പ്രകൃതിയിലെ ഏറ്റവും വിലയേറിയ ലോഹങ്ങളിൽ ഒന്നായ സ്വർണം അതിന്റെ തിളക്കത്തിലും ദൃഢതയിലും അസാധാരണമായൊന്നാണ്. വർഷങ്ങൾക്കിപ്പുറവും സ്വർണ്ണത്തിന്റെ പ്രാധാന്യം ഒട്ടും കുറഞ്ഞിട്ടില്ല. കാലക്രമേണ ഇവ കൂടുതൽ വിലമതിക്കപ്പെടുന്നു. സ്വർണ്ണം എന്നും സമ്പത്തിന്റെയും, ശാശ്വതയുടെയും ആഡംബരത്തിന്റെയും പ്രതീകമായി നിലകൊള്ളുന്നു.
സ്വർണ്ണത്തിന്റെ ഒരു പ്രധാന സവിശേഷത അതിന്റെ പുനരാവിഷ്കാര ശേഷിയാണ്. സ്വർണ്ണത്തെ ഉയർന്ന താപനിലയിൽ ഉരുക്കി ആവശ്യമായ ഏത് രൂപത്തിലേക്കും രൂപപ്പെടുത്താം എന്നുള്ളതാണ്.
തിളക്കം ഒട്ടും കുറയാതെ പുനരുപയോഗശേഷി കാലാകാലം നിൽക്കുന്നു.
വിവാഹം,പാർട്ടി,മറ്റു ആഘോഷങ്ങൾ എന്നീ വേളകളിൽ കാഴ്ചയിൽ വലുപ്പവും മതിപ്പും തോന്നിക്കാനായി പൊലിമയുള്ള ആഭരണങ്ങൾ അണിയാൻ ആഗ്രഹിക്കുന്നവരാണ് ഏറെയും. എന്നാൽ താങ്ങാവുന്ന വിലയിൽ സ്വർണ്ണാഭരണങ്ങൾ ഇന്നത്തെ വിലനിലവാരത്തിൽ വാങ്ങിക്കുക എന്നത് പ്രയാസകരമാണ്.
ഇതിനൊരു പരിഹാരമായാണ് അഷ്കർ സഫിന്റെ ഹെർമോസ ഗോൾഡ് എന്ന സ്ഥാപനം ആലുവയിൽ ശ്രദ്ധ ആകർഷിക്കുന്നത്. വാക്സ് ഗോൾഡ് എന്ന ആശയം സുപരിചിതമാക്കി മാറ്റിയ ഹെർമോസ ഗോൾഡ് ഇന്ന് ഏവർക്കും പ്രിയമാണ്.
കേരളത്തിലെ ആദ്യത്തെ എക്സ്ക്ലൂസീവ് വാക്സ് ഗോൾഡ് എക്സ്പീരിയൻസ് ഹബ് കൂടിയാണ് ഹെർമോസാ ഗോൾഡ്.
മസ്കറ്റിൽ ജോലി ചെയ്തു വരികയായിരുന്നു ആലുവ സ്വദേശി അഷ്ക്കറിന് നാട്ടിൽ ഒരു സംരംഭം തുടങ്ങണം എന്നുള്ള അതിയായ മോഹം ഉണ്ടായിരുന്നു. ദിനംപ്രതി വർദ്ധിച്ചു വരുന്ന സ്വർണ്ണവിലയാൽ സാധാരണക്കാർക്ക് ആഡംബര ആഭരണങ്ങൾ വാങ്ങുന്നതിലെ ബുദ്ധിമുട്ട് പരിഹരിക്കാൻ എന്നോണം പണ്ടുമുതലേ ഉണ്ടായിരുന്ന വാക്സ് ഗോൾഡ് കൺസപ്റ്റ് പുതു പുത്തൻ ആക്കി അവതരിപ്പിച്ചു വികസിപ്പിച്ചാണ് ഹെർമോസ ഗോൾഡിന് തുടക്കമിട്ടത്. ഹെർമോസാ എന്ന സ്പാനിഷ് വാക്കിന്റെ അർത്ഥം സുന്ദരമായത് എന്നാണ്.
ഹോൾസെയിൽ ആയിട്ടാണ് കൂടുതലും വിൽപ്പന നടത്താറുണ്ട്. നിലവിൽ കേരളത്തിൽ 100 ഔട്ട്ലെറ്റിനു മുകളിലായി ഇന്ന് സപ്ലൈ ചെയ്യുന്നുണ്ട്. കൂടുതൽ ആളുകളിലേക്ക് എത്തിക്കാനും ജനകീയമാക്കാനും ആണ് റീട്ടെയിൽ ഷോപ്പ് ആയി നിലകൊള്ളുന്നത്.
വാക്സ് ഗോൾഡ് എന്നത് യഥാർത്ഥ 916 ഗോൾഡ് തന്നെയാണ്. സ്വർണ്ണത്തെ വളരെ കനം കുറഞ്ഞ ഷീറ്റുകൾ ആക്കി ബോൾ രൂപത്തിൽ ആക്കി മാറ്റുകയാണ് ചെയ്യുക, ബോൾ രൂപത്തിലേക്ക് മാറ്റുമ്പോൾ ചതഞ്ഞു പോകാതിരിക്കാനായി അതിൽ വാക്സ് ഫിൽ ചെയ്യുന്നു. കാഴ്ചയിൽ പൊലിമ തോന്നിക്കുന്ന ഇവ ഉരുക്കി കഴിഞ്ഞാൽ വാക്സും ഗോൾഡും വേർതിരിച്ച് എടുക്കാവുന്നതുമാണ്.
നെക്ലസുകൾ,വളകൾ, കമ്മൽ, പാദസരം, കൈചെയിൻ തുടങ്ങി ഏതും കസ്റ്റമറുടെ ആവിശ്യാനുസരണം വാക്സ് ഗോൾഡിൽ ചെയ്യാവുന്നതാണ്.
600 മില്ലി ഗ്രാം മുതൽ തുടങ്ങുന്ന പലനിറത്തിലുള്ള നെക്ലസുകൾ ഹെർമോസ ഗോൾഡിൽ ലഭ്യമാണ്.
വാക്സ് ഗോൾഡിന്റെ വളകൾ നിർമ്മിക്കുമ്പോൾ അലൂമിനിയത്തിന്റെയോ ഫൈബറിന്റെയോ ഫ്രെയിം ഉപയോഗിച്ചു കൊണ്ട് അതിനു മുകളിൽ വാക്സ് ബോൾ കെട്ടിയിടുകയാണ് ചെയ്യാറ്. മാലകൾ കോർക്കുന്നത് നെയിലോൺ ത്രെഡിലായതിനാൽ ഇവ കൂടുതൽ ഫ്ലെക്സിബിളും ഈട് നിൽക്കുന്നതും ആവുന്നു.
വാക്സ് ഗോൾഡ് എല്ലാം തന്നെ തനി സ്വർണം ആയതിനാൽ വിൽക്കുമ്പോൾ സ്വർണത്തിന്റെ അതേ വില ലഭിക്കുന്നതാണ്. വാക്സ് ഉരുക്കി കഴിഞ്ഞാൽ ലഭിക്കുന്ന സ്വർണ്ണത്തിന്റെ വില ആയിരിക്കും ലഭിക്കുക.
പൊതുവേ വാക്സ് ഗോൾഡ് എന്നു കേൾക്കുമ്പോൾ പലർക്കും ഉണ്ടാകുന്ന സംശയമാണ് ഇവ വെയിലത്ത് ഇറങ്ങി നിന്നാലോ അടുപ്പിന്റെ അടുത്ത് പോയി നിന്നാലോ ചൂട് തട്ടിയാലോ വാക്സ് ഉരുകുമോ എന്നുള്ളത്. എന്നാൽ വാക്സ് ഗോൾഡുകൾ ഉയർന്ന താപനിലയിൽ മെൽറ്റ് ചെയ്താൽ മാത്രമേ ഉരുകുകയുള്ളൂ. എങ്കിൽ മാത്രമേ സ്വർണ്ണവും മെഴുകും വേർതിരിച്ച് എടുക്കാനും സാധിക്കുകയുള്ളൂ എന്നതാണ് വാസ്തവം.
വാക്സ് ഗോൾഡിനെ പലരും റോൾഡ് ഗോൾഡുമായി താരതമ്യം ചെയ്യാറുണ്ടെന്ന് അഷ്കർ പറയുന്നു. എന്നാൽ ഇവ രണ്ടും താരതമ്യം ചെയ്യാൻ പോലും പറ്റാത്ത അന്തരത്തിലാണ്. റോൾഡ് ഗോൾഡ് എന്നത് ഏതെങ്കിലും അലോയിൽ ഓർണമെന്റ് ചെയ്തിട്ട് അതിന്റെ മുകളിൽ സ്വർണ്ണം പൂശുന്നു. എന്നാൽ വാക്സ് ഗോൾഡിൽ ഗോൾഡിന്റെ ഷീറ്റിൽ ബോൾ ചെയ്യുന്നു അത് പൊട്ടാതെയും ചതയാതെയും ഇരിക്കാനായി വാക്സ് അഥവാ മെഴുകു നിറയ്ക്കുന്നു. ഇമിറ്റേഷൻ ഗോൾഡിൽ ഉള്ള പോലെ മറ്റ് അലർജിയോ കാര്യങ്ങളോ ഒന്നും വാക്സ് ഗോൾഡിന് ഉണ്ടാവില്ല കാരണം തീർത്തും 916 സ്വർണം തന്നെയാണ് ഇവ എന്നതാണ് ഇതിന്റെ ഗ്യാരണ്ടി.
പാർട്ടി വെയർ ആയിട്ടാണ് അധികവും വാക്സ് ഗോൾഡ് ഉപയോഗിക്കാറുള്ളത്. നിത്യോപയോഗത്തിനായി ആർക്കും നിർദ്ദേശിക്കാറുമില്ല വാങ്ങാറുമില്ല. ദിവസേനയുള്ള ഗോൾഡ് റേറ്റിന് സമാനമാണ് ഇവയുടെ വില എന്നാൽ, ഒരു പവന്റെ ആഭരണം വാക്സ് ഗോൾഡിൽ ചെയ്യുമ്പോൾ 5 പവന്റെ പൊലിമ തോന്നിക്കുന്നു എന്ന പ്രത്യേകതയുണ്ട്.
ഇതിനെക്കുറിച്ച് അറിയാനും പഠിക്കാനും താല്പര്യം ഉള്ളവർക്ക് എല്ലാവിധ സഹായവും നൽകാനും അഷ്കർ തയ്യാറാണ്. ഇഷ്ടമുള്ള ആഭരണങ്ങൾ ഇൻസ്റ്റഗ്രാം വഴി ഓർഡർ ചെയ്താൽ പോലും ഈ പൊന്നിൻ തിളക്കം വാതിൽ പടിക്കൽ എത്തിക്കുന്നതായിരിക്കും ഹെർമോസ ഗോൾഡ്.