” The individual investor should act consistently as an investor and not as a speculator.” — Benjamin Graham
നമ്മളിൽ പലരും സ്വന്തമായി ഒരു ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവരാണ് . കാര്യമായി അധ്വാനം ഇല്ലാതെ ഒരു ഇൻകം ആഗ്രഹിക്കാത്ത ആരുണ്ട്. ഒരുപാട് പ്ലാനിങ് നടത്തി വലിയ ഫണ്ട് സമാഹരിച്ചു ഒരുപാട് നാളത്തെ ശ്രമഫലം ആയി ആണ് ഒരു ബിസിനസ് തുടങ്ങുന്നത്. അതിൽ വിജയിക്കുക എന്നത് വളരെ പ്രയത്നം ആവശ്യം ആയ ഒരു കാര്യം ആണ്. എന്നാൽ നിലവിൽ നമ്മുടെ രാജ്യത്തിലെ ഏറ്റവും മികച്ച കമ്പനികളുടെ ഷെയർ ഹോൾഡർ ആവാൻ സാധിക്കുമ്പോൾ? അവരുടെ ലാഭം നമ്മുടേത് കൂടെ ആകുമ്പോൾ? ഒരു കമ്പനി അല്ല, ഒരുപാട് കമ്പനികളുടെയും ടോപ് ബ്രാൻഡുകളുടെയും ഷെയർ ഹോൾഡർ ആയിരിക്കുക എന്നത് അഭിമാനകരം ആയ കാര്യം ആണ്. കമ്പനിയുടെ ലാഭവിഹിതം, മാർക്കറ്റിൽ ഉള്ള വളർച്ച എല്ലാം ഷെയർ ഹോൾഡർ ആയ നമ്മുടെ സമ്പത്ത് നേരിട്ട് വളർത്തുന്നു. അതേ സമയം സ്വന്തം ആയി ബിസിനസ് നടത്തുന്നതിലെ പ്രധാന പല റിസ്ക് ഫാക്ടറുകൾ ഇവിടെ ഇല്ലാതായിരിക്കുന്നു. ഈസി ആയി നമ്മൾ ഒരു വലിയ ബിസിനസ് ഓണർ ആവുന്നു.
എന്ത്കൊണ്ട് പലരും പരാജയപ്പെടുന്നു?
ഒന്നാമതായി ഷെയർ മാർക്കറ്റിനെ ഒരു ബിസിനസ് ആയി കാണുന്നില്ല എന്നത് തന്നെ. പലരും ഒരു ചൂതാട്ടം ആയി മാർക്കറ്റിനെ കാണുന്നു. ഇൻവെസ്റ്റിങ് എന്നതിൽ നിന്നും ട്രേഡിങ്ങിലേക്ക് തിരിയുന്നതും കാര്യമായി പഠിക്കാൻ ശ്രമിക്കാതെ പണം ഇരട്ടിപ്പിക്കാൻ നോക്കുന്നതും വലിയ നഷ്ടത്തിലേക്ക് എത്തിക്കുന്നു. ഏതൊരു ബിസിനസിലും ഉള്ളതു പോലെയുള്ള നല്ല ഒരു റിട്ടേൺ ആണ് നമ്മൾ മാർക്കറ്റിൽ നിന്നും പ്രതീക്ഷിക്കേണ്ടത്. ഒരു ബിസിനസ് വളർത്തുമ്പോൾ നമ്മൾ കാണിക്കുന്ന ക്ഷമയും കാര്യങ്ങൾ പഠിക്കാനുള്ള ശ്രമവും ആരെയും ഇൻവെസ്റ്റിംഗിൽ വിജയി ആക്കുന്നു. മാർക്കറ്റിലെ തന്നെ ഏറ്റവും റിസ്ക് ഉള്ള മേഖല ആയ ഫ്യുച്ചെർസ് ആൻഡ് ഓപ്ഷൻസ് മേഖലയിൽ ആദ്യമൊന്നും കയ്യ് വെക്കാതെ ഇരിക്കുന്നതും വളരെ നല്ല കാര്യം ആണ്.
എങ്ങനെ എല്ലാം നമുക്ക് സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാം?
1. ഡീമാറ്റ് & ട്രേഡിങ് അക്കൗണ്ട്
ഒരു വിശ്വസ്ഥ സ്റ്റോക്ക് ബ്രോക്കർ വഴി ട്രേഡിങ് ആൻഡ് ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നതിലൂടെ ഡയറക്റ്റ് ആയി സ്റ്റോക്ക് വാങ്ങുകയും വിൽക്കുകയും ചെയ്യാം. ഓരോ കമ്പനികളെക്കുറിച്ചു പഠിച്ച് അവരുടെ ബിസിനസ് മനസിലാക്കിയശേഷം അവരുടെ ഷെയർ വാങ്ങാവുന്നതാണ്. ഒരൽപ്പം ശ്രമകരം ആണെങ്കിലും പഠിക്കാൻ സമയം ഉള്ളവർക്കു വളരെ മികച്ച ഒരു രീതിയാണ് ഇത്. വളരെ കുറഞ്ഞ തുക, ഒരു രൂപ മുതൽ നേരിട്ട് ഷെയറിൽ ഇൻവെസ്റ്റ് ചെയ്യാവുന്നതാണ്.
2. Mutual funds
മിനിമം 250 രൂപ മുതൽ ഇതിൽ ഇൻവെസ്റ്റ് ചെയ്യാം. ഷെയർ മാർക്കറ്റിൽ നേരിട്ട് ഇൻവെസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്ന ഒരുപാട് പേരുടെ പൂൾ ചെയ്ത ഫണ്ട് ഉപയോഗിച്ച് ഒരു ക്വാളിഫൈഡ് ഫണ്ട് മാനേജർ വിവിധ ഷെയറുകൾ വാങ്ങുകയും ലാഭം ഉണ്ടാക്കുകയും ചെയ്യുന്നു. നേരിട്ട് പഠിച്ചു ഇൻവെസ്റ്റ് ചെയ്യാൻ പറ്റാത്തവർക്കും വിവിധ തീമുകളിൽ എളുപ്പം ഇൻവെസ്റ്റ് ചെയ്യണ്ടവർക്കും മികച്ച ഒരു രീതിയാണ് ഇത്. SIP ഇൻവെസ്റ്റിംഗ് വഴി വലിയ തുകയും വളർച്ചയും സമാഹരിക്കുന്നത് ഇപ്പോൾ വളരെ അധികം പ്രശസ്തി ആർജ്ജിച്ച് വരുന്ന ഒരു രീതി ആണ്. SWP രീതി വഴി വലിയ പ്രതിമാസ ഇൻകം പ്രതീക്ഷിക്കുന്നവർക്കും MUTUAL FUND മികച്ചതാണ്.
3. പോർട്ഫോളിയോ മാനേജ്മെന്റ് (PMS)
മിനിമം 50 ലക്ഷം ഇൻവെസ്റ്റ്മെന്റിൽ തുടങ്ങുന്ന പോർട് ഫോളിയോ മാനേജ്മെന്റ് രീതിയിൽ ഒരു ഫണ്ട് മാനേജർ നമ്മുടെ ഡിമാറ്റ് അക്കൗണ്ട് മാനേജ് ചെയ്യുന്നു. വളരെ ക്വാളിഫൈഡും എക്സ്പീരിയൻസ്ഡ് ഉം ആയ ഫണ്ട് മാനേജർ മികച്ച സ്റ്റോക്ക് സെലെക്ഷൻ വഴി നല്ല ഒരു പോർട് ഫോളിയോ വളർത്തികൊണ്ട് വരുകയും നല്ല ഒരു ലാഭത്തിലേക്ക് ഇൻവെസ്റ്റ്മെന്റ് എത്തുകയും ചെയുന്നു.
4. ആൾറ്റർനേറ്റീവ് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (AIF)
മിനിമം ഇൻവെസ്റ്റ്മെന്റ് 1 കോടി മുതൽ തുടങ്ങുന്ന ഈ ഇൻവെസ്റ്റ്മെന്റ് രീതിയിൽ മാർക്കറ്റ് ലിസ്റ്റ ഡ് കമ്പനികൾ കൂടാതെ പ്രൈവറ്റ് ഇക്യുറ്റി, വെൻച്വർ ക്യാപിറ്റൽ, ഹെഡ്ജ് ഫണ്ട്സ്, റിയൽ എസ്റ്റേറ്റ്, കമ്മോഡിറ്റി, ഡെറിവേറ്റീവ്സ് ( futures and Options) എന്നിവയിലും ഇൻവെസ്ട് ചെയ്യുന്ന ഒരു റിസ്ക് കൂടിയ ഇൻവെസ്റ്റ്മെന്റ് രീതി ആണ് ഇത്. വളരെ വലിയ ലാഭം പ്രതീക്ഷിക്കുന്നവർ ഇതിൽ ഇൻവെസ്റ്റ് ചെയുന്നു. PMS പോലെ തന്നെ ഒരു ക്വാളിഫൈഡ് ഫണ്ട് മാനേജർ ഡീമാറ്റ് അക്കൗണ്ട് മാനേജ് ചെയ്യുക ആണ് ഇവിടെയും.
എന്തിനു ഇനി വൈകണം?
ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ്, എമെർജിങ് മാർക്കറ്റുകളിലെ സ്റ്റാർ പെർഫോമർ ആണ്. ചൈനയെ കടത്തിവെട്ടി ലോകത്തിലെ ഏറ്റവും വളർച്ചാനിരക്ക് ഉള്ള മാർക്കറ്റ് ആയി മാറിയിരിക്കുന്നു ഭാരതം ഇന്ന്. രാജ്യം എല്ലാം തലങ്ങളിലും വളർന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ലോക റാങ്കിങ്ങിൽ അഞ്ചാമത്തേത്തും വളർച്ചാ നിരക്കിൽ ഒന്നാമതും ആയ ഇന്ത്യൻ ഇക്കോണമിയിൽ പങ്കു ചേരണ്ടത് വളരെ അധികം ആവശ്യം ഉള്ളതും അഭിമാനകരവുമായ കാര്യം ആണ്. ബാങ്കുകളിലെ FD 6-7% റിട്ടേൺ തരുമ്പോൾ സ്റ്റോക്ക് മാർക്കറ്റ് 15-20% അവറേജ് റിട്ടേൺ തരുന്നു. ഷെയർ വാങ്ങുന്നതിലൂടെ, mutual fund ഉൾപ്പെടെ ഉള്ള ഇൻവെസ്റ്റ്മെന്റ്കളിലൂടെ രാജ്യത്തിന്റെ വളർച്ചക്കൊപ്പം നമ്മുടെ സമ്പത്തും പല മടങ്ങായി വളരുന്നു, പണപ്പെരുപ്പത്തിനും അപ്പുറം !