1. നിങ്ങളുടെ കാഴ്ചപ്പാടിൽ വിശ്യസിക്കുക
നിങ്ങളുടെ സംരംഭകത്തിനായുള്ള ആശയങ്ങളിലും സ്വപ്നങ്ങളിലും തികച്ചും വിശ്യസിക്കുക. വിജയം നിങ്ങളുടെ കാഴ്ച്ചയിൽ ഉണ്ടാക്കുന്ന അചഞ്ചലമായ വിശ്യാസത്തോടെയാണ് തുടങ്ങുന്നത്. നിങ്ങൾ സൃഷ്ടിക്കാൻ പോകുന്ന മാറ്റം സമൂഹത്തിനോ വിപണിയിലോ നൽകുന്ന മൂല്യം മനസ്സിലാക്കുക. നിങ്ങളുടെ ലക്ഷ്യങ്ങൾക് വേണ്ടി ദീർഘകാല ദൗത്യമൊരുക്കി അതിനുവേണ്ടി കഠിനാധ്വാനം ചെയ്യുക. സംശയങ്ങൾ വന്നു കൊണ്ടേയിരിക്കും, എന്നാൽ നിങ്ങളുടെ സ്വപ്നങ്ങൾക്ക് നിങ്ങളിൽ നിന്ന് തന്നെയാണ് ഏറ്റവും കൂടുതൽ പിന്തുണ ലഭിക്കേണ്ടത് .
2. കണക്കാക്കിയ അപകടസാധ്യതകൾ എടുക്കുക
സംരംഭകത്വം അപകടസാധ്യതകളെ നേരിടുന്നതാണ്. പക്ഷെ അവ ഗൗരവമായി പഠിച്ചും തന്ത്രപരമായി ആലോചിച്ചും എടുത്തതാവണം. നിങ്ങൾ അപകടസാധ്യതകളെ ആസൂത്രണം ചെയ്യുകയും മുൻകരുതലുകൾ സ്വീകരിക്കുകയും വേണം. സാമ്പത്തിക നഷ്ടങ്ങൾ, വിപണിയിലെ അനിശ്ചിതത്വങ്ങൾ, മത്സരക്കാർ തുടങ്ങിയവയെ ചെറുക്കാൻ തന്ത്രപരമായ പദ്ധതി തയാറാകേണ്ടത് അനിവാര്യമാണ്.
3. പരാജയങ്ങളെ പഠന അനുഭവങ്ങളായി സ്വീകരിക്കുക
ഓരോ പരാജയവും ഓരോ പാഠങ്ങളാണ്. പഠിക്കുക വഴിമാറ്റം ചെയ്യുക, കൂടുതൽ അറിവോടെ മുന്നോട്ട് പോവുക. പരാജയങ്ങളിൽ നിന്നുള്ള അനുഭവങ്ങൾ നിങ്ങൾക്ക് ഭാവിയിൽ വലിയ വിജയത്തിലേക്കുള്ള വഴികാട്ടി ആവും. ഒരു ആശയം വിജയിക്കാത്ത പക്ഷം, അതിന്റെ കാരണം മനസ്സിലാക്കുക, പാഠങ്ങൾ പഠിക്കുക, വീണ്ടും ശ്രമിക്കുക. വിശ്രമിക്കാൻ സമയം നഷ്ടപ്പെടുത്താതെ പുനർചിന്തന ചെയ്ത് മുന്നോട്ട് പോവുക.

4. പുതുമയെ അംഗീകരിക്കുക
നിരന്തരമായ നവീകരണം ഏത് സംരംഭത്തിനും അത്യന്താപേക്ഷിതമാണ്. വിപണി മാറുകയാണ്, ഉപഭോക്താക്കളുടെ ഇഷ്ടങ്ങളും ആവശ്യകതകളും പരിവർത്തനം ചെയ്യുന്നു. നിങ്ങളുടെ ഉല്പന്നമോ സേവനമോ വിപണിയുടെ ആവശ്യങ്ങൾക്കനുസരിച്ച് നിരന്തരം പുതുക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യണം. മികച്ച ബിസിനസ്സ് മാതൃക തിരഞ്ഞെടുക്കുവാനും മെച്ചപ്പെടുത്തുവാനും എല്ലായിപ്പോഴും ശ്രമിക്കണം പുതിയ ആശയങ്ങൾ പരീക്ഷിക്കാൻ മടിക്കരുത്. നവീകരണം നിങ്ങളെ മുമ്പിലെത്താൻ സഹായിക്കുന്നു.
5. സ്ഥിരതയോടെയും ക്ഷമയോടെയും തുടരുക
ഒരു സംരംഭം ഒരു രാത്രികൊണ്ട് വിജയം കാണില്ല. ദീർഘകാല വളർച്ചയ്ക്ക് കഠിനാധ്വാനവും സ്ഥിരതയും ക്ഷമയും എല്ലാം തന്നെ അനിവാര്യമാണ്. കൂടാതെ തുടർച്ചയായ പഠനവും വർദ്ധനവും നിർബന്ധമാണ്. വളരെ പ്രതീക്ഷയോടെയും സമർപ്പിത മനോഭാവത്തോടെയും നീങ്ങുമ്പോഴേ സംരംഭം മുന്നോട്ടുകൊണ്ടുപോകുവാൻ സാധിക്കുകയുള്ളു.
6. ശരിയായ ആളുകളെ ചുറ്റിപറ്റുക
നിങ്ങളെ പ്രചോദിപ്പിക്കുകയും മികച്ച മാർഗ്ഗനിർദ്ദേശം നൽകുകയും ചെയ്യുന്ന മെന്റർമാരെയും ഉപദേശകരെയും മനസ്സിലുള്ളവരെയും കണ്ടെത്തി ബന്ധം സ്ഥാപിക്കുക. ഒരു നല്ല ടീം നിങ്ങളുടെ സംരംഭത്തിന്റെ വിജയത്തിൽ നിർണായകമാണ്. നിങ്ങളുടെ കൂടെ വിശ്വസ്തരും കഴിവുള്ളവരുമായ ആളുകളെ തിരഞ്ഞെടുക്കുക.
7. സമയത്തെ വിവേകത്തോടെ കൈകാര്യം ചെയ്യുക
സമയമാണ് സംരംഭകന്റെ ഏറ്റവും വിലയേറിയ സമ്പത്ത്. നിങ്ങളുടെ ബിസിനസ്സിന് ഏറ്റവും കൂടുതൽ മൂല്യം നൽകുന്ന പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുക. കൂടാതെ നിങ്ങൾ ചെയ്യുന്ന ഓരോ പ്രവർത്തനവും ബിസിനസിന്റെ വളർച്ചയിൽ എത്രത്തോളം ഗുണകരമാണെന്നും വിലയിരുത്തുക. കുറഞ്ഞ ഫലപ്രദതയുള്ള ജോലികൾ അകറ്റി വയ്ക്കുക. പ്രധാനപ്പെട്ട കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
8. ഉപഭോക്തൃ സംപ്തൃപ്തിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക
നിങ്ങളുടെ ബിസിനസ്, ഉപഭോക്താക്കളുടെ കാരണത്തലാണ് നിലനിൽക്കുന്നത്. അതായത്, ഒരു സംരംഭത്തിന്റെ വിജയത്തിന്റെ താക്കോൽ ഉപഭോക്തൃ സംതൃപ്തിയിലാണ്. ഉപഭോക്താവിന്റെ ആവശ്യമെന്താണ്, അവർക്കെന്ത് പരിഹാരമാണ് നിങ്ങൾ നൽകുന്നത്, നല്ല സേവനം, ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ, വാഗ്ദാനങ്ങൾ പാലിക്കൽ, ശേഷം സേവനം എന്നിവയെ കേന്ദ്രീകരിക്കുക. ഉപഭോക്താവിന്റെ അഭിപ്രായങ്ങൾ കേൾക്കുക, അതനുസരിച്ച് മാറ്റങ്ങൾ വരുത്തുക എന്നതിൽ കൂടുതൽ മൂല്യം നൽക്കേണ്ടത് ആവശ്യമാണ് .
9. നിരന്തരം പഠിക്കുക
ബിസിനസ് ലോകം തുടർച്ചയായി വികസിക്കുകയാണ്. വിപണി എപ്പോഴും മാറ്റങ്ങളിലൂടെ കടന്നുപോകുന്ന ഒന്നാണ്. പുതിയ സാങ്കേതിക വിദ്യകൾ, ഉപഭോക്തൃ പ്രവണതകൾ, ലീഡർഷിപ് കഴിവുകൾ, ബിസിനസ് തന്ത്രങ്ങൾ എന്നിവയെക്കുറിച്ച് അറിവു നേടുക. വെബ് സെമിനാറുകൾ, പുസ്തകങ്ങൾ, ബിസിനസ് കോഴ്സുകൾ എന്നിവ വഴി നിങ്ങളുടെ അറിവ് വർദ്ധിപ്പിക്കുക.
10. സന്തുലിതമായ മനോഭാവം നിലനിർത്തുക
വെല്ലുവിളികൾ വരുമെന്ന് ഉറപ്പാണ്, പക്ഷെ ഒരു നല്ല മനോഭാവം നിങ്ങളെ ബുദ്ധിപൂർവം അതിജീവിക്കാൻ സഹായിക്കും. കാര്യങ്ങൾ എങ്ങനെ പോകുമെന്നതിനെ ആശ്രയിച്ച് ഉന്മേഷമോ നിരാശയോ ആവശ്യമില്ല. നിങ്ങളുടെ മനസ്സിന് മികച്ച സംവേദനം ആവശ്യമുണ്ട്. സമ്മർദ്ദം കൈകാര്യം ചെയ്യാൻ പരിശീലിക്കുക. വിശ്രമ സമയങ്ങൾ അനുവദിക്കുക, വ്യക്തിപരമായി ജീവിതവും ബിസിനസ്സും തമ്മിൽ സന്തുലിതമാക്കുക. പോസിറ്റീവ് മനോഭാവം നിങ്ങൾക്ക് മികച്ച തീരുമാനങ്ങൾ എടുക്കാൻ സഹായിക്കും
നിങ്ങളുടെ ലക്ഷ്യങ്ങളിലേക് മുന്നോട്ട് നീങ്ങുക. ചെറുതായിട്ടുണ്ടാകാം തുടക്കം, പക്ഷേ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുമ്പോൾ വിജയം നിങ്ങൾക്ക് പിന്തുണ നൽകും. എല്ലാ പുതിയ സംരംഭകർക്കും ആശംസകൾ.