പരസ്പരം ക്രയവിക്രയം ചെയ്യാവുന്നതോ കൈമാറ്റം ചെയ്യാ വുന്നതോ ആയ പ്രമാണങ്ങളെയാണ് കൈമാറ്റ പ്രമാണങ്ങൾ അഥവാ Negotiable Instrument എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഇന്ത്യയിലെ നിലവിലെ നിയമ വ്യവസ്ഥ വലിയ ഒരു അളവോളം ബ്രിട്ടീഷുകാരുടെ നിയമ വ്യവസ്ഥയോടും ബ്രിട്ടീഷുകാർക്ക് മുൻപ് ഇന്ത്യ യിൽ നിലനിന്നിരുന്ന നിയമ വ്യവസ്ഥയോടും കടപ്പെട്ടിരിക്കുന്നു. നാം ഭരണഘടന സൃഷ്ടിക്കുമ്പോൾ ലോകത്തെ മറ്റ് പല രാഷ്ട്രങ്ങളുടെ ഭരണഘടനയിൽ നിന്നും പലതും കൈകൊണ്ടതുമാണ ല്ലോ. ബ്രിട്ടീഷുകാരുടെ കാലത്ത് നടപ്പാക്കിയ നിയമങ്ങളിൽ സുപ്ര ധാനമായ ഒരു നിയമമാണ് 1881 ൽ നടപ്പാക്കിയ Negotiable Instrument Act. കൈമാറ്റ പ്രമാണങ്ങൾ സംബന്ധിച്ചു ഇന്ത്യയിൽ നിലവിൽ ബാധകമായതും പ്രസ്തുത നിയമമാണ്. അപ്രകാരം കൈമാറ്റ പ്രമാണങ്ങളായി വിവരിച്ച് വ്യവസ്ഥകൾ വിശദീകരിച്ച പ്രധാനപ്പെട്ട ഒന്ന് ചെക്ക് സംബന്ധിച്ച നിയമയങ്ങളാണ്. Negotiable Instruments Act 1881 എന്ന നിയമം പ്രോമിസറി നോട്ട്, ബിൽ ഓഫ് എക്സ്ചേഞ്ച്, ചെക്കുകൾ എന്നിവ സംബന്ധിച്ച വ്യവസ്ഥകളാകുന്നു. പ്രസ്തുത പ്രമാണങ്ങൾ സംബന്ധിച്ച് NI Act ൽ പ്രസ്താ വിച്ച വ്യവസ്ഥകൾ അപ്രകാരം നമുക്ക് ബാധകമായതുമാകുന്നു. ഒരു പ്രത്യേക സംഖ്യ ബോധ്യപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്തു ഒരു വ്യക്തി മറ്റൊരാൾക്ക് ഒപ്പിട്ടു നൽകുന്ന രേഖയാണ് പ്രോമിസറി നോട്ട് എന്നും പ്രസ്തുത നിയമം പറയുന്നു. ബിൽ ഓഫ് എക്സ്ചേഞ്ച് പ്രകാരം മൂന്നാമതൊരാൾക്കും അപ്രകാരം വാഗ്ദാനം നൽകാവുന്നതുമാകുന്നു. ചെക്ക് എന്നാൽ പ്രസ്തുത പ്രമാണം എഴുതി ഒപ്പിട്ട് നൽകുന്ന ആൾ പ്രമാണം സ്വീകരിച്ച്.
ആൾക്ക് ഒരു പ്രത്യേക സംഖ്യ നൽകണമെന്ന് ബാങ്കിനോട് നിർദ്ദേ ശിക്കുന്ന രേഖ എന്നാണ് പ്രസ്തുത നിയമത്തിൽ വ്യക്തമാക്കിയിട്ടു ള്ളത്. അപ്രകാരം തൻ്റെ അക്കൗണ്ടിൽ മതിയായ പണമില്ലാത്ത ചെക്ക്’ ഇഷ്യു ചെയ്യുന്നത് ഒരു ക്രിമിനൽ കുറ്റമായും പ്രസ്തുത നിയമം പറയുന്നു. പ്രസ്തുത നിയമത്തിലെ 138-ാം വകുപ്പ് പ്രകാര മാണ് ആയത് ക്രിമിനൽ കുറ്റമായി വ്യവസ്ഥ ചെയ്തിട്ടുള്ളത്. പ്രസ്തുത നിയമത്തിലെ 142-ാം വകുപ്പ് കുറ്റക്കാർക്കുള്ള ശിക്ഷയും പ്രതിപാതിക്കുന്നുണ്ട്. രണ്ട് വർഷം വരെ ജയിൽ ശിക്ഷയും ചെക്കിൽ പ്രസ്താവിച്ച സംഖ്യയുടെ ഇരട്ടി സംഖ്യ വരെ ഫൈൻ ചുമ ത്താനും ജയിൽ ശിക്ഷയും ഫൈനും ഒരുമിച്ച് ചുമത്താനും പ്രസ്തുത വകുപ്പ് പ്രകാരം വ്യവസ്ഥയുണ്ട്. നിലവിൽ ആരോഗ്യകര മായ ഇടപാടുകൾ ഉറപ്പു വരുത്താൻ സംരഭകർക്ക് Negotiable Instruments Act സംബന്ധിച്ച അറിവ് ഒഴിച്ചുകൂടാൻ പറ്റാത്തതാണ്.