ജീവിതത്തിൻ്റെ തിക്കിലും തിരക്കിലും ഒന്നു മാറി നിൽകാൻ, പ്രകൃതിയോട് ഇണങ്ങി വിശ്രമിക്കാൻ പറ്റിയ ഒരു സ്ഥലം അതാണ് ബ്രുക് ലാൻഡ് . പ്രകൃതിയുടെ മനോഹാരിത നിലനിർത്തി ഒരു റിസോർട് അതായിരുന്നു ഞങ്ങളുടെ ലക്ഷ്യം ആ സ്ഥലത്തെ കാഴ്ച്ചകളും പ്രകൃതിയുടെ ഒഴുക്കിനും ഒരു മാറ്റം വരാതെയുള്ള രൂപകല്പനയാണ് ഓരോ ഘട്ടത്തിലും ചെയ്തത്.
ആദ്യത്തെ സന്ദർശനത്തിൽ തന്നെ സ്ഥലത്തിൻറെ ഭംഗിയും അതിൽ നിന്നുമുള്ള കാഴ്ചകളും ഒരു മനം മയക്കുന്ന അനുഭവമായിരുന്നു .ഈ പ്ലോട്ടിൻ്റെ ഭൂപരികൃതിയായിരുന്നു ആദ്യത്തെ വെല്ലുവിളി .പ്ലോട്ട് തുടങ്ങു്ന്ന സ്ഥലത്തുനിന്നു തുടങ്ങി ചരിവ് അവസാനിക്കുന്നത് ഒരു അരുവിയുടെ കരയിലാണ് .ഇതിനിടയിൽ ഭൂപ്രകൃതി നിലനിർത്തി ഒരു ബിൽഡിംഗ് ഒരു വെല്ലുവിളിയായിരുന്നു .
വന്നു എത്തുമ്പോൾ തന്നെ വലിയൊരു പാർക്കിംഗ് ഏരിയ അതിനോട് ചേർന്ന് കുട്ടികൾക്കായിട്ടുള്ള പാർക്ക്, സമയം ചെലവിടാൻ വേണ്ടി കുറച്ചു സ്ഥലം ആ പ്ലോട്ടിന്റ്റെ തനതായ ഭൂപ്രകൃതി നിലനിർത്തുകയും അതിനെ അസ്വദിക്കാനുമുള്ള അവസരങ്ങളും ഉണ്ട് .പ്ലോട്ടിൻറെ നടുവിലൂടെ ഉള്ള നടപ്പാത ചെറിയൊരു ട്രക്കിങ് അനൂഭൂതി തരുന്നു അത് അരുവിവരെ പോകുന്നു .
ഈ പ്ലോട്ടിൻറെ മറ്റൊരു പ്രത്യേകത സ്വകാര്യതയാണ്. പ്രകൃതിയുടെ വർണ്ണാഭമായ സൗന്ദര്യം ആസ്വദിക്കാനും കുടുംബമൊത്ത് അസ്വദിക്കാനും കഴിയുമെന്നതാണ് ഇവിടുത്തെ പ്രത്യേകത.
വിശാലമായ രണ്ട് ബെഡ്റൂം ,ലിവിങ് ,ഡൈനിങ് , ഒരു ചെറിയ കിച്ചൻ,ഒരു ഇൻഫിനിറ്റി പൂൾ എന്നിവ ഉൾകൊള്ളുന്നതാണ് ബിൽഡിംഗ് .ബിൽഡിങ്ങിന്റെ എവിടെ നിന്നും പ്ലോട്ടിന്റെ ഭംഗി ആസ്വദിക്കാൻ കഴിയുന്ന രീതിയിൽ ആണ് നിർമിച്ചിരിക്കുന്നത്.
ബെഡ്റൂം ലിവിങ് ഏരിയയിൽ നിന്നുമുള്ള കാഴ്ച നഷ്ട്ടപെട്ടുപോകാത്ത വിധം ഗ്ലാസ് ചൂമരുകൾ നൽകുന്നത് മറ്റൊരു തലത്തിലേക്ക് ബിൽഡിന്റെ ഭംഗി കൂട്ടിയിരിക്കുന്നു . വിശാലമായ പൂൾ നൽകുന്നത് മറ്റൊരു അനുഭൂതിയാണ് .മനോഹരമായ കാഴ്ചകൾക്കൊപ്പം കുടുംബത്തിന്റെ കൂടെ കുറെ നല്ല സമയം ചെലവഴിക്കാൻ കഴിയുന്നു .
1.5 ഏക്കറിൽ 1600 ചതുരശ്ര അടി വരുന്ന ഈ റിസോർട് നിർമിച്ചത് 8 മാസം കൊണ്ടാണ് .ഓരോ സ്ഥലത്തിന്റെയും തനിമയും ഭൂപ്രകൃതിയും നിലനിർത്തികൊണ്ട് ടൂറിസത്തിന്റെ സാധ്യതകൾ വളർത്തുന്ന വിവിധതരം പ്രൊജെക്ടുകൾ നിർമിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ട്.
2017 ഇൽ പ്രവർത്തനമാരംഭിച്ച റെനോ, ഇന്ന് കസ്റ്റമേഴ്സിന് ഏറ്റവും മികച്ച സർവീസ്
ലഭ്യമാകുക എന്നലക്ഷ്യത്തിനായി, ആർക്കിടെക്ചർ , ഇന്റീരിയർ,കൺസ്ട്രക്ഷൻ,ഡെവലപ്പേഴ്സ് ഡിവിഷനുകളുള്ള റെനോ ഗ്രൂപ്പാണ്. കേരളത്തിനകത്തും പുറത്തുമായി നൂറിലധികം പ്രൊജെക്ടുകൾ റെനോ ഗ്രൂപ്പ് കമ്പ്ലീറ്റ് ചെയ്ത് കഴിഞ്ഞു .