ഏതൊരു വിജയകരമായ ബിസിനസ്സിന്റെയും ഹൃദയമിടിപ്പാണ് മാർക്കറ്റിംഗ്. ബ്രാൻഡുകളെ അവരുടെ കസ്റ്റമേഴ്സുമായി ബന്ധിപ്പിക്കാനും ഒരു ബ്രാൻഡിൻ്റെ വളർച്ചയെ സഹായിക്കാനും വ്യക്തമായ ഒരു മാർക്കറ്റിംഗ് പ്ലാൻ ഉണ്ടാകേണ്ടത് ഈ കാലത്ത് നിർബന്ധമാണ്.
തീവ്രമായ മത്സരത്തിന്റെയും അനുദിനം അതിവേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന ഉപഭോകൃത സ്വഭാവത്തിന്റെയും കാലഘട്ടത്തിൽ മാർക്കറ്റിംഗ് എന്നത് കേവലം ഒരു ഡിപ്പാർട്ട്മെൻ്റ് എന്നതിനപ്പുറത്തേക്ക് കമ്പനികളുടെ നിലനിൽപ്പിന് തന്നെ അത്യന്തപേക്ഷിതമായ ഒന്നായി മാറിയിരിക്കുന്നു.
മാർക്കറ്റിൽ നമ്മളുടെ Product നെ അല്ലെങ്കിൽ നമ്മളുടെ സർവ്വീസിനെ കുറിച്ച് അവബോധം സൃഷ്ടിക്കാനും നമ്മുടെ Brand Identity സ്ഥാപിക്കാനും മാർക്കറ്റിംഗ് കൂടിയേ തീരൂ. ഇത് പുതിയ ഉപഭോക്താക്കളെ ആകർഷിക്കുക മാത്രമല്ല, നിലവിലുള്ള നമ്മുടെ കസ്റ്റമേഴ്സുമായി നല്ല ബന്ധം വളർത്തുകയും വിശ്വസ്തതയും ദീർഘകാല വിജയം ഉറപ്പാക്കുകയും ചെയ്യുന്നു.
ഈ ആധുനിക യുഗത്തിൽ മാർക്കറ്റിംഗിനും കാര്യമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. പണ്ടുകാലങ്ങളിൽ കൂടുതലായും പത്രങ്ങളിലും ടിവി , റേഡിയോ മുതലായവയിൽ വന്നിരുന്ന പരസ്യങ്ങൾക്ക് പകരം ഇന്ന് ആധിപത്യം പുലർത്തുന്നത് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ആണ്. ഇതിൻറെ ഏറ്റവും വലിയ പ്രത്യേകത എന്നത് എത്ര ആളുകളിലേക്ക് നമ്മളുടെ മാർക്കറ്റിംഗ് എത്തിയെന്ന് കൃത്യമായി മനസ്സിലാക്കാൻ ഈ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ നമ്മളെ സഹായിക്കുന്നു എന്നുള്ളത് തന്നെയാണ്. സോഷ്യൽ മീഡിയ മാർക്കറ്റിംഗ് , Google ads , e-mail marketing, SEO , എന്നിങ്ങനെ പരമ്പരാഗത രീതികളിൽ നിന്ന് മാറി ചിലവ് കുറഞ്ഞതും ഫലപ്രദവുമായി ആളുകളെ കൃത്യമായി ടാർഗറ്റ് ചെയ്ത് മാർക്കറ്റിംഗ് ചെയ്യാൻ ഇന്ന് നമ്മൾക്ക് സാധിക്കുന്നു
മാർക്കറ്റിംഗിൽ ഇന്ന് ഏറ്റവും പ്രധാനപ്പെട്ടതും ഫലപ്രദമായതും ചിലവ് കുറഞ്ഞതുമായ ഒന്നാണ് Content Marketing. ബ്ലോഗുകളും വീഡിയോകളും , പോസ്റ്ററുകളും തുടങ്ങി നമ്മുടെ പ്രേക്ഷകകർക്ക് നിരന്തരം വിവരങ്ങൾ നൽകാനും കൂടാതെ അവരെ പ്രചോദിപ്പിക്കാനും ഇതുവഴി കഴിയുന്നു.
എന്നെ സംബന്ധിച്ചിടത്തോളം മാർക്കറ്റിങ്ങിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഡാറ്റ, ഡാറ്റകൾ വിശദമായി പഠിക്കുവാനുള്ള സമയം നമ്മൾ കണ്ടെത്തേണ്ടതുണ്ട്. ഡാറ്റകൾ വിവിധതരത്തിൽ എളുപ്പത്തിൽ മനസ്സിലാക്കുവാനും അത് ഉപയോഗിക്കുവാനും നമ്മളെ പ്രാപ്തരാക്കുന്ന പല രൂപത്തിലുള്ള ടൂളുകൾ ഇന്ന് ലഭ്യമാണ്. ഇതുപയോഗിച്ച് നമ്മുടെ ബ്രാൻഡിന് മാത്രമായി ഒരു നല്ല Marketing Strategy ഉണ്ടാക്കുവാനും വരാൻ പോകുന്ന ട്രെൻഡുകളെ കൃത്യമായി മനസ്സിലാക്കുവാനും സാധിക്കും.
നിലവിൽ ഒട്ടനേകം മാർക്കറ്റിംഗ് ചാനലുകൾ ഉണ്ടെങ്കിലും നമ്മുടെ ബിസിനസിന് അനുയോജ്യമായത് ഏതെല്ലാമാണ് എന്ന് കണ്ടെത്തേണ്ടത് വളരെ പ്രധാനമാണ്. ഒരുപാട് കമ്പനികൾ അവരുടെ മാർക്കറ്റിംഗ് ബഡ്ജറ്റിന്റെ വലിയൊരു ഭാഗവും അവർക്ക് അനുയോജ്യമല്ലാത്ത മേഖലകളിൽ ചിലവഴിക്കുന്നത് ബിസിനസിനെ പിന്നോട്ട് വലിക്കാനും വലിയ ബാധ്യതകളിലേക്ക് തള്ളി വിടാനും കാരണമാകാറുണ്ട്.
നമ്മുടെ ലക്ഷങ്ങൾ പൂർത്തീകരിക്കുന്ന രൂപത്തിലുള്ള കൃത്യമായ Target Audience നെ മനസ്സിലാക്കിക്കൊണ്ടാവണം നമ്മുടെ മാർക്കറ്റിംഗ്.
എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും കുറഞ്ഞ ചിലവിൽ കസ്റ്റമറെ എത്തിക്കുന്ന രീതി അഥവാ CAC ( Costumer Acquisition Cost ) കുറയുക എന്നതും നമുക്ക് കുറഞ്ഞ ചിലവിൽ ലീഡുകൾ ലഭിക്കുക എന്നതും അഥവാ CPL ( Cost per lead) കുറയുക എന്നതും പരമപ്രധാനമാണ് . നമ്മൾ ഏറ്റവും നല്ല ഒരു ബ്രാൻഡ് ആവുക എന്നതും നമ്മളുടെ പ്രൊഡക്ട് ഏറ്റവും മികച്ചത് ആവുക എന്നതും മുകളിൽ പറഞ്ഞ കാര്യങ്ങൾ ഒരു പരിധിവരെ കുറക്കാൻ നമ്മളെ സഹായിക്കുന്നു.
ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുമായി നല്ല ബന്ധങ്ങൾ സൃഷ്ടിച്ച് പരസ്പരം അറിവുകളും വിവരങ്ങളും കൈമാറി നല്ലൊരു മാർക്കറ്റർ ആവാൻ എല്ലാവർക്കും കഴിയട്ടെ.