ഇന്നത്തെ വളരെ ഫാസ്റ്റ് പേസ്റ്റ് ആയിട്ടുള്ള ഡിജിറ്റൽ വേൾഡിൽ ഡിജിറ്റൽ മാർക്കറ്റിംഗ് ഇല്ലാതെ ഒരു ബിസിനസിനും മുന്നോട്ടു പോകാൻ സാധിക്കില്ല എന്നുള്ളതാണ് യാഥാർത്ഥ്യം
മാറിക്കൊണ്ടിരിക്കുന്ന കൺസ്യൂമർ സ്വഭാവത്തിന് അനുശ്രിതമായി നമ്മുടെ മാർക്കറ്റിംഗ് രീതികൾ മാറ്റിയിട്ടില്ല എന്നുണ്ടെങ്കിൽ അത് ബിസിനസിനെ തന്നെ ബാധിക്കും.
നമ്മുടെ ഉപഭോക്താക്കളുടെ ഒരു വലിയ വിഭാഗവും ഓൺലൈനിലാണ് അതുകൊണ്ട് digital marketing ഒരു പ്രധാന മാർഗമാണ് നമ്മളെ പൊട്ടൻഷ്യൽ കസ്റ്റമേഴ്സിലേക്ക് നമ്മുടെ ബിസിനസ് എത്തിക്കാൻ,
Digital മാർക്കറ്റിംഗ് എന്നുള്ളത് നിങ്ങളുടെ ബ്രാൻഡ് വിസിബിലിറ്റി ഉയർത്തുക മാത്രമല്ല ചെയ്യുന്നത്, നിങ്ങളുടെ valued ആയിട്ടുള്ള ടാർഗറ്റ് ഓഡിയൻസിലേക്ക് നിങ്ങളുടെ പ്രോഡക്റ്റിനെ എത്തിക്കുക കൂടെയാണ് digital മാർക്കറ്റിലൂടെ ചെയ്യുന്നത്, അതായത് കൃത്യമായ സമയത്ത് കൃത്യമായ ആൾക്കാരിലേക്ക് നിങ്ങളുടെ business എത്തിച്ചേരും. ഇതിലൂടെ നിങ്ങളുടെ മാർക്കറ്റിംഗ് എക്സ്പെൻസ് കുറയ്ക്കാനും കൂടാതെ നിങ്ങളുടെ കസ്റ്റമറെ അറിഞ്ഞുകൊണ്ട് അവരുടെ അനലിറ്റിക്സ് നോക്കിക്കൊണ്ട് പുതിയ പുതിയ സ്ട്രാറ്റജിസ് നിങ്ങൾക്ക് പ്രിപ്പയർ ചെയ്യാനും സാധിക്കും.
താഴെ ഡിജിറ്റൽ മാർക്കറ്റിംഗ് പ്രയോജനപ്പെടുത്താൻ കഴിയുന്ന 5 പ്രധാന മാർഗ്ഗങ്ങൾ പറയാം
* സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുക:
ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ലിങ്ക്ഡ്ഇൻ എന്നിവ പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി ഉപഭോക്താക്കളെ നേരിട്ട് എത്തിച്ചേരാൻ കഴിയും. ആകർഷകമായ ഉള്ളടക്കം പങ്കുവെച്ച് ബ്രാൻഡ് അവബോധം വർധിപ്പിക്കാനും ഉപഭോക്താക്കളുമായി ബന്ധം സ്ഥാപിക്കാനും സാധിക്കും.
സർച്ച് എഞ്ചിൻ ഓപ്റ്റിമൈസേഷൻ (SEO):
സെർച്ച് എഞ്ചിനിൽ(Google, Bing) നിങ്ങളുടെ വെബ്സൈറ്റ് മികച്ച സ്ഥാനത്ത് കാണിക്കുന്നതിന് SEO തന്ത്രങ്ങൾ അനുസരിച്ച് പ്രവർത്തിക്കുക അത്യാവശ്യമാണ്. ഇത് വെബ്സൈറ്റിലേക്ക് പ്രകൃതിദത്തമായി (Organic Traffic)സന്ദർശകരെ ആകർഷിക്കുകയും ബിസിനസ് വളർച്ചയ്ക്കും സഹായിക്കുകയും ചെയ്യുന്നു.
* ഇമെയിൽ മാർക്കറ്റിംഗ്:
ഇമെയിൽ മാർക്കറ്റിംഗ് മുഖേന ഉപഭോക്താക്കളുമായി സ്ഥിരമായി ബന്ധം പുലർത്താൻ കഴിയും വ്യക്തിഗത ഇമെയിൽ പ്രചാരണങ്ങൾ ഉപഭോക്താക്കളുടെ സജീവത വർദ്ധിപ്പിക്കാനും വില്പന മെച്ചപ്പെടുത്താനും സഹായിക്കും.
Content മാർക്കറ്റിംഗ്:
ബ്ലോഗ് പോസ്റ്റുകൾ, വീഡിയോകൾ, ഇൻഫോഗ്രാഫിക്സ് എന്നിവ പോലുള്ള മൂല്യമുള്ള ഉള്ളടക്കം സൃഷ്ടിച്ച് നിങ്ങളുടെ ബിസിനസ് മികച്ച നിലയിൽ നിൽക്കുന്നത് ഉറപ്പാക്കാൻ കഴിയും. ഇത് ഉപഭോക്താക്കളിൽ വിശ്വാസം വളർത്തും.
= പെയ്ഡ് അഡ്വർടൈസിംഗ് (PPC):
ഗൂഗിൾ അഡ്സ് അല്ലെങ്കിൽ സോഷ്യൽ മീഡിയ വഴി ലക്ഷ്യമിട്ട പരസ്യ പ്രചാരണങ്ങൾ നടത്തുക. ഓരോ ക്ലിക്കിനും ഫീസ് അടയ്ക്കുന്ന ഈ പരസ്യങ്ങളും ബിസിനസ് വളർച്ചയ്ക്ക് വേഗത്തിൽ ഫലങ്ങൾ നൽകും.
അതുകൂടാതെ നമ്മുടെ സോഷ്യൽ മീഡിയ മാർക്കറ്റിംഗ് തന്ത്രങ്ങൾ നിങ്ങളുടെ പ്രീമിയം കസ്റ്റമേഴ്സ് ആയിട്ട് കൂടുതൽ ഇടപഴകാൻ വേണ്ടിയും അതിലൂടെ പുതിയ ന്യൂതനമായ ആശയങ്ങൾ നിങ്ങളുടെ മാർക്കറ്റിംഗ് സ്ട്രാറ്റജിയിലേക്ക് ഉൾപ്പെടുത്താനും നിങ്ങൾക്ക് സാധിക്കും. കൃത്യമായിട്ടുള്ള കണ്ടന്റ് ആണ് ടാർഗറ്റ് ഓഡിയൻസിലേക്ക് എത്താൻ വേണ്ടി നമ്മളെ സഹായിക്കുന്നത്
ഡിജിറ്റൽ Interaction നമ്മുടെ കൺസ്യൂമർസിൻ്റെ decision മേക്ക് ചെയ്യുന്ന ഈ കാലത്ത് ഡിജിറ്റൽ മാർക്കറ്റിംഗ് എന്നുള്ളത് ഒരു ഓപ്ഷൻ അല്ല അതൊരു അനിവാര്യതയാണ് നമ്മുടെ വിജയത്തിനും കമ്പനിയുടെ ഉയർച്ചയ്ക്കും വേണ്ടി.