പഴയകാലത്ത് ജോലി കിട്ടുന്നതുവരെയുണ്ടായിരുന്നുള്ളൂ പഠനം. എന്നാൽ ഇന്നത് നിലനിൽപ്പിന്റെ ആവശ്യമാണ്. കാലം മാറുന്നതിനനുസരിച്ചുള്ള മാറ്റങ്ങൾ ടെക്നോളജിയിലും. ബിസിനസ്സിലും എന്നുവേണ്ട നമ്മുടെ വ്യക്തിജീവിതത്തെ തന്നെ സ്വാധീനിക്കുന്ന കാലത്തു, പുതിയ അറിവുകൾ നേടുക എന്നത് ഏതൊരു വ്യക്തിയുടെയും ഉത്തരവാദിത്തം കൂടെയാണ്. എപ്പോളും പഠിക്കാൻ വിമുഖത കാണിക്കുന്ന ഒരു സമൂഹം ബിസിനസ് ഔണെഴ്സ് ആണ്. പ്രത്യേകിച്ച് ഒന്നാം തലമുറ ബിസിനസ് ഔണെഴ്സ്. വലിയ ആശയങ്ങളും സ്വപ്നങ്ങളുമായി വന്നു കഠിനാധ്വാനം കൊണ്ട് വലിയ സാമ്രാജ്യങ്ങൾ കെട്ടിപ്പടുത്തവരാണിവരിൽ പലരും എന്നാൽ മാറ്റത്തിൻ്റെ ബിസിനസ്- സംരംഭകരിൽ നിന്നും കൂടുതൽ പ്രതീക്ഷിക്കുന്നുണ്ട്. ഇന്നത്തെ പല ബിസിനസ്സും അത് 828 ആയാലും B2C ആയാലും നവ മാധ്യമങ്ങളിലൂടെ സമൂഹത്തിലേക്ക് എത്തിക്കുക എന്നത് വലിയ കടമ്പ തന്നെയാണ്. വർഷങ്ങളുടെ പാരമ്പര്യവും പഴയ നേട്ടങ്ങളും ഒരു പരിധി വരെയേ അതിനു സഹായിക്കൂ. കാരണം ഇവിടെ വേണ്ടത് കൃത്യമായ ആശയ വിനിമയമാണ്.
ഒരു കുഞ്ഞിനെകുറിച്ച് ഏറ്റവും വാചാലരാവുന്നത് അതിൻ്റെ പെറ്റമ്മയും അച്ഛനും ആയിരിക്കും എന്ന പോലെ നിങ്ങളുടെ ബിസിനെസ്സിനെയോ ആശയത്തിനെയോ ഏറ്റവും നന്നായി അവതരിപ്പിക്കാൻ കഴിയുന്നത് നിങ്ങൾക്കാണ് അല്ലെങ്കിൽ നിങ്ങൾക്ക് മാത്രമാണ്. പക്ഷെ ഇവിടെ നിങ്ങളുടെ ആശയവിനിമയ വൈദഗ്ദ്ധ്യം ചിലപ്പോൾ തടസ്സമായേക്കാം. പ്രത്യേകിച്ച് ഇന്ന് മലയാളിയോട് പോലും ഇംഗ്ലീഷിൽ കാര്യങ്ങൾ പറഞ്ഞു ബലിപ്പിക്കേണ്ടി വരുമ്പോൾ, നിങ്ങളുടെ ഇംഗ്ലീഷ് നാളെ നിങ്ങളെയും സ്വന്തം ബിസിനെസ്സിനെ ദൂരെ നിന്നും നോക്കി കാണേണ്ട നിസ്സഹായതയിലേക്കെത്തിക്കും. ഉപഭോക്താക്കളോട് സംസാരിക്കാൻ നിങ്ങള്ക്ക് പ്രതിഭലം കൊടുത്തു താരമൂല്യമുള്ള നടീനടന്മാരെ കൊണ്ടുവരാം. ബിസിനസ് സംസാരിക്കാൻ വലിയ ശമ്പളത്തിൽ കഴിവുള്ള പ്രൊഫെഷണൽസിനെയും നിയമിക്കാം. എന്നാൽ ഇതിൽ തൃപ്തി ഇല്ലാത്ത, ഈ പറഞ്ഞ വ്യക്തികളോട് പോലും കാര്യങ്ങൾ സംസാരിക്കാൻ മറ്റൊരാളുടെ സഹായം തേടേണ്ടി വരുന്നതിൽ വിഷമിക്കുന്ന സംരഭകർക്കു വേണ്ടിയാണ് ഇനിയങ്ങോട്ട് എഴുതുന്നത്.
നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും, നിങ്ങൾക്കും ഈ ഭാഷ പഠിച്ചെടുക്കാൻ സാധിക്കും. മലയാളത്തെ വെച്ച് നോക്കുമ്പോൾ വളരെ ലളിതമാണ് ഇംഗ്ലീഷ്. എന്നാൽ ഇംഗ്ലീഷിനും കണക്കിനും മാത്രം പഠനകാലത്തു മുതൽ നമ്മൾ കൊടുത്ത ഒരു വില്ലൻ പരിവേഷമാണ് തടസ്സം. നമ്മുടെ കുട്ടികാലം വിട്ടുപോയാലും നമ്മെ വിട്ടു പിരിയാത്ത ചില ഭയങ്ങളിൽ ഒന്നാണത്. ഇനി നമുക്ക് പറയാനുള്ള മറ്റു ചില ഒഴികഴിവുകൾ കൂടെ നോക്കാം.. ഞാൻ പഴയ എട്ടാം ക്ലാസ്സാണ്, നാട്ടിൻപുറത്തെ ഗവണ്മെന്റ് സ്കൂളിൽ ആണ് പഠിച്ചത്. ഈ പ്രായത്തിൽ ഇനി ഒന്നും തലയിൽ കേറൂല, എനിക്ക് ഒട്ടും സമയം ഇല്ല. ഗ്രാമർ ഒന്നും പഠിച്ചിട്ട് കാര്യമില്ല. എളുപ്പവഴി വല്ലതും ഉണ്ടേൽ പറ, ഞാൻ ഇതിനു വേണ്ടി കുറെ നടന്നതാ. ഇംഗ്ലീഷ് ഇല്ലാതെ ഇതുവരെ എത്തിയില്ല ഇനി മുന്പോട്ടും ഇങ്ങനെ മതി. അങ്ങനെ പഠിക്കാതിരിക്കാൻ എന്തെല്ലാം കാരണങ്ങളാണ് നമ്മുടെ കയ്യിൽ ആത്മവിശ്വാസവും ചങ്കൂറ്റവും കൊണ്ട് സാമ്രാജ്യങ്ങൾ കെട്ടിപ്പൊക്കുന്ന സംരംഭകരേ ഇനി എന്ത് പറഞ്ഞാണ് നിങ്ങളെ ഞാനിതു ബോധ്യപ്പെടുത്തുക.
പറയാൻ ഒന്നേ ഉള്ളൂ. ഇത് നിങ്ങൾക്ക് വേണ്ടി മാത്രമല്ല നിങ്ങളുടെ പിസിനെസ്സിൻ്റെ കൂടെ ആവശ്യമാണ്. കാരണം നിങ്ങളെ പോലെ ഈ ലോകത്ത് നിങ്ങൾ മാത്രമേ ഉള്ളൂ, നിങ്ങൾ ചെയ്യേണ്ടതായി ഇനിയും ഒത്തിരിയുണ്ട്. നിങ്ങളെ കേൾക്കാനും പഠിക്കാനും ഇവിടെ ഒരു വലിയ സമൂഹമുണ്ട്. അതുകൊണ്ട് പുതിയതെന്തിനെയും നിങ്ങൾ പഠിക്കണം അതിനായി മാറ്റിവെക്കുന്ന സമയവും പണവും മൂല്യമേറെയുള്ള ഇൻവെസ്റ്മെൻ്റാണെന്നു തിരിച്ചറിയണം. പിന്നെ നമ്മൾ ഭയന്ന ഇംഗ്ലീഷ് ഭാഷ, ഇന്നു പലതിനും തടസ്സമായി നിൽക്കുന്നുണ്ടെങ്കിലും നാളെ നിങ്ങളുടെ ആത്മവിശ്വാസത്തോളും ശക്തിയുള്ളൊരായുധമായി നിങ്ങളെ വിജയത്തിലെത്തിക്കാനും അതിനു ശക്തിയുണ്ടെന്നോർക്കണം. കാരണം ഇത്തരവാല്യ ആനക്കാര്യം ഒന്നുമല്ല കൃത്യമായ പരിശീലനമുണ്ടെങ്കിൽ. പഠിക്കാൻ തയ്യാറുള്ളൊരു മനസ്സുണ്ടെങ്കിൽ നമുക്കും വഴങ്ങുന്നതേയുള്ളൂ ഇംഗ്ലീഷ് ഭാഷ.