
മനോഹരമായ കാഴ്ചകളും വ്യക്തികളുടെ വിലമതിക്കുന്ന നിമിഷങ്ങളും സസൂക്ഷ്മം ക്യാമറ കണ്ണുകളിൽ ഒപ്പിയെടുക്കുന്നവരാണ് ഫോട്ടോഗ്രാഫർമാർ.
ആധുനിക കാലത്ത് പ്രായോഗികതയും സങ്കീർണതയും നിറഞ്ഞ ഒരു പ്രൊഫഷണൽ രംഗമായി ഫോട്ടോഗ്രാഫി മാറി കഴിഞ്ഞിരിക്കുന്നു.
കണ്ണൂർ വലിയന്നൂർ സ്വദേശി അബിൻ തന്റെ ജേണലിസം മേഖല വിട്ടാണ് ഫാഷൻ ആയ ഫോട്ടോഗ്രാഫിയിലേക്ക് തിരിഞ്ഞത്. മൂന്ന് പത്രങ്ങളിലായി വർക്ക് ചെയ്തിട്ടും ഉണ്ടായിരുന്നു. ആ സമയങ്ങളിൽ ഒക്കെയും വെഡിങ് ഫോട്ടോഗ്രാഫി, മോഡലിംഗ് ഫോട്ടോഗ്രാഫി തുടങ്ങിയവ കൂടെ കൊണ്ടുപോയിരുന്നു.
ആദ്യമൊക്കെ ഫ്രണ്ട്സിന്റെ ഫോട്ടോ എടുത്തായിരുന്നു തുടക്കം. മോഡലുകളുടെ ഫോട്ടോ എടുത്ത് കൊളാബ് ചെയ്ത് പോസ്റ്റ് ചെയ്യാൻ തുടങ്ങിയതോടെ കൂടുതൽ പേർ അറിഞ്ഞു തുടങ്ങി.
ഇൻഫ്ലുവൻസസ് മീത്ത് മിറിയുടെ ഫോട്ടോ ഷൂട്ടിലൂടെ ആയിരുന്നു വൈറലായി അറിയപ്പെടാൻ തുടങ്ങിയത്. അങ്ങനെ അബിന്ദു ഫോട്ടോഗ്രാഫി ഏവർക്കും സുപരിചിതമായി. അമ്മ ബിന്ദുവിന്റെ പേര് തന്റെ പേരിനൊപ്പം ചേർത്താണ് ഇങ്ങനെ ഒരു പേര് പിറന്നത്. ഇടയ്ക്കൊരു ഷോർട്ട് ഫിലിമും ചെയ്തിരുന്നു അതിന്റെ പേരും അബിന്ദു തന്നെ.
ഫോട്ടോഗ്രാഫിയിലേക്ക് ഇറങ്ങിയിട്ട് നാല് വർഷത്തോളമായി. ഫ്രീലാൻസ് ആയിട്ടാണ് നിലവിലും ചെയ്തുപോരുന്നത്. ഒരു സ്റ്റുഡിയോ എന്ന സ്വപ്നം നെഞ്ചിലേറ്റി തന്നെയാണ് അബിന്റെ മുന്നോട്ടുള്ള പ്രയാണം.
മെറ്റേർനിറ്റി ഫോട്ടോഷൂട്ട്, ബർത്ത് ഡേ, വെഡിങ്, മോഡലിംഗ് ഇവയൊക്കെയാണ് നിലവിൽ ചെയ്തു വരുന്നത്.
തുടക്കത്തിൽ സ്വന്തമായി ഒരു ക്യാമറ പോലും ഉണ്ടായിരുന്നില്ല. വാടകയ്ക്ക് എടുത്താണ് ഫോട്ടോസ് എടുത്തിരുന്നത്.
ആദ്യത്തെ വർക്കുകളിൽ നിന്ന് പണം പ്രതീക്ഷിച്ചിരുന്നില്ല, ഒട്ടുമിക്കതും സൗജന്യമായി ചെയ്തിട്ടുണ്ട്. ഈ മേഖലയിൽ പിടിച്ചുനിൽക്കാൻ സ്വല്പം പാടാണ് ഇന്നത്തെ കാലത്ത്. ഒട്ടുമിക്ക പേരും അഡ്വാൻസ്ഡ് ഫീച്ചേഴ്സ് ഉള്ള ക്യാമറയും ആയിട്ടാണ് ഇറങ്ങുന്നത്.
ഒരുവിധം അറിയപ്പെട്ട തുടങ്ങിയത് മോഡലുകളിലൂടെ തന്നെയാണ്… അവരുടെ അക്കൗണ്ടുമായി കൊളാബ് ചെയ്തിടുന്നതിലൂടെ കൂടുതൽ പേരിലേക്ക് അബിന്ദു എത്തിപ്പെട്ടു. ഏറ്റവും വലിയ നേട്ടവും ഇതുതന്നെയാണ്. ഒട്ടും അറിയപ്പെടാതിരുന്ന ഒരു സ്ഥാനത്തു നിന്നും നാലു പേര് അറിയുന്നു എന്നത് തന്നെ വലിയ നേട്ടമായി കാണുന്നു.
ഫോട്ടോകൾക്ക് കൂടുതൽ ഭംഗി ലഭിക്കാനായി കസ്റ്റമറുമായി ഒരു ഫ്രണ്ട്‌ലി റിലേഷൻ ഉണ്ടാകേണ്ടതായിട്ടുണ്ട്. അതിനാൽ ഷൂട്ടിന് മുൻപ് തന്നെ അവരെ കംഫർട്ട് ആക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. ഫോട്ടോ എടുക്കാൻ ഉദ്ദേശിക്കുന്ന ലൊക്കേഷൻ, അതുപോലെ കോസ്റ്റ്യൂം, കോസ്റ്റ്യൂം കളർ തുടങ്ങിയ കാര്യങ്ങൾ കസ്റ്റമേഴ്സും ഫോട്ടോഗ്രാഫറും സംസാരിക്കുന്നതിലൂടെ ഫോട്ടോകൾ കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കും.
ഇന്ന് ഒട്ടനവധി പേർ തൊഴിലായും പാഷൻ ആയിട്ടും ജോലി ചെയ്യുന്ന ഒരു മേഖലയാണ് ഫോട്ടോഗ്രാഫി. അതിനാൽ അറിയപ്പെടാനും അറിയിക്കാനും ശ്രമിക്കുന്നതിലുപരി അപ്ഡേറ്റഡ് ആവാനും ഫോക്കസ് ആയി വർക്ക് ചെയ്യാനും ശ്രമിക്കുക. അതിലൂടെ മാത്രമേ മികച്ച റിസൾട്ട് ലഭിക്കുകയുള്ളൂ എന്നാലേ വിജയത്തിന്റെ പടവുകൾ കയറാൻ ആവു എന്നു പറഞ്ഞു വയ്ക്കുന്നു അഭിൻ.