കോഫി ലോകത്ത് ഏറ്റവും ജനപ്രിയമായ പാനീയങ്ങളിൽ ഒന്നാണ്, അതിന്റെ വേറിട്ട രുചിയും മണവും കാരണം ലോകത്താകമാനം ഉള്ള ജനങ്ങൾ അത് ആസ്വദിക്കുന്നു. ഒരു ദൈനംദിന ഊർജ്ജദായിനിയായി മാത്രമല്ല, കോഫി ലക്ഷക്കണക്കിന് കർഷകരെയും വ്യാപാരികളെയും പിന്തുണയ്ക്കുന്ന സാംസ്കാരികവും സാമ്പത്തികവുമായ ഒരു ശക്തികേന്ദ്രമായി മാറിയിട്ടുണ്ട്.
കോഫി എന്ന പാനീയത്തെ വേറിട്ട രീതിയിൽ അവതരിപ്പിച്ചുകൊണ്ട് മിന്നും വിജയം നേടിയെടുത്ത ഒരു സംരംഭകനാണ് അനന്തു. അദ്ദേഹത്തിന്റെ സംരംഭമായ താരാ കോഫി ഇന്ന് ലോകോത്തര നിലവാരം ഉള്ള മികച്ച കോഫി ലഭിക്കുന്ന ഇടമായി മാറിയതിന് പിന്നിട്ട വഴികൾ അത്ര എളുപ്പമല്ലായിരുന്നു. സ്വന്തം അമ്മയായ താരയുടെ പേര് തന്നെ ആണ് സംരംഭത്തിന് നൽകിയത്. ആദ്യം ചെയ്തു വന്നത് കോഫി പ്രൊഡക്ഷൻ ആയിരുന്നു. 2015 നാണ് ഇതൊരു ബ്രാൻഡ് ആയി മാറ്റുന്നതിനെ കുറിച്ച് അനന്തു ആലോചിച്ചത്. വയനാടും കർണാടകയുടെ വിവിധ ഭാഗങ്ങളിൽ ആയാണ് തോട്ടങ്ങൾ പലതും സ്ഥിതി ചെയ്യുന്നത്. കോഫി ഉത്പാദനം ആണ് കാര്യമായിട്ട് ചെയ്തു പോന്നിരുന്നത്. അന്നൊക്കെ കോഫിക്ക് വില കുറവായിരുന്നു അതുകൊണ്ട് തന്നെ കോഫിയുടെ കൂടെ വാല്യൂ കൂട്ടുന്നതിന് വേണ്ടി മറ്റേന്തെങ്കിലും രീതിയിലേക്ക് ആക്കി മാറ്റുവാൻ ആലോചിച്ചു. നിലവിൽ കോഫിക്ക് പ്രധാനയമുള്ള ബിസിനസുകൾ കൂടുതലും ആയി വരുന്നത് ബാംഗ്ലൂർ, മൈസൂർ പോലുള്ള സ്ഥലങ്ങളിൽ ആണ്.
അപ്പോഴത്തെ സാഹചര്യത്തിൽ കോഫി ബീൻസ് പ്രോസസ്സ് ചെയ്ത് എക്സ്പോർട്ട് ചെയ്യുന്നതിന് വേണ്ടിയുള്ള ഒരു ഫെസിലിറ്റി ആണ് 2015ൽ ആരംഭിച്ചത് അതിന്റെ പേര് താരാ കോഫി ക്യൂറിങ് വർക്ക്‌സ് എന്നാണ്. ക്യൂറിങ് വർക്കുകൾ എല്ലാം നടക്കുന്നത് ഒരു കോഫി മില്ലിങ്ങ് ഫാക്ടറിയിൽ ആണ്. അത് സ്ഥിതി ചെയ്യുന്നത് വയനാടും കോഫി ഹള്ളിങ്ങ് യൂണിറ്റ് ഉള്ളത് കർണാടകയിലുമാണ്. കോഫി ബീൻ പ്രോസസ്സ് ചെയ്ത് യൂറോപ്പ്, റഷ്യ പോലുള്ള വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ ആരംഭിച്ചതാണ് ഈ സ്ഥാപനം. കോഫി ക്യൂറിങ് എന്നത് ഒരു വളരെ ചിലവേറിയ പ്രോസസ്സ് ആണ്. ചില സാമ്പത്തിക പ്രശ്നങ്ങൾ മൂലം ബാങ്കിൽ നിന്നും ഉണ്ടായ ഫണ്ട് നൽകാൻ ലഭിക്കാനുള്ള ബുദ്ധിമുട്ടുകൾ തുടങ്ങി ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടി വന്നു. ബാങ്കിൽ പ്രോപ്പർട്ടി പണയം വെച്ചായിരുന്നു ഇതിലേക്ക് പണം കണ്ടെത്താൻ വിചാരിച്ചത് പക്ഷെ പണം തരാതെ ബാങ്ക് ബുദ്ധിമുട്ടിച്ചപ്പോൾ ഇതിൽ വലിയൊരു ക്രൈസിസ് നേരിടേണ്ടി വന്നു. ഇത് ക്രഷ് ആവും മൊത്തത്തിൽ നിന്ന് പോകും എന്ന സ്ഥിതി വന്നപ്പോൾ തന്നെ അനന്തു ഇതിൽ നിന്നും വേറിട്ടൊരു ടേസ്റ്റ് ലഭിക്കുന്നതിന് വേണ്ടിയുള്ള റിസർച്ച് നടത്തിക്കൊണ്ടുരുന്നു. അങ്ങനെ 2018ആയപ്പോഴേക്കും നല്ലൊരു ടേസ്റ്റ് ഫോം ചെയ്തെടുത്തു. പ്രൊഡക്ഷൻ യൂണിറ്റ് നേരത്തെ തന്നെ ഉള്ളതിനാൽ നല്ല പരിപ്പ് എടുത്ത് കോഫി പ്രോസസ്സ് ചെയ്ത് നല്ലൊരു റോ മെറ്റീരിയൽ ഉണ്ടാക്കാൻ സാധിച്ചു.
ജീവിതം വരെ മുന്നോട്ട് കൊണ്ട് പോകാൻ പറ്റില്ല എന്ന അവസ്ഥ വന്നപ്പോളാണ് ഇതിനോട് ചേർന്ന് മറ്റെന്ത് ചെയ്യാം എന്ന് ആലോചിക്കുന്നത്. അങ്ങനെ ആണ് കോഫി കാരവൻ എന്ന ആശയത്തിൽ എത്തുന്നത്. ഒരു വർഷം എടുത്ത് 2020 ൽ കൊച്ചിയിൽ ലോഞ്ചിങ്ങും ചെയ്തു. ഇങ്ങനെ ഇതിനെ ഒരു ഉത്പന്നം ആയി മാറ്റിയതിനാൽ ആണ് നില നിൽക്കാൻ സാധിച്ചത്. കാക്കനാട് മുതൽ കൊച്ചി ക്വീൻസ് ബേയ് വരെ ഒരേ ലൊക്കേഷനിൽ കഴിഞ്ഞ 4 കൊല്ലമായി കാരവാൻ ഓടുന്നുണ്ട്. രാവിലെ 5 മണി മുതൽ രാത്രി 2.30മണി വരെ ആണ് സർവീസ്. ഇതൊരിക്കലും ഒരു പ്ലാൻ ചെയ്ത ബിസിനസ് അല്ല എവോൾവ് ചെയ്തു വന്ന ഒന്നാണ്. 35 വിവിധ വെറൈറ്റി കോഫികൾ താരാ കോഫിയിൽ ലഭ്യമാണ്, ഫ്രാപ്പേ, പോലുള്ള മറ്റു ബീവറേജുകളും ഉണ്ട്. നിലവിൽ കൊച്ചിയിൽ മാത്രമുള്ള സംരംഭം ഇൻവെസ്റ്റ്മെന്റ് മോഡലിൽ ആണ് റൺ ചെയ്യുന്നത്. ഇതിനായി ഒരു ഔട്ട്ലെറ്റ് തുടങ്ങുമ്പോൾ 14 ഫ്രണ്ട് എൻഡ് സ്റ്റാഫും 6 ബാക്ക് എൻഡ് സ്റ്റാഫും ആവശ്യമാണ്.
ഇന്ത്യൻ കോഫി ഏറെയും എക്സ്പോർട്ട് ചെയ്യ്തു പോകുന്നവയാണ്. വെസ്റ്റേൺ ഘട്ട്, വയനാട്, നെല്ലിയാമ്പതി പോലുള്ള മലനിരകളിൽ ഉണ്ടാകുന്നതാണ് ഇന്ത്യൻ കോഫി.
ഇപ്പോൾ അറബ്, യൂറോപ്പ് തുടങ്ങിയവിടങ്ങളിലെ മികച്ച ക്വാളിറ്റി ഉള്ള കോഫി രുചിച്ച വിദേശികൾ പോലും ഇവിടെ എത്തി അതിനേക്കാൾ മികച്ചതാണ് ഇതെന്ന് സാക്ഷ്യം പറയുന്ന രീതിയിലേക്ക് വളരാൻ താരാ കോഫിക്ക് സാധിച്ചിട്ടുണ്ട്.
ഭാവിയിൽ ഒരു ഹൈബ്രിഡ് പോപ്പ് അപ്പ് കിയോസ്ക്ക് സെറ്റ് ചെയ്യാൻ ആണ് ഉദ്ദേശിക്കുന്നത്, 45ലക്ഷം രൂപ മുതൽ മുടക്ക് വരുന്ന കിയോസ്ക് ഇപ്പോൾ തുറക്കാൻ തയ്യാറായിക്കൊണ്ടിരിക്കുകയാണ്.