ആരോഗ്യം ഒരു മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്താണ്. ആരോഗ്യം നല്ലതായിരുന്നാൽ മാത്രമേ ശാരീരികവും മാനസികവും സാമ്പത്തികവുമായ ശൃംഖലകൾ ശക്തമായി നിലനിൽക്കുകയുള്ളു…എന്നാൽ ഇന്ന് മിക്ക ആളുകളും നഗര ജീവിതത്തിലെ തിരക്കിലും തൊഴിൽ ഭാരത്തിലും പെട്ട് ആരോഗ്യത്തെ അവഗണിക്കുകയാണ്.
ടീച്ചറായി ജോലി ചെയ്തിരുന്ന ആലപ്പുഴ സ്വദേശി തസ്നി സലീം അധ്യാപന ജോലി ഉപേക്ഷിച്ച് (business name) എന്ന പേരിൽ ഒരു ബിസിനസ് തുടങ്ങാനും ആരോഗ്യത്തിന് മുഖ്യപങ്കുണ്ട്.
നാല് വർഷങ്ങൾക്ക് മുൻപ് തസ്നി സഹോദരന്റെ ഭാര്യയുമൊത്ത് ഒരു യൂട്യൂബ് ചാനൽ തുടങ്ങി. അതിൽ വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്നതിലും അതിന്റെ അണിയറ പ്രവർത്തനത്തിലും എല്ലാം തസ്നി ഏറെ സന്തോഷം കണ്ടെത്തിയിരുന്നു. എന്നാൽ ഈ ഒരു മതവിഭാഗത്തിൽ നിന്നും അധികമാരും ഇതുപോലെ ക്യാമറകൾക്ക് മുൻപിൽ കടന്നു വരാറില്ല. കൂടാതെ നാട്ടുകാരുടെ അടക്കം പറച്ചിലും ആയപ്പോൾ തസ്നി ഇടയ്ക്ക് വെച്ച് പിറകോട്ട് വലിക്കാൻ നോക്കിയെങ്കിലും തളർന്നില്ല. ഭർത്താവും സഹോദരനും കട്ട സപ്പോർട്ട് ആയി കൂടെ നിന്നു.
105 kg ഭാരമുള്ള തസ്നി യൂട്യൂബ് ചാനലിൽ ഒരു ചലഞ്ച് അവതരിപ്പിച്ചു. 75 ദിവസം കൊണ്ട് ഭാരം കുറയ്ക്കുന്നതായിരുന്നു ചലഞ്ച്. 68 കിലോയിലേക്ക് എത്തി ചാലഞ്ച് വിജയിച്ചു.
ഈ വീഡിയോയ്ക്ക് കൂടുതൽ റീച്ച് കിട്ടാൻ തുടങ്ങി. കൂടുതൽ പേർ ശ്രദ്ധിക്കാൻ തുടങ്ങി,
ഭാരം കുറയ്ക്കാൻ എന്തൊക്കെ ചെയ്യണം ഭാരം കൂട്ടാൻ എന്തൊക്കെ ചെയ്യണം, എന്താണ് താങ്കളുടെ ഡയറ്റ് പ്ലാൻ, തുടങ്ങി നിരവധി ചോദ്യങ്ങൾ കൊണ്ട് തസ്നിയുടെ ഇൻബോക്സ് നിറയാൻ തുടങ്ങി.ഇതിനിടയിൽ ഡയറ്റീഷ്യൻ കോഴ്സും പൂർത്തീകരിച്ചിരുന്നു.
ഇന്ന് 57 ഓളം ബാച്ചുകൾ ഉള്ള വാട്സപ്പ് ഗ്രൂപ്പിൽ പതിനയ്യായിരത്തിലധികം ആളുകൾക്ക് ക്ലാസുകൾ നൽകി വരുന്നു തസ്നി. ഡയറ്റ് പ്ലാൻ, വ്യായാമം, ഭക്ഷണരീതി, തുടങ്ങി നീളുന്നു ഇവ. കൂടാതെ പ്രഭാതഭക്ഷണമായും അത്താഴമായും പലതരം ധാന്യങ്ങളും മറ്റും അടങ്ങിയ പൗഡർ മാത്രമാണ് കഴിക്കാൻ നിർദ്ദേശിക്കാർ ഉള്ളതും കഴിക്കാറുള്ളതും.

വണ്ണം കൂടാനും കുറയ്ക്കാനും, PCOD, തൈറോയ്ഡ്, ക്ഷീണം, അങ്ങനെ ആളുകളുടെ പ്രശ്നം പലതാണ്, ഇത് അനുസരിച്ച് ഒരു മാസം, മൂന്നുമാസം, പ്രശ്ന പരിഹാരം ആവുന്നതുവരെ ക്ലാസുകൾ നൽകി കൂടെ നിൽക്കുന്നുണ്ട് തസ്നി.
ഷിപ്പിംഗ് ചാർജുകൾ ഒന്നും തന്നെ ഇല്ലാതെ സ്വന്തം പ്രൊഡക്ഷൻ യൂണിറ്റിൽ നിന്നും നിർമ്മിക്കുന്ന പൗഡർ കളും ലേഹ്യങ്ങളും ആവശ്യക്കാർക്ക് അയച്ചു നൽകാറുമുണ്ട്. എല്ലാ പ്രോഡക്ടുകളും ലാബ് ടെസ്റ്റുകൾ കഴിഞ്ഞ് ഐഎസ്ഒ സർട്ടിഫൈഡും fssai സർട്ടിഫൈഡും ആണ്. മൂന്നുമാസത്തെ കാലാവധിയാണ് ഇവിടെ നിർമ്മിക്കുന്ന മിക്ക ഭക്ഷ്യ ഉൽപ്പന്നങ്ങൾക്കും വരുന്നത്.
ഒരു വർഷമായിട്ട് ഉള്ളൂ തസ്‌നി ഈ മേഖലയിൽ സജീവമായി പ്രവർത്തിക്കാൻ തുടങ്ങിയിട്ട്.
ആകെ മുതൽ മുടക്കേണ്ടി വന്ന മൂലധനം ഒരുലക്ഷം രൂപയോളം മാത്രമേ വന്നിരുന്നുള്ളൂ.
കഴിഞ്ഞവർഷം തുടക്കത്തിൽ ഒന്നുമല്ലാതിരുന്നാൽ താനിന്ന് കുറച്ചു പേരെങ്കിലും അറിയപ്പെടുന്ന വ്യക്തിയാണ്, കൂടാതെ ഒരുപാട് പേർക്ക് തന്നാലാവുന്ന സഹായങ്ങൾ ഇത്തരം രീതിയിലൂടെ ചെയ്യാൻ സാധിച്ചു എന്നതും തസ്നി ചാരിതാർത്ഥമായി കാണുന്നു. ഒരു വർഷം പിന്നിടുമ്പോൾ ഉള്ള വളർച്ചയുടെ ഗ്രാഫ് മുകളിലോട്ട് തന്നെയാണ്… ഇടയിൽ പല പ്രതിസന്ധികൾ കടന്നുവന്നെങ്കിലും എല്ലാം തരണം ചെയ്തു മുന്നോട്ടു പോകാൻ സാധിച്ചു.