മൂന്ന് കാര്യങ്ങൾ ബിസിനസ്സിൽ ശ്രദ്ധിക്കുക ആണെങ്കിൽ ബിസിനസ് മേഖലയിൽ വിജയം ഉറപ്പായും ലഭിക്കുന്നതാണ്, അതുപോലെ തന്നെ ബിസിനസ്സിൽ ഗംഭീരമായ വളർച്ചയും ഉറപ്പാണ്. ബിസിനസ്സിൽ അസാധാരണമായ വളർച്ച ഉണ്ടാവണമെങ്കിൽ ഈ മൂന്ന് കാര്യങ്ങളും നിർബന്ധമാണെന്ന് അന്താരാഷ്ട്ര തലത്തിൽ പ്രശസ്തരായ ബിസിനസ് തൈക്കൂണുകൾ ആയ ആളുകൾ നിരന്തരമായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ്.

ഇതിൽ ആദ്യത്തേത് വിജയം എന്നുള്ളത് വളരെ പ്രധാനമായ ഒരു വിഷയം ആയി മാറുക എന്നതാണ്. യഥാർത്ഥത്തിൽ വിജയം എന്നുള്ളത് വളരെ പ്രാധാന്യമുള്ള ഒരു വിഷയം ആണ്. മാത്‍സ്, കെമിസ്ട്രി, ബയോളജി തുടങ്ങിയ വ്യത്യസ്ത ഭാഷകൾ പഠിക്കുന്നത് പോലെ വിജയം എന്നുള്ളതും വ്യത്യസ്തവും പ്രാധാന്യമുള്ളതും ആയിട്ടുള്ള ഒരു വിഷയം ആയി ബിസിനസ്സുകാർ കൊണ്ടുനടക്കുക എന്നുള്ളതാണ് ഒന്നാമത്തെ പോയിന്റ്. ഈ ഒരു യഥാർഥ്യത്തെ പൂർണമായി ബിസിനസ്സുകാർ ഉൾകൊള്ളുക എന്നതാണ് ബിസിനസ് വിജയത്തിനും അതിൽ കൂടി ലാഭം ഉണ്ടാകുന്നതിനും ഉള്ള മാർഗം. വിജയത്തിന്റെ നിയമങ്ങളും തത്വങ്ങളും എല്ലാം ഗ്രാവിറ്റിയുടെ നിയമങ്ങൾ പോലെ കൃത്യം ആണ്. മറ്റു വിഷയങ്ങൾ പഠിക്കുന്നത് പോലെ തന്നെ വിജയത്തിനും അതിന്റേതായ ആഴം ഉണ്ട്, വ്യത്യസ്ത ഏരിയകളുണ്ട്, ഘടകങ്ങൾ ഉണ്ട്, വ്യത്യസ്ത ബ്രാഞ്ചുകൾ ഉണ്ട് ഇതെല്ലാം കൃത്യമായിട്ടുള്ള ഒരു പ്രധാന വിഷയം ആണ് വിജയം എന്നുള്ള യാഥാർഥ്യം ബിസിനസ്സുകാർ ഉൾകൊള്ളെണ്ടതും മനസിലാക്കേണ്ടതും ഉണ്ട്. വ്യത്യസ്ത രീതിയിൽ ഉള്ള ക്ലാസ്സിഫിക്കേഷൻ ഉണ്ട്, ഫ്രാഗ്മെന്റേഷൻ ഉണ്ട് ഇതെല്ലാം തന്നെ വ്യത്യസ്തമായി കീറിമുറിച്ച് അരച്ച് കലക്കി പഠിച്ചു കഴിഞ്ഞിട്ടുണ്ട് ഇന്നത്തെ ലോകം വിജയത്തെക്കുറിച്ച്.
വളരെ മെല്ലെ ഒച്ച് ഇഴഞ്ഞു നീങ്ങുന്നതുപോലെ പതിയെ ആണ് ബിസിനസ് മുന്നോട്ട് പോവുന്നതെങ്കിൽ രണ്ട് കാരണങ്ങൾ ആണ് അതിനുള്ളത്. അതിൽ ഒന്നാമത്തെ കാരണം എന്താണ് എന്നുവെച്ചാൽ വിജയത്തിനെ പ്രാധാന്യമുള്ളതായി കാണുന്നില്ല, പഠിക്കുന്നില്ല, അതിനെ കുറിച്ച് ഗവേഷണം നടത്തുന്നില്ല എന്നുള്ളതാണ്. രണ്ടാമത്തെ വിഷയം ജോലിയുടെ കഴിവുകൾ മാത്രം പഠിക്കുന്നു എന്നുള്ളതാണ്. ജീവിതത്തിൽ പ്രൊഫഷണലി ചെയ്യുന്ന കാര്യങ്ങൾക്ക് കഴിവുകൾ ഉണ്ടാവുക എന്നുള്ളത് വളരെ പ്രാധാന്യം ആണ്. എന്നാൽ വിജയത്തിന്റെ ഒരു ചെറിയഘടകം മാത്രമേ ഈ കഴിവുകൾ ആവുന്നുള്ളു. യഥാർത്ഥ വിജയം ബിസിനസ്സിൽ കൈവരിക്കണമെങ്കിൽ ഇനിയും ഒരുപാട് കാര്യങ്ങൾ ചെയേണ്ടതുണ്ട്. അതായത് കഴിവ് എന്ന ഘടകം മാത്രം പോരാ എന്നർത്ഥം. ചുരുക്കത്തിൽ വിജയം എന്നത് മറ്റ് വിഷയങ്ങളെ പോലെ ആഴത്തിൽ പഠിക്കേണ്ടതും അറിയേണ്ടതും ആണെന്ന് ബിസിനസ്സുകാർ പൂർണമായി ഉൾകൊള്ളുക എന്നതാണ് ലക്ഷ്യം. അതാണ് വിജയത്തിലേക്ക് ഉള്ള ആദ്യ പടിയായി കരുതുക. വിജയം എന്ന വിഷയം ബിസിനസ്സുകാർക്ക് ഒരു ഭാരമായി മാറുമ്പോൾ low of attraction സംഭവിക്കാൻ സാധ്യത വരുന്നു. എന്താണോ ഒരു വ്യക്തിയുടെ മനസ്സിൽ വെച്ചിട്ടുള്ളത് അതാണ് ആ വ്യക്തിയിലേക്ക് ആകർഷിച്ചു വരിക എന്നതാണ് low of attraction ന്റെ ഗവേഷണ പഠനങ്ങൾ എല്ലാം പറയുന്നത്.
How പഠിക്കുക എന്നുള്ളതാണ് രണ്ടാമത്തെ കാര്യം. ബിസിനസിൽ വേഗത്തിൽ ഉള്ള ഉയർച്ച ഉണ്ടാകാൻ, ലാഭം ലഭിക്കാൻ, അടുത്ത പടിയിലേക്ക് കയറാൻ വേണ്ടി എല്ലാം ഉള്ള How എങ്ങനെ ആണ്, ഇതെല്ലാം എങ്ങനെ സാധിക്കുന്നു എന്നാണ് ഇതിൽ പറയുന്നത്. What, why മാത്രം പഠിച്ചാൽ പോര, മറിച്ച് എങ്ങനെ എന്നുകൂടി പഠിക്കുമ്പോഴാണ് കൃത്യമായിട്ട് ബിസിനസ് നടക്കുന്നതും അതിൽ ഗംഭീര വിജയം ഉണ്ടാകുന്നതും. കൂടുതൽ വിജയം കൈവരിക്കുന്നതിന് ഉള്ള രണ്ടാമത്തെ ഘടകം എന്നുള്ളത് കാര്യങ്ങളുടെ how പഠിക്കുക എന്നുള്ളതാണ്. ബിസിനസ്സിൽ കുറെ അറിവുകൾ ശേഖരിച്ചിരിക്കാം, എന്നാൽ How to apply them on business എന്ന് അറിയില്ല എങ്കിൽ രക്ഷപെടാൻ സാധിക്കില്ല. How അല്ലെങ്കിൽ അറിയുക എന്ന് പറയുന്നത് വളരെ ലളിതമാണ്. പക്ഷെ how എന്നതിനെ പ്രായോഗിക തലത്തിലേക്ക് കൊണ്ടുവരിക എന്നുള്ളതിന് തീർച്ചയായും ഒരുപാട് കാര്യങ്ങൾ അറിയേണ്ടതുണ്ട്, ഒരുപാട് എക്സ്പീരിയൻസ് ലഭിക്കേണ്ടതുണ്ട്. ചുരുക്കത്തിൽ How എന്ന് പറയുന്നത് ജീവിതത്തിലെ എല്ലാ വിജയത്തിന്റെയും അടിസ്ഥാനമായ കാര്യം ആണ്. എന്നാൽ അധികപേരും ബിസിനസിന്റെ How പഠിക്കാൻ സമയം കണ്ടെത്തുന്നില്ല എന്നതാണ് പലപ്പോഴും സംഭവിക്കുന്നത്. ജീവിതത്തിലെ ധാരാളം ചെറിയ ചെറിയ കാര്യങ്ങൾക്ക് വളരെ സമയം ചിലവഴിക്കുന്ന ആളുകളാണ് എല്ലാവരും. എന്നാൽ ബിസിനസ്സിനെ എങ്ങനെ അടുത്ത നിലയിലേക്ക് എത്തിക്കാം എന്ന വിഷയത്തിൽ പല ബിസിനസ്സുകാരും പരാജയപ്പെടുന്നു. ബിസിനസ്സിൽ വളർച്ച നൽകുന്ന ലാഭം ഇരട്ടിയാകുന്ന സമ്പത്ത് വർധിപ്പിക്കുന്ന വിജയ രീതി പഠിക്കാൻ പണവും സമയവും ചിലവഴിക്കേണ്ടതിന്റെ ആവശ്യകത ഉണ്ട്. വിജയത്തിന്റെ തത്വം പഠിക്കുന്നതിന് വേണ്ടി proven success method മനസിലാക്കുന്നതിന് വേണ്ടി സമയം പണം എന്നിവ മാറ്റിവെക്കേണ്ടതുണ്ട്. ശരിക്കും അന്താരാഷ്ട്ര തലത്തിൽ പറയുന്നത് ഇപ്രകാരമാണ് ഒരു വർഷം ഒരു വ്യക്തി എത്രയാണോ ബിസിനസ്സിലൂടെ പണം സമ്പാദിക്കുന്നത് ആ മൊത്തം സമ്പാദിക്കുന്നതിൽ ഒരു മാസത്തെ തുക അവരുടെ പഠനത്തിന് വേണ്ടിയോ, ഗവേഷണത്തിന് വേണ്ടിയോ, ട്രൈനിങിന് വേണ്ടിയോ മാറ്റി വെക്കണം എന്നാണ്. വിജയം എന്ന വിഷയം പഠിക്കാത്തവർ അതിന്റെ How പഠിക്കാത്തവർ എവിടെയാണോ ബിസിനസ്സിൽ ഉള്ളത് അവിടെ തന്നെ നിൽക്കുകയാണ് ചെയുന്നത് മുന്നോട്ട് പോവില്ല. ജീവിതത്തിലും ബിസിനസ്സിലും ഒക്കെ 100 ഇരട്ടി വളർച്ച കൊണ്ടുവരുന്നതിന് ഉള്ള വിജയ മാർഗ്ഗങ്ങൾ പഠിക്കുന്നതിനായി എല്ലാ ദിവസവും നിശ്ചിത സമയം മാറ്റിവെക്കേണ്ടതുണ്ട്. അധികപേരും വളർച്ചയിലും വിജയത്തിലും പണവും സമയവും ചിലവഴിക്കാതെ അവസാനം പരാജയങ്ങൾ നേരിടുകയാണ്. ഇത്തരം സന്ദർഭങ്ങളിൽ അവർ സ്‌ട്രെസ്, ടെൻഷൻ എന്നിവയിലേക്ക് പോവുന്നു സങ്കടപ്പെട്ടിരിക്കുന്നു, പിറുപിറുക്കുന്നു, പഴിച്ചാരുന്നു, സാഹചര്യങ്ങളെയും ഗവൺമെന്റിനെയും കുറ്റപ്പെടുത്തുന്നു. The loss of ignorance അതായത് അറിവില്ലായിമയിലൂടെ നഷ്ടപ്പെടുന്ന ചിലവ് എന്ന് ആണ് ഇതിനെ പറയുന്നത്. ഇതിനെല്ലാം ഉള്ള സമയം മതി ശരിക്കും വിജയത്തിന്റെ വഴികൾ പഠിച്ചെടുക്കാൻ. യഥാർത്ഥത്തിൽ പണ സമ്പാദനത്തിനാണോ പണവും സമയും കൂടുതൽ അല്ലെങ്കിൽ ദരിദ്രനായി നിൽക്കാനാണോ ബുദ്ധിമുട്ടും സമയവും എന്ന് ചോദിച്ചാൽ ഒരു സംശയവും ഇല്ലാതെ പറയാം സമയം കൂടുതൽ ആവശ്യം മാനസികമായി ദരിദ്രനായി നിൽക്കാനാണ് എന്ന്. Poor mindset ഉള്ള വ്യക്തിയുടെ ഒന്നാമത്തെ കാര്യം I know everything എന്ന മനോഭാവം ആണ്. ഞാൻ കൊള്ളാം എന്ന ഫീലിംഗ് വളരെ കുറവാണ്, അതുകൊണ്ട് self worthness, confidence എന്നിവ കുറവാണ്. മറ്റുള്ളവർ പറയുന്നത് എല്ലാം തെറ്റാണ് ഞാൻ പറയുന്നത് മാത്രം ആണ് ശരി എന്ന മനോഭാവം ആയിരിക്കും. ഇത് എപ്പോഴും നിലനിർത്തണമെങ്കിൽ എത്രയോ ഒഴിവുകഴിവുകൾ പറയേണ്ടി വരും. ഇതിന് വേണ്ടി ധാരാളം പണവും ഊർജവും ആവശ്യമാണ്. ഈ പണവും അധ്വാനവും ഊർജവും മാത്രം ചിലവഴിച്ചാൽ മതി, ഇത്തരക്കാർ ദരിദ്രരായ poor മെന്റാലിറ്റിയിൽ നിന്ന് വിജയത്തിന്റെ മെന്റാലിറ്റിയിലേക്ക് തിരിച്ചു വരാൻ. Rich mindset ഉള്ള ആളുകളെ നോക്കുമ്പോൾ എനിക്ക് എല്ലാം അറിയാം എന്ന വാദം അവർക്കില്ല. അവർ ചിന്തിക്കുന്നത് എനിക്ക് ഒരുപാട് പഠിക്കാനുണ്ട്, ഒരുപാട് അറിയാനുണ്ട്, ഇനിയും ഒരുപാട് മുന്നോട്ട് പോവാനുണ്ട് എന്ന രീതിയിൽ ആണ് അത്തരക്കാർ ചിന്തിക്കുന്നത്. സക്സസ്സ് mindset ഉള്ള ആളുകൾ എനിക്ക് എല്ലാം അറിയാം എന്ന് പറയുന്ന ആളുകളെ പോലെ ന്യായികരിക്കേണ്ടി വരില്ല. അപ്പോൾ അതിനായി അധിക സമയവും ഊർജവും ചിലവഴിക്കേണ്ടിയും വരില്ല. പകരം അതിന് വേണ്ടി ഉപയോഗിക്കുന്ന ഊർജവും അധ്വാനവും സമയവും എല്ലാം തന്നെ കൂടുതൽ അധ്വാനിക്കുന്നതിനും പഠിക്കുന്നതിനും പരിശീലിക്കുന്നതിനും വേണ്ടി ചിലവഴിക്കാവുന്നതാണ്. Poor mindset ഉള്ള ആളുകൾ അസൂയാലുക്കൾ ആയിരിക്കും മറ്റുള്ളവരുടെ വിജയത്തിൽ, ഉള്ളിൽ ഒരു തരം അസൂയ ആണ് അവർ അനുഭവിക്കുക. അസൂയയും വിദ്വേഷവും സംഭവിക്കുമ്പോൾ വാദ പ്രതിവാദത്തിന് വേണ്ടി ധാരാളം സമയം ചിലവഴിക്കുന്നു. Rich mindset ഉള്ള ആളുകൾ മറ്റുള്ളവരുടെ വിജയത്തിൽ സന്തോഷിക്കുക ആണ് ചെയ്യുക. അപ്പോൾ low of vibration അവരുടെ അകത്തു സംഭവിക്കുമ്പോൾ സ്വാഭാവികമായും അത്തരം ആളുകളെ തന്നെ ആകർഷിക്കുവാനും കഴിയുന്നു, അത്തരം സാഹചര്യങ്ങളെ, ഗ്രൂപ്പിനെ ആകർഷിക്കുന്നു. Rich mentallity ഉള്ള ആളുകളുടെ മറ്റൊരു പ്രത്യേകത അവർക്ക് എന്താണോ വേണ്ടത് ജീവിതത്തിൽ അത് മറ്റുള്ളവർ നേടിക്കാണുമ്പോൾ അവരുടെ വിജയത്തിൽ സന്തോഷവാനായിരിക്കും. സന്തോഷവാനായി ഇരിക്കുന്നതിന് അനുസരിച്ച് അവരുടെ ഉള്ളിലുള്ള എനെർജിയും വർധിക്കുന്നു, അത് ബിസിനസ് ചെയാൻ മോട്ടിവേറ്റ് ആകുന്നു. ശരിക്കും പറഞ്ഞാൽ ദരിദ്രനായി നടക്കാനും അവരുടെ mindset വെക്കാനും ആണ് കൂടുതൽ സമയം, ഊർജം, അധ്വാനം എല്ലാം ആവശ്യം. Poor mindset ഉള്ളവർക്കു ഒന്നും തന്നെ സാധ്യമായി തോന്നില്ല, അതിനാൽ ചുറ്റിനും ഉള്ള സാഹചര്യങ്ങളെ എല്ലാം കുറ്റപ്പെടുത്തികൊണ്ടിരിക്കും. വിജയത്തിന്റെ പാഠങ്ങൾ പഠിക്കാൻ തയാറായി കഴിഞ്ഞാൽ അതിന്റെ How കൾ പഠിക്കാൻ പണവും സമയവും ചിലവഴിക്കാൻ തയാറായിക്കഴിഞ്ഞാൽ How എന്നതിനെ പ്രായോഗിമാക്കുവാൻ കഴിഞ്ഞാൽ അത് ബിസിനസ്സിൽ വളർച്ച ഉണ്ടാകും. വെറുതെ മൂലയ്ക്കിരുന്നു ഒന്നും പഠിക്കാതെ ഒരു ട്രെയിനിങും ഇല്ലാതെ ബിസിനസ് തുടങ്ങിയാൽ സ്വാഭാവികമായും പരാജയപ്പെടുകയാണ് ചെയ്യുക. വിജയത്തിന്റെ തെളിയിക്കപെട്ട പല തത്വങ്ങളും ബിസിനസ്സിന്റെ മുന്നേറ്റത്തിന് ഉള്ള പല തന്ത്രങ്ങളും പഠിച്ചു പ്രാവർത്തികമാകുമ്പോൾ വിജയം കൈവരിക്കുവാൻ സാധിക്കും എന്നതാണ് ചുരുക്കം.
Act upon how എന്നതാണ് മൂന്നാമത്തെ കാര്യം. ഒരു ബിസിനസ്സുകാരന് what, why, how എല്ലാം അറിയാം, പക്ഷെ how പ്രയോഗിക്കുക എന്നുള്ളതാണ് മൂന്നാമത്തെ കാര്യം. വിജയത്തിന്റെ ഉയർച്ചയുടെ പടികൾ ഓരോന്നായി മനസിലാക്കി കയറി കൊണ്ടെയിരിക്കുക. പഠിച്ച How നെ പ്രയോഗികമാക്കി കൊണ്ടേയിരിക്കുക. ഓരോ How നെയും പഠിച്ചു മനസിലാക്കി, അതുപോലെ proven method of success മനസിലാക്കി അവരുടെ തന്ത്രം മനസിലാക്കി പ്രയോഗികമാക്കുക ആണ് വേണ്ടത് ബിസിനസ്സിന്റ ഉയർച്ചക്ക് വേണ്ടി.