്റവും മികച്ച luxury ട്രാവൽ ബ്രാൻഡുകളിലൊന്നായി. അവരുടെ പാക്കേജുകൾ സാധാരണ ടൂറുകളെ പോലെ ആയിരുന്നില്ല, വ്യക്തിഗതമായി പാക്കേജുകൾ ഒരുക്കി നൽകും എന്ന സുനുവിന്റെ വ്യത്യസ്തമായ സമീപനം ആണ് കമ്പനിയെ ഉയർത്തിയെടുത്തത്. ക്ലയന്റുകളുടെ ആവശ്യങ്ങൾ മനസ്സിലാക്കിയും, ആ ക്വാളിറ്റി മെയ്ന്റെയ്ൻ ചെയ്തും അവർ മുന്നോട്ട് പോയി.
പഠനവും കഠിനാധ്വാനവും സുനുവിനെ അന്താരാഷ്ട്ര തലത്തിലേക്ക് എത്തിച്ചു. 2023-2024 വർഷങ്ങളിൽ ഗ്ലോബൽ വുമൺ അവാർഡും, ബെസ്റ്റ് luxury ട്രാവൽ അവാർഡും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടി. എന്നാൽ, അവാർഡ് നേടുന്നത് മാത്രമല്ല, അതിന്റെ ഗുണമേന്മ നിലനിർത്താൻ കഠിനപ്രയത്‌നം ചെയ്യുക എന്നതും അവരുടെ ടീമിന്റെ ലക്ഷ്യമായി. C World Holidays മറ്റുള്ള ട്രാവൽ ഏജൻസികളിൽ നിന്ന് വ്യത്യസ്തമായത് സ്റ്റാഫിനോടുള്ള സുനുവിന്റെ സമീപനത്തിലാണ്. ഓഫീസിന്റെ ജോലി സമയം 9.30 AM – 6 PM വരെ മാത്രം. അതിന് ശേഷമുള്ള സമയത്ത് സ്റ്റാഫ് ഓഫിസിന്റെ കാര്യങ്ങളിൽ നിന്നും മാറ്റി നിർത്തപ്പെടും. അവരുടെ വ്യക്തിപരമായ ജീവിതത്തിന് പ്രാധാന്യം നൽകുകയും, മനസ്സമാധാനത്തോടെ ജോലി ചെയ്യാൻ അവസരം നൽകുകയും ചെയ്യുക.
കോവിഡ് മഹാമാരിയെത്തിയപ്പോൾ, ടൂറിസം 2 വർഷത്തേക്ക് നിശ്ചലമായി. ആ സമയത്ത് C World Holidays ഇന്റർനാഷണൽ ഡെസ്റ്റിനേഷൻ വെഡ്ഡിംഗിലേക്ക് ഇറങ്ങി. അതിനുശേഷം ലോകമെമ്പാടുമുള്ള വൈവിധ്യമാർന്ന വിവാഹങ്ങൾ അവരിലേക്ക് ആകർഷിക്കപ്പെടാൻ തുടങ്ങി. സുനുവിന്റെ അടുത്ത ലക്ഷ്യങ്ങൾ adventure tourism, honeymoon couples, historical tourism, culinary tourism തുടങ്ങിയ മേഖലകളിലേയ്ക്ക് വളരാൻ ആണ്. അവർ പറയുന്നു ബിസിനസ്സ് എന്നത് കാശിനായിരിക്കരുത്, അതിൽ ഒരു സാമൂഹിക ഉത്തരവാദിത്തവും ഉണ്ടായിരിക്കണം എന്ന്.
C World Holidays തങ്ങളുടെ വരുമാനത്തിന്റെ 20-30% സമൂഹത്തിനായി നൽകുന്നു. പുതിയ തലമുറയ്ക്ക് ടൂറിസം വ്യവസായത്തിൽ അവസരങ്ങൾ ലഭിക്കണമെന്നും, ഗുണമേന്മയുള്ള സേവനം നൽകി വളരണമെന്നുമാണ് സുനുവിന്റെ സന്ദേശം.
സുനു ട്രാവൽ വ്യവസായത്തിലെ പുരോഗമനശീലമായ മുഖമായി മാറി. ആകാശത്തേക്കുള്ള മോഹം തടഞ്ഞുപോയെങ്കിലും, ലോകം മുഴുവൻ ഒറ്റ വീട്ടുമുറി പോലെ അനുഭവപ്പെടുന്ന ഒരു ലോകം അവർ സൃഷ്ടിച്ചു. ലോകം മുഴുവൻ കണ്ടു, പഠിച്ചു, അതിന് അനുയോജ്യമായ സേവനം നൽകി.